The BJP government in Gujarat has prioritised water from the very beginning: PM Modi in Amreli

October 28th, 04:00 pm

PM Modi laid the foundation stone and inaugurated various development projects worth over Rs 4,900 crores in Amreli, Gujarat. The Prime Minister highlighted Gujarat's remarkable progress over the past two decades in ensuring water reaches every household and farm, setting an example for the entire nation. He said that the state's continuous efforts to provide water to every corner are ongoing and today's projects will further benefit millions of people in the region.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗുജറാത്തിലെ അംറേലിയിൽ 4900 കോടി രൂപയുടെ വിവിധ വികസനപദ്ധതികളുടെ ശിലാസ്ഥാപനവും ഉദ്ഘാടനവും നിർവഹിച്ചു

October 28th, 03:30 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിലെ അംറേലിയിൽ 4900 കോടി രൂപയുടെ വിവിധ വികസനപദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും നിർവഹിച്ചു. ഇന്നത്തെ വികസന പദ്ധതികളിൽ റെയിൽവേ, റോഡ്, ജലവിതരണം, വിനോദസഞ്ചാരം എന്നീ മേഖലകൾ ഉൾപ്പെടുന്നു. സംസ്ഥാനത്തെ അംറേലി, ജാംനഗർ, മോർബി, ദേവഭൂമി ദ്വാരക, ജൂനാഗഢ്, പോർബന്ദർ, കച്ഛ്, ബോട്ടാദ് ജില്ലകളിലെ പൗരന്മാർക്ക് ഈ പദ്ധതികൾ പ്രയോജനപ്പെടും.

സൂറത്തിലെ ഹർ ഘർ തിരംഗാ യജ്ഞത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു

August 12th, 09:21 pm

''സൂരത്ത് എല്ലാ കാര്യങ്ങളും ആവേശത്തോടെയാണ് ചെയ്യുന്നത്. ഹർ ഘർ തിരംഗയും അതില്‍ നിന്നും വ്യത്യസ്തമല്ല! സൂരത്തിന്റെ ആവേശത്തില്‍ അഭിമാനിക്കുന്നു'' ഹര്‍ സഖ്‌വി എക്‌സില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയില്‍ പ്രധാനമന്ത്രി പ്രതികരിച്ചു.

ഗുജറാത്തിലെ സൂറത്ത് വിമാനത്താവളത്തിലെ പുതിയ ടെര്‍മിനല്‍ കെട്ടിടം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

December 17th, 04:19 pm

ഗുജറാത്തിലെ സൂറത്ത് വിമാനത്താവളത്തിലെ പുതിയ ടെര്‍മിനല്‍ കെട്ടിടം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്തു. പുതിയ ടെര്‍മിനല്‍ കെട്ടിടം അദ്ദേഹം ചുറ്റികാണുകയും ചെയ്തു.

ഗുജറാത്തിലെ സൂറത്ത് ഡയമണ്ട് ബോഴ്സിന്റെ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

December 17th, 12:00 pm

സൂറത്തിന് അതിന്റേതായ പ്രാധാന്യമുണ്ട്. സൂറത്തിന്റെ ശക്തമായ ചരിത്രം; അതിന്റെ വര്‍ത്തമാനത്തിലെ വളര്‍ച്ച; ഭാവിയെക്കുറിച്ചുള്ള അതിന്റെ ദര്‍ശനം- അതാണ് സൂറത്ത്! അത്തരം (വികസന) പ്രവര്‍ത്തനങ്ങളില്‍ ആരും ഒരു അവസരവും ഉപേക്ഷിക്കില്ല എന്നാണ് എന്റെ വിശ്വാസം. അതിനാല്‍, സൂറത്തിലെ ഒരു വ്യക്തി എല്ലാ മേഖലയിലും തിരക്കിലായിരിക്കാം, പക്ഷേ ഒരു ഭക്ഷണ ശാലയ്ക്ക് പുറത്ത് അര മണിക്കൂര്‍ ക്യൂവില്‍ നില്‍ക്കാനുള്ള ക്ഷമയുണ്ട്. ഉദാഹരണത്തിന്, കനത്ത മഴ പെയ്താലും മുട്ടോളം വെള്ളമുണ്ടായാലും ഒരു സൂരത്തി അപ്പോഴും ഒരു പക്കോഡ സ്റ്റാളിനു പുറത്ത് ഉണ്ടാകും. ശരദ് പൂര്‍ണിമ, ചണ്ഡി പദ്വ, ദിവസങ്ങളില്‍ എല്ലാവരും ടെറസിലേക്ക് പോകുന്നു, പക്ഷേ സൂരത്തി തന്റെ കുടുംബത്തോടൊപ്പം ഫുട്പാത്തില്‍ ഘരി (മധുരം) കഴിക്കുകയായിരിക്കും. അവന്‍ അടുത്തെങ്ങും പോകാതെ ലോകത്തിന്റെ എല്ലാ മുക്കിലും മൂലയിലും കറങ്ങുന്നു. ഏകദേശം 40-45 വര്‍ഷം മുമ്പ് സൗരാഷ്ട്രയില്‍ നിന്ന് ഒരാള്‍ സൂറത്ത് സന്ദര്‍ശിച്ചിരുന്നുവെന്ന് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. അപ്പോള്‍, ഞാന്‍ സൗരാഷ്ട്രയില്‍ നിന്നുള്ള ആ സുഹൃത്തിനോട് ചോദിച്ചു - നിങ്ങള്‍ക്ക് സൂറത്ത് എങ്ങനെ ഇഷ്ടമാണ്? അദ്ദേഹം പറഞ്ഞു, 'സൂറത്തും കത്തിയവാറും തമ്മില്‍ ഒരുപാട് വ്യത്യാസമുണ്ട്'. 40-45 വര്‍ഷം മുമ്പുള്ള കാര്യമാണ് ഞാന്‍ പറയുന്നത്്. അയാള്‍ ഒരു ഉദാഹരണം പോലെ പറഞ്ഞു, കത്തിയവാറില്‍ ഒരു മോട്ടോര്‍ സൈക്കിള്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാല്‍ അത് വൃത്തികെട്ട വഴക്കായി മാറും. എന്നാല്‍ സൂറത്തില്‍ ഇതുമായി ബന്ധ്‌പ്പെട്ടവര്‍ അത് ഇരു കൂട്ടരുടേയും തെറ്റായിരുന്നുവെന്നും അതുകൊണ്ട് ഈ വിഷയം ഇപ്പോള്‍ ഉപേക്ഷിക്കാമെന്നും പറയും. ഇതു തമ്മില്‍ വലിയ വ്യത്യാസമുണ്ട്.

സൂറത്ത് വജ്ര നിക്ഷേപ-വിനിമയകേന്ദ്രം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

December 17th, 11:30 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിലെ സൂറത്തില്‍ സൂറത്ത് വജ്ര നിക്ഷേപ-വിനിമയകേന്ദ്രം (സൂറത്ത്‌ ഡയമണ്ട് ബോഴ്സ്) ഉദ്ഘാടനം ചെയ്തു. പരിപാടിക്ക് മുമ്പ് പ്രധാനമന്ത്രി പഞ്ചതത്വ ഉദ്യാനം സന്ദര്‍ശിക്കുകയും സൂറത്ത് വജ്ര നിക്ഷേപ-വിനിമയകേന്ദ്രത്തിന്റെയും സ്‌പൈന്‍-4ന്റെയും ഹര‌ിതമന്ദിരം കാണുകയും സന്ദര്‍ശക ലഘുലേഖയില്‍ ഒപ്പിടുകയും ചെയ്തു. നേരത്തെ സൂറത്ത് വിമാനത്താവളത്തിലെ പുതിയ ടെര്‍മിനല്‍ കെട്ടിടവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു.

പ്രധാനമന്ത്രി ഡിസംബർ 17നും 18നും സൂറത്തും വാരാണസിയും സന്ദർശിക്കും

December 16th, 10:39 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഡിസംബർ 17നും 18നും ഗുജറാത്തിലെ സൂറത്തും ഉത്തർപ്രദേശിലെ വാരാണസിയും സന്ദർശിക്കും. ഡിസംബർ 17നു രാവിലെ 10.45നു സൂറത്ത് വിമാനത്താവളത്തിലെ പുതിയ ഏകീകൃത ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. രാവിലെ 11.15നു സൂറത്ത് ഡയമണ്ട് ബോസ് (വജ്ര നിക്ഷേപ-വിനിമയകേന്ദ്രം) പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. തുടർന്നു വാരാണസിയിലേക്കു പോകുന്ന അദ്ദേഹം, ഉച്ചകഴിഞ്ഞ് 3.30നു ‘വികസിത് ഭാരത് സങ്കൽപ്പ് യാത്ര’യിൽ പങ്കെടുക്കും. വൈകിട്ട് 5.15നു നമോഘാട്ടിൽ ‘കാശി തമിഴ് സംഗമം 2023’ പ്രധാനമന്ത്രി ഉദ്ഘാടനംചെയ്യും.

മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗില്‍ 2023 നാവിക ദിന ആഘോഷത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

December 04th, 04:35 pm

മഹാരാഷ്ട്ര ഗവര്‍ണര്‍ ശ്രീ രമേഷ് ജി, മുഖ്യമന്ത്രി ശ്രീ ഏകനാഥ് ജി, എന്റെ കാബിനറ്റ് സഹപ്രവര്‍ത്തകരായ ശ്രീ രാജ്നാഥ് സിംഗ് ജി, ശ്രീ നാരായണ്‍ റാണെ ജി, ഉപമുഖ്യമന്ത്രി ശ്രീ ദേവേന്ദ്ര ഫഡ്നാവിസ് ജി, ശ്രീ അജിത് പവാര്‍ ജി, സിഡിഎസ് ജനറല്‍ അനില്‍ ചൗഹാന്‍ ജി, നാവികസേനാ മേധാവി അഡ്മിറല്‍ ആര്‍. ഹരികുമാര്‍, എന്റെ നാവികസേനാ സുഹൃത്തുക്കളേ, എന്റെ എല്ലാ കുടുംബാംഗങ്ങളേ!

പ്രധാനമന്ത്രി മഹാരാഷ്ട്രയിലെ സിന്ധുദുർഗിൽ 2023ലെ നാവിക ദിനാഘോഷ പരിപാടികളിൽ പങ്കെടുത്തു

December 04th, 04:30 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സിന്ധുദുര്‍ഗില്‍ 'നാവികസേനാ ദിനാഘോഷം 2023' പരിപാടിയില്‍ പങ്കെടുത്തു. സിന്ധുദുര്‍ഗിലെ തര്‍കാര്‍ലി കടലോരത്തു നടന്ന പരിപാടിയില്‍ ഇന്ത്യന്‍ നാവികസേനയുടെ കപ്പലുകള്‍, അന്തര്‍വാഹിനകള്‍, വിമാനങ്ങള്‍, പ്രത്യേക സേന എന്നിവയുടെ ‘പ്രകടനങ്ങള്‍ക്കും' അദ്ദേഹം സാക്ഷ്യം വഹിച്ചു. അദ്ദേഹം ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിച്ചു. യോഗത്തെ അഭിസംബോധന ചെയ്യവെ, തര്‍ക്കര്‍ ലിയിലെ മാല്‍വാന്‍ തീരത്തുള്ള സിന്ധുദുര്‍ഗിലെ അതിമനോഹരമായ കോട്ടയിലെ ചരിത്ര ദിനമായ ഡിസംബർ 4, വീര്‍ ശിവാജി മഹാരാജിന്റെ പ്രൗഢി, രാജ് കോട്ടയിലെ അദ്ദേഹത്തിന്റെ അതിമനോഹരമായ പ്രതിമയുടെ ഉദ്ഘാടനം, ഇന്ത്യന്‍ നാവികസേനയുടെ ശക്തി എന്നിവ ഇന്ത്യയിലെ ഓരോ പൗരനെയും ആവേശഭരിതനാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. നാവികസേനാ ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന പ്രധാനമന്ത്രി രാജ്യത്തിനുവേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ധീരന്‍മാര്‍ക്ക് മുന്നില്‍ ശിരസ്സു നമിക്കുകയും ചെയ്തു.

140 കോടി ജനങ്ങൾ നിരവധി മാറ്റങ്ങൾക്ക് വഴി ഒരുക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

November 26th, 11:30 am

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, 'മൻ കി ബാത്തി'ലേക്ക് സ്വാഗതം. ഇന്ന് അതായത് നവംബർ 26 നമുക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. ഈ ദിവസമാണ് ഏറ്റവും ഹീനമായ ഭീകരാക്രമണം നമ്മുടെ രാജ്യത്ത് നടന്നത്. ഭീകരർ മുംബൈയെയും രാജ്യത്തെയൊട്ടാകെ തന്നെയും വിറപ്പിച്ചു നിർത്തി. എന്നാൽ, ഭാരതം സ്വന്തം കഴിവിൽ ആ ആക്രമണത്തിൽ നിന്ന് കരകയറി എന്നുമാത്രമല്ല, ഇപ്പോൾ പൂർണ്ണ ധൈര്യത്തോടെ തീവ്രവാദത്തെ അടിച്ചമർത്തുകയും ചെയ്യുന്നു. മുംബൈ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട എല്ലാവർക്കും ഞാൻ ആദരാഞ്ജലികൾ അർപ്പിക്കുന്നു. ഈ ആക്രമണത്തിൽ ജീവൻ ബലിയർപ്പിച്ച നമ്മുടെ ധീരന്മാരെ രാജ്യം ഇന്ന് സ്മരിക്കുന്നു.

ഗിന്നസ് ലോക റെക്കോർഡിന് പ്രധാനമന്ത്രി സൂറത്തിനെ അഭിനന്ദിച്ചു

June 22nd, 06:53 am

യോഗാ പ്രദർശനത്തിനായി ഏറ്റവും കൂടുതൽ ആളുകൾ ഒരിടത്ത് ഒത്തുചേർന്നതിന്റെ ഗിന്നസ് ലോക റെക്കോർഡിന് അർഹമായതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സൂറത്തിനെ അഭിനന്ദിച്ചു.

കർണാടകയിലെ യാദ്ഗിർ ജില്ലയിലെ കൊടേക്കലിൽ ശിലാസ്ഥാപന ചടങ്ങിലും വികസന പദ്ധതികളുടെ സമർപ്പണത്തിലും പ്രധാനമന്ത്രിയുടെ പ്രസംഗം

January 19th, 12:11 pm

കർണാടക ഗവർണർ ശ്രീ തവർ ചന്ദ് ഗെലോട്ട് ജി, മുഖ്യമന്ത്രി ശ്രീ ബസവരാജ് ബൊമ്മായി ജി, കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകൻ ശ്രീ ഭഗവന്ത് ഖുബാജി, കർണാടക ഗവൺമെന്റിലെ മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, വൻതോതിൽ എത്തിയ എന്റെ പ്രിയ സഹോദരീസഹോദരന്മാർ. ഞങ്ങളെ അനുഗ്രഹിക്കാൻ!

കർണാടകത്തിലെ കൊടേക്കലിൽ പ്രധാനമന്ത്രി വിവിധ വികസനപദ്ധതികൾക്കു തറക്കല്ലിടുകയും നാടിനു സമർപ്പിക്കുകയും ചെയ്തു

January 19th, 12:10 pm

കർണാടകത്തിലെ യാദ്‌ഗിറിലെ കൊടേക്കലിൽ ജലസേചനം, കുടിവെള്ളം, ദേശീയപാത വികസനം എന്നിവയുമായി ബന്ധപ്പെട്ട വിവിധ വികസനപദ്ധതികളുടെ തറക്കല്ലിടലും സമർപ്പണവും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു നിർവഹിച്ചു. ജൽ ജീവൻ ദൗത്യത്തിനു കീഴിലുള്ള യാദ്ഗിർ ബഹുഗ്രാമ കുടിവെള്ള വിതരണ പദ്ധതി, സൂറത്ത്-ചെന്നൈ അതിവേഗപാത എൻഎച്ച്-150 സിയുടെ 65.5 കിലോമീറ്റർ ഭാഗം (ബഡദാൾ മുതൽ മാരഡഗി എസ് അന്ദോള വരെ) എന്നിവയുടെ തറക്കല്ല‌ിടലും നാരായണപൂർ ലെഫ്റ്റ് ബാങ്ക് കനാൽ വിപുലീകരണ-നവീകരണ ആധുനികവൽക്കരണ പദ്ധതി (എൻഎൽബിസി - ഇആർഎം) ഉദ്ഘാടനവും ഇതിൽ ഉൾപ്പെടുന്നു.

പ്രധാനമന്ത്രി ജനുവരി 19നു കർണാടകവും മഹാരാഷ്ട്രയും സന്ദർശിക്കും

January 17th, 07:15 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 ജനുവരി 19നു കർണാടകവും മഹാരാഷ്ട്രയും സന്ദർശിക്കും.

We don’t spare terrorists; instead we break into their mastermind's homes and kill them: PM Modi in Surat

November 27th, 03:00 pm

In his final rally of the day, Prime Minister Modi iterated, “When the economy expands, everyone benefits from it. When the economy progresses, the poor also progress, the businessmen and entrepreneurs also progress. When the BJP government came to power at the centre in 2014, the country's economy was at number 10. In just eight years, the country's economy has now come at number 5.”

This election is being fought be the people of Gujarat: PM Modi in Netrang

November 27th, 02:46 pm

Amidst the ongoing election campaigning in Gujarat, PM Modi's rally spree continued as he addressed a public meeting in Gujarat’s Netrang today. PM Modi highlighted about the Sankalp Patra released by the state BJP unit for developed Gujarat. He said, “Several resolutions have been taken in the Sankalp Patra to increase the economy of Gujarat, to empower the poor, middle class of the state and for Sabka Sath, Sabka Vikas.”

ഗുജറാത്തിലെ നേത്രംഗ്, ഖേഡ, സൂറത്ത് എന്നിവിടങ്ങളിൽ പ്രധാനമന്ത്രി മോദി പ്രചാരണം നടത്തി

November 27th, 02:45 pm

ഗുജറാത്തിൽ നടന്നുകൊണ്ടിരിക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ, ഇന്ന് ഗുജറാത്തിലെ നേത്രംഗിൽ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദിയുടെ റാലികൾ തുടർന്നു. വികസിത ഗുജറാത്തിനായി സംസ്ഥാന ബിജെപി ഘടകം പുറത്തിറക്കിയ സങ്കൽപ് പത്രയെക്കുറിച്ച് പ്രധാനമന്ത്രി മോദി എടുത്തുപറഞ്ഞു. ഗുജറാത്തിന്റെ സമ്പദ്‌വ്യവസ്ഥ വർധിപ്പിക്കുന്നതിനും സംസ്ഥാനത്തെ ദരിദ്രരെയും ഇടത്തരക്കാരെയും ശാക്തീകരിക്കുന്നതിനും സബ്‌കാ സാഥ്, സബ്‌കാ വികാസ് എന്നിവയ്‌ക്കുമായി സങ്കൽപ് പത്രയിൽ നിരവധി പ്രമേയങ്ങൾ എടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Big day for India of 21st century: PM Modi at launch of Vande Bharat Express and Ahmedabad Metro

September 30th, 12:11 pm

PM Modi inaugurated Phase-I of Ahmedabad Metro project. The Prime Minister remarked that India of the 21st century is going to get new momentum from the cities of the country. “With the changing times, it is necessary to continuously modernise our cities with the changing needs”, Shri Modi said.

PM Modi inaugurates Vande Bharat Express & Ahmedabad Metro Rail Project phase I

September 30th, 12:10 pm

PM Modi inaugurated Phase-I of Ahmedabad Metro project. The Prime Minister remarked that India of the 21st century is going to get new momentum from the cities of the country. “With the changing times, it is necessary to continuously modernise our cities with the changing needs”, Shri Modi said.

Bhavnagar is emerging as a shining example of port-led development: PM Modi

September 29th, 02:32 pm

PM Modi inaugurated and laid the foundation stone of projects worth over ₹5200 crores in Bhavnagar. The Prime Minister remarked that in the last two decades, the government has made sincere efforts to make Gujarat's coastline the gateway to India's prosperity. “We have developed many ports in Gujarat, modernized many ports”, the PM added.