ബിർമിങ്ഹാം കോമണ്‍വെല്‍ത്ത് ഗെയിംസ് 2022 ല്‍ പങ്കെടുത്ത കായിക താരങ്ങളുമായി പ്രധാനമന്ത്രി നടത്തിയ സംവാദം
August 13th, 11:31 am
എല്ലാവരുമായി നേരിട്ടു സംസാരിക്കുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം വളരെ പ്രചോദനാത്മകമാണ് എങ്കിലും അത് സാധിക്കുന്ന കാര്യമല്ലല്ലോ. പക്ഷെ, നിങ്ങളില്‍ മിക്കവരുമായി ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ബന്ധപ്പെടാന്‍ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. അല്ലെങ്കില്‍ ഏതെങ്കിലുമൊക്കെ അവസരങ്ങളില്‍ നിങ്ങളുമായി സംവദിക്കാന്‍ അവസരമുണ്ടായിട്ടുണ്ട്. എന്നാല്‍ ഒരു കുടംബാംഗത്തെ പോലെ എന്റെ വീട്ടിലേയ്ക്കു വരാന്‍ നിങ്ങള്‍ സമയം കണ്ടെത്തി എന്നത് എന്നെ സംബന്ധിച്ചിടത്തോളം വളരെ സന്തോഷജനകമായ കാര്യമാണ്. നിങ്ങളുടെ നേട്ടങ്ങളില്‍ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കുന്നു. ഇക്കാര്യത്തില്‍ നിങ്ങളുമായി സഹകരിക്കാന്‍ സാധിച്ചതില്‍ എനിക്കും അഭിമാനമുണ്ട്. നിങ്ങള്‍ക്ക് എല്ലാവര്‍ക്കും ഇവിടേയ്ക്ക് ഹൃദ്യമായ സ്വാഗതം.2022 കോമണ്‍വെല്‍ത്ത് ഗെയിംസിലെ ഇന്ത്യന്‍ സംഘത്തെ പ്രധാനമന്ത്രി ആദരിച്ചു
August 13th, 11:30 am
2022 ലെ കോമണ്‍വെല്‍ത്ത് ഗെയിംസിൽ പങ്കെടുത്ത ഇന്ത്യന്‍ സംഘത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡല്‍ഹിയില്‍ ആദരിച്ചു. ചടങ്ങില്‍ കായികതാരങ്ങളും അവരുടെ പരിശീലകരും പങ്കെടുത്തു. കേന്ദ്ര യുവജനകാര്യ, കായിക, വാര്‍ത്താ പ്രക്ഷേപണ മന്ത്രി ശ്രീ അനുരാഗ് സിംഗ് താക്കൂര്‍, യുവജനകാര്യ, കായിക സഹമന്ത്രി ശ്രീ നിസിത് പ്രമാണിക് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.കോമൺവെൽത്ത് ഗെയിംസിൽ വെങ്കല മെഡൽ നേടിയ ശ്രീകാന്ത് കിഡംബിയെ പ്രധാനമന്ത്രി അഭിനന്ദിച്ചു
August 08th, 08:25 am
വെങ്കല മെഡൽ നേടിയ ശ്രീകാന്ത് കിഡംബിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. ശ്രീകാന്ത് കിഡംബിയുടെ നാലാമത്തെ കോമൺവെൽത്ത് ഗെയിംസ് മെഡലിൽ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു.ബാഡ്മിന്റൺ ലോക ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയ കിഡംബി ശ്രീകാന്തിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു.
December 20th, 02:17 pm
ബാഡ്മിന്റണിൽ 2021ലെ ലോക ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയ കിഡംബി ശ്രീകാന്തിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ പരമ്പര ജയിച്ച ഇന്ത്യന്‍ ബാഡ്മിന്റന്‍ താരം കിദംബി ശ്രീകാന്തിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
June 25th, 07:57 pm
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ പരമ്പര ജയിച്ച ഇന്ത്യന്‍ ബാഡ്മിന്റന്‍ താരം കിദംബി ശ്രീകാന്തിനെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിനന്ദിച്ചു.1975 ലെ അടിയന്തിരാവസ്ഥ നമ്മുടെ ജനാധിപത്യത്തിലെ ഏറ്റവും ഇരുണ്ട രാത്രിയായിരുന്നു: പ്രധാനമന്ത്രി മോദി മൻ കി ബാത്തിൽ
June 25th, 12:21 pm
1975 ജൂണിൽ നടപ്പാക്കിയ അടിയന്തിരാവസ്ഥയായിരുന്നു ഇന്ത്യയുടെ ജനാധിപത്യ ചരിത്രത്തിലെ ഏറ്റവും ഇരുണ്ട അദ്ധ്യായമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മൻ കി ബാത്തിൽ പറഞ്ഞു. ജനങ്ങളുടെ അവകാശങ്ങൾ കവർന്നെടുത്തതിനെക്കുറിച്ചും ശബ്ദമുയർത്തിയവരെ ജയിലിലടച്ചതിനെപ്പറ്റിയും അദ്ദേഹം സുദീർഘം സംസാരിച്ചു. ശുചിത്വം, ഈയിടെ ആചരിച്ച അന്താരാഷ്ട്ര യോഗ ദിനം, ബഹിരാകാശശാസ്ത്രം, കായികാഭ്യാസങ്ങളുടെ പ്രാധാന്യം എന്നിവയെക്കുറിച്ചും സംസാരിച്ചു.