ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ മ്യാന്‍മാര്‍ സന്ദര്‍ശനവേളയില്‍ (2017, സെപ്റ്റംബര്‍ 5-7) പുറപ്പെടുവിച്ച സംയുക്ത പ്രസ്താവന
September 06th, 10:26 pm
മ്യാന്‍മാര്‍ പ്രസിഡന്റ് ആദരണിയനായ ഉ തിന്‍ ചോയുടെ ക്ഷണപ്രകാരം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മ്യാന്‍മാറില്‍ 2017 സെപ്റ്റംബര്‍ 5 മുതല്‍ 7 വരെ തന്റെ ആദ്യ ഉഭയകക്ഷി സന്ദര്‍ശനം നടത്തി. രണ്ടു രാജ്യങ്ങളിലേയും നേതാക്കള്‍ തമ്മില്‍ തുടര്‍ന്നുവരുന്ന ഉന്നതതല ആശയവിനിമയത്തിന്റെയും കഴിഞ്ഞവര്‍ഷം ആദരണീയനായ പ്രസിഡന്റ് ഉ തിന്‍ ചോയുടെയും ആദരണീയയായ സ്‌റ്റേറ്റ് കൗണ്‍സെലര്‍ ഡൗ ആംഗ് സാന്‍ സ്യൂചിയുടെയും വിജയകരമായ ഇന്ത്യാ സന്ദര്‍ശനത്തിന്റെയൂം ഭാഗമാണ് ഈ സന്ദര്‍ശനം.മ്യാന്‍മര്‍ സ്റ്റേറ്റ് കൗണ്‍സിലര്‍ ആങ് സാന്‍ സ്യൂചിക്ക് പ്രധാനമന്ത്രിയുടെ ഉപഹാരം
September 06th, 02:03 pm
മ്യാന്‍മര്‍ സ്റ്റേറ്റ് കൗണ്‍സെലര്‍ ആങ് സാന്‍ സ്യൂചിക്ക് 1986 ല്‍ ഷിംലയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡിയില്‍ ഫെല്ലോഷിപ്പിനായി അവര്‍ സമര്‍പ്പിച്ച ഗവേഷണ പ്രമേയത്തിന്റെ ഒരു പ്രത്യേക പകര്‍പ്പ് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി സമ്മാനിച്ചു.പ്രധാനമന്ത്രി മ്യാൻമർ സ്റ്റേറ്റ് കൗൺസിലർ ആങ് സാന്‍ സ്യൂചിയുമായി കൂടിക്കാഴ്ച്ച നടത്തി
September 06th, 10:02 am
പ്രധാനമന്ത്രി മോദി ഇന്ന് മ്യാൻമർ സ്റ്റേറ്റ് കൗൺസിലർ ആങ് സാന്‍ സ്യൂചിയുമായി കൂടിക്കാഴ്ച്ച നടത്തി . ഇന്ത്യ-മ്യാന്മർ ബന്ധം ശക്തിപ്പെടുത്തുന്നതിന് വിവിധ മേഖലകളിൽ ചർച്ചകൾ നടന്നു