ആയ് ശ്രീ സോനാല്‍ മാതായുടെ ജന്‍മശതാബ്ദി പരിപാടിക്കു പ്രധാനമന്ത്രി നല്‍കിയ വിഡിയോ സന്ദേശം
January 13th, 12:00 pm
ഇപ്പോഴത്തെ ആത്മീയ നേതാവ് (ഗാദിപതി) പൂജ്യ കാഞ്ചന്‍ മാ, അഡ്മിനിസ്‌ട്രേറ്റര്‍ പൂജ്യ ഗിരീഷ് ആപ! ഇന്ന്, പൗഷ് മാസത്തില്‍, നാമെല്ലാവരും ആയ് ശ്രീ സോണല്‍ മായുടെ ജന്മശതാബ്ദി ആഘോഷിക്കുകയാണ്. മാതാവ് സോണലിന്റെ അനുഗ്രഹത്താല്‍ ഈ പുണ്യ പരിപാടിയുമായി സഹകരിക്കാന്‍ കഴിഞ്ഞത് തീര്‍ച്ചയായും ഒരു അംഗീകാരമാണ്. മുഴുവന്‍ ചരണ്‍ സമൂഹത്തിനും അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ക്കും സോണല്‍ മായുടെ ഭക്തര്‍ക്കും അഭിനന്ദനങ്ങള്‍. ചരണ്‍ സമൂഹത്തിന്റെ ആദരവിന്റെയും കരുത്തിന്റെയും പാരമ്പര്യത്തിന്റെയും കേന്ദ്രമെന്ന നിലയില്‍ മധദ ധാം ഒരു പ്രത്യേക സ്ഥാനം വഹിക്കുന്നു. ഞാന്‍ വിനയപൂര്‍വം ശ്രീ ആയുടെ പാദങ്ങളില്‍ എന്നെത്തന്നെ സമര്‍പ്പിക്കുകയും അവര്‍ക്ക് എന്റെ ആദരവ് അര്‍പ്പിക്കുകയും ചെയ്യുന്നു.ആയ് ശ്രീ സൊണാൽ മാതാവിന്റെ ജന്മശതാബ്ദിപരിപാടിയെ പ്രധാനമന്ത്രി വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു
January 13th, 11:30 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ സന്ദേശത്തിലൂടെ സൊണാൽ മാതാവിന്റെ ജന്മശതാബ്ദി പരിപാടിയെ അഭിസംബോധന ചെയ്തു.ആന്ധ്രാപ്രദേശിലെ പുട്ടപര്‍ത്തിയില്‍ സായ് ഹിറ ഗ്ലോബല്‍ കണ്‍വെന്‍ഷന്‍ സെന്ററിന്റെ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
July 04th, 11:00 am
പുട്ടപര്‍ത്തി പലതവണ സന്ദര്‍ശിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്. ഒരിക്കല്‍കൂടി നിങ്ങളെ കാണാനും ഇടപഴകാനും അതോടൊപ്പം ഇന്ന് അവിടെ സന്നിഹിതനായി ഈ പരിപാടിയുടെ ഭാഗമാകാനും ഞാന്‍ ശരിക്കും ആഗ്രഹിച്ചു. എന്നിരുന്നാലും, എന്റെ തിരക്കുകള്‍ കാരണം എനിക്ക് അത് ചെയ്യാന്‍ കഴിഞ്ഞില്ല. എന്നെ ക്ഷണിക്കുമ്പോള്‍ ഭായി രത്നാകര്‍ ജി പറഞ്ഞു, 'ഒരിക്കല്‍ വന്ന് അനുഗ്രഹിക്കണം' എന്ന്. രത്‌നാകര്‍ ജിയുടെ പ്രസ്താവന തിരുത്തേണ്ടതുണ്ടെന്ന് എനിക്ക് തോന്നുന്നു. ഞാന്‍ തീര്‍ച്ചയായും അവിടെ വരും, പക്ഷേ അനുഗ്രഹം നല്‍കാനല്ല, അനുഗ്രഹം വാങ്ങാനാണ്. സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഞാന്‍ ഇന്ന് നിങ്ങളുടെ എല്ലാവരുടെയും ഇടയില്‍ ഉണ്ട്. ഇന്നത്തെ ഈ പരിപാടിക്ക് ശ്രീ സത്യസായി സെന്‍ട്രല്‍ ട്രസ്റ്റുമായി ബന്ധപ്പെട്ട എല്ലാ അംഗങ്ങളെയും സത്യസായി ബാബയുടെ എല്ലാ ഭക്തരെയും ഞാന്‍ അഭിനന്ദിക്കുന്നു. ഈ മുഴുവന്‍ പരിപാടിയിലും ശ്രീ സത്യസായിയുടെ പ്രചോദനവും അനുഗ്രഹവും നമുക്കൊപ്പമുണ്ട്. ഈ പുണ്യ വേളയില്‍ ശ്രീ സത്യസായി ബാബയുടെ ദൗത്യം വിപുലീകരിക്കുന്നതില്‍ ഞാന്‍ സന്തുഷ്ടനാണ്. ശ്രീ ഹീര ഗ്ലോബല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ എന്ന പേരില്‍ രാജ്യത്തിന് ഒരു പ്രധാന ചിന്താകേന്ദ്രം ലഭിക്കുന്നു. ഇപ്പോള്‍ പ്രദര്‍ശിപ്പിച്ച ഷോര്‍ട്ട് ഫിലിമില്‍ ഈ കണ്‍വെന്‍ഷന്‍ സെന്ററിന്റെ ചിത്രങ്ങളും അതിന്റെ ദൃശ്യങ്ങളും ഞാന്‍ കണ്ടിട്ടുണ്ട്. ആധുനികതയുടെ സ്പര്‍ശനത്തോടൊപ്പം അത് ആത്മീയാനുഭവവും നല്‍കുന്നു. അത് സാംസ്‌കാരിക ദൈവികതയും ബൗദ്ധിക മഹത്വവും ഉള്‍ക്കൊള്ളുന്നു. ആത്മീയ സമ്മേളനങ്ങളുടെയും അക്കാദമിക പരിപാടികളുടെയും കേന്ദ്രമായി ഈ കേന്ദ്രം പ്രവര്‍ത്തിക്കും. ലോകത്തെ വിവിധ മേഖലകളില്‍ നിന്നുള്ള പണ്ഡിതരും വിദഗ്ധരും ഇവിടെ ഒത്തുചേരും. ഈ കേന്ദ്രം യുവാക്കള്‍ക്ക് വലിയ സഹായമാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.ആന്ധ്രാപ്രദേശിലെ പുട്ടപർത്തിയിൽ സായ് ഹിറ ഗ്ലോബൽ കൺവെൻഷൻ സെന്റർ പ്രധാനമന്ത്രി വിദൂരദൃശ്യസംവിധാനത്തിലൂടെ ഉദ്ഘാടനം ചെയ്തു
July 04th, 10:36 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആന്ധ്രാപ്രദേശിലെ പുട്ടപർത്തിയിൽ സായ് ഹിറ ഗ്ലോബൽ കൺവെൻഷൻ സെന്റർ വിദൂരദൃശ്യസംവിധാനത്തിലൂടെ ഉദ്ഘാടനം ചെയ്തു. ലോകമെമ്പാടുനിന്നും വിശിഷ്ടാതിഥികളും ഭക്തരുടെയും ഉദ്ഘാടനച്ചടങ്ങിനു സാക്ഷ്യം വഹിച്ചു.ഹരിയാനയിലെ ഫരീദാബാദിൽ അമൃത ആശുപത്രിയുടെ ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
August 24th, 11:01 am
അമൃത ആശുപത്രിയുടെ രൂപത്തിൽ നമുക്കെല്ലാവർക്കും അനുഗ്രഹം ചൊരിയുന്ന ദേവി അമൃതാനന്ദമയി ജിയെ ഞാൻ നമിക്കുന്നു. സ്വാമി അമൃതസ്വരൂപാനന്ദ പുരി ജി, ഹരിയാന ഗവർണർ ശ്രീ ബന്ദാരു ദത്താത്രേയ ജി, മുഖ്യമന്ത്രി ശ്രീ മനോഹർ ലാൽ ജി, എന്റെ മന്ത്രിസഭാ സഹപ്രവർത്തകൻ ശ്രീ കൃഷൻ പാൽ ജി, ഹരിയാന ഉപമുഖ്യമന്ത്രി ശ്രീ ദുഷ്യന്ത് ചൗട്ടാല ജി, മറ്റ് വിശിഷ്ട വ്യക്തികളേ , മാന്യരേ മഹതികളേ !ഫരീദാബാദില്‍ അത്യാധുനിക അമൃത ആശുപത്രി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
August 24th, 11:00 am
ഫരീദാബാദില്‍ അത്യാധുനിക അമൃത ആശുപത്രി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്തു. ഹരിയാന ഗവര്‍ണര്‍ ബന്ദാരു ദത്താത്രേയ, മുഖ്യമന്ത്രി മനോഹര്‍ ലാല്‍, ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാല, കേന്ദ്രമന്ത്രി കൃഷന്‍ പാല്‍ ഗുര്‍ജാര്‍, മാതാ അമൃതാനന്ദമയി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.വോക്കൽ ഫോർ ലോക്കലിനായുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനം ആത്മീയാചാര്യന്മാർ ഏറ്റെടുത്തു
November 17th, 02:14 pm
വോക്കൽ ഫോർ ലോക്കൽ' (പ്രാദേശികമായതിനു വേണ്ടി ശബ്ദിക്കാനുള്ള ) സന്ദേശത്തിന് പരമാവധി പ്രചാരണം നൽകണമെന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ആഹ്വാനത്തിന് രാജ്യത്തെ പ്രമുഖ ആത്മീയാചാര്യന്മാരുടെ മികച്ച പിന്തുണ. പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ 'സന്ത് സമാജ്' ഉത്സാഹപൂർവ്വം സ്വീകരിച്ചു. പൊതുപ്രതിബദ്ധതയോടെ''വോക്കൽ ഫോർ ലോക്കൽ' ആശയത്തിന്റെ പ്രചാരണത്തിനും അതുവഴി ആത്മ നിർഭർ ഭാരതത്തിനുമുള്ള പ്രവർത്തനങ്ങളിൽ പൂർണ്ണ പിന്തുണയും ആത്മീയ ആചാര്യന്മാർ അറിയിച്ചു.