ജനാധിപത്യ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി വീഡിയോ കോൺഫറൻസിലൂടെ നടത്തിയ അഭിസംബോധനയുടെ പൂർണരൂപം

March 20th, 10:55 pm

ഈ സംരംഭം തുടർന്ന് കൊണ്ടുപോകുന്നതിൽ പ്രസിഡൻ്റ് യൂൻ സുക് യോളിന് ഞാൻ നന്ദി പറയുന്നു. ജനാധിപത്യ രാജ്യങ്ങൾ അനുഭവങ്ങൾ പങ്കുവയ്ക്കുകയും പരസ്പരം പഠിക്കുകയും ചെയ്യുന്ന ഒരു പ്രധാന വേദിയായി ''സമ്മിറ്റ് ഫോർ ഡെമോക്രസി'' ഉയർന്നുവന്നിരിക്കുന്നു.

പ്രധാനമന്ത്രി ജനാധിപത്യ ഉച്ചകോടിയെ അഭിസംബോധന ചെയ്തു

March 20th, 10:44 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോൺഫറൻസിംഗിലൂടെ ജനാധിപത്യ ഉച്ചകോടിയെ അഭിസംബോധന ചെയ്തു. ലോകമെമ്പാടുമുള്ള ജനാധിപത്യ രാജ്യങ്ങൾക്ക് അനുഭവങ്ങൾ കൈമാറുന്നതിനും പരസ്പരം പഠിക്കുന്നതിനുമുള്ള നിർണായക വേദിയാണ് ജനാധിപത്യ ഉച്ചകോടിയെന്ന് പറഞ്ഞ പ്രധാനമന്ത്രി, ജനാധിപത്യത്തോടുള്ള ഇന്ത്യയുടെ ആഴത്തിലുള്ള പ്രതിബദ്ധത ആവർത്തിച്ചു , ഇന്ത്യയ്ക്ക് പൗരാണികവും തകർക്കപ്പെടാത്തതുമായ ജനാധിപത്യ സംസ്കാരമുണ്ട്.ഇന്ത്യൻ സംസ്കാരത്തിന്റെ ജീവരക്തമാണത് ഇന്ത്യയുടെ ചരിത്രത്തിലുടനീളം സമവായ രൂപീകരണവും തുറന്ന സംവാദങ്ങളും സ്വതന്ത്ര ചർച്ചകളും പ്രതിധ്വനിച്ചിട്ടുണ്ട്. അതുകൊണ്ടാണ് എൻ്റെ സഹയാത്രികർ ഇന്ത്യയെ ജനാധിപത്യത്തിൻ്റെ മാതാവായി കണക്കാക്കുന്നത് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ജനാധിപത്യത്തിനായുള്ള ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദേശീയ പ്രസ്താവന

December 10th, 05:52 pm

ഈ ഉച്ചകോടിയിൽ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തെ പ്രതിനിധീകരിക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു. ജനാധിപത്യ മനോഭാവം നമ്മുടെ നാഗരികതയുടെ ധാർമ്മികതയുടെ അവിഭാജ്യഘടകമാണ്. തിരഞ്ഞെടുക്കപ്പെട്ട റിപ്പബ്ലിക്കൻ നഗര-സംസ്ഥാനങ്ങളായ ലിച്ചാവി, ശാക്യ എന്നിവ 2500 വർഷങ്ങൾക്ക് മുമ്പ് ഇന്ത്യയിൽ തഴച്ചുവളർന്നു. ജനാധിപത്യ പങ്കാളിത്തത്തിന്റെ തത്വങ്ങൾ ക്രോഡീകരിച്ച പത്താം നൂറ്റാണ്ടിലെ ഉത്തരമേരൂർ ലിഖിതത്തിലും ഇതേ ജനാധിപത്യ ചൈതന്യം കാണാം. ഈ ജനാധിപത്യ മനോഭാവവും ധാർമ്മികതയും പുരാതന ഇന്ത്യയെ ഏറ്റവും സമ്പന്നമായ ഒന്നാക്കി മാറ്റി. നൂറ്റാണ്ടുകൾ നീണ്ട കൊളോണിയൽ ഭരണത്തിന് ഇന്ത്യൻ ജനതയുടെ ജനാധിപത്യബോധത്തെ അടിച്ചമർത്താൻ കഴിഞ്ഞില്ല. ഇന്ത്യയുടെ സ്വാതന്ത്ര്യത്തോടെ അത് വീണ്ടും പൂർണ്ണമായ ആവിഷ്കാരം കണ്ടെത്തി, കഴിഞ്ഞ 75 വർഷമായി ജനാധിപത്യ രാഷ്ട്ര നിർമ്മാണത്തിന്റെ സമാനതകളില്ലാത്ത കഥയിലേക്ക് നയിച്ചു.