എസ്.പി.ഐ.ഇ.എഫിലെ 'മേക്ക് ഇൻ ഇന്ത്യ' പവലിയൻ പ്രധാനമന്ത്രി മോദി സന്ദർശിച്ചു

June 02nd, 10:48 pm

സെന്റ് പീറ്റേഴ്സ്ബർഗ് ഇന്റർനാഷണൽ ഇക്കണോമിക് ഫോറത്തിലെ (SPIEF) 'മേക്ക് ഇൻ ഇന്ത്യ' പവലിയൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സന്ദർശിച്ചു.

സെന്റ് പീറ്റേഴ്സ്ബർഗ് ഇന്റർനാഷണൽ ഇക്കണോമിക് ഫോറത്തിനോടനുബന്ധമായുള്ള പ്രധാനമന്ത്രിയുടെ യോഗങ്ങൾ

June 02nd, 10:38 pm

പ്രധാനമന്ത്രി നരേന്ദ്ര മോദി ഓസ്ട്രിയ ചാൻസലർ ക്രിസ്ത്യൻ കേൺനെ എസ്.പി.ഐ.ഇ.എഫിൽ പങ്കെടുക്കവേ കണ്ടുമുട്ടി. വിവിധ മേഖലകളിൽ ഇന്ത്യ-ഓസ്ട്രിയ ഉഭയകക്ഷി ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള ചർച്ചകൾ നടന്നു.

സെന്റ് പീറ്റേഴ്സ്ബർഗ് ഇന്റർനാഷണൽ ഇക്കണോമിക് ഫോറത്തിൽ നടത്തിയ ചർച്ചയിൽ പ്രധാനമന്ത്രിയുടെ അഭിപ്രായങ്ങൾ

June 02nd, 09:17 pm

പാരീസ് കരാർ ഉണ്ടായിരുന്നോ ഇല്ലയോ എന്നതിൽ കാര്യമില്ലെന്നും ഇന്ത്യയുടെ പാരമ്പര്യം എപ്പോഴും ശുദ്ധമായ ഒരു ഗ്രഹം കൈമാറുക എന്നതാണെന്നും പ്രധാനമന്ത്രി മോദി അഭിപ്രായപ്പെട്ടു. റഷ്യയുമായും ചൈനയുമായും ഉള്ള ഇന്ത്യയുടെ ബന്ധത്തെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി ഇങ്ങനെ പറഞ്ഞു: മുഴുവൻ ലോകവും പരസ്പരബന്ധിതവും പരസ്പരാശ്രിതവുമാണ്. അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാവാം, എന്നാൽ സഹകരണത്തിന്റെ ഒരു സാധ്യതയും നിലനിൽക്കുന്നുണ്ട്. ഭീകരവാദത്തിൽനിന്ന് ലോകത്തെ രക്ഷിക്കാൻ എല്ലാ മനുഷ്യത്വ ശക്തികൾക്കും ഐക്യമുണ്ടാകണമെന്ന് ഇന്നത്തെ ആവശ്യമെന്ന് തീവ്രവാദ ആക്രമണങ്ങളെ ശക്തമായി അപലപിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.

സെന്റ് പീറ്റേഴ്സ്ബർഗ് ഇന്റർനാഷണൽ ഇക്കണോമിക് ഫോറത്തിന്റെ പ്ലീനറി സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

June 02nd, 05:00 pm

ഇന്ത്യ വാഗ്ദാനം ചെയ്യുന്ന അവസരങ്ങൾ പര്യവേക്ഷണം നടത്താൻ, റഷ്യയിൽ സെന്റ് പീറ്റേഴ്സ്ബർഗ് ഇന്റർനാഷണൽ എക്കണോമിക് ഫോറം 2017-ന്റെ പ്ലീനറി സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗോളനിക്ഷേപകരോട് ആവശ്യപ്പെട്ടു.

പ്രധാനമന്ത്രി മോദി റഷ്യയിലെ സെൻ്റ് പീറ്റേഴ്സ്ബർഗിലെത്തി

May 31st, 11:09 pm

പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ചതുർരാഷ്ട്രപര്യടനത്തിൻ്റെ മൂന്നാംഘട്ടം കുറിച്ച് റഷ്യയിലെ സെന്റ് പീറ്റേർസ്ബർഗിൽ എത്തി. നിരവധി പരിപാടികളിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി മോദി പദ്ധതിയിട്ടിട്ടുണ്ട്. 2017 ജൂൺ 1-ന് സെന്റ് പീറ്റേഴ്സ്ബർഗിൽ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ വി പുടിനോടൊപ്പം പതിനെട്ടാം ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കും. ഉച്ചകോടിക്ക് ശേഷം, 2017 ജൂൺ 2-ന് സെന്റ് പീറ്റേഴ്സ്ബർഗ് ഇന്റർനാഷണൽ എക്കണോമിക് ഫോറത്തിൽ അതിഥിയായും ആദ്യമായി പ്രധാനമന്ത്രി പങ്കെടുക്കും.

ജർമ്മനി, സ്പെയ്ൻ, റഷ്യ, ഫ്രാൻസ് എന്നീ രാജ്യങ്ങളിലേക്ക് പോകുന്നതിന് മുൻപുള്ള പ്രധാനമന്ത്രിയുടെ പ്രസ്താവന

May 28th, 04:46 pm

ജർമ്മനി, സ്പെയിൻ, റഷ്യ, ഫ്രാൻസ് എന്നീ നാല് രാജ്യങ്ങളിലേക്കുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പര്യടനം മെയ് 29 മുതൽ ജൂൺ 3 വരെ നടക്കും. നിരവധി നേതാക്കളുമായും വ്യവസായപ്രമുഖരുമായി പ്രധാനമന്ത്രി മോദി ചർച്ചകൾ നടത്തും. ഈ നാല് രാജ്യങ്ങളുമായി ഇന്ത്യയുടെ ശക്തമായ ബന്ധം കൂടൂതൽ വളർത്തുന്നതിനാണ് ഈ സന്ദർശനം.