നവസാരിയില്‍ വിവിധ പദ്ധതികളുടെ ശിലാസ്ഥാപനം, രാജ്യ സമര്‍പ്പണം, ഉദ്ഘാടനം എന്നിവ നിര്‍വഹിച്ച് പ്രധാനമന്ത്രി നടത്തിയ പ്രസംഗം

February 22nd, 04:40 pm

ഗുജറാത്തിലെ ജനപ്രിയ മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്രഭായ് പട്ടേല്‍, സംസ്ഥാന സര്‍ക്കാരിലെ വിശിഷ്ട മന്ത്രിമാര്‍, എന്റെ പാര്‍ലമെന്ററി സഹപ്രവര്‍ത്തകന്‍, ഈ പ്രദേശത്തിന്റെ പ്രതിനിധിയും ഗുജറാത്തിന്റെ ഭാരതീയ ജനതാ പാര്‍ട്ടി അധ്യക്ഷനുമായ സി.ആര്‍. പാട്ടീല്‍, ബഹുമാനപ്പെട്ട എംപിമാരും എംഎല്‍എമാരും, എന്റെ പ്രിയ സഹോദരീ സഹോദരന്മാരേ, നിങ്ങള്‍ക്ക് എങ്ങനെയുണ്ട് ?

പ്രധാനമന്ത്രി ഗുജറാത്തിലെ നവ്സാരിയിൽ 47,000 കോടിയിലധികം രൂപയുടെ വിവിധ വികസനപദ്ധതികൾക്കു തറക്കല്ലിടുകയും രാഷ്ട്രത്തിനു സമർപ്പിക്കുകയും ചെയ്തു

February 22nd, 04:25 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഇന്നു ഗുജറാത്തിലെ നവ്സാരിയിൽ 47,000 കോടി രൂപയുടെ വിവിധ വികസനപദ്ധതികൾ രാഷ്ട്രത്തിനു സമർപ്പിക്കുകയും തറക്കല്ലിടുകയും ചെയ്തു. വൈദ്യുതി ഉൽപ്പാദനം, റെയിൽ, റോഡ്, തുണിത്തരങ്ങൾ, വിദ്യാഭ്യാസം, ജലവിതരണം, സമ്പർക്കസൗകര്യം, നഗരവികസനം തുടങ്ങി വിവിധ മേഖലകളുമായി ബന്ധപ്പെട്ട പദ്ധതികൾ ഇതിൽ ഉൾപ്പെടുന്നു.

ഗുജറാത്തിലെ സൂറത്ത് ഡയമണ്ട് ബോഴ്സിന്റെ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

December 17th, 12:00 pm

സൂറത്തിന് അതിന്റേതായ പ്രാധാന്യമുണ്ട്. സൂറത്തിന്റെ ശക്തമായ ചരിത്രം; അതിന്റെ വര്‍ത്തമാനത്തിലെ വളര്‍ച്ച; ഭാവിയെക്കുറിച്ചുള്ള അതിന്റെ ദര്‍ശനം- അതാണ് സൂറത്ത്! അത്തരം (വികസന) പ്രവര്‍ത്തനങ്ങളില്‍ ആരും ഒരു അവസരവും ഉപേക്ഷിക്കില്ല എന്നാണ് എന്റെ വിശ്വാസം. അതിനാല്‍, സൂറത്തിലെ ഒരു വ്യക്തി എല്ലാ മേഖലയിലും തിരക്കിലായിരിക്കാം, പക്ഷേ ഒരു ഭക്ഷണ ശാലയ്ക്ക് പുറത്ത് അര മണിക്കൂര്‍ ക്യൂവില്‍ നില്‍ക്കാനുള്ള ക്ഷമയുണ്ട്. ഉദാഹരണത്തിന്, കനത്ത മഴ പെയ്താലും മുട്ടോളം വെള്ളമുണ്ടായാലും ഒരു സൂരത്തി അപ്പോഴും ഒരു പക്കോഡ സ്റ്റാളിനു പുറത്ത് ഉണ്ടാകും. ശരദ് പൂര്‍ണിമ, ചണ്ഡി പദ്വ, ദിവസങ്ങളില്‍ എല്ലാവരും ടെറസിലേക്ക് പോകുന്നു, പക്ഷേ സൂരത്തി തന്റെ കുടുംബത്തോടൊപ്പം ഫുട്പാത്തില്‍ ഘരി (മധുരം) കഴിക്കുകയായിരിക്കും. അവന്‍ അടുത്തെങ്ങും പോകാതെ ലോകത്തിന്റെ എല്ലാ മുക്കിലും മൂലയിലും കറങ്ങുന്നു. ഏകദേശം 40-45 വര്‍ഷം മുമ്പ് സൗരാഷ്ട്രയില്‍ നിന്ന് ഒരാള്‍ സൂറത്ത് സന്ദര്‍ശിച്ചിരുന്നുവെന്ന് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. അപ്പോള്‍, ഞാന്‍ സൗരാഷ്ട്രയില്‍ നിന്നുള്ള ആ സുഹൃത്തിനോട് ചോദിച്ചു - നിങ്ങള്‍ക്ക് സൂറത്ത് എങ്ങനെ ഇഷ്ടമാണ്? അദ്ദേഹം പറഞ്ഞു, 'സൂറത്തും കത്തിയവാറും തമ്മില്‍ ഒരുപാട് വ്യത്യാസമുണ്ട്'. 40-45 വര്‍ഷം മുമ്പുള്ള കാര്യമാണ് ഞാന്‍ പറയുന്നത്്. അയാള്‍ ഒരു ഉദാഹരണം പോലെ പറഞ്ഞു, കത്തിയവാറില്‍ ഒരു മോട്ടോര്‍ സൈക്കിള്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാല്‍ അത് വൃത്തികെട്ട വഴക്കായി മാറും. എന്നാല്‍ സൂറത്തില്‍ ഇതുമായി ബന്ധ്‌പ്പെട്ടവര്‍ അത് ഇരു കൂട്ടരുടേയും തെറ്റായിരുന്നുവെന്നും അതുകൊണ്ട് ഈ വിഷയം ഇപ്പോള്‍ ഉപേക്ഷിക്കാമെന്നും പറയും. ഇതു തമ്മില്‍ വലിയ വ്യത്യാസമുണ്ട്.

സൂറത്ത് വജ്ര നിക്ഷേപ-വിനിമയകേന്ദ്രം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

December 17th, 11:30 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിലെ സൂറത്തില്‍ സൂറത്ത് വജ്ര നിക്ഷേപ-വിനിമയകേന്ദ്രം (സൂറത്ത്‌ ഡയമണ്ട് ബോഴ്സ്) ഉദ്ഘാടനം ചെയ്തു. പരിപാടിക്ക് മുമ്പ് പ്രധാനമന്ത്രി പഞ്ചതത്വ ഉദ്യാനം സന്ദര്‍ശിക്കുകയും സൂറത്ത് വജ്ര നിക്ഷേപ-വിനിമയകേന്ദ്രത്തിന്റെയും സ്‌പൈന്‍-4ന്റെയും ഹര‌ിതമന്ദിരം കാണുകയും സന്ദര്‍ശക ലഘുലേഖയില്‍ ഒപ്പിടുകയും ചെയ്തു. നേരത്തെ സൂറത്ത് വിമാനത്താവളത്തിലെ പുതിയ ടെര്‍മിനല്‍ കെട്ടിടവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു.

പ്രധാനമന്ത്രി ഡിസംബർ 17നും 18നും സൂറത്തും വാരാണസിയും സന്ദർശിക്കും

December 16th, 10:39 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഡിസംബർ 17നും 18നും ഗുജറാത്തിലെ സൂറത്തും ഉത്തർപ്രദേശിലെ വാരാണസിയും സന്ദർശിക്കും. ഡിസംബർ 17നു രാവിലെ 10.45നു സൂറത്ത് വിമാനത്താവളത്തിലെ പുതിയ ഏകീകൃത ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. രാവിലെ 11.15നു സൂറത്ത് ഡയമണ്ട് ബോസ് (വജ്ര നിക്ഷേപ-വിനിമയകേന്ദ്രം) പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. തുടർന്നു വാരാണസിയിലേക്കു പോകുന്ന അദ്ദേഹം, ഉച്ചകഴിഞ്ഞ് 3.30നു ‘വികസിത് ഭാരത് സങ്കൽപ്പ് യാത്ര’യിൽ പങ്കെടുക്കും. വൈകിട്ട് 5.15നു നമോഘാട്ടിൽ ‘കാശി തമിഴ് സംഗമം 2023’ പ്രധാനമന്ത്രി ഉദ്ഘാടനംചെയ്യും.