സംസ്ഥാന രൂപീകരണ ദിനത്തിൽ നാഗാലാൻഡ് ജനതയ്ക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി

December 01st, 12:28 pm

നാഗാലാൻഡ് രൂപീകരണദിനമായ ഇന്ന്, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സംസ്ഥാനത്തെ ജനങ്ങൾക്ക് ആശംസകൾ നേർന്നു. നാഗാ സംസ്കാരം കടമയുടെയും അനുകമ്പയുടെയും മനോഭാവത്തിന് പേരുകേട്ടതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

മിസോറാം സംസ്ഥാന രൂപീകരണ ദിനത്തിൽ പ്രധാനമന്ത്രി ജനങ്ങൾക്ക് ആശംസകൾ നേർന്നു

February 20th, 10:49 am

ഒരു എക്‌സ് പോസ്റ്റിൽ പ്രധാനമന്ത്രി പറഞ്ഞു; “മിസോറാമിലെ ജനങ്ങൾക്ക് സംസ്ഥാന രൂപീകരണ ദിനത്തിൻ്റെ ആശംസകൾ. മിസോറാമിൻ്റെ തനതായ സാംസ്‌കാരിക മികവിലും, സമ്പന്നമായ സൗന്ദര്യത്തിലും, അവിടുത്തെ ജനങ്ങളുടെ ഊഷ്മളതയിലും ഇന്ത്യ അഭിമാനിക്കുന്നു. പാരമ്പര്യത്തിൻ്റെയും ഐക്യത്തിൻ്റെയും സമന്വയം ഉൾക്കൊള്ളുന്ന മിസോ സംസ്കാരം വളരെ പ്രചോദനാത്മകമാണ്. മിസോറാമിൻ്റെ തുടർച്ചയായ പുരോഗതിക്കും സമാധാനത്തിനും സമൃദ്ധിക്കും വേണ്ടി പ്രാർത്ഥിക്കുന്നു.

ഹിമാചൽ പ്രദേശിലെ ജനങ്ങൾക്ക് അവരുടെ സംസ്ഥാന രൂപീകരണ ദിനത്തിൽ പ്രധാനമന്ത്രി ആശംസകൾ നേർന്നു

January 25th, 09:42 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഹിമാചൽ പ്രദേശിലെ ജനങ്ങൾക്ക് അവരുടെ സംസ്ഥാന രൂപീകരണ ദിനത്തിൽ ആശംസകൾ അറിയിച്ചു.

സംസ്ഥാന രൂപീകരണ ദിനത്തിൽ മണിപ്പൂരിലെ ജനങ്ങൾക്ക് പ്രധാനമന്ത്രി ആശംസകൾ നേർന്നു

January 21st, 09:24 am

സംസ്ഥാന രൂപീകരണ ദിനമായ ഇന്ന് മണിപ്പൂരിലെ ജനങ്ങൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ അറിയിച്ചു.