ശ്രീ അരബിന്ദോയുടെ ജന്മവാര്‍ഷികത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു
August 15th, 11:43 am
ആദരണീയനായ തത്ത്വചിന്തകനും ആത്മീയ നേതാവുമായിരുന്ന ശ്രീ അരബിന്ദോയ്ക്ക് അദ്ദേഹത്തിന്റെ ജന്മദിനത്തില്‍ ശ്രദ്ധാഞ്ജലികള്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അര്‍പ്പിച്ചു.ശ്രീല പ്രഭുപാദ ജിയുടെ 150-ാം വാര്‍ഷികത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
February 08th, 01:00 pm
ആചാര്യ ഗൗഡിയ മിഷനിലെ ബഹുമാനപ്പെട്ട ഭക്തി സുന്ദര്‍ സന്യാസി ജി, എന്റെ കാബിനറ്റ് സഹപ്രവര്‍ത്തകരായ അര്‍ജുന്‍ റാം മേഘ്വാള്‍ ജി, മീനാക്ഷി ലേഖി ജി, രാജ്യത്തുടനീളവും ലോകമെമ്പാടുമുള്ള ശ്രീകൃഷ്ണ ഭക്തര്‍, വിശിഷ്ടാതിഥികളേ, ഈ വിശുദ്ധ അവസരത്തില്‍ ഒത്തുകൂടിയ മഹതികളേ, മാന്യവ്യക്തിത്വങ്ങളേ!ശ്രീല പ്രഭുപാദജിയുടെ 150-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ചുള്ള പരിപാടിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
February 08th, 12:30 pm
ഇന്ന് പ്രഗതി മൈതാനിലെ ഭാരത് മണ്ഡപത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ശ്രീല പ്രഭുപാദ ജിയുടെ 150-ാം ജന്മവാര്‍ഷികാഘോഷ പരിപാടിയെ അഭിസംബോധന ചെയ്തു. ആചാര്യ ശ്രീല പ്രഭുപാദരുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ പ്രധാനമന്ത്രി അദ്ദേഹത്തിന്റെ സ്മരണാര്‍ഥം സ്റ്റാമ്പും നാണയവും പ്രകാശനം ചെയ്തു. ഗൗഡീയ മിഷന്റെ സ്ഥാപകന്‍ ആചാര്യ ശ്രീല പ്രഭുപാദ വൈഷ്ണവ വിശ്വാസത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ സംരക്ഷിക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും നിര്‍ണായക പങ്ക് വഹിച്ചു.ശ്രീ അരബിന്ദോയുടെ 150-ാം ജന്മവാർഷികത്തിന്റെ അനുസ്മരണ പരിപാടിയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
December 13th, 06:52 pm
ശ്രീ അരബിന്ദോയുടെ 150-ാം ജന്മവാർഷികത്തിന്റെ ഈ സുപ്രധാന പരിപാടിയിൽ ഞാൻ നിങ്ങളെ എല്ലാവരെയും ഹൃദയപൂർവ്വം അഭിനന്ദിക്കുന്നു. ഈ നല്ല അവസരത്തിൽ എല്ലാ രാജ്യക്കാർക്കും ഞാൻ എന്റെ ആശംസകൾ നേരുന്നു. ശ്രീ അരബിന്ദോയുടെ 150-ാം ജന്മവാർഷികം രാജ്യത്തിനാകെ ഒരു ചരിത്ര സന്ദർഭമാണ്. അദ്ദേഹത്തിന്റെ പ്രചോദനങ്ങളും ആശയങ്ങളും നമ്മുടെ പുതുതലമുറയിലേക്ക് എത്തിക്കുന്നതിനായി ഈ വർഷം മുഴുവൻ ആഘോഷിക്കാൻ രാജ്യം തീരുമാനിച്ചു. ഇതിനായി പ്രത്യേക ഉന്നതതല സമിതി രൂപീകരിച്ചു. സാംസ്കാരിക മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നിരവധി പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി, മഹർഷി ഗണ്യമായ സമയം ചെലവഴിച്ച പുതുച്ചേരിയുടെ മണ്ണിൽ ഇന്ന് രാഷ്ട്രം അദ്ദേഹത്തിന് കൃതജ്ഞതയോടെ ആദരാഞ്ജലികൾ അർപ്പിക്കുന്നു. ശ്രീ അരബിന്ദോയെക്കുറിച്ചുള്ള ഒരു സ്മരണിക നാണയവും തപാൽ സ്റ്റാമ്പും ഇന്ന് പുറത്തിറക്കി. ശ്രീ അരബിന്ദോയുടെ ജീവിതത്തിൽ നിന്നും പഠിപ്പിക്കലുകളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് രാജ്യത്തിന്റെ പ്രയത്‌നങ്ങൾ നമ്മുടെ പ്രമേയങ്ങൾക്ക് പുതിയ ഊർജ്ജവും ശക്തിയും നൽകുമെന്ന് എനിക്ക് ഉറപ്പുണ്ട്.PM addresses programme commemorating Sri Aurobindo’s 150th birth anniversary via video conferencing
December 13th, 06:33 pm
The Prime Minister, Shri Narendra Modi addressed a programme celebrating Sri Aurobindo’s 150th birth anniversary via video conferencing today in Kamban Kalai Sangam, Puducherry under the aegis of Azadi ka Amrit Mahotsav. The Prime Minister also released a commemorative coin and postal stamp in honour of Sri Aurobindo.