ഇന്ത്യ - ശ്രീലങ്ക സംയുക്ത പ്രസ്താവന: പൊതുവായ ഭാവിക്കായുള്ള പങ്കാളിത്തം പരിപോഷിപ്പിക്കൽ
December 16th, 03:26 pm
ഇന്ത്യയുടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ശ്രീലങ്കയുടെ പ്രസിഡന്റ് അനുര കുമാര ദിസനായകെയും 2024 ഡിസംബർ 16ന്, ശ്രീലങ്ക പ്രസിഡന്റിന്റെ ഇന്ത്യാ സന്ദർശന വേളയിൽ, ന്യൂഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയിൽ സമഗ്രവും ഫലപ്രദവുമായ ചർച്ചകൾ നടത്തി.ശ്രീലങ്കൻ പ്രസിഡൻ്റുമായുള്ള സംയുക്ത വാർത്താ സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസ്താവനയുടെ മലയാള പരിഭാഷ
December 16th, 01:00 pm
പ്രസിഡൻ്റ് ദിസനായകയെ ഞാൻ ഇന്ത്യയിലേക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു. പ്രസിഡണ്ട് എന്ന നിലയിൽ താങ്കളുടെ പ്രഥമ വിദേശ സന്ദർശനത്തിനായി ഇന്ത്യയെ തിരഞ്ഞെടുത്തതിൽ എനിക്ക് സന്തോഷമുണ്ട്. പ്രസിഡൻ്റ് ദിസനായകയുടെ സന്ദർശനം ഞങ്ങളുടെ ബന്ധത്തിൽ നവോന്മേഷവും ഊർജവും പകർന്നു. ഞങ്ങളുടെ പരസ്പര പങ്കാളിത്തം മുന്നോട്ടുകൊണ്ടുപോകുന്നതിനായി ഞങ്ങൾ ഒരു ഭാവി കാഴ്ചപ്പാട് സ്വീകരിച്ചു. സാമ്പത്തിക പങ്കാളിത്തത്തിൽ നിക്ഷേപത്തെ അടിസ്ഥാനമാക്കിയുള്ള വളർച്ചയ്ക്കും കണക്റ്റിവിറ്റിക്കും ഞങ്ങൾ ഊന്നൽ നൽകിയിട്ടുണ്ട്. ഭൗതിക, ഡിജിറ്റൽ, ഊർജ്ജ കണക്റ്റിവിറ്റി ഞങ്ങളുടെ പങ്കാളിത്തത്തിൻ്റെ പ്രധാന സ്തംഭങ്ങളായിരിക്കുമെന്ന് തീരുമാനിച്ചു. ഇരു രാജ്യങ്ങൾക്കുമിടയിൽ വൈദ്യുതി-ഗ്രിഡ് കണക്റ്റിവിറ്റിയും മൾട്ടി-പ്രൊഡക്റ്റ് പെട്രോളിയം പൈപ്പ് ലൈനുകളും സ്ഥാപിക്കുന്നതിനായി ഞങ്ങൾ പ്രവർത്തിക്കും. സാമ്പൂർ സൗരോർജ പദ്ധതി ത്വരിതപ്പെടുത്തും. മാത്രമല്ല, ശ്രീലങ്കയിലെ വൈദ്യുത നിലയങ്ങൾക്കായി എൽഎൻജി വിതരണം ചെയ്യും. ഉഭയകക്ഷി വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനായി ഇടിസിഎ ഉടൻതന്നെ പൂർത്തിയാക്കാൻ ഇരുപക്ഷവും ശ്രമിക്കും.The bond between India & Guyana is of soil, of sweat, of hard work: PM Modi
November 21st, 08:00 pm
Prime Minister Shri Narendra Modi addressed the National Assembly of the Parliament of Guyana today. He is the first Indian Prime Minister to do so. A special session of the Parliament was convened by Hon’ble Speaker Mr. Manzoor Nadir for the address.പ്രധാനമന്ത്രി ശ്രീ മോദി ഗയാന പാർലമെന്റിനെ അഭിസംബോധന ചെയ്തു
November 21st, 07:50 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗയാന പാർലമെന്റിന്റെ ദേശീയ അസംബ്ലിയെ അഭിസംബോധന ചെയ്തു. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് അദ്ദേഹം. അഭിസംബോധനയ്ക്കായി പാർലമെന്റിന്റെ പ്രത്യേക സമ്മേളനം സ്പീക്കർ മൻസൂർ നാദിർ വിളിച്ചുചേർത്തു.India has not given world 'Yuddha', but Buddha: PM Modi at International Abhidhamma Divas
October 17th, 10:05 am
PM Modi addressed the celebration of International Abhidhamma Divas and the recognition of Pali as a classical language at Vigyan Bhavan, New Delhi. He emphasized the significance of Pali in understanding Buddha's teachings and highlighted the importance of preserving linguistic heritage. The PM spoke about India's commitment to promoting Lord Buddha's teachings globally.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അന്താരാഷ്ട്ര അഭിധമ്മ ദിനാഘോഷത്തെയും പാലിയെ ശ്രേഷ്ഠഭാഷയായി അംഗീകരിക്കുന്ന ചടങ്ങിനെയും അഭിസംബോധന ചെയ്തു
October 17th, 10:00 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ നടന്ന അന്താരാഷ്ട്ര അഭിധമ്മ ദിനാഘോഷത്തെയും പാലിയെ ശ്രേഷ്ഠഭാഷയായി അംഗീകരിച്ചതിനെ ആഘോഷിക്കുകയും ചെയ്യുന്ന ചടങ്ങിനെ അഭിസംബോധന ചെയ്തു. അഭിധമ്മം പഠിപ്പിച്ചതിനുശേഷം ബുദ്ധഭഗവാൻ സ്വർഗലോകത്തുനിന്ന് ഇറങ്ങിവന്നതിനെ അഭിധമ്മദിനം അനുസ്മരിക്കുന്നു. മറ്റു നാലു ഭാഷകൾക്കൊപ്പം പാലിയെയും ശ്രേഷ്ഠഭാഷയായി അടുത്തിടെ അംഗീകരിച്ചത് ഈ വർഷത്തെ അഭിധമ്മ ദിനാഘോഷങ്ങളുടെ പ്രാധാന്യം വർധിപ്പിക്കുന്നു. കാരണം അഭിധമ്മയെക്കുറിച്ചുള്ള ഭഗവാൻ ബുദ്ധന്റെ ശിക്ഷണങ്ങൾ യഥാർഥത്തിൽ പാലി ഭാഷയിലാണു ലഭ്യമായിട്ടുള്ളത്.ശ്രീലങ്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ വിജയത്തിന് നിയുക്ത പ്രസിഡന്റ് അനുര കുമാര ദിസനായകെയെ പ്രധാനമന്ത്രി മോദി അഭിനന്ദിച്ചു
September 23rd, 12:11 am
ശ്രീലങ്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ വിജയത്തിന് അനുര കുമാര ദിസനായകെയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു. ബഹുമുഖ സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് ശ്രീലങ്കയുമായി അടുത്ത് പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് ശ്രീ മോദി പ്രത്യാശ പ്രകടിപ്പിച്ചു.പ്രധാനമന്ത്രി മോദിയെ അഭിനന്ദിച്ച് ശ്രീലങ്കൻ പ്രസിഡന്റ്
June 05th, 10:11 pm
ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി ഫോൺ സംഭാഷണം നടത്തി. ചരിത്രപരമായ തിരഞ്ഞെടുപ്പ് വിജയത്തിൽ ശ്രീ മോദിയെ ശ്രീലങ്കൻ പ്രസിഡന്റ് അഭിനന്ദിച്ചു.അടിയന്തരാവസ്ഥക്കാലത്തെ മാനസികാവസ്ഥയുള്ള കോൺഗ്രസിന് ജനാധിപത്യത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു: പ്രധാനമന്ത്രി മോദി
April 02nd, 12:30 pm
2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉത്തരാഖണ്ഡിലെ രുദ്രാപൂരിൽ വലിയ സദസ്സുമായി സംസാരിച്ചു. തൻ്റെ പ്രസംഗം ആരംഭിച്ച് പ്രധാനമന്ത്രി മോദി അഭിപ്രായപ്പെട്ടു, ഇത് ഉത്തരാഖണ്ഡിലെ ദേവഭൂമിയിലെ എൻ്റെ ആദ്യ തിരഞ്ഞെടുപ്പ് റാലിയെ അടയാളപ്പെടുത്തുന്നു. മാത്രമല്ല, മിനി ഇന്ത്യ എന്ന് പതിവായി മുദ്രകുത്തപ്പെടുന്ന പ്രദേശത്താണ് ഈ റാലി വികസിക്കുന്നത്. നിങ്ങളെല്ലാവരും ഞങ്ങളെ അനുഗ്രഹിക്കാനാണ് ഇവിടെ വന്നത്. നിങ്ങളെല്ലാവരോടും ഞങ്ങൾ അങ്ങേയറ്റം നന്ദിയുള്ളവരാണ്.ഉത്തരാഖണ്ഡിലെ രുദ്രാപൂരിൽ ഒരു പൊതുയോഗത്തിൽ പ്രധാനമന്ത്രി മോദി ശക്തമായ പ്രസംഗം നടത്തി
April 02nd, 12:00 pm
2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉത്തരാഖണ്ഡിലെ രുദ്രാപൂരിൽ വലിയ സദസ്സുമായി സംസാരിച്ചു. തൻ്റെ പ്രസംഗം ആരംഭിച്ച് പ്രധാനമന്ത്രി മോദി അഭിപ്രായപ്പെട്ടു, ഇത് ഉത്തരാഖണ്ഡിലെ ദേവഭൂമിയിലെ എൻ്റെ ആദ്യ തിരഞ്ഞെടുപ്പ് റാലിയെ അടയാളപ്പെടുത്തുന്നു. മാത്രമല്ല, മിനി ഇന്ത്യ എന്ന് പതിവായി മുദ്രകുത്തപ്പെടുന്ന പ്രദേശത്താണ് ഈ റാലി വികസിക്കുന്നത്. നിങ്ങളെല്ലാവരും ഞങ്ങളെ അനുഗ്രഹിക്കാനാണ് ഇവിടെ വന്നത്. നിങ്ങളെല്ലാവരോടും ഞങ്ങൾ അങ്ങേയറ്റം നന്ദിയുള്ളവരാണ്.UPI, is now performing a new responsibility - Uniting Partners with India: PM Modi
February 12th, 01:30 pm
PM Modi along with the President Wickremesinghe ofSri Lanka and PM Jugnauth of Mauritius, jointly inaugurated the launch of Unified Payment Interface (UPI) services in Sri Lanka and Mauritius, and also RuPay card services in Mauritius via video conferencing. PM Modi underlined fintech connectivity will further strengthens cross-border transactions and connections. “India’s UPI or Unified Payments Interface comes in a new role today - Uniting Partners with India”, he emphasized.പ്രധാനമന്ത്രി മൗറീഷ്യസ് പ്രധാനമന്ത്രിക്കും ശ്രീലങ്കന്‍ പ്രസിഡന്റിനുമൊപ്പം സംയുക്തമായി യു.പി.ഐ സേവനങ്ങള്‍ ഉദ്ഘാടനം ചെയ്തു
February 12th, 01:00 pm
ശ്രീലങ്കന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെ, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്‌നൗത്ത് എന്നിവരോടൊത്ത് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശ്രീലങ്കയിലേയും മൗറീഷ്യസിലേയും യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് (യുപിഐ) സേവനങ്ങളുടെ തുടക്കവും മൗറീഷ്യസിലെ റുപേകാര്‍ഡ് സേവനങ്ങളും വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി സംയുക്തമായി ഇന്ന് ഉദ്ഘാടനം ചെയ്തു.ശ്രീലങ്കയിലും മൗറീഷ്യസിലും യുപിഐ സേവനങ്ങള്‍ക്കു നാളെ തുടക്കം; പ്രധാനമന്ത്രി നരേന്ദ്ര മോദി, ശ്രീലങ്കന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെ, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്നൗത് എന്നിവര്‍ സാക്ഷ്യം വഹിക്കും
February 11th, 03:13 pm
ശ്രീലങ്കയിലും മൗറീഷ്യസിലും യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് (യുപിഐ) സേവനങ്ങള്‍ക്കും മൗറീഷ്യസില്‍ റുപേ കാര്‍ഡ് സേവനങ്ങള്‍ക്കും 2024 ഫെബ്രുവരി 12ന് (നാളെ) ഉച്ചയ്ക്ക് ഒന്നിന് തുടക്കമാകും. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ശ്രീലങ്കന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെ, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്നൗത്ത് എന്നിവര്‍ വിദൂരദൃശ്യസംവിധാനത്തിലൂടെ ചടങ്ങിനു സാക്ഷ്യം വഹിക്കും.ലോകകപ്പ് മത്സരത്തിൽ ശ്രീലങ്കയ്‌ക്കെതിരായ ഇന്ത്യൻ ടീമിന്റെ വിജയത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു
November 02nd, 10:51 pm
ക്രിക്കറ്റ് ലോകകപ്പിൽ ശ്രീലങ്കയ്‌ക്കെതിരെ മിന്നും വിജയം നേടിയ ടീം ഇന്ത്യയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.ഗോവയില്‍ നടക്കുന്ന 37-ാമത് ദേശീയ ഗെയിംസില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം
October 26th, 10:59 pm
ബഹുമാനപ്പെട്ട ഗോവ ഗവര്‍ണര്‍ ശ്രീ പി.എസ്. ശ്രീധരന്‍ പിള്ള ജി, ജനപ്രിയനും ഊര്‍ജ്ജസ്വലനുമായ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ജി, കായിക മന്ത്രി അനുരാഗ് താക്കൂര്‍, കേന്ദ്രമന്ത്രിസഭയിലെ എന്റെ മറ്റ് സഹപ്രവര്‍ത്തകര്‍, വേദിയില്‍ സന്നിഹിതരായിരിക്കുന്ന പ്രതിനിധികള്‍, ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ്, പി.ടി. ഉഷാ ജി, കായികമേളയില്‍ പങ്കെടുക്കുന്ന മുഴുവനാളുകള്‍, അവര്‍ക്കു പിന്തുണ നല്‍കുന്ന ജീവനക്കാര്‍, മറ്റ് ഉദ്യോഗസ്ഥര്‍, രാജ്യത്തിന്റെ എല്ലാ മുക്കുമൂലകളില്‍ നിന്നുള്ള യുവസുഹൃത്തുക്കള്‍, ഇന്ത്യയുടെ കായികോല്‍സവത്തിന്റെ മഹത്തായ യാത്ര ഇപ്പോള്‍ ഗോവയില്‍ എത്തിയിരിക്കുന്നു. എങ്ങും നിറങ്ങളും തരംഗങ്ങളും ആവേശവും. ഗോവയുടെ അന്തരീക്ഷത്തില്‍ പ്രത്യേകമായ ചിലത് ഇപ്പോഴുണ്ട്. 37-ാമത് ദേശീയ ഗെയിംസിന് എല്ലാവര്‍ക്കും ആശംസകള്‍, അഭിനന്ദനങ്ങള്‍37-ാമത് ദേശീയ ഗെയിംസ് പ്രധാനമന്ത്രി ഗോവയില്‍ ഉദ്ഘാടനം ചെയ്തു
October 26th, 05:48 pm
ഗോവയിലെ മര്‍ഗോവിലുള്ള പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ 37-ാമത് ദേശീയ ഗെയിംസ് ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഒക്‌ടോബര്‍ 26 മുതല്‍ നവംബര്‍ 9 വരെ നടക്കുന്ന ഗെയിംസ്, 28 വേദികളിലായി 43 കായിക ഇനങ്ങളില്‍ രാജ്യത്തുടനീളമുള്ള പതിനായിരത്തിലധികം കായികതാരങ്ങളുടെ പങ്കാളിത്തത്തിന് സാക്ഷ്യം വഹിക്കും.ഇന്ത്യയിലെ നാഗപട്ടണത്തിനും ശ്രീലങ്കയിലെ കാങ്കേശന്‍തുറൈയ്ക്കും ഇടയിലുള്ള ഫെറി സര്‍വീസിന് സമാരംഭം കുറിയ്ക്കുന്ന വേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
October 14th, 08:15 am
സംസ്‌കാരത്തിന്റെയും വാണിജ്യത്തിന്റെയും നാഗരികതയുടെയും ആഴത്തിലുള്ള ചരിത്രം ഇന്ത്യയും ശ്രീലങ്കയും പങ്കിടുന്നുണ്ട്. നാഗപട്ടണവും അതിനടുത്തുള്ള പട്ടണങ്ങളും ശ്രീലങ്കയുള്‍പ്പെടെ പല രാജ്യങ്ങളുമായുള്ള കടല്‍ വ്യാപാരത്തിന് പണ്ടേ പേരുകേട്ടവയാണ്. പൂംപുഹാര്‍ എന്ന ചരിത്ര തുറമുഖത്തെ ഒരു കേന്ദ്രമായി പുരാതന തമിഴ് സാഹിത്യത്തില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. സംഘകാല സാഹിത്യങ്ങളായ പട്ടിനപ്പാളൈ, മണിമേഖല എന്നിവ ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയില്‍ സഞ്ചരിക്കുന്ന ബോട്ടുകളെയും കപ്പലുകളെയും കുറിച്ച് പറയുന്നുണ്ട്. മഹാകവി സുബ്രഹ്‌മണ്യ ഭാരതി തന്റെ 'സിന്ധു നദിയിന്‍ മിസൈ' എന്ന ഗാനത്തില്‍ നമ്മുടെ ഇരു രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന പാലത്തെക്കുറിച്ച് പറഞ്ഞിരുന്നു. ഈ ഫെറി സര്‍വീസ് ചരിത്രപരവും സാംസ്‌കാരികവുമായ ആ എല്ലാ ബന്ധങ്ങളെയും സജീവമാക്കും.ഇന്ത്യയിലെ നാഗപട്ടണത്തിനും ശ്രീലങ്കയിലെ കാങ്കേശന്‍തുറൈയ്ക്കും ഇടയിലുള്ള ഫെറി സര്‍വീസിന് സമാരംഭം കുറിയ്ക്കുന്ന ചടങ്ങിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
October 14th, 08:05 am
ഇന്ത്യയിലെ നാഗപട്ടണത്തിനും ശ്രീലങ്കയിലെ കാങ്കേശന്‍തുറൈയ്ക്കും ഇടയിലുള്ള ഫെറി സര്‍വീസിന് സമാരംഭം കുറിയ്ക്കുന്ന ചടങ്ങിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു.ശ്രീലങ്കൻ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദർശനവേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പത്രപ്രസ്താവന
July 21st, 12:13 pm
പ്രസിഡന്റ് വിക്രമസിംഗെയെയും അദ്ദേഹത്തിന്റെ പ്രതിനിധിസംഘത്തെയും ഞാൻ സ്നേഹപൂർവം ഇന്ത്യയിലേക്കു സ്വാഗതം ചെയ്യുന്നു. പ്രസിഡന്റ് വിക്രമസിംഗെ അധികാരമേറ്റിട്ട് ഇന്ന് ഒരുവർഷം തികയുകയാണ്. ഈ അവസരത്തിൽ, നമുക്കെല്ലാവർക്കും വേണ്ടി, ഞാൻ അദ്ദേഹത്തിനു ഹൃദയംഗമമായ ആശംസകൾ നേരുന്നു. കഴിഞ്ഞ ഒരുവർഷം ശ്രീലങ്കയിലെ ജനങ്ങൾക്കു വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. ഉറ്റസുഹൃത്തെന്ന നിലയിൽ, എല്ലായ്പോഴുമെന്നപോലെ, ഈ പ്രതിസന്ധിഘട്ടത്തിലും ഞങ്ങൾ ശ്രീലങ്കയിലെ ജനങ്ങൾക്കൊപ്പം തോളോടു തോൾ ചേർന്നു നിൽക്കുകയാണ്. ഈ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളെ നേരിടാനുള്ള കരുത്തുകാട്ടിയ ശ്രീലങ്കയിലെ ജനങ്ങളെ ഞാൻ ഹൃദയപൂർവം അഭിനന്ദിക്കുന്നു.ഐ.ടി.യു ഏരിയ ഓഫീസ് ആന്റ് ഇന്നൊവേഷന്‍ സെന്റര്‍ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി നടത്തിയ അഭിസംബോധനയുടെ മലയാള പരിഭാഷ
March 22nd, 03:34 pm
വളരെ സവിശേഷവും പുണ്യവുമായ ദിവസമാണ് ഇന്ന്. ഹിന്ദു കലണ്ടറിലെ പുതുവര്‍ഷം ഇന്ന് മുതലാണ് ആരംഭിക്കുന്നത്. നിങ്ങള്‍ക്കും എല്ലാ രാജ്യവാസികള്‍ക്കും ഞാന്‍ വിക്രം സംവത് 2080 ആശംസിക്കുന്നു. വിശാലവും വൈവിദ്ധ്യപൂര്‍ണ്ണവുമായ നമ്മുടെ രാജ്യത്ത് നൂറ്റാണ്ടുകളായി വിവിധങ്ങളായ കലണ്ടറുകള്‍ പ്രചാരത്തിലുണ്ട്. നൂറുകണക്കിന് വര്‍ഷങ്ങളായി ഇന്ത്യയ്ക്ക് തീയതിയും സമയവും നല്‍കുന്ന കൊല്ലവര്‍ഷത്തിന്റെ മലയാളം കലണ്ടറും തമിഴ് കലണ്ടറും ഉണ്ട്. 2080 വര്‍ഷം മുമ്പു മുതല്‍ വിക്രം സംവതും ഇവിടെ ഉണ്ട്. നിലവില്‍ ഗ്രിഗോറിയന്‍ കലണ്ടര്‍ 2023 ആണ് കാണിക്കുന്നത്, എന്നാല്‍ അതിനും 57 വര്‍ഷം മുമ്പാണ് വിക്രം സംവത് ആരംഭിച്ചത്. ഈ ശുഭദിനത്തില്‍ ടെലികോം, ഐ.സി.ടി (ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്മ്യൂണിക്കേഷന്‍ ടെക്‌നോളി), അനുബന്ധ നൂതനാശയമേഖലകളില്‍ ഒരു പുതിയ തുടക്കം സംഭവിക്കുന്നതില്‍ ഞാന്‍ സന്തോഷവാനാണ്. ഇന്റര്‍നാഷണല്‍ ടെലി കമ്മ്യൂണിക്കേഷന്‍ യൂണിയന്റെ (ഐ.ടി.യു) ഏരിയ ഓഫീസും ഇന്നൊവേഷന്‍ സെന്ററും ഇന്ന് ഉദ്ഘാടനം ചെയ്യപ്പെട്ടു. അതിനുപുറമെ, ഒുരു 6ജി ടെസ്റ്റ് ബെഡിനും ഇന്ന് സമാരംഭം കുറിച്ചിട്ടുണ്ട്. ഈ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട നമ്മുടെ വിഷന്‍ ഡോക്യുമെന്റും (ദര്‍ശന രേഖയും)അനാവരണം ചെയ്തിട്ടുണ്ട്. ഇത് ഡിജിറ്റല്‍ ഇന്ത്യയ്ക്ക് പുതിയ ഊര്‍ജം പകരുക മാത്രമല്ല, ദക്ഷിണ ഏഷ്യയ്ക്കും ഗ്ലോബല്‍ സൗത്തിനും പരിഹാരങ്ങളും നൂതനാശയങ്ങളും പ്രദാനം ചെയ്യുകയും ചെയ്യും. ഇത് നിരവധി പുതിയ അവസരങ്ങള്‍ സൃഷ്ടിക്കും, പ്രത്യേകിച്ച് നമ്മുടെ സര്‍വകലാശാല പഠന ഗവേഷണ വിഭാഗം (അക്കാദമിയ), നൂതനാശയക്കാര്‍ (ഇന്നൊവേറ്റര്‍), സ്റ്റാര്‍ട്ടപ്പുകള്‍, വ്യവസായം എന്നിവയില്‍.