ചിക്കബല്ലാപ്പൂരിലെ ശ്രീ മധുസൂദൻ സായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് റിസർച്ചിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
March 25th, 11:40 am
നിരവധി സ്വപ്നങ്ങളും പുതിയ പ്രമേയങ്ങളുമായി അസാധാരണമായ തീക്ഷ്ണതയോടെയും ഉത്സാഹത്തോടെയും ഈ മഹത്തായ സേവനത്തിൽ നിങ്ങളെല്ലാവരും പങ്കാളികളാകുന്നു. നിങ്ങളെ കാണാൻ കഴിഞ്ഞതും ഒരു ഭാഗ്യമാണ്. ഞാൻ നിങ്ങളോട് വളരെ നന്ദിയുള്ളവനാണ്. ആധുനിക ഇന്ത്യയുടെ ശില്പികളിലൊരാളായ സർ എം.വിശ്വേശ്വരയ്യയുടെ ജന്മസ്ഥലമാണ് ചിക്കബെല്ലാപ്പൂർ. അൽപം മുമ്പ് സർ വിശ്വേശ്വരയ്യയുടെ ശവകുടീരത്തിൽ പുഷ്പാർച്ചന നടത്താനും അദ്ദേഹത്തിന്റെ മ്യൂസിയം സന്ദർശിക്കാനുമുള്ള ഭാഗ്യം എനിക്കുണ്ടായി. ഈ പുണ്യഭൂമിയെ ഞാൻ നമിക്കുന്നു. ഈ പുണ്യഭൂമിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് അദ്ദേഹം കർഷകർക്കും സാധാരണക്കാർക്കും വേണ്ടി പുതിയ കണ്ടുപിടിത്തങ്ങൾ ഉണ്ടാക്കുകയും മികച്ച എഞ്ചിനീയറിംഗ് പ്രോജക്ടുകൾ സൃഷ്ടിക്കുകയും ചെയ്തു.കർണാടകത്തിലെ ചിക്കബല്ലാപ്പൂരിൽ ശ്രീ മധുസൂദൻ സായ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ച് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
March 25th, 11:30 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ചിക്കബല്ലാപ്പൂരിൽ ശ്രീ മധുസൂദൻ സായ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ച് ഉദ്ഘാടനം ചെയ്തു. എസ്എംഎസ്ഐഎംഎസ്ആർ മെഡിക്കൽ വിദ്യാഭ്യാസവും ഗുണനിലവാരമുള്ള മെഡിക്കൽ പരിചരണവും - തികച്ചും സൗജന്യമായി - എല്ലാവർക്കും നൽകും. 2023 അധ്യയന വർഷത്തിൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തനം ആരംഭിക്കും.