രാജസ്ഥാനിലെ സിക്കാറിൽ വിവിധ പദ്ധതികളുടെ തറക്കല്ലിടൽ/ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
July 27th, 12:00 pm
ഇന്ന് രാജ്യത്ത് 1.25 ലക്ഷം പ്രധാനമന്ത്രി കിസാൻ സമൃദ്ധി കേന്ദ്രങ്ങൾ ആരംഭിച്ചു. ഗ്രാമ-ബ്ലോക്ക് തലങ്ങളിൽ സ്ഥാപിക്കുന്ന ഈ പ്രധാനമന്ത്രി കിസാൻ സമൃദ്ധി കേന്ദ്രങ്ങൾ കോടിക്കണക്കിന് കർഷകർക്ക് നേരിട്ട് പ്രയോജനം ചെയ്യും. ഇന്ന്, 1,500-ലധികം ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾക്കും (എഫ്‌പിഒകൾ) നമ്മുടെ കർഷകർക്കും വേണ്ടി 'ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സ്' (ഒഎൻഡിസി) ആരംഭിച്ചു. രാജ്യത്തിന്റെ ഏത് കോണിലും ഇരിക്കുന്ന കർഷകർക്ക് തങ്ങളുടെ ഉൽപ്പന്നങ്ങൾ എവിടെയും വിപണിയിൽ വിൽക്കാൻ ഇത് എളുപ്പമാക്കും.രാജസ്ഥാനിലെ സീക്കറിൽ വിവിധ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി തറക്കല്ലിടുകയും രാജ്യത്തിന് സമർപ്പിക്കുകയും ചെയ്തു
July 27th, 11:15 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് രാജസ്ഥാനിലെ സീക്കറിൽ വിവിധ വികസന പദ്ധതികൾക്ക് തറക്കല്ലിടുകയും രാജ്യത്തിന് സമർപ്പിക്കുകയും ചെയ്തു. 1.25 ലക്ഷം പിഎം കിസാൻ സമൃദ്ധി കേന്ദ്രങ്ങൾ (പിഎംകെഎസ്‌കെ) രാജ്യത്തിന് സമർപ്പിക്കൽ, സൾഫർ പൂശിയ യൂറിയായ 'യൂറിയ ഗോൾഡ്' പുറത്തിറക്കൽ, ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സിൽ (ഒഎൻഡിസി) 1600 കാർഷികോൽപ്പാദന സംഘടനകളെ (എഫ്‌പിഒ)ഉൾപ്പെടുത്തൽ, പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ (പിഎം-കിസാൻ) 14-ാം ഗഡു തുകയായ ഏകദേശം 17,000 കോടി രൂപ 8.5 കോടി ഗുണഭോക്താക്കൾക്ക് അനുവദിക്കൽ എന്നിവ പുതിയ പദ്ധതികളിൽ ഉൾപ്പെടുന്നു. ചിറ്റോർഗഢ്, ധോൽപുർ, സിരോഹി, സീക്കർ, ശ്രീ ഗംഗാനഗർ എന്നിവിടങ്ങളിൽ 5 പുതിയ മെഡിക്കൽ കോളേജുകൾ ഉദ്ഘാടനം ചെയ്തു. ബാരൻ, ബുണ്ടി, കരൗലി, ഝുൻഝുനു, സവായ് മധോപുർ, ജയ്‌സാൽമർ, ടോങ്ക് എന്നിവിടങ്ങളിൽ 7 മെഡിക്കൽ കോളേജുകൾക്കു തറക്കല്ലിട്ടു. ഉദയ്പുർ, ബാൻസ്വാര, പ്രതാപ്ഗഢ്, ദുംഗാർപുർ ജില്ലകളിലായി സ്ഥിതി ചെയ്യുന്ന 6 ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളുകളും ജോധ്പുർ തിവ്‌രിയിലെ കേന്ദ്രീയ വിദ്യാലയവും അദ്ദേഹം ഉദ്ഘാടനം ചെയ്തു.