ശുചിത്വ ഭാരതം നമ്മുടെ സ്വഭാവമാകണം: പ്രധാനമന്ത്രി മോദി
March 08th, 04:32 pm
ഈ രാജ്യത്തിന്റെ വിദൂര ഗ്രാമങ്ങളില്‍ നിന്ന് ഇവിടെ എത്തിയിരിക്കുന്ന പ്രിയപ്പെട്ട അമ്മമാരെ സഹോദരിമാരെ, ഈ അന്തര്‍ദേശീയ വനിതാ ദിനാഘോഷങ്ങളില്‍ നിങ്ങള്‍ക്കൊപ്പം പങ്കെടുക്കാന്‍ സാധിച്ചതില്‍, നിങ്ങളുമായി സംവദിക്കാന്‍ സാധിച്ചതില്‍ നിങ്ങളുടെ അനുഗ്രഹം ഏറ്റു വാങ്ങാന്‍ സാധിച്ചത് വലിയ ഭാഗ്യമായി ഞാന്‍ കരുതുന്നു.ഗാന്ധിനഗറില്‍ വനിതാ സര്‍പഞ്ചുമാരുടെ കണ്‍വെന്‍ഷനി(സ്വച്ഛ് ശക്തി 2017)ല്‍ പ്രധാനമന്ത്രി പ്രസംഗിച്ചു
March 08th, 04:31 pm
ശുചിത്വമാര്‍ന്ന ഇന്ത്യയുടെ സൃഷ്ടിക്കായി അളവറ്റ സംഭാവനകള്‍ അര്‍പ്പിച്ച സര്‍പഞ്ചുമാരെ ആദരിക്കാനുള്ള അവസരമാണിതെന്ന് അദ്ദേഹം പറഞ്ഞു. ശുചിത്വമാണു രാഷ്ട്രീയസ്വാതന്ത്ര്യത്തേക്കാള്‍ പ്രധാനമെന്നു പ്രസ്താവിച്ച മഹാത്മാഗാന്ധിയുടെ 150ാം ജന്മവാര്‍ഷികം 2019ലാണെന്നു പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു..