മുംബൈയിൽ നടന്ന അഭിജത് മറാത്തി ഭാഷാ പരിപാടിയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

October 05th, 07:05 pm

മഹാരാഷ്ട്ര ഗവർണർ ശ്രീ സി പി രാധാകൃഷ്ണൻ ജി, മുഖ്യമന്ത്രി ശ്രീ ഏകനാഥ് ഷിൻഡേ ജി, ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്‌നാവിസ് ജി, അജിത് പവാർ ജി, കേന്ദ്ര ഗവൺമെന്റിലെ എന്റെ എല്ലാ സഹപ്രവർത്തകരും, ആശാ തായ് ജി. , പ്രശസ്ത അഭിനേതാക്കളായ ഭായ് സച്ചിൻ ജി, നാംദേവ് കാംബ്ലെ ജി, സദാനന്ദ് മോർ ജി, മഹാരാഷ്ട്ര ഗവൺമെന്റിലെ മന്ത്രിമാരായ ഭായ് ദീപക് ജി, മംഗൾ പ്രഭാത് ലോധ ജി, ബി ജെ പിയുടെ മുംബൈ പ്രസിഡന്റ് ഭായ് ആശിഷ് ജി, മറ്റ് പ്രമുഖരേ, സഹോദരങ്ങളേ, സഹോദരിമാരേ!

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മഹാരാഷ്ട്രയിലെ മുംബൈയിൽ അഭിജാത് മറാഠി ഭാഷാ പരിപാടിയിൽ പങ്കെടുത്തു.

October 05th, 07:00 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മഹാരാഷ്ട്രയിലെ മുംബൈയിൽ അഭിജാത് മറാഠി ഭാഷാ പരിപാടിയിൽ പങ്കെടുത്തു. സമ്മേളനത്തെ അഭിസംബോധന ചെയ്യവേ, മറാഠി ഭാഷയ്ക്ക് കേന്ദ്രഗവണ്മെന്റ് ഔദ്യോഗികമായി ശ്രേഷ്ഠഭാഷാപദവി നൽകിയതായി പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. മറാഠി സംസാരിക്കുന്ന ജനങ്ങളുടെ ദീർഘകാലമായുള്ള അഭിലാഷങ്ങളെ അംഗീകരിച്ച് മഹാരാഷ്ട്രയുടെ സ്വപ്നം സാക്ഷാത്കരിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച പ്രധാനമന്ത്രി, മറാഠി ഭാഷയുടെ ചരിത്രത്തിലെ സുവർണ നാഴികക്കല്ലായി ഇതിനെ വിശേഷിപ്പിക്കുകയും ഈ നിമിഷത്തിന്റെ പ്രാധാന്യത്തിന് ഊന്നൽ നൽകുകയും ചെയ്തു. മഹാരാഷ്ട്രയിലെ ജനങ്ങളെ അഭിനന്ദിച്ച പ്രധാനമന്ത്രി, ഈ ചരിത്ര നേട്ടത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനം പ്രകടിപ്പിച്ചു. കൂടാതെ, ബംഗാളി, പാലി, പ്രാകൃത്, അസമീസ് എന്നീ ഭാഷകൾക്കും ശ്രേഷ്ഠഭാഷാപദവി ലഭിച്ചതായി പറഞ്ഞ പ്രധാനമന്ത്രി, ഈ ഭാഷകളുമായി ബന്ധപ്പെട്ടവരെയും അഭിനന്ദനങ്ങൾ അറിയിച്ചു.

പ്രധാനമന്ത്രി സന്ത് ശ്രീ സേവലാൽ ജി മഹാരാജിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു

October 05th, 02:41 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സന്ത് ശ്രീ സേവലാൽ ജി മഹാരാജിന്റെ സമാധിയിൽ ശ്രദ്ധാഞ്ജലിൾ അർപ്പിച്ചു. സാമൂഹിക പരിഷ്‌കരണത്തിന്റെയും ആത്മീയ മാർഗനിർദേശത്തിന്റെയും വഴികാട്ടിയായിരുന്നു അദ്ദേഹമെന്ന് ശ്രീ മോദി പ്രശംസിച്ചു.

പ്രധാനമന്ത്രി മോദിയുടെ ആത്മീയ കന്യാകുമാരി സന്ദർശനം

May 31st, 02:32 pm

തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്‌നാട്ടിലെ കന്യാകുമാരിയിലേക്ക് യാത്രതിരിച്ചു. അവിടെയെത്തിയ അദ്ദേഹം ഭഗവതി അമ്മൻ ക്ഷേത്രത്തിൽ പ്രാർഥന നടത്തി. തുടർന്ന് അദ്ദേഹം വിവേകാനന്ദ റോക്ക് സ്മാരകം സന്ദർശിച്ചു, അവിടെ അദ്ദേഹം ധ്യാനത്തിൽ ഇരുന്നു.

ജൈന സന്യാസി ആചാര്യ ശ്രീ 108 വിദ്യാസാഗർ ജി മഹാരാജ് സമാധിയടഞ്ഞതിൽ പ്രധാനമന്ത്രി അഗാധമായ ദുഃഖം രേഖപ്പെടുത്തി

February 18th, 10:58 am

ആചാര്യ ശ്രീ 108 വിദ്യാസാഗർ ജി മഹാരാജിൻ്റെ വിയോഗം രാജ്യത്തിന് നികത്താനാവാത്ത നഷ്ടമാണെന്ന് ശ്രീ മോദി പറഞ്ഞു.

അയോധ്യയില്‍ ശ്രീരാമന്റെ പ്രാണപ്രതിഷ്ഠ സംബന്ധിച്ച പ്രധാനമന്ത്രിയുടെ സന്ദേശം

January 12th, 11:00 am

ഇന്ന് എല്ലാ ഇന്ത്യക്കാര്‍ക്കും ഒപ്പം ലോകമെമ്പാടുമുള്ള രാമഭക്തര്‍ക്കും ഒരു പുണ്യ സന്ദര്‍ഭമാണ്! എല്ലായിടത്തും ശ്രീരാമനോടുള്ള ഭക്തി നിറഞ്ഞ മാസ്മരിക അന്തരീക്ഷം! രാമന്റെ ശ്രുതിമധുരമായ കീര്‍ത്തനങ്ങള്‍, എല്ലാ ദിശകളിലും രാമഭജനകളുടെ അതിമനോഹരമായ സൗന്ദര്യം! ജനുവരി 22ന്, ആ ചരിത്ര പുണ്യ നിമിഷത്തിനായി എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. അയോധ്യയിലെ ശ്രീരാമവിഗ്രഹത്തിന്റെ പ്രതിഷ്ഠയ്ക്ക് ഇനി 11 ദിവസങ്ങള്‍ മാത്രം. ഈ ശുഭ മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി ഞാന്‍ കരുതുന്നു. സങ്കല്‍പ്പങ്ങള്‍ക്കതീതമായ നിമിഷങ്ങള്‍ എനിക്ക് അനുഭവിക്കാന്‍ കഴിയുന്ന സമയമാണിത്.

ശ്രീ രാംലാലയുടെ ‘പ്രാൺപ്രതിഷ്ഠ’യ്ക്കായി പ്രധാനമന്ത്രി 11 ദിവസത്തെ പ്രത്യേക അനുഷ്ഠാനങ്ങൾ ആരംഭിച്ചു

January 12th, 10:31 am

അയോധ്യാധാമിലെ ക്ഷേത്രത്തിൽ ജനുവരി 22നു നടക്കുന്ന ശ്രീരാംലാലയുടെ ‘പ്രാൺ പ്രതിഷ്ഠ’യ്ക്ക് മുന്നോടിയായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 11 ദിവസത്തെ പ്രത്യേക ആചാരാനുഷ്ഠാനങ്ങൾ ആരംഭിച്ചു. “ഇതൊരു വലിയ ഉത്തരവാദിത്വമാണ്. നമ്മുടെ ഗ്രന്ഥങ്ങളിൽ പറഞ്ഞിരിക്കുന്നതുപോലെ, യാഗത്തിനും ദൈവാരാധനയ്ക്കും വേണ്ടി നമ്മിൽത്തന്നെ ദൈവികബോധം ഉണർത്തേണ്ടതുണ്ട്. അതിനായി വിശുദ്ധ ഗ്രന്ഥങ്ങളിൽ വ്രതാനുഷ്ഠാനങ്ങളും കർശനമായ നിയമങ്ങളും നിർദേശിക്കപ്പെട്ടിട്ടുണ്ട്. അത് പ്രതിഷ്ഠയ്ക്കുമുമ്പു പാലിക്കേണ്ടതാണ്. അതിനാൽ, ചില പുണ്യാത്മാക്കളിൽനിന്നും ആത്മീയയാത്രയിലെ മഹാന്മാരിൽനിന്നും എനിക്ക് ലഭിച്ച മാർഗനിർദേശം അനുസരിച്ച്, അവർ നിർദേശിച്ച ‘യമ-നിയമങ്ങൾ’ അനുസരിച്ച്, ഞാൻ ഇന്നു മുതൽ 11 ദിവസത്തെ പ്രത്യേക അനുഷ്ഠാനങ്ങൾ ആരംഭിക്കുകയാണ്”- ‘പ്രാൺ പ്രതിഷ്ഠ’യ്ക്കു മുന്നോടിയായി രാമഭക്തി രാജ്യത്താകെ നിറയ്ക്കുന്ന വികാരത്തെ വികാരഭരിതമായ സന്ദേശത്തിൽ ശ്രീ മോദി കുറിച്ചു.

ആന്ധ്രാപ്രദേശിലെ പുട്ടപര്‍ത്തിയില്‍ സായ് ഹിറ ഗ്ലോബല്‍ കണ്‍വെന്‍ഷന്‍ സെന്ററിന്റെ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

July 04th, 11:00 am

പുട്ടപര്‍ത്തി പലതവണ സന്ദര്‍ശിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്. ഒരിക്കല്‍കൂടി നിങ്ങളെ കാണാനും ഇടപഴകാനും അതോടൊപ്പം ഇന്ന് അവിടെ സന്നിഹിതനായി ഈ പരിപാടിയുടെ ഭാഗമാകാനും ഞാന്‍ ശരിക്കും ആഗ്രഹിച്ചു. എന്നിരുന്നാലും, എന്റെ തിരക്കുകള്‍ കാരണം എനിക്ക് അത് ചെയ്യാന്‍ കഴിഞ്ഞില്ല. എന്നെ ക്ഷണിക്കുമ്പോള്‍ ഭായി രത്നാകര്‍ ജി പറഞ്ഞു, 'ഒരിക്കല്‍ വന്ന് അനുഗ്രഹിക്കണം' എന്ന്. രത്‌നാകര്‍ ജിയുടെ പ്രസ്താവന തിരുത്തേണ്ടതുണ്ടെന്ന് എനിക്ക് തോന്നുന്നു. ഞാന്‍ തീര്‍ച്ചയായും അവിടെ വരും, പക്ഷേ അനുഗ്രഹം നല്‍കാനല്ല, അനുഗ്രഹം വാങ്ങാനാണ്. സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഞാന്‍ ഇന്ന് നിങ്ങളുടെ എല്ലാവരുടെയും ഇടയില്‍ ഉണ്ട്. ഇന്നത്തെ ഈ പരിപാടിക്ക് ശ്രീ സത്യസായി സെന്‍ട്രല്‍ ട്രസ്റ്റുമായി ബന്ധപ്പെട്ട എല്ലാ അംഗങ്ങളെയും സത്യസായി ബാബയുടെ എല്ലാ ഭക്തരെയും ഞാന്‍ അഭിനന്ദിക്കുന്നു. ഈ മുഴുവന്‍ പരിപാടിയിലും ശ്രീ സത്യസായിയുടെ പ്രചോദനവും അനുഗ്രഹവും നമുക്കൊപ്പമുണ്ട്. ഈ പുണ്യ വേളയില്‍ ശ്രീ സത്യസായി ബാബയുടെ ദൗത്യം വിപുലീകരിക്കുന്നതില്‍ ഞാന്‍ സന്തുഷ്ടനാണ്. ശ്രീ ഹീര ഗ്ലോബല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ എന്ന പേരില്‍ രാജ്യത്തിന് ഒരു പ്രധാന ചിന്താകേന്ദ്രം ലഭിക്കുന്നു. ഇപ്പോള്‍ പ്രദര്‍ശിപ്പിച്ച ഷോര്‍ട്ട് ഫിലിമില്‍ ഈ കണ്‍വെന്‍ഷന്‍ സെന്ററിന്റെ ചിത്രങ്ങളും അതിന്റെ ദൃശ്യങ്ങളും ഞാന്‍ കണ്ടിട്ടുണ്ട്. ആധുനികതയുടെ സ്പര്‍ശനത്തോടൊപ്പം അത് ആത്മീയാനുഭവവും നല്‍കുന്നു. അത് സാംസ്‌കാരിക ദൈവികതയും ബൗദ്ധിക മഹത്വവും ഉള്‍ക്കൊള്ളുന്നു. ആത്മീയ സമ്മേളനങ്ങളുടെയും അക്കാദമിക പരിപാടികളുടെയും കേന്ദ്രമായി ഈ കേന്ദ്രം പ്രവര്‍ത്തിക്കും. ലോകത്തെ വിവിധ മേഖലകളില്‍ നിന്നുള്ള പണ്ഡിതരും വിദഗ്ധരും ഇവിടെ ഒത്തുചേരും. ഈ കേന്ദ്രം യുവാക്കള്‍ക്ക് വലിയ സഹായമാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.

ആന്ധ്രാപ്രദേശിലെ പുട്ടപർത്തിയിൽ സായ് ഹിറ ഗ്ലോബൽ കൺവെൻഷൻ സെന്റർ പ്രധാനമന്ത്രി വിദൂരദൃശ്യസംവിധാനത്തിലൂടെ ഉദ്ഘാടനം ചെയ്തു

July 04th, 10:36 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആന്ധ്രാപ്രദേശിലെ പുട്ടപർത്തിയിൽ സായ് ഹിറ ഗ്ലോബൽ കൺവെൻഷൻ സെന്റർ വിദൂരദൃശ്യസംവിധാനത്തിലൂടെ ഉദ്ഘാടനം ചെയ്തു. ലോകമെമ്പാടുനിന്നും വിശിഷ്ടാതിഥികളും ഭക്തരുടെയും ഉദ്ഘാടനച്ചടങ്ങിനു സാക്ഷ്യം വഹിച്ചു.

കോട്ടയം ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവള പദ്ധതിക്ക് സൈറ്റ് ക്ലീയറൻസ് നൽകിയതിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

April 18th, 10:33 am

കോട്ടയം ശബരിമല ഗ്രീൻഫീൽഡ് എയർപോർട്ട് പദ്ധതിക്കായി വ്യോമയാന മന്ത്രാലയം 2250 ഏക്കറിലധികം സ്ഥലത്തിന്റെ സൈറ്റ് ക്ലീയറൻസ് നൽകിയതിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

അഹമ്മദാബാദിൽ പ്രമുഖ് സ്വാമി മഹാരാജ് ശതാബ്ദി മഹോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രിയുടെ പ്രസംഗം

December 14th, 05:45 pm

പരമപൂജ്യ മഹന്ത് സ്വാമിജി, ബഹുമാനപ്പെട്ട സന്യാസിമാർ, ഗവർണർ, മുഖ്യമന്ത്രി, 'സത്സംഗ' കുടുംബത്തിലെ എല്ലാ അംഗങ്ങളും! ഈ ചരിത്രസംഭവത്തിന് സാക്ഷിയാകാനും നല്ല കൂട്ടുകെട്ടിലാകാനുമുള്ള ഭാഗ്യം ലഭിച്ചത് എന്റെ ഭാഗ്യമാണ്. ഒരു മാസത്തോളം നീണ്ടുനിൽക്കുന്ന ഇത്രയും വലിയൊരു പരിപാടി! ഈ പ്രോഗ്രാം സംഖ്യയുടെ കാര്യത്തിൽ മാത്രമല്ല, സമയത്തിന്റെ കാര്യത്തിലും വളരെ വലുതാണ്. ഞാൻ ഇവിടെ ചിലവഴിച്ച സമയം, ഇവിടെ ഒരു ദൈവികത ഉണ്ടെന്ന് എനിക്ക് തോന്നുന്നു. പ്രമേയങ്ങളുടെ മഹത്വം ഇവിടെയുണ്ട്. ഈ കാമ്പസ് നമ്മുടെ ചെറുപ്പക്കാർക്കും പ്രായമായവർക്കും നമ്മുടെ പാരമ്പര്യം, പൈതൃകം, വിശ്വാസം, ആത്മീയത, പാരമ്പര്യം, സംസ്കാരം, പ്രകൃതി എന്നിവ ഉൾക്കൊള്ളുന്നു. ഇന്ത്യയുടെ എല്ലാ നിറങ്ങളും ഇവിടെ കാണാം. ഈ അവസരത്തിൽ, ഈ സംഭവത്തെ വിഭാവനം ചെയ്യാനുള്ള അവരുടെ കഴിവിനും ആ ദർശനം യാഥാർത്ഥ്യമാക്കാൻ അവർ നടത്തിയ പരിശ്രമങ്ങൾക്കും ബഹുമാനപ്പെട്ട എല്ലാ വിശുദ്ധരുടെയും കാൽക്കൽ ഞാൻ വണങ്ങുന്നു. എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് ഞാൻ അവരെ അഭിനന്ദിക്കുന്നു. ബഹുമാനപ്പെട്ട മഹന്ത് സ്വാമിജിയുടെ അനുഗ്രഹാശിസ്സുകളോടെ ഇത്തരമൊരു മഹത്തായ പരിപാടി നടത്തുന്നത് രാജ്യത്തിന്റെയും ലോകത്തിന്റെയും ശ്രദ്ധ ആകർഷിക്കുക മാത്രമല്ല, വരും തലമുറകളെ സ്വാധീനിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യും.

PM addresses inaugural function of Pramukh Swami Maharaj Shatabdi Mahotsav

December 14th, 05:30 pm

PM Modi addressed the inaugural function of Pramukh Swami Maharaj Shatabdi Mahotsav in Ahmedabad. “HH Pramukh Swami Maharaj Ji was a reformist. He was special because he saw good in every person and encouraged them to focus on these strengths. He helped every inpidual who came in contact with him. I can never forget his efforts during the Machchhu dam disaster in Morbi”, the Prime Minister said.

ഇന്റർപോളിന്റെ 90-ാം ജനറൽ അസംബ്ലിയിൽ പ്രധാനമന്ത്രി നടത്തിയ അഭിസംബോധന

October 18th, 01:40 pm

ഇന്റർപോളിന്റെ 90-ാം ജനറൽ അസംബ്ലിയിലേക്ക് ഏവരെയും ഞാൻ ഊഷ്മളമായി സ്വാഗതംചെയ്യുന്നു. ഇന്ത്യക്കും ഇന്റർപോളിനും പ്രാധാന്യമുള്ള കാലത്തു നിങ്ങൾ ഇവിടെ ഉണ്ടായിരിക്കുന്നതിൽ ഏറെ സന്തോഷമുണ്ട്. 2022ൽ ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75 വർഷം ആഘോഷിക്കുകയാണ്. ഇതു നമ്മുടെ ജനങ്ങളുടെയും സംസ്കാരത്തിന്റെയും നേട്ടങ്ങളുടെയും ആഘോഷമാണ്. നാം എവിടെ നിന്നാണു വന്നത് എന്നു തിരിഞ്ഞുനോക്കേണ്ട സമയമാണിത്; മാത്രമല്ല, നാം എവിടേക്കാണു പോകേണ്ടതെന്നകാര്യത്തിൽ മുന്നോട്ടുനോക്കുന്നതിനും. ഇന്റർപോളും ചരിത്രപരമായ നാഴികക്കല്ലിലേക്ക് അടുക്കുകയാണ്. 2023ൽ, ഇന്റർപോൾ സ്ഥാപിതമായതിന്റെ 100-ാം വർഷം ആഘോഷിക്കുകയാണ്. സന്തോഷിക്കാനും പര്യാലോചനയ്ക്കുമുള്ള മികച്ച സമയമാണിത്. തിരിച്ചടികളിൽനിന്നു പഠിക്കുക, വിജയങ്ങൾ ആഘോഷിക്കുക; ‌‌ഒപ്പം, പ്രതീക്ഷയോടെ ഭാവിയിലേക്കു നോക്കുക.

ഇന്റർപോളിന്റെ 90-ാം ജനറൽ അസംബ്ലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂഡൽഹിയിലെ പ്രഗതി മൈതാനത്ത് അഭിസംബോധനചെയ്തു

October 18th, 01:35 pm

സമ്മേളനത്തെ അഭിസംബോധനചെയ്ത പ്രധാനമന്ത്രി, ന്യൂഡൽഹിയിൽ ഇന്റർപോളിന്റെ 90-ാം ജനറൽ അസംബ്ലിയിൽ പങ്കെടുക്കാനെത്തിയ എല്ലാ വിശിഷ്ടാതിഥികൾക്കും ഊഷ്മളമായ സ്വാഗതം ആശംസിച്ചു. ജനങ്ങളുടെയും സംസ്കാരങ്ങളുടെയും ആഘോഷമായ ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുകയാണെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 2023ൽ ഇന്റർപോൾ അതിന്റെ 100-ാം വർഷം ആഘോഷിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇതു പുനരാലോചനയ്ക്കും ഭാവി തീരുമാനിക്കാനുമുള്ള സമയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സന്തോഷിക്കാനും ചിന്തിക്കാനും തിരിച്ചടികളിൽനിന്നു പാഠം ഉൾക്കൊണ്ടു ഭാവിയിലേക്കു പ്രതീക്ഷയോടെ നോക്കാനുമുള്ള മികച്ച സമയമാണിതെന്നും മോദി കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2020 ഒക്‌ടോബര്‍ 25 ന് രാവിലെ 11 മണിയ്ക്ക് ഭാരത ജനതയോട് ആകാശവാണിയിലൂടെ നടത്തിയ പ്രത്യേക പ്രക്ഷേപണത്തിന്റെ മലയാള പരിഭാഷ മനസ്സ് പറയുന്നത് 2.0 (പതിനേഴാം ലക്കം)

October 25th, 11:00 am

സുഹൃത്തുക്കളേ, നാം ഉത്സവങ്ങളുടെ കാര്യം പറയുമ്പോള്‍, അതിനായി തയ്യാറെടുക്കുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്നത് എപ്പോഴാണ് ബസാറിലേക്കു പോകേണ്ടത് എന്നാണ്. എന്തെല്ലാം വാങ്ങേണ്ടതുണ്ട് എന്നാണ് ചിന്തിക്കുക. വിശേഷിച്ചും കുട്ടികള്‍ക്ക് ഇക്കാര്യത്തില്‍ വിശേഷാല്‍ ഉത്സാഹമുണ്ട്- ഇപ്രാവശ്യം ആഘോഷത്തിന് പുതിയതായി എന്താണ് കിട്ടുക എന്നാണ് അവര്‍ ആലോചിക്കുന്നത്. ഉത്സവത്തിന്റെ ഈ ഉത്സാഹം, കച്ചവടസ്ഥലങ്ങളുടെ ഈ തിളക്കം ഒക്കെ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. എന്നാല്‍ ഇപ്രാവശ്യം നിങ്ങള്‍ വല്ലതുമൊക്കെ വാങ്ങാന്‍ പോകുമ്പോള്‍ വോക്കല്‍ ഫോര്‍ ലോക്കല്‍- നാടിനുവേണ്ടിയുള്ള നമ്മുടെ നിശ്ചയം തീര്‍ച്ചയായും ഓര്‍മ്മ വയ്ക്കണം. ബസാറില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുമ്പോള്‍ നാം പ്രാദേശിക ഉത്പന്നങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കണം.

West Bengal will play a significant role in ‘Purvodaya’: PM Modi

October 22nd, 10:58 am

Prime Minister Narendra Modi joined the Durga Puja celebrations in West Bengal as he inaugurated a puja pandal in Kolkata via video conferencing today. The power of maa Durga and devotion of the people of Bengal is making me feel like I am present in the auspicious land of Bengal. Blessed to be able to celebrate with you, PM Modi said as he addressed the people of Bengal.

PM Modi inaugurates Durga Puja Pandal in West Bengal

October 22nd, 10:57 am

Prime Minister Narendra Modi joined the Durga Puja celebrations in West Bengal as he inaugurated a puja pandal in Kolkata via video conferencing today. The power of maa Durga and devotion of the people of Bengal is making me feel like I am present in the auspicious land of Bengal. Blessed to be able to celebrate with you, PM Modi said as he addressed the people of Bengal.

ആദി ശങ്കരാചാര്യരുടെ ജയന്തി ദിനത്തിൽ പ്രധാനമന്ത്രി ആദരാഞ്ജലികൾ അർപ്പിച്ചു

April 20th, 12:30 pm

Prime Minister Narendra Modi paid tribute to Adi Shankaracharya on his Jayanti. I bow to the great Adi Shankaracharya on his Jayanti. Spiritual and scholarly, his unparalleled wisdom as well as rich thoughts have left an indelible mark on our society. Adi Shankaracharya rightly emphasised on a healthy culture of learning, debate and discussion, the PM tweeted.

നമ്മൾ ഇന്ത്യയെ പരിഷ്ക്കരിക്കുക മാത്രമല്ല, മറിച്ച് ഇന്ത്യയെ രൂപാന്തരപ്പെടുത്തുകയാണ്: പ്രധാനമന്ത്രി

September 06th, 07:13 pm

പ്രധാനമന്ത്രി മോദി മ്യാന്മാറിലെ യാങ്കൂണില്‍ ഇന്ത്യൻ സമൂഹവുമായി ഇന്ന് കൂടിക്കാഴ്ച്ച നടത്തി . നമ്മൾ ഇന്ത്യയെ പരിഷ്ക്കരിക്കുക മാത്രമല്ല, മറിച്ച് ഇന്ത്യയെ രൂപാന്തരപ്പെടുത്തുകയാണ്, ഒരു പുതിയ ഇന്ത്യ യെ പടുത്തുയർത്തുകയാണ് എന്ന് പ്രധാനമന്ത്രി പറഞ്ഞു.

യാങ്കൂണില്‍ ഇന്ത്യന്‍ വംശജരെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

September 06th, 07:12 pm

യാങ്കൂണില്‍ ഇന്ത്യന്‍ വംശജരെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിസംബോധന ചെയ്തു.