വോക്കൽ ഫോർ ലോക്കലിനായുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനം ആത്മീയാചാര്യന്മാർ ഏറ്റെടുത്തു

November 17th, 02:14 pm

വോക്കൽ ഫോർ ലോക്കൽ' (പ്രാദേശികമായതിനു വേണ്ടി ശബ്ദിക്കാനുള്ള ) സന്ദേശത്തിന് പരമാവധി പ്രചാരണം നൽകണമെന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ആഹ്വാനത്തിന് രാജ്യത്തെ പ്രമുഖ ആത്മീയാചാര്യന്മാരുടെ മികച്ച പിന്തുണ. പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ 'സന്ത്‌ സമാജ്' ഉത്സാഹപൂർവ്വം സ്വീകരിച്ചു. പൊതുപ്രതിബദ്ധതയോടെ''വോക്കൽ ഫോർ ലോക്കൽ' ആശയത്തിന്റെ പ്രചാരണത്തിനും അതുവഴി ആത്മ നിർഭർ ഭാരതത്തിനുമുള്ള പ്രവർത്തനങ്ങളിൽ പൂർണ്ണ പിന്തുണയും ആത്മീയ ആചാര്യന്മാർ അറിയിച്ചു.

ആത്മ നിർഭർ ഭാരതത്തിനായി ‘വോക്കൽ ഫോർ ലോക്കൽ’ പ്രോത്സാഹിപ്പിക്കാൻ ആത്മീയ നേതാക്കളോട് പ്രധാനമന്ത്രി അഭ്യർഥിച്ചു

November 16th, 12:50 pm

ഭക്തിപ്രസ്ഥാനം, സ്വാതന്ത്ര്യസമരത്തിന് അടിത്തറ ഏകിയതുപോലെ, ഇന്ന് ആത്മീയ നേതാക്കൾ, മഹാത്മാക്കൾ, ആചാര്യന്മാർ എന്നിവർ ആത്മനിർഭർ ഭാരതത്തിന് അടിത്തറ നൽകുമെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. ജൈനാചാര്യൻ ശ്രീ വിജയ് വല്ലഭ് സുരീശ്വർ ജി മഹാരാജിന്റെ നൂറ്റി അൻപത്തി ഒന്നാം ജന്മ വാർഷിക ദിനത്തിൽ 'സമാധാന പ്രതിമ' വീഡിയോ കോൺഫറൻസിലൂടെ അനാച്ഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യ സമരം ഉൾപ്പെടെ സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ സംഭവവികാസങ്ങളിലും നിലവിലെ ആത്മ നിർഭർ ഭാരത് പദ്ധതിയിലും ആത്മീയവും മതപരവുമായ അടിത്തറയെ പറ്റിയാണ് അദ്ദേഹം തന്റെ ഇന്നത്തെ പ്രസംഗത്തിൽ ഊന്നൽ നൽകിയത്.

PM Modi requests spiritual leaders to promote Aatmanirbhar Bharat by going vocal for local

November 16th, 12:46 pm

PM Modi unveiled ‘Statue of Peace’ to mark the 151st birth anniversary celebrations of Jainacharya Shree Vijay Vallabh Surishwer Ji Maharaj. Reiterating his stress on ‘vocal for local’ Shri Modi requested that as happened during the freedom struggle, all the spiritual leaders should amplify the message of Aatmanirbhar Bharat.

ജൈനാചാര്യൻ ശ്രീ വിജയ് വല്ലഭ സുരീശ്വർ ജി മഹാരാജിന്റെ 151-ാം ജന്മ വാർഷിക ദിനത്തിൽ പ്രധാനമന്ത്രി ‘സമാധാന പ്രതിമ’ അനാച്ഛാദനം ചെയ്തു.

November 16th, 12:45 pm

ജൈനാചാര്യൻ ശ്രീ വിജയ് വല്ലഭ് സുരീശ്വർ ജി മഹാരാജിന്റെ 151-മത് ജന്മ വാർഷിക ദിനത്തിൽ, അദ്ദേഹത്തോടുള്ള ബഹുമാനാർത്ഥം നിർമ്മിച്ച 'സമാധാന പ്രതിമ' പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഇന്ന് വീഡിയോ കോൺഫറൻസിലൂടെ അനാച്ഛാദനം ചെയ്തു. ചെമ്പ് പ്രധാനഘടകമായി 8 ലോഹങ്ങൾ ചേർത്താണ് 151 ഇഞ്ച് ഉയരമുള്ള പ്രതിമ നിർമ്മിച്ചിരിക്കുന്നത്. രാജസ്ഥാനിലെ പാലിയിൽ ജത്പുരയിൽ ഉള്ള വിജയ് വല്ലഭ് സാധനാ കേന്ദ്രത്തിലാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. ജൈനാചാര്യനും ചടങ്ങിൽ പങ്കെടുത്ത ആത്മീയ നേതാക്കൾക്കും പ്രധാനമന്ത്രി ആദരം അർപ്പിച്ചു. സമാധാനം, അഹിംസാ,സൗഹൃദം എന്നിവയുടെ പാതയാണ് ഇന്ത്യ എപ്പോഴും സ്വീകരിച്ചിട്ടുള്ളതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ന് ലോകം സമാന മാർഗ ദർശനത്തിനായി ഇന്ത്യയിലേക്ക് ഉറ്റുനോക്കുന്നു. ആവശ്യം വരുമ്പോഴെല്ലാം സമൂഹത്തെ നയിക്കാനായി ഒരു സന്യാസിവര്യൻ ആവിർഭവിക്കാറുള്ളതായി ഇന്ത്യയുടെ ചരിത്രം പരിശോധിച്ചാൽ മനസ്സിലാകും. ആചാര്യ വിജയ് വല്ലഭ് അത്തരത്തിലൊരു സന്യാസിവര്യൻ ആണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ജൈനാചാര്യന്‍ ശ്രീ. വിജയ് വല്ലഭ സുരീശ്വര്‍ ജി മഹാരാജിന്റെ 151ാം ജന്‍മ വാര്‍ഷികം പ്രമാണിച്ച് നവംബര്‍ 16ന് പ്രധാനമന്ത്രി ‘സമാധാന പ്രതിമ’ ഉദ്ഘാടനം ചെയ്യും

November 14th, 06:06 pm

ജൈനാചാര്യന്‍ ശ്രീ. വിജയ് വല്ലഭ സുരീശ്വര്‍ ജി മഹാരാജിന്റെ 151ാം ജന്‍മ വാര്‍ഷികം പ്രമാണിച്ച് നവംബര്‍ 16ന് 12.30ന് വിഡിയോ കോണ്‍ഫറന്‍സിങ് വഴി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 'സമാധാന പ്രതിമ' ഉദ്ഘാടനം ചെയ്യും.