2020 ലെ ഗാന്ധി സമാധാന പുരസ്‌കാരം പ്രഖ്യാപിച്ചു

March 22nd, 09:37 pm

2020 ലെ ഗാന്ധി സമാധാന പുരസ്‌കാരം ബംഗാബന്ധു ഷെയ്ഖ് മുജിബുർ റഹ്‌മാന്‌.

2019 ലെ ഗാന്ധി സമാധാന പുരസ്‌കാരം പ്രഖ്യാപിച്ചു.

March 22nd, 09:36 pm

2019 ലെ ഗാന്ധി സമാധാന പുരസ്‌കാരം ഒമാൻ സുൽത്താനായിരുന്ന പരേതനായ സുൽത്താൻ ഖബൂസ് ബിൻ സെയ്ദ് അൽ സെയ്ദിന് മരണാനന്തര ബഹുമതിയായി നൽകുന്നു . പ്രധാന മന്ത്രി ശ്രീ നരേന്ദ്ര മോദി അധ്യക്ഷനും, ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് , ലോക് സഭയിലെ ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയുടെ നേതാവ് എന്നീ എക്സ് ഓഫിസിയോ അംഗങ്ങളും അടങ്ങുന്നതാണ് ഗാന്ധി സമാധാന സാമാനത്തിന്റെ ജൂറി. ലോക്സഭാ സ്പീക്കർ ശ്രീ ഓം ബിർള, സുലഭ് ഇന്റർനാഷണൽ സോഷ്യൽ സർവീസ് ഓർഗനൈസേഷൻ സ്ഥാപകൻ ശ്രീ ബിന്ദേശ്വർ പതക് എന്നീ രണ്ടു പ്രമുഖ വ്യക്തികളും ജൂറി അംഗങ്ങൾ ആണ്.

ബഹുമാനപ്പെട്ട സുല്‍ത്താന്‍ ക്വാബൂസ് ബിന്‍ സയ്യിദ് അല്‍ സയ്യിദിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി അനുശോചിച്ചു

January 11th, 09:42 am

ബഹുമാനപ്പെട്ട സുല്‍ത്താന്‍ ക്വാബൂസ് ബിന്‍ സയ്യിദ് അല്‍ സയ്യിദിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുശോചിച്ചു. ‘സുല്‍ത്താന്‍ ക്വാബൂസ് ബിന്‍ സയ്യിദ് അല്‍ സയ്യിദിന്റെ നിര്യാണ വാര്‍ത്ത ദുഃഖിപ്പിക്കുന്നു. ഒമാനെ ആധുനികവും വികസിച്ചുവരുന്നതുമായ രാജ്യമായി മാറ്റിയ ദീര്‍ഘവീക്ഷണത്തോടുകൂടിയ നേതാവും രാഷ്ട്രതന്ത്രജ്ഞനുമാണ് അദ്ദേഹം. നമ്മുടെ മേഖലയ്ക്കും ലോകത്തിനു തന്നെയും സമാധാനത്തിന്റെ ദീപസ്തംഭമായിരുന്നു അദ്ദേഹം. ഇന്ത്യയുടെ യഥാര്‍ഥ സുഹൃത്തായിരുന്നു സുല്‍ത്താന്‍ ക്വാബൂസ്. ഇന്ത്യയും ഒമാനും തമ്മില്‍ സജീവവും തന്ത്രപ്രധാനവുമായ പങ്കാളിത്തം വികസിപ്പിക്കുന്നതിന് അദ്ദേഹം കരുത്തുറ്റ നേതൃത്വം നല്‍കി. അദ്ദേഹത്തില്‍നിന്നു ലഭിച്ച സ്‌നേഹവും ഊഷ്മളതയും എന്നെ എല്ലായ്‌പ്പോഴും സന്തോഷിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ ആത്മാവിനു ശാന്തി ലഭിക്കട്ടെ’, പ്രധാനമന്ത്രി പറഞ്ഞു.

PM Modi meets Sultan Qaboos of Oman

February 11th, 10:30 pm

Prime Minister Narendra Modi met Sultan Qaboos of Oman. The leaders held productive talks.