Progress of the people,Progress by the people,Progress for the people is our Mantra for a Viksit Bharat: PM Modi

November 16th, 10:15 am

PM Modi addressed the Hindustan Times Leadership Summit 2024. The Prime Minister remarked that his Government had won back the trust of the people by ensuring the Mantra of Progress of the people, Progress by the people and Progress for the people. He added that the Government's aim was to build a new and developed India and the people of India had entrusted them with the capital of their trust.

PM Modi addresses Hindustan Times Leadership Summit 2024 in New Delhi

November 16th, 10:00 am

PM Modi addressed the Hindustan Times Leadership Summit 2024. The Prime Minister remarked that his Government had won back the trust of the people by ensuring the Mantra of Progress of the people, Progress by the people and Progress for the people. He added that the Government's aim was to build a new and developed India and the people of India had entrusted them with the capital of their trust.

Tribal society is the one that led the fight for centuries to protect India's culture and independence: PM Modi

November 15th, 11:20 am

PM Modi addressed Janjatiya Gaurav Diwas, emphasizing India's efforts to empower tribal communities, preserve their rich heritage, and acknowledge their vital role in nation-building.

PM Modi participates in Janjatiya Gaurav Divas programme in Jamui, Bihar

November 15th, 11:00 am

PM Modi addressed Janjatiya Gaurav Diwas, emphasizing India's efforts to empower tribal communities, preserve their rich heritage, and acknowledge their vital role in nation-building.

ഇന്ന്, ലോകമെമ്പാടുമുള്ള ആളുകൾ ഇന്ത്യയെക്കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

October 27th, 11:30 am

എന്റെ പ്രിയപ്പെട്ട നാട്ടുകാരെ, നമസ്കാരം. മൻ കി ബാത്തിലേക്ക് ഏവർക്കും സ്വാഗതം . എന്റെ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ നിമിഷങ്ങൾ ഏതാണെന്ന് നിങ്ങൾ എന്നോട് ചോദിച്ചാൽ, നിരവധി സംഭവങ്ങളാകും എനിക്ക് ഓർമ്മ വരുന്നത്, എന്നാൽ അവയിൽ വളരെ പ്രത്യേകതയുള്ള ഒരു നിമിഷമുണ്ട്, അത് കഴിഞ്ഞ വർഷം നവംബർ 15 ന് ബിർസമുണ്ടയുടെ ജന്മദിനത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ ജന്മസ്ഥലമായ ഝാർഖണ്ഡിലെ ഉലിഹാതു ഗ്രാമത്തിലേക്ക് പോയതാണ്. ഈ യാത്ര എന്നിൽ വലിയ സ്വാധീനം ചെലുത്തി. ആ പുണ്യഭൂമിയുടെ മൺ തരി നെറുകയിൽ തൊടാൻ ഭാഗ്യം ലഭിച്ച രാജ്യത്തിന്റെ ആദ്യത്തെ പ്രധാനമന്ത്രിയാണ് ഞാൻ. ആ നിമിഷം, സ്വാതന്ത്ര്യസമരത്തിന്റെ ശക്തിയും ഊർജവും എനിക്ക് അനുഭവവേദ്യമായി, മാത്രമല്ല ഈ ഭൂമിയുടെ ശക്തിയുമായി ചേർന്നു നില്ക്കാനുള്ള അവസരവും എനിക്ക് ലഭിച്ചു. ഒരു ഉദ്ദേശ്യം നിറവേറ്റാനുള്ള ധൈര്യം എങ്ങനെയാണ് രാജ്യത്തെ കോടിക്കണക്കിന് ആളുകളുടെ വിധി തന്നെ മാറ്റിയെഴുതുന്നതെന്നും ഞാൻ മനസ്സിലാക്കി.

കഴിഞ്ഞ 10 വർഷമായി സ്വച്ഛ് ഭാരത് അഭിയാൻ്റെ പരിവർത്തനപരമായ സ്വാധീനത്തെ പ്രധാനമന്ത്രി എടുത്തുകാട്ടി

October 03rd, 08:52 am

കഴിഞ്ഞ 10 വർഷത്തിനുള്ളിൽ സ്വച്ഛ് ഭാരത് ഉണ്ടാക്കിയ പരിവർത്തന ഫലത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് എടുത്തുകാട്ടി.

കൂട്ടായ പരിശ്രമങ്ങൾക്ക് സമൂഹത്തിൽ അത്ഭുതകരമായ പരിവർത്തനങ്ങൾ സൃഷ്ടിക്കാൻ കഴിയും: പ്രധാനമന്ത്രി

October 03rd, 08:50 am

കൂട്ടായ പരിശ്രമങ്ങൾക്ക് സമൂഹത്തിൽ അത്ഭുതകരമായ പരിവർത്തനങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്ന് ഇന്ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു.

മൻ കി ബാത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട വിഷയങ്ങളിൽ ഒന്നാണ് ശുചിത്വം: പ്രധാനമന്ത്രി

October 02nd, 05:56 pm

മൻ കി ബാത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട വിഷയങ്ങളിലൊന്നാണ് ശുചിത്വമെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.

സ്വച്ഛ് ഭാരത് അഭിയാൻ 140 കോടി ഇന്ത്യക്കാരാൽ ദൃഢമായ ഒരു പ്രസ്ഥാനം: പ്രധാനമന്ത്രി

October 02nd, 05:48 pm

സ്വച്ഛ് ഭാരത് അഭിയാൻ 10 വർഷം പൂർത്തിയാക്കിയതിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിക്കുകയും 140 കോടി ഇന്ത്യക്കാർ ശക്തിപകരുന്ന ഒരു അഭൂതപൂർവമായ പ്രസ്ഥാനമാണിതെന്ന് അഭിപ്രായപ്പെടുകയും ചെയ്തു.

ഡൽഹിയിലെ ശുചീകരണ പരിപാടിയിൽ യുവാക്കളുമായുള്ള പ്രധാനമന്ത്രിയുടെ ആശയവിനിമയത്തിൻ്റെ പരിഭാഷ

October 02nd, 04:45 pm

ഇത് രോഗങ്ങൾ തടയാൻ സഹായിക്കുന്നു, ഞങ്ങൾ എപ്പോഴും വൃത്തിയായി തുടരും. കൂടാതെ, നമ്മുടെ രാജ്യം വൃത്തിയായി തുടരുകയാണെങ്കിൽ, പരിസരം വൃത്തിയായി സൂക്ഷിക്കേണ്ടതിൻ്റെ പ്രാധാന്യം ജനങ്ങൾക്ക് മനസ്സിലാകും.

സ്വച്ഛ് ഭാരത് അഭിയാൻ്റെ 10 വർഷം ആഘോഷിക്കുന്ന വേളയിൽ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി യുവാക്കൾക്കൊപ്പം ശുചീകരണ യജ്ഞത്തിൽ പങ്കെടുത്തു

October 02nd, 04:40 pm

ശുചിത്വത്തിൻ്റെ നേട്ടങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് രോഗങ്ങളിൽ നിന്നുള്ള പ്രതിരോധത്തെക്കുറിച്ചും വൃത്തിയുള്ളതും ആരോഗ്യകരവുമായ ഇന്ത്യയെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിനുള്ള കാഴ്ചപ്പാടിനെ കുറിച്ചും വിദ്യാർത്ഥി പരാമർശിച്ചു. ശൗചാലയങ്ങളുടെ അഭാവം മൂലം രോഗങ്ങൾ പടരുന്നത് വർധിക്കുന്നതായും ഒരു വിദ്യാർത്ഥി പരാമർശിച്ചു. ഭൂരിഭാഗം ആളുകളും നേരത്തെ തുറസ്സായ സ്ഥലത്ത് മലമൂത്ര വിസർജ്ജനം നടത്താൻ നിർബന്ധിതരായിരുന്നു, ഇത് നിരവധി രോഗങ്ങൾ വ്യാപകമാകുന്നതിന് കാരണമായെന്നും ഇത് സ്ത്രീകൾക്ക് അത്യന്തം പ്രതികൂലമാണെന്നും ശ്രീ മോദി അറിയിച്ചു. സ്‌കൂളുകളിൽ പെൺകുട്ടികൾക്കായി പ്രത്യേകം ശൗചാലയങ്ങൾ നിർമ്മിച്ചാണ് സ്വച്ഛ് ഭാരത് അഭിയാൻ ആദ്യ ചുവടുവെയ്‌പ്പ് ആരംഭിച്ചത്. ഇത് പെൺക്കുട്ടികളുടെ കൊഴിഞ്ഞുപോക്ക് ഗണ്യമായി കുറയ്ക്കാൻ കാരണമായെന്ന് പ്രധാനമന്ത്രി അറിയിച്ചു.

ശുചിത്വ ഭാരത യജ്ഞം 10 വർഷം വിജയകരമായി പൂർത്തിയാക്കിയതിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രിയെ അഭിനന്ദിച്ച് ആഗോള സംഘടനാമേധാവികൾ

October 02nd, 02:03 pm

ശുചിത്വ ഭാരത യജ്ഞം 10 വർഷം വിജയകരമായി പൂർത്തിയാക്കിയതിന്റെ പശ്ചാത്തലത്തിൽ വിവിധ ആഗോള സംഘടനാമേധാവികൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് ഇന്ന് അഭിനന്ദന സന്ദേശങ്ങൾ അയച്ചു. പ്രധാനമന്ത്രിയുടെ ദീർഘവീക്ഷണമുള്ള നേതൃത്വത്തിനു കീഴിൽ മെച്ചപ്പെട്ട ശുചിത്വത്തിലൂടെ ശുചിത്വ ഭാരത യജ്ഞം ഇന്ത്യയെ എങ്ങനെയാണു ഗണ്യമായി മാറ്റിമറിച്ചെന്നു നേതാക്കൾ ചൂണ്ടിക്കാട്ടി.

സ്വച്ഛത ഹി സേവ 2024 പരിപാടിയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

October 02nd, 10:15 am

കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകര്‍, ശ്രീ മനോഹര്‍ ലാല്‍ ജി, ശ്രീ സി ആര്‍ പാട്ടീല്‍ ജി, ശ്രീ തോഖന്‍ സാഹു ജി, ശ്രീ രാജ് ഭൂഷണ്‍ ജി, മറ്റു പ്രമുഖരേ, സ്ത്രീകളേ, മാന്യവ്യക്തിത്വങ്ങളേ!

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ‘സ്വച്ഛ് ഭാരത് ദിവസ് 2024’ൽ പങ്കെടുത്തു

October 02nd, 10:10 am

ശുചിത്വത്തിനായുള്ള ഏറ്റവും പ്രധാനപ്പെട്ട ബഹുജന പ്രസ്ഥാനങ്ങളിലൊന്നായ ‘സ്വച്ഛ് ഭാരത്’ ദൗത്യത്തിന്റെ പത്താം വാർഷികത്തിന്റെ ഭാഗമായി, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന്, ഒക്ടോബർ 2ന്, 155-ാമത് ഗാന്ധിജയന്തി ദിനത്തിൽ ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ ‘സ്വച്ഛ് ഭാരത് ദിവസ് 2024’ പരിപാടിയിൽ പങ്കെടുത്തു. അമൃത്, അമൃത് 2.0, സംശുദ്ധ ഗംഗയ്ക്കായുള്ള ദേശീയ ദൗത്യം, ഗോബർധൻ പദ്ധതി എന്നിവയുൾപ്പെടെ 9600 കോടി രൂപയുടെ നിരവധി ശുചിത്വപദ്ധതികൾക്കു ശ്രീ മോദി തുടക്കം കുറിക്കുകയും തറക്കല്ലിടുകയും ചെയ്തു. ‘സ്വഭാവ സ്വച്ഛത, സംസ്കാർ സ്വച്ഛത’ എന്നതാണു ‘സ്വച്ഛതാ ഹി സേവ 2024’ന്റെ പ്രമേയം.

ഗാന്ധി ജയന്തി ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശുചീകരണ യജ്ഞത്തിൽ പങ്കെടുത്തു

October 02nd, 09:38 am

ഗാന്ധി ജയന്തി ദിനത്തിൽ രാജ്യത്തെ യുവ ജനതയ്ക്കൊപ്പം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശുചീകരണ യജ്ഞത്തിൽ പങ്കെടുത്തു. ഇന്ന് ശുചിത്വവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ പങ്കാളികളാകാനും അതുവഴി സ്വച്ഛ് ഭാരത് മിഷനെ ശക്തിപ്പെടുത്താനും ശ്രീ മോദി പൗരന്മാരോട് അഭ്യർത്ഥിച്ചു.

സ്വച്ഛ് ഭാരത് അഭിയാൻ്റെ 10 വർഷത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു

October 02nd, 09:19 am

ഇന്ത്യ ശുചിത്വമാക്കുന്നതിനും മെച്ചപ്പെട്ട ശുചിത്വ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനുമുള്ള സുപ്രധാന കൂട്ടായ പരിശ്രമമായ സ്വച്ഛ് ഭാരത് അഭിയാൻ്റെ 10 വർഷം പൂർത്തിയാക്കിയതിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

മഹാരാഷ്ട്രയിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം, സമര്‍പ്പണം, തറക്കല്ലിടല്‍ എന്നിവ നിര്‍വഹിച്ച് പ്രധാനമന്ത്രി നടത്തിയ പ്രസംഗം

September 29th, 12:45 pm

മഹാരാഷ്ട്ര ഗവര്‍ണര്‍ ശ്രീ സി.പി. രാധാകൃഷ്ണന്‍ ജി, മഹാരാഷ്ട്രയിലെ ജനപ്രിയ മുഖ്യമന്ത്രി ശ്രീ ഏകനാഥ് ഷിന്‍ഡേ ജി, ഉപമുഖ്യമന്ത്രിമാരായ ശ്രീ ദേവേന്ദ്ര ഫഡ്നാവിസ് ജി, പൂനെയില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗം ശ്രീ അജിത് പവാര്‍ ജി, മന്ത്രിസഭയിലെ എന്റെ യുവ സഹപ്രവര്‍ത്തകന്‍ ശ്രീ മുരളീധര്‍, മറ്റ് കേന്ദ്ര മന്ത്രിമാര്‍. വീഡിയോ കോണ്‍ഫറന്‍സ് വഴി പങ്കെടുക്കുന്ന മറ്റ് കേന്ദ്രമന്ത്രിമാര്‍, എന്റെ മുന്നില്‍ കാണുന്ന മഹാരാഷ്ട്രയിലെ എല്ലാ മുതിര്‍ന്ന മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍ ഈ പരിപാടിയുമായി ബന്ധപ്പെട്ട സഹോദരീ സഹോദരങ്ങളേ!

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ മഹാരാഷ്ട്രയില്‍ 11,200 കോടി രൂപയിലേറെ വിവിധ പദ്ധതികള്‍ക്ക് തറക്കല്ലിടുകയും ഉദ്ഘാടനം ചെയ്യുകയും രാജ്യത്തിന് സമര്‍പ്പിക്കുകയും ചെയ്തു

September 29th, 12:33 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ മഹാരാഷ്ട്രയില്‍ 11,200 കോടി രൂപയുടെ വിവിധ പദ്ധതികള്‍ക്ക് തറക്കല്ലിടുകയും ഉദ്ഘാടനം ചെയ്യുകയും രാജ്യത്തിന് സമര്‍പ്പിക്കുകയും ചെയ്തു.

'മൻ കി ബാത്' ശ്രോതാക്കളാണ് ഈ പരിപാടിയുടെ യഥാർത്ഥ അവതാരകർ: പ്രധാനമന്ത്രി മോദി

September 29th, 11:30 am

എന്റെ പ്രിയപ്പെട്ട നാട്ടുകാരെ, നമസ്കാരം. ഒരിക്കൽക്കൂടി ‘മൻ കീ ബാത്ത്’ലൂടെ ആശയവിനിമയം നടത്താൻ അവസരം ലഭിച്ചിരിക്കുകയാണ്. ഒരുപാട് പഴയ ഓർമ്മകൾ നിറഞ്ഞ ഈ അധ്യായം എന്നെ വികാരഭരിതനാക്കുകയാണ്. കാരണം, ‘മൻ കീ ബാത്ത്’ന്റെ ഈ യാത്രയ്ക്ക് 10 വർഷം തികയുകയാണ്. 10 വർഷം തികയ്ക്കുമ്പോൾ അത് നവരാത്രിയുടെ പ്രഥമദിനമായത് പവിത്രമായ യാദൃശ്ചികതയാണ്. ‘മൻ കീ ബാത്ത്’ന്റെ ഈ നീണ്ട യാത്രയിൽ എനിയ്ക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ഒരുപാട് നാഴികക്കല്ലുകൾ ഉണ്ട്. ‘മൻ കീ ബാത്ത്’ന്റെ കോടിക്കണക്കിന് ശ്രോതാക്കൾ എനിയ്ക്ക് നിരന്തരം പിന്തുണ പ്രധാനം ചെയ്തിട്ടുള്ള കൂട്ടാളികളാണ്. അവർ എനിയ്ക്ക് രാജ്യത്തിന്റെ എല്ലാ കോണുകളിലും നിന്നുള്ള വിവരങ്ങൾ നൽകി. ‘മൻ കീ ബാത്ത്’ ശ്രോതാക്കളാണ് ഈ പരിപാടിയുടെ യഥാർത്ഥ ശില്പികൾ. മനം മയക്കുന്നതും നിഷേധാത്മകവുമായ സംസാരമില്ലെങ്കിൽ ശ്രദ്ധിക്കപ്പെടില്ല എന്നാണ് പൊതുവായ ധാരണ. പക്ഷേ, നല്ല വിവരങ്ങൾക്കായി രാജ്യത്തെ ജനങ്ങൾ എത്രത്തോളം ഉത്സുകരാണെന്ന് ‘മൻ കീ ബാത്ത്’ തെളിയിച്ചു. പോസിറ്റീവായ കാര്യങ്ങൾ, പ്രചോദനം നൽകുന്ന ഉദാഹരണങ്ങൾ, ഉത്സാഹം വർദ്ധിപ്പിക്കുന്ന കഥകൾ എന്നിവ ആളുകൾ ഇഷ്ടപ്പെടുന്നു. മഴത്തുള്ളികൾ മാത്രം കുടിക്കുമെന്ന് പറയപ്പെടുന്ന ചകോരം എന്ന പക്ഷിയെപ്പോലെ രാജ്യത്തിന്റെ നേട്ടങ്ങളും ജനങ്ങളുടെ കൂട്ടായ നേട്ടങ്ങളും എത്ര അഭിമാനത്തോടെയാണ് ജനങ്ങൾ കേൾക്കുന്നതെന്ന് നാം കണ്ടതാണ്. ‘മൻ കീ ബാത്ത്’ന്റെ 10 വർഷത്തെ യാത്രയിലെ ഓരോ അധ്യായത്തിനൊപ്പവും പുതിയ കഥകളും പുതിയ യശ്ശസ്സികളായ വ്യക്തിത്വങ്ങളും ചേർന്ന് ഒരു പരമ്പര സൃഷ്ടിച്ചു. നമ്മുടെ സമൂഹത്തിൽ കൂട്ടായ്മയിലൂടെ ചെയ്യപ്പെടുന്ന ഏതൊരു ജോലിയും ‘മൻ കീ ബാത്ത്’ലൂടെ ആദരിക്കപ്പെടുന്നു. ‘മൻ കീ ബാത്ത്’ന് ലഭിച്ച കത്തുകൾ വായിക്കുമ്പോൾ എന്റെ മനസ്സ് അഭിമാനത്താൽ നിറയുന്നു. നമ്മുടെ രാജ്യത്തെ പ്രതിഭാധനരായ ധാരാളം ആളുകൾ രാജ്യത്തെയും സമൂഹത്തെയും സേവിക്കുന്നതിൽ ഉത്സുകരാണ്. അവർ സമൂഹത്തെ സേവിക്കുന്നതിനായി സ്വജീവിതം ഉഴിഞ്ഞ് വച്ചിരിക്കുന്നു. അവരെക്കുറിച്ച് അറിയുന്നത് എന്നിൽ ഊർജ്ജം നിറയ്ക്കുന്നു. ‘മൻ കീ ബാത്ത്’ന്റെ ഈ മുഴുവൻ പ്രക്രിയയും എനിയ്ക്ക് ക്ഷേത്രത്തിൽ പോയി ദൈവത്തെ ദർശിക്കുന്നതുപോലെയാണ്. ‘മൻ കീ ബാത്ത്’ലെ ഓരോ കാര്യവും ഓരോ സംഭവവും ഓരോ കത്തും ഓർക്കുമ്പോൾ ഈശ്വരന് തുല്യമായ ജനതയെ കാണുന്നതുപോലെയാണ് എനിയ്ക്ക് തോന്നുന്നത്.

ശിശുമരണവും ബാലമരണവും കുറയ്ക്കുന്നതില്‍ സ്വച്ഛ് ഭാരത് മിഷന്റെ സ്വാധീനം എടുത്തുകാട്ടുന്ന ശാസ്ത്രീയ റിപ്പോര്‍ട്ട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു

September 05th, 04:11 pm

രാജ്യത്ത് ശിശുമരണനിരക്കും ബാലമരണനിരക്കും കുറയ്ക്കുന്നതില്‍ സ്വച്ഛ് ഭാരത് മിഷന്‍ പോലുള്ള ശ്രമങ്ങളുടെ സ്വാധീനം ഉയര്‍ത്തിക്കാട്ടുന്ന ഒരു ശാസ്ത്രീയ റിപ്പോര്‍ട്ട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കിട്ടു.