ഇന്റർപോളിന്റെ 90-ാം ജനറൽ അസംബ്ലിയിൽ പ്രധാനമന്ത്രി നടത്തിയ അഭിസംബോധന

October 18th, 01:40 pm

ഇന്റർപോളിന്റെ 90-ാം ജനറൽ അസംബ്ലിയിലേക്ക് ഏവരെയും ഞാൻ ഊഷ്മളമായി സ്വാഗതംചെയ്യുന്നു. ഇന്ത്യക്കും ഇന്റർപോളിനും പ്രാധാന്യമുള്ള കാലത്തു നിങ്ങൾ ഇവിടെ ഉണ്ടായിരിക്കുന്നതിൽ ഏറെ സന്തോഷമുണ്ട്. 2022ൽ ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75 വർഷം ആഘോഷിക്കുകയാണ്. ഇതു നമ്മുടെ ജനങ്ങളുടെയും സംസ്കാരത്തിന്റെയും നേട്ടങ്ങളുടെയും ആഘോഷമാണ്. നാം എവിടെ നിന്നാണു വന്നത് എന്നു തിരിഞ്ഞുനോക്കേണ്ട സമയമാണിത്; മാത്രമല്ല, നാം എവിടേക്കാണു പോകേണ്ടതെന്നകാര്യത്തിൽ മുന്നോട്ടുനോക്കുന്നതിനും. ഇന്റർപോളും ചരിത്രപരമായ നാഴികക്കല്ലിലേക്ക് അടുക്കുകയാണ്. 2023ൽ, ഇന്റർപോൾ സ്ഥാപിതമായതിന്റെ 100-ാം വർഷം ആഘോഷിക്കുകയാണ്. സന്തോഷിക്കാനും പര്യാലോചനയ്ക്കുമുള്ള മികച്ച സമയമാണിത്. തിരിച്ചടികളിൽനിന്നു പഠിക്കുക, വിജയങ്ങൾ ആഘോഷിക്കുക; ‌‌ഒപ്പം, പ്രതീക്ഷയോടെ ഭാവിയിലേക്കു നോക്കുക.

ഇന്റർപോളിന്റെ 90-ാം ജനറൽ അസംബ്ലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂഡൽഹിയിലെ പ്രഗതി മൈതാനത്ത് അഭിസംബോധനചെയ്തു

October 18th, 01:35 pm

സമ്മേളനത്തെ അഭിസംബോധനചെയ്ത പ്രധാനമന്ത്രി, ന്യൂഡൽഹിയിൽ ഇന്റർപോളിന്റെ 90-ാം ജനറൽ അസംബ്ലിയിൽ പങ്കെടുക്കാനെത്തിയ എല്ലാ വിശിഷ്ടാതിഥികൾക്കും ഊഷ്മളമായ സ്വാഗതം ആശംസിച്ചു. ജനങ്ങളുടെയും സംസ്കാരങ്ങളുടെയും ആഘോഷമായ ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുകയാണെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 2023ൽ ഇന്റർപോൾ അതിന്റെ 100-ാം വർഷം ആഘോഷിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇതു പുനരാലോചനയ്ക്കും ഭാവി തീരുമാനിക്കാനുമുള്ള സമയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സന്തോഷിക്കാനും ചിന്തിക്കാനും തിരിച്ചടികളിൽനിന്നു പാഠം ഉൾക്കൊണ്ടു ഭാവിയിലേക്കു പ്രതീക്ഷയോടെ നോക്കാനുമുള്ള മികച്ച സമയമാണിതെന്നും മോദി കൂട്ടിച്ചേർത്തു.

During Kargil War, Indian Army showed its might to the world: PM Modi during Mann Ki Baat

July 26th, 11:30 am

During Mann Ki Baat, PM Modi paid rich tributes to the martyrs of the Kargil War, spoke at length about India’s fight against the Coronavirus and shared several inspiring stories of self-reliant India. The Prime Minister also shared his conversation with youngsters who have performed well during the board exams this year.

Every Indian takes pride in the fact that India is a land of diversity: PM Modi

June 27th, 10:51 pm

Prime Minister Narendra Modi interacted with Indian community in the Netherlands. During his address, PM Modi appreciated the role of Indian diaspora in Netherlands and Suriname. Prime Minister Modi said that each and every Indian staying in any part of the world was a 'Rashtradoot' (India's ambassador to the world).

വൈവിധ്യങ്ങളുട നാടാണ് ഇന്ത്യ എന്ന വസ്തുതയില്‍ ഓരോ ഇൻഡ്യക്കാരനും അഭിമാനിക്കുന്നു:പ്രധാനമന്ത്രി മോദി

June 27th, 10:50 pm

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നെതർലണ്ടിലെ ഇന്ത്യൻ സമൂഹവുമായി സംവദിച്ചു. അദ്ദേഹത്തിന്റെ അഭിസംബോധനയിൽ, നെതര്ലാന്റിലും സുരിനാംയിലുമുള്ള ഇന്ത്യൻ വംശജരുടെ പങ്കിനെ മോദി അഭിനന്ദിച്ചു. നെതർലാൻഡ്സിലാണ് യൂറോപ്പിലെ രണ്ടാമത്തെ ഏറ്റവും വലിയ അളവിൽ ഇന്ത്യൻ വംശജർ ഉള്ളതെന്ന് അദ്ദേഹം പറഞ്ഞു.