സഹകരണ മേഖലയിലെ സുപ്രധാന സംരംഭങ്ങളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നിര്‍വഹിച്ച് പ്രധാനമന്ത്രി നടത്തിയ പ്രസംഗം
February 24th, 10:36 am
'വികസിത് ഭാരത്' എന്ന 'അമൃത് യാത്ര'യിലെ മറ്റൊരു സുപ്രധാന നേട്ടത്തിന് ഇന്ന് 'ഭാരത് മണ്ഡപം' സാക്ഷ്യം വഹിക്കുകയാണ്. രാജ്യം കൈക്കൊണ്ട 'സഹക്കാര്‍ സേ സമൃദ്ധി' (സഹകരണത്തിലൂടെയുള്ള അഭിവൃദ്ധി) എന്ന പ്രമേയം യാഥാര്‍ഥ്യമാക്കുന്ന ദിശയിലാണ് ഇന്ന് നാം മുന്നേറുന്നത്. കൃഷിയുടെ അടിത്തറ ശക്തിപ്പെടുത്തുന്നതില്‍ സഹകരണമേഖല ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഇത് കണക്കിലെടുത്ത് ഞങ്ങള്‍ ഒരു പ്രത്യേക സഹകരണ മന്ത്രാലയം സ്ഥാപിച്ചു. ഇന്ന് ഈ പരിപാടിയും അതേ ഉത്സാഹത്തിലാണ് നടക്കുന്നത്. ഇന്ന്, നമ്മുടെ കര്‍ഷകര്‍ക്കായി ലോകത്തിലെ ഏറ്റവും വലിയ സംഭരണ പദ്ധതി ഞങ്ങള്‍ ആരംഭിച്ചിരിക്കുന്നു... സംഭരണ പദ്ധതി. ഈ പദ്ധതിക്ക് കീഴില്‍, രാജ്യത്തിന്റെ എല്ലാ കോണുകളിലും ആയിരക്കണക്കിന് വെയര്‍ഹൗസുകളും ഗോഡൗണുകളും നിര്‍മ്മിക്കും. ഇന്ന്, 18,000 PACS (പ്രൈമറി അഗ്രികള്‍ച്ചറല്‍ ക്രെഡിറ്റ് സൊസൈറ്റികള്‍) കമ്പ്യൂട്ടര്‍വല്‍ക്കരണത്തിന്റെ ഒരു സുപ്രധാന ദൗത്യം പൂര്‍ത്തിയായി. ഈ പദ്ധതികളെല്ലാം കാര്‍ഷികമേഖലയെ ആധുനിക സാങ്കേതികവിദ്യയുമായി ബന്ധിപ്പിച്ചുകൊണ്ട് രാജ്യത്തെ കാര്‍ഷിക അടിസ്ഥാന സൗകര്യങ്ങള്‍ക്ക് ഒരു പുതിയ നിറവ് നല്‍കും. പ്രധാനപ്പെട്ടതും ദൂരവ്യാപകവുമായ ഈ സംരംഭങ്ങള്‍ക്ക് ഞാന്‍ നിങ്ങളെ എല്ലാവരെയും അഭിനന്ദിക്കുന്നു, ഒപ്പം നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ ആശംസകള്‍ നേരുന്നു.സഹകരണ മേഖലയ്ക്ക് വേണ്ടിയുള്ള വിവിധ സംരംഭങ്ങളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിച്ചു
February 24th, 10:35 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ സഹകരണ മേഖലയ്ക്ക് വേണ്ടിയുള്ള വിവിധ സംരംഭങ്ങളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വ്വഹിച്ചു. 11 സംസ്ഥാനങ്ങളിലെ 11 പ്രാഥമിക കാര്‍ഷിക വായ്പ്പാ സഹകരണസംഘങ്ങളില്‍ (പിഎസിഎസ്) നടപ്പാക്കുന്ന 'സഹകരണ മേഖലയിലെ ലോകത്തിലെ ഏറ്റവും വലിയ ധാന്യ സംഭരണ പദ്ധതിയുടെ' പ്രാരംഭ പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഈ സംരംഭത്തിന് കീഴില്‍ സംഭരണശാലകളുടെയും മറ്റ് കാര്‍ഷിക അടിസ്ഥാന സൗകര്യങ്ങളുടെയും നിര്‍മ്മാണത്തിനായി രാജ്യത്തുടനീളം 500 പിഎസിഎസുകള്‍ക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടു. നബാര്‍ഡിന്റെ പിന്തുണയോടെയും ദേശീയ സഹകരണ വികസന കോര്‍പ്പറേഷന്റെ (എന്‍സിഡിസി) സഹകരണത്തോടെയും പിഎസിഎസ് സംഭരണശാലകളെ ഭക്ഷ്യധാന്യ വിതരണ ശൃംഖലയുമായി തടസ്സമില്ലാതെ സംയോജിപ്പിക്കാനും ഭക്ഷ്യസുരക്ഷ ശക്തിപ്പെടുത്താനും രാജ്യത്തെ സാമ്പത്തിക വികസനം പ്രോത്സാഹിപ്പിക്കാനും ഈ സംരംഭം ലക്ഷ്യമിടുന്നു. കാര്‍ഷിക അടിസ്ഥാനസൗകര്യ നിധി (എഐഎഫ്), കാര്‍ഷിക വിപണന അടിസ്ഥാനസൗകര്യം (എഎംഐ) തുടങ്ങിയ നിലവിലുള്ള വിവിധ പദ്ധതികളുടെ സംയോജനത്തിലൂടെയാണ് സംരംഭം നടപ്പിലാക്കുന്നത്. സഹകരണ മേഖലയെ പുനരുജ്ജീവിപ്പിക്കാനും ചെറുകിട നാമമാത്ര കര്‍ഷകര്‍ക്ക് കരുത്തേകാനും ലക്ഷ്യമിട്ടുള്ള 'സഹകാര്‍ സേ സമൃദ്ധി' എന്ന ഗവണ്‍മെന്റിന്റെ കാഴ്ചപ്പാടിന് അനുസൃതമായി, രാജ്യത്തുടനീളമുള്ള 18,000 പിഎസിഎസുകളില്‍ കമ്പ്യൂട്ടര്‍വല്‍ക്കരണത്തിനുള്ള പദ്ധതിയുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിച്ചു.1,514 അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കുകളെ ശക്തിപ്പെടുത്തുന്നതിനുള്ള ആർബിഐ നിർദ്ദേശങ്ങൾ പ്രധാനമന്ത്രി സ്വാഗതം ചെയ്തു
June 10th, 04:03 pm
1,514 അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കുകളെ ശക്തിപ്പെടുത്തുന്നതിനുള്ള ആർബിഐ നിർദ്ദേശങ്ങളെ സ്വാഗതം ചെയ്തുകൊണ്ട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു:രാജ്യത്തെ സഹകരണ പ്രസ്ഥാനത്തിനു കരുത്തേകുന്നതിനും താഴേത്തട്ടുവരെ വ്യാപ്തി വർധിപ്പിക്കുന്നതിനും കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
February 15th, 03:49 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം, രാജ്യത്ത് സഹകരണ പ്രസ്ഥാനത്തിനു കരുത്തേകുന്നതിനും താഴേത്തട്ടിൽ വരെ വ്യാപ്തി വർധിപ്പിക്കുന്നതിനും അംഗീകാരം നൽകി. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ദീർഘവീക്ഷണമുള്ള നേതൃത്വത്തിലും ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷായുടെ കാര്യക്ഷമമായ മാർഗനിർദേശത്തിനും കീഴിൽ സഹകരണ മന്ത്രാലയം, ഓരോ പഞ്ചായത്തിലും പ്രായോഗികമായ പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളും ഓരോ പഞ്ചായത്തിലും/ഗ്രാമത്തിലും ക്ഷീര സഹകരണ സംഘങ്ങളും സ്ഥാപിക്കുന്നതിനുള്ള പദ്ധതി ആവിഷ്കരിച്ചു. ഓരോ തീരദേശ പഞ്ചായത്തിലും/ഗ്രാമങ്ങളിലും വലിയ ജലാശയങ്ങളുള്ള പഞ്ചായത്തിലും/ഗ്രാമങ്ങളിലും പ്രായോഗികമായ മത്സ്യബന്ധന സഹകരണ സംഘങ്ങൾ സ്ഥാപിക്കും. മത്സ്യബന്ധന, മൃഗസംരക്ഷണ, ക്ഷീരവികസന മന്ത്രാലയത്തിന്റെ വിവിധ പദ്ധതികളുടെ സംയോജനത്തിലൂടെ നിലവിലുള്ള പിഎസിഎസ്/ക്ഷീര/മത്സ്യബന്ധന സഹകരണസംഘങ്ങളെയും 'ഗവണ്മെന്റിന്റെ സർവതോമുഖ' സമീപനം പ്രയോജനപ്പെടുത്തി ശക്തിപ്പെടുത്തും. തുടക്കത്തിൽ, അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 2 ലക്ഷം പിഎസിഎസ്/ ക്ഷീര/ മത്സ്യബന്ധന സഹകരണ സംഘങ്ങൾ സ്ഥാപിക്കും. നബാർഡ്, ദേശീയ ക്ഷീര വികസന ബോർഡ് (എൻഡിഡിബി), ദേശീയ മത്സ്യബന്ധന വികസന ബോർഡ് (എൻഎഫ്ഡിബി) എന്നിവ സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നതിനുള്ള കർമപദ്ധതി തയ്യാറാക്കുന്നത്.