
PM Modi receives a telephone call from the President of the Republic of Finland H.E. Mr. Alexander Stubb
April 16th, 05:45 pm
PM Modi received a telephone call from H.E. Mr. Alexander Stubb, President of Finland. The leaders held a warm and fruitful discussion, reaffirming their commitment to deepening India-Finland ties. They explored greater collaboration in digitalization, sustainability, AI, 5G/6G, and quantum tech, and shared perspectives on key regional and global issues.
Cabinet approves Modernization of Command Area Development and Water Management for FY 25-26
April 09th, 03:12 pm
The Union Cabinet chaired by the Prime Minister Shri Narendra Modi today approved the Modernization of Command Area Development and Water Management (M-CADWM) as a sub-scheme of Pradhan Mantri Krishi Sinchayee Yojana (PMKSY) for the period 2025-2026 with an initial total outlay of Rs.1600 crore.
Cabinet approves “Vibrant Villages Programme-II (VVP-II) for financial years 2024-25 to 2028-29
April 04th, 03:11 pm
Boosting border development, the Cabinet, led by PM Modi, approved the ₹6,839 crore Vibrant Villages Programme-II. Covering 16 states/UTs till 2028-29, it enhances infrastructure, livelihoods, and security in key villages. The initiative ensures better connectivity, tourism, and economic growth while strengthening border security and integrating communities into national development.ഇന്ത്യയുടെ പുനരുപയോഗ ഊർജ്ജ മേഖലയിലെ ശ്രദ്ധേയമായ വളർച്ചയെ പ്രശംസിച്ച് പ്രധാനമന്ത്രി
April 01st, 07:40 pm
ഇന്ത്യയുടെ പുനരുപയോഗ ഊർജ്ജ മേഖലയിലെ വളർച്ച ശ്രദ്ധേയമാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. സുസ്ഥിരതയോടുള്ള നമ്മുടെ ജനങ്ങളുടെ പ്രതിബദ്ധതയെയാണ് ഇത് ചൂണ്ടിക്കാണിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.'മൻ കി ബാത്തിന്റെ' 120-ാം എപ്പിസോഡിൽ പ്രധാനമന്ത്രിയുടെ അഭിസംബോധന (30-03-2025)
March 30th, 11:30 am
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമസ്‌കാരം. ഇന്ന്, ഈ വളരെ ശുഭകരമായ ദിവസത്തിൽ, നിങ്ങളുമായി 'മൻ കി ബാത്ത്' പങ്കിടാൻ എനിക്ക് അവസരം ലഭിച്ചു. ഇന്ന് ചൈത്ര മാസത്തിലെ ശുക്ല പക്ഷത്തിലെ പ്രതിപദ തിഥിയാണ്. ഇന്ന് മുതൽ ചൈത്ര നവരാത്രി ആരംഭിക്കുകയാണ്. ഭാരതീയ പുതുവത്സരവും ഇന്നുമുതൽ ആരംഭിക്കുകയാണ്. ഇത്തവണ വിക്രമികലണ്ടർ 2082 (രണ്ടായിരത്തി എൺപത്തിരണ്ട്) ആരംഭിക്കുകയാണ്. ഇപ്പോൾ നിങ്ങളുടെ ഒരുപാട് കത്തുകൾ എന്റെ മുന്നിൽ ഉണ്ട്. ചിലത് ബീഹാറിൽ നിന്ന്, ചിലത് ബംഗാളിൽ നിന്ന്, ചിലത് തമിഴ്‌നാട്ടിൽ നിന്ന്, ചിലത് ഗുജറാത്തിൽ നിന്ന്. ഇവയിൽ ആളുകൾ അവരുടെ ചിന്തകൾ വളരെ രസകരമായ രീതിയിൽ എഴുതിയിട്ടുണ്ട്. പല കത്തുകളിലും ആശംസകളും അഭിനന്ദന സന്ദേശങ്ങളും ഉണ്ട്. പക്ഷേ ഇന്ന് എനിക്ക് നിങ്ങളുമായി അതിലെ ചില സന്ദേശങ്ങൾ പങ്കിടാൻ തോന്നുന്നു -ലോക ജലദിനത്തിൽ ജലസംരക്ഷണത്തിനുള്ള പ്രതിബദ്ധത പ്രധാനമന്ത്രി ആവർത്തിച്ചുറപ്പിച്ചു.
March 22nd, 10:13 am
ജലം സംരക്ഷണത്തിനും സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഇന്ത്യയുടെ പ്രതിബദ്ധത പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആവർത്തിച്ചുറപ്പിച്ചു. മനുഷ്യ നാഗരികതയിൽ ജലത്തിന്റെ നിർണായക പങ്ക് ഉയർത്തിക്കാട്ടിക്കൊണ്ട്, ഭാവി തലമുറകൾക്കായി ഈ അമൂല്യ വിഭവം സംരക്ഷിക്കുന്നതിനുള്ള കൂട്ടായ നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.ക്ഷീര വികസനത്തിനായുള്ള പുതുക്കിയ ദേശീയ പരിപാടി (NPDD) കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു
March 19th, 04:23 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ ഇന്ന് പുതുക്കിയ ദേശീയ ക്ഷീര വികസന പരിപാടിക്ക് (NPDD) അംഗീകാരം നൽകി.ഗ്രാൻഡ് കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് ദി സ്റ്റാർ ആൻഡ് കീ ഓഫ് ദി ഇന്ത്യൻ ഓഷ്യൻ (GCSK) പുരസ്കാരം സ്വീകരിച്ചു കൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസ്താവന
March 12th, 03:00 pm
മൗറീഷ്യസിന്റെ പരമോന്നത ദേശീയ ബഹുമതി ലഭിച്ചതിൽ ഞാൻ എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. ഇത് എന്റെ മാത്രം ബഹുമതിയല്ല. 1.4 ബില്യൺ ഇന്ത്യക്കാർക്കുമുള്ള ബഹുമതിയാണ്. ഇന്ത്യയും മൗറീഷ്യസും തമ്മിലുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള സാംസ്കാരികവും ചരിത്രപരവുമായ ബന്ധത്തിനുള്ള ആദരമാണിത്. പ്രാദേശിക സമാധാനം, പുരോഗതി, സുരക്ഷ, സുസ്ഥിര വികസനം എന്നിവയോടുള്ള നമ്മുടെ പരസ്പര പ്രതിബദ്ധതയുടെ അംഗീകാരമാണിത്. കൂടാതെ, ഇത്, ഗ്ലോബൽ സൗത്തിലെ പരസ്പര പ്രതീക്ഷകളുടെയും അഭിലാഷങ്ങളുടെയും പ്രതീകമാണ്. പൂർണ്ണ വിനയത്തോടും നന്ദിയോടും കൂടി ഞാൻ ഈ അവാർഡ് സ്വീകരിക്കുന്നു. നൂറ്റാണ്ടുകൾക്ക് മുമ്പ് ഇന്ത്യയിൽ നിന്ന് മൗറീഷ്യസിലേക്ക് വന്ന നിങ്ങളുടെ പൂർവ്വികർക്കും അവരുടെ എല്ലാ തലമുറകൾക്കും ഞാൻ ഇത് സമർപ്പിക്കുന്നു. അവരുടെ കഠിനാധ്വാനത്തിലൂടെ, അവർ മൗറീഷ്യസിന്റെ വികസനത്തിൽ ഒരു സുവർണ്ണ അധ്യായം രചിക്കുകയും അതിന്റെ ഊർജ്ജസ്വലമായ വൈവിധ്യത്തിന് സംഭാവന നൽകുകയും ചെയ്തു. ഈ ബഹുമതി ഞാൻ ഒരു ഉത്തരവാദിത്തമായി കണക്കാക്കുന്നു. ഇന്ത്യ-മൗറീഷ്യസ് നയതന്ത്ര പങ്കാളിത്തം കൂടുതൽ ഉയരങ്ങളിലേക്ക് ഉയർത്താൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും തുടരുമെന്ന ഞങ്ങളുടെ പ്രതിബദ്ധത ഞാൻ വീണ്ടും ഉറപ്പിക്കുന്നു.ഇന്ത്യ-മൗറീഷ്യസ് സംയുക്ത പ്രസ്താവനയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പരാമർശങ്ങളുടെ മലയാള പരിഭാഷ
March 12th, 12:30 pm
140 കോടി ഇന്ത്യക്കാരുടെ പേരിൽ, മൗറീഷ്യസിലെ ജനങ്ങൾക്ക് നിങ്ങളുടെ ദേശീയ ദിനത്തിൽ എന്റെ ഹൃദയംഗമമായ ആശംസകൾ നേരുന്നു. ദേശീയ ദിനത്തിൽ വീണ്ടും മൗറീഷ്യസ് സന്ദർശിക്കാൻ കഴിഞ്ഞത് വലിയ ബഹുമതിയായി ഞാൻ കരുതുന്നു. ഈ അവസരം നൽകിയതിന് പ്രധാനമന്ത്രി നവീൻചന്ദ്ര രാംഗൂലം ജിക്കും മൗറീഷ്യസ് ഗവണ്മെന്റിനും ഞാൻ ആത്മാർത്ഥമായ നന്ദി അറിയിക്കുന്നു.വന്യജീവി സംരക്ഷണത്തിനായുള്ള പരിശ്രമങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു
March 03rd, 12:36 pm
വന്യജീവി സംരക്ഷണത്തിനായുള്ള രാജ്യത്തിന്റെ സമർപ്പിത പരിശ്രമങ്ങൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഹൃദയംഗമമായ അഭിനന്ദനം അറിയിച്ചു.Together we are working towards building an India where farmers are prosperous and empowered: PM Modi
March 01st, 01:00 pm
PM Modi addressed the post-budget webinar on agriculture and rural prosperity, emphasizing stakeholders' crucial role in implementing Budget announcements. He highlighted schemes like PM-Kisan, the PM Dhan Dhaanya Krishi Yojana, and efforts to boost pulse production. Stressing innovation, nutrition, and fisheries growth, he urged collaboration to strengthen the rural economy and empower farmers.കൃഷിയും ഗ്രാമീണമേഖലയിലെ അഭിവൃദ്ധിയും എന്ന വിഷയത്തിലെ ബജറ്റാനന്തര വെബിനാറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു
March 01st, 12:30 pm
കൃഷിയും ഗ്രാമീണ അഭിവൃദ്ധിയും സംബന്ധിച്ച ബജറ്റാനന്തര വെബിനാറിനെ വീഡിയോ കോൺഫറൻസിംഗിലൂടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്തു. ബജറ്റിന് ശേഷമുള്ള വെബിനാറിൽ പങ്കെടുക്കുന്നതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, പരിപാടിയിൽ പങ്കുചേർന്ന എല്ലാവർക്കും നന്ദിയും പ്രകാശിപ്പിച്ചു. നയങ്ങളിലെ തുടർച്ചയും വികസിത് ഭാരതിനായുള്ള പുതിയ വിശാല കാഴ്ചപ്പാടും പ്രകടമാക്കുന്ന ഈ ബജറ്റ് ഗവൺമെന്റിന്റെ മൂന്നാമത്തെ ടേമിലെ ആദ്യത്തെ സമ്പൂർണ്ണ ബജറ്റാണെന്നതും അദ്ദേഹം ഉയർത്തിക്കാട്ടി. ബജറ്റിന് മുൻപ് എല്ലാ പങ്കാളികളിൽ നിന്നും വിലപ്പെട്ട ഉൾക്കാഴ്ചകളും നിർദ്ദേശങ്ങളും ലഭിച്ചിരുന്നുവെന്നതും അവ വളരെ സഹായകരമായിരുന്നുവെന്നതും അദ്ദേഹം അംഗീകരിച്ചു. ഈ ബജറ്റ് കൂടുതൽ ഫലപ്രദമാക്കുന്നതിൽ പങ്കാളികളുടെ ഇടപെടൽ കൂടുതൽ നിർണ്ണായകമായിട്ടുണ്ടെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.നേതാക്കളുടെ പ്രസ്താവന: യൂറോപ്യന്‍ കമ്മീഷന്റെ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്നിന്റെയും EU കോളേജ് ഓഫ് കമ്മീഷണേഴ്സിന്റെയും ഇന്ത്യാസന്ദര്‍ശനം (ഫെബ്രുവരി 27-28, 2025)
February 28th, 06:05 pm
യൂറോപ്യന്‍ യൂണിയന്‍-ഇന്ത്യ തന്ത്രപ്രധാന പങ്കാളിത്തം ജനങ്ങള്‍ക്കും വലിയ ആഗോള നന്മയ്ക്കും ശക്തമായ നേട്ടങ്ങള്‍ നല്‍കിയെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയനും പറഞ്ഞു. 20 വര്‍ഷത്തെ ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ തന്ത്രപ്രധാന പങ്കാളിത്തവും 30 വര്‍ഷത്തെ ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ സഹകരണ കരാറും അടിസ്ഥാനമാക്കി ഈ പങ്കാളിത്തം ഉയര്‍ന്ന തലത്തിലേക്ക് എത്തിക്കാന്‍ പ്രതിജ്ഞാബദ്ധരാണെന്നു നേതാക്കൾ വ്യക്തമാക്കി.യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റുമായുള്ള പ്ലീനറി സമ്മേളനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ ഉദ്ഘാടന പ്രസംഗത്തിന്റെ മലയാള പരിഭാഷ (ഫെബ്രുവരി 28, 2025)
February 28th, 01:50 pm
ഇന്ത്യയിലേക്ക് ഞാൻ നിങ്ങളെ എല്ലാവരെയും ഊഷ്മളമായി സ്വാഗതം ചെയ്യുന്നു. ഒരേഒരു രാജ്യവുമായി യൂറോപ്യൻ യൂണിയൻ കോളേജ് ഓഫ് കമ്മീഷണേഴ്‌സിന്റെ ഇത്രയും വ്യാപകമായ രീതിയിലുള്ള ഇടപെടൽ അഭൂതപൂർവമാണ്.Important to maintain the authenticity of handloom craftsmanship in the age of technology: PM at Bharat Tex
February 16th, 04:15 pm
PM Modi, while addressing Bharat Tex 2025 at Bharat Mandapam, highlighted India’s rich textile heritage and its growing global presence. With participation from 120+ countries, he emphasized innovation, sustainability, and investment in the sector. He urged startups to explore new opportunities, promoted skill development, and stressed the fusion of tradition with modern fashion to drive the industry forward.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 'ഭാരത് ടെക്സ് 2025'നെ അഭിസംബോധന ചെയ്തു
February 16th, 04:00 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ഭാരത് ടെക്സ് 2025നെ അഭിസംബോധന ചെയ്തു. ചടങ്ങിൽ സംഘടിപ്പിച്ച പ്രദർശനവും അദ്ദേഹം വീക്ഷിച്ചു. സദസ്സിനെ അഭിസംബോധന ചെയ്യവേ, പ്രധാനമന്ത്രി എല്ലാവരെയും ഭാരത് ടെക്സ് 2025 ലേക്ക് സ്വാഗതം ചെയ്തു. ഇന്ന് ഭാരത് മണ്ഡപം ഭാരത് ടെക്സിന്റെ രണ്ടാം പതിപ്പിന് സാക്ഷ്യം വഹിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. നമ്മുടെ പൈതൃകത്തെക്കുറിച്ചും ഇന്ത്യക്ക് അഭിമാനകരമായ വികസിത ഭാരതത്തിന്റെ സാധ്യതകളെക്കുറിച്ചും ഈ പരിപാടി നേർക്കാഴ്ച നൽകിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഭാരത് ടെക്സ് ഇപ്പോൾ തുണിത്തരങ്ങളുമായി ബന്ധപ്പെട്ട് ആഗോളതലത്തിലെ ബൃഹത്തായ പരിപാടിയായി മാറുകയാണ് - ശ്രീ മോദി അഭിപ്രായപ്പെട്ടു. മൂല്യ ശൃംഖലയുടെ ഭാഗമായ പന്ത്രണ്ട് വിഭാഗങ്ങളും ഇത്തവണ പരിപാടിയുടെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അനുബന്ധ ഉപകരണങ്ങൾ, വസ്ത്രങ്ങൾ, യന്ത്രസാമഗ്രികൾ, രാസവസ്തുക്കൾ, ചായങ്ങൾ എന്നിവയുടെ പ്രദർശനങ്ങളും നടന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ലോകമെമ്പാടുമുള്ള നയആസൂത്രകർ, സിഇഒമാർ, വ്യവസായ നേതാക്കൾ എന്നിവരുടെ ഇടപെടലിനും സഹകരണത്തിനും പങ്കാളിത്തത്തിനുമുള്ള കരുത്തുറ്റ വേദിയായി ഭാരത് ടെക്സ് മാറുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പരിപാടിയുടെ സംഘാടനത്തിൽ ഉൾപ്പെട്ടിരിക്കുന്ന എല്ലാ പങ്കാളികളുടെയും ശ്രമങ്ങളെ അദ്ദേഹം പ്രശംസിച്ചു.യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസിയുടെ (ഡി.ഒ.ജി.ഇ) മേധാവി എലോൺ മസ്ക് പ്രധാനമന്ത്രിയുമായി സംവദിച്ചു
February 13th, 11:51 pm
യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസിയുടെ (ഡി.ഒ.ജി.ഇ) മേധാവിയും ടെസ്ലയുടെ സിഇഒയും ആയ എലോൺ മസ്ക് പ്രധാനമന്ത്രിയുമായി സംവദിച്ചുപ്രധാനമന്ത്രി മോദിയുടെ ഫ്രാൻസ് സന്ദർശനം: തന്ത്രപരമായ പങ്കാളിത്തങ്ങൾ ശക്തിപ്പെടുത്തലും എഐ സഹകരണത്തിന് തുടക്കമിടലും
February 13th, 03:06 pm
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫ്രാൻസിലേക്കും അമേരിക്കയിലേക്കുമുള്ള സമീപകാല നയതന്ത്ര പര്യടനം ഇന്ത്യയുടെ ആഗോള സഖ്യങ്ങൾ ശക്തിപ്പെടുത്തുന്നതിൽ ഗണ്യമായ സ്വാധീനം ചെലുത്തി, കൃത്രിമ ബുദ്ധി (എഐ), സാമ്പത്തിക പരിഷ്കാരങ്ങൾ, ചരിത്രപരമായ ബന്ധങ്ങൾ ആദരിക്കൽ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഉത്തരവാദിത്തമുള്ള എഐ വികസനം, സാമ്പത്തിക സഹകരണം, തന്ത്രപരമായ പങ്കാളിത്തങ്ങൾ കൂടുതൽ ശക്തമാക്കുക എന്നിവയോടുള്ള ഇന്ത്യയുടെ പ്രതിബദ്ധത ഈ സമഗ്ര സന്ദർശനം പ്രകടമാക്കി.ഫ്രഞ്ച് പ്രസിഡന്റുമായി പ്രധാനമന്ത്രി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തി
February 12th, 03:24 pm
ഇരുനേതാക്കളും തമ്മിലുള്ള വ്യക്തിപരമായ ബന്ധം പ്രതിഫലിപ്പിക്കുന്നതിന്റെ സവിശേഷ അര്‍ത്ഥസൂചനയുമായി, ഫ്രഞ്ച് പ്രസിഡന്‍ഷ്യല്‍ വിമാനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും ഇന്നലെ പാരീസില്‍ നിന്ന് മാര്‍സെയിലേക്ക് ഒരുമിച്ച് പറന്നു. ഉഭയകക്ഷി ബന്ധങ്ങളുടെ എല്ലാവശങ്ങളെക്കുറിച്ചും പ്രധാന ആഗോള, പ്രാദേശിക വിഷയങ്ങളെക്കുറിച്ചും അവര്‍ ചര്‍ച്ചകള്‍ നടത്തി. മാര്‍സെയിലില്‍ എത്തിയതിനുശേഷം പ്രതിനിധിതല ചര്‍ച്ചകളും നടന്നു. കഴിഞ്ഞ 25 വര്‍ഷത്തിനിടെ ബഹുമുഖ ബന്ധമായി മാറിയ ഇന്ത്യ-ഫ്രാന്‍സ് തന്ത്രപരമായ പങ്കാളിത്തത്തോടുള്ള(സ്‌ട്രറ്റേജിക് പാർട്ണർഷിപ് ) ശക്തമായ പ്രതിബദ്ധത നേതാക്കള്‍ ആവര്‍ത്തിച്ച് ഉറപ്പിച്ചു.പ്രധാനമന്ത്രിയുടെ ഫ്രാൻസ് സന്ദർശനം: ഫലങ്ങളുടെ പട്ടിക
February 12th, 03:20 pm
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സംബന്ധിച്ച ഇന്ത്യ ഫ്രാൻസ് പ്രഖ്യാപനം