റഷ്യന്‍ ഉപ പ്രധാനമന്ത്രി ദ്മിത്രി റോഗോസിന്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു
December 23rd, 08:38 pm
റഷ്യന്‍ ഉപ പ്രധാനമന്ത്രി ശ്രീ. ദ്മിത്രി റോഗോസിന്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു.സെന്റ് പീറ്റേഴ്സ്ബർഗ് ഇന്റർനാഷണൽ ഇക്കണോമിക് ഫോറത്തിനോടനുബന്ധമായുള്ള പ്രധാനമന്ത്രിയുടെ യോഗങ്ങൾ
June 02nd, 10:38 pm
പ്രധാനമന്ത്രി നരേന്ദ്ര മോദി ഓസ്ട്രിയ ചാൻസലർ ക്രിസ്ത്യൻ കേൺനെ എസ്.പി.ഐ.ഇ.എഫിൽ പങ്കെടുക്കവേ കണ്ടുമുട്ടി. വിവിധ മേഖലകളിൽ ഇന്ത്യ-ഓസ്ട്രിയ ഉഭയകക്ഷി ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള ചർച്ചകൾ നടന്നു.സെന്റ് പീറ്റേഴ്സ്ബർഗ് ഇന്റർനാഷണൽ ഇക്കണോമിക് ഫോറത്തിൽ നടത്തിയ ചർച്ചയിൽ പ്രധാനമന്ത്രിയുടെ അഭിപ്രായങ്ങൾ
June 02nd, 09:17 pm
പാരീസ് കരാർ ഉണ്ടായിരുന്നോ ഇല്ലയോ എന്നതിൽ കാര്യമില്ലെന്നും ഇന്ത്യയുടെ പാരമ്പര്യം എപ്പോഴും ശുദ്ധമായ ഒരു ഗ്രഹം കൈമാറുക എന്നതാണെന്നും പ്രധാനമന്ത്രി മോദി അഭിപ്രായപ്പെട്ടു. റഷ്യയുമായും ചൈനയുമായും ഉള്ള ഇന്ത്യയുടെ ബന്ധത്തെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി ഇങ്ങനെ പറഞ്ഞു: മുഴുവൻ ലോകവും പരസ്പരബന്ധിതവും പരസ്പരാശ്രിതവുമാണ്. അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാവാം, എന്നാൽ സഹകരണത്തിന്റെ ഒരു സാധ്യതയും നിലനിൽക്കുന്നുണ്ട്. ഭീകരവാദത്തിൽനിന്ന് ലോകത്തെ രക്ഷിക്കാൻ എല്ലാ മനുഷ്യത്വ ശക്തികൾക്കും ഐക്യമുണ്ടാകണമെന്ന് ഇന്നത്തെ ആവശ്യമെന്ന് തീവ്രവാദ ആക്രമണങ്ങളെ ശക്തമായി അപലപിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.റഷ്യൻ പ്രവിശ്യകളുടെ ഗവർണ്ണർമാരുമായി പ്രധാനമന്ത്രി ചർച്ചകൾ നടത്തി
June 02nd, 09:10 pm
പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യയിലെ വിവിധ പ്രവിശ്യകളിലെ 16 ഗവർണർമാരുമായി ചർച്ച നടത്തി. രാജ്യങ്ങളിലെ പ്രവിശ്യകളും പ്രദേശങ്ങളും തമ്മിലുള്ള ബന്ധം രാജ്യങ്ങളുടെ ഉഭയകക്ഷി ബന്ധത്തെ വളർത്തുന്നതിൽ പ്രധാന പങ്കു വഹിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.സെന്റ് പീറ്റേഴ്സ്ബർഗ് ഇന്റർനാഷണൽ ഇക്കണോമിക് ഫോറത്തിന്റെ പ്ലീനറി സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
June 02nd, 05:00 pm
ഇന്ത്യ വാഗ്ദാനം ചെയ്യുന്ന അവസരങ്ങൾ പര്യവേക്ഷണം നടത്താൻ, റഷ്യയിൽ സെന്റ് പീറ്റേഴ്സ്ബർഗ് ഇന്റർനാഷണൽ എക്കണോമിക് ഫോറം 2017-ന്റെ പ്ലീനറി സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗോളനിക്ഷേപകരോട് ആവശ്യപ്പെട്ടു.പ്രധാനമന്ത്രി മോദി സെന്റ് പീറ്റേഴ്സ് ബർഗിലെ സ്റ്റേറ്റ് ഹെർമിറ്റേജ് മ്യൂസിയവും ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഓറിയന്റൽ മാനുസ്ക്രിപ്റ്റും സന്ദർശിച്ചു
June 02nd, 01:55 pm
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് റഷ്യയിലെ സെന്റ് പീറ്റേർസ്ബർഗിലെ സ്റ്റേറ്റ് ഹെർമിറ്റേജ് മ്യൂസിയം സന്ദർശിച്ചു. ഓറിയന്റൽ മാനുസ്ക്രിപ്റ്റ് ഇൻസ്റ്റിറ്റിയൂട്ടും പ്രധാനമന്ത്രി സന്ദർശിച്ചു.സെൻ്റ് പീറ്റേഴ്സ്ബർഗിലെ ബുദ്ധക്ഷേത്രത്തിലെ മുഖ്യകർമ്മിക്ക് പ്രധാനമന്ത്രി ഇന്ന് ഉപഹാരം സമർപ്പിച്ചു
June 02nd, 12:25 pm
സെൻ്റ് പീറ്റേഴ്സ്ബർഗിലെ ബുദ്ധക്ഷേത്രത്തിലെ മുഖ്യകർമ്മിക്ക് പ്രധാനമന്ത്രി ഇന്ന് ഉപഹാരം സമർപ്പിച്ചുപ്രധാനമന്ത്രിയുടെ റഷ്യ സന്ദർശന സമയത്ത് കൈമാറിയ ധാരണാപത്രങ്ങളുടെ / കരാറുകളുടെ പട്ടിക
June 01st, 11:03 pm
പ്രധാനമന്ത്രിയുടെ റഷ്യ സന്ദർശന സമയത്ത് കൈമാറിയ ധാരണാപത്രങ്ങളുടെ / കരാറുകളുടെ പട്ടികറഷ്യൻ ഫെഡറേഷനും റിപ്പബ്ലിക്ക് ഓഫ് ഇന്ത്യയും ചേർന്ന് നടത്തിയ സെന്റ് പീറ്റേർസ്ബർഗ് പ്രഖ്യാപനം: 21ആം നൂറ്റാണ്ടിലേക്കുള്ള വീക്ഷണം
June 01st, 10:54 pm
ഇന്ത്യയും റഷ്യയും തമ്മിലുള്ള നയതന്ത്രബന്ധം 70 വർഷം പൂർത്തിയാകുന്നു. ഇരുവരും രാഷ്ട്രീയ ബന്ധങ്ങൾ, സുരക്ഷ, വ്യാപാരം, സാമ്പത്തികകാര്യങ്ങൾ, സൈനികം, സാങ്കേതികം, ഊർജ്ജം, ശാസ്ത്രം, സാംസ്കാരികം, മാനവികകൈമാറ്റങ്ങൾ, വിദേശനയം എന്നിങ്ങനെ എല്ലാ മേഖലകളിലും സഹകരണം വിലയിരുത്തി. കൂടംകുളം ആണവനിലയത്തിന്റെ 5, 6 യൂണിറ്റുകളുടെ പൊതു ചട്ട ഉടമ്പടിയും ക്രെഡിറ്റ് പ്രോട്ടോക്കോളും ഒപ്പിട്ടു.റഷ്യ സന്ദർശനവേളയിലെ പ്രധാനമന്ത്രിയുടെ പത്രപ്രസ്താവന
June 01st, 09:00 pm
പ്രധാനമന്ത്രി നരേന്ദ്രമോഡിയും റഷ്യയുടെ പ്രസിഡന്റ് വ്ളാഡിമിർ പുടിനും ഇരു രാജ്യങ്ങളും തമ്മിൽ വിവിധ മേഖലകളിൽ ഉഭയകക്ഷി ബന്ധം ഊട്ടിയുറപ്പിക്കുന്നതിന് ധാരണയിലെത്തി. പുനർനിമ്മിക്കാവുന്ന ഊർജ്ജം, ആണവോർജ്ജം എന്നീ മേഖലകളിൽ മെച്ചപ്പെട്ട സഹകരണത്തിന് പ്രധാനമന്ത്രി മോദി ഊന്നൽ നൽകി. ഇന്ത്യൻ സമ്പദ്വ്യവസ്ഥ വാഗ്ദാനം ചെയ്യുന്ന അവസരങ്ങൾ പര്യവേക്ഷണം ചെയ്യാൻ റഷ്യൻ സ്വകാര്യ മേഖലയോട് അദ്ദേഹം ആവശ്യപ്പെട്ടു. ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ പ്രതിരോധ ബന്ധങ്ങളെക്കുറിച്ച് അദ്ദേഹം സംതൃപ്തി പ്രകടിപ്പിച്ചു.പ്രധാനമന്ത്രി മോദി ഇന്ത്യ-റഷ്യ ബിസിനസ് ഫോറത്തെ അഭിസംബോധന ചെയ്തു
June 01st, 08:05 pm
വാണിജ്യം, നവീനസാങ്കേതികവിദ്യകൾ, എൻജിനീയറിങ് എന്നിവ വളരെ പ്രാധാന്യമുള്ള മേഖലകളാണെന്നും, റഷ്യയിൽ നിന്നുള്ള കമ്പനികൾ ഇന്ത്യൻ മാർക്കറ്റ് നൽകുന്ന സാധ്യതകളെ പര്യവേഷണം ചെയ്യണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യ-റഷ്യ ബിസിനസ് ഫോറത്തിൽ അറിയിച്ചു. അടുത്ത കാലത്തായി ഇന്ത്യയും റഷ്യയും തമ്മിലുള്ള പ്രതിരോധബന്ധം കാര്യമായി വർദ്ധിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.പ്രധാനമന്ത്രി മോദി റഷ്യയിലെ സെൻ്റ് പീറ്റേഴ്സ്ബർഗിലെത്തി
May 31st, 11:09 pm
പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ചതുർരാഷ്ട്രപര്യടനത്തിൻ്റെ മൂന്നാംഘട്ടം കുറിച്ച് റഷ്യയിലെ സെന്റ് പീറ്റേർസ്ബർഗിൽ എത്തി. നിരവധി പരിപാടികളിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി മോദി പദ്ധതിയിട്ടിട്ടുണ്ട്. 2017 ജൂൺ 1-ന് സെന്റ് പീറ്റേഴ്സ്ബർഗിൽ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ വി പുടിനോടൊപ്പം പതിനെട്ടാം ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കും. ഉച്ചകോടിക്ക് ശേഷം, 2017 ജൂൺ 2-ന് സെന്റ് പീറ്റേഴ്സ്ബർഗ് ഇന്റർനാഷണൽ എക്കണോമിക് ഫോറത്തിൽ അതിഥിയായും ആദ്യമായി പ്രധാനമന്ത്രി പങ്കെടുക്കും.