“കാർഗിലിൽ, നാം യുദ്ധം ജയിക്കുക മാത്രമല്ല, സത്യത്തിന്റെയും സംയമനത്തിന്റെയും കരുത്തിന്റെയും അവിശ്വസനീയമായ ഉദാഹരണം നാം അവതരിപ്പിക്കുകയും ചെയ്തു: പ്രധാനമന്ത്രി മോദി

July 26th, 09:30 am

ലഡാക്കിൽ 25-ാമത് കാർഗിൽ വിജയ് ദിവസിനോടനുബന്ധിച്ച് കർത്തവ്യനിർവ്വഹണത്തിൽ പരമോന്നത ത്യാഗം സഹിച്ച ധീരഹൃദയരെ പ്രധാനമന്ത്രി മോദി ആദരിച്ചു. “കാർഗിലിൽ ഞങ്ങൾ യുദ്ധം ജയിക്കുക മാത്രമല്ല, സത്യത്തിൻ്റെയും സംയമനത്തിൻ്റെയും ശക്തിയുടെയും അവിശ്വസനീയമായ ഉദാഹരണമാണ് ഞങ്ങൾ അവതരിപ്പിച്ചത്”, പ്രധാനമന്ത്രി മോദി പറഞ്ഞു.

കാർഗിൽ വിജയദിനത്തിൽ ശ്രദ്ധാഞ്ജലിയർപ്പിച്ച് പ്രധാനമന്ത്രി; ലഡാക്കിൽ ശ്രദ്ധാഞ്ജലി സമാരോഹിൽ പങ്കെടുത്തു

July 26th, 09:20 am

25-ാം കാർഗിൽ വിജയദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ലഡാക്കിൽ കർത്തവ്യനിർവഹണത്തിനിടെ പരമോന്നത ത്യാഗം ചെയ്ത ധീരരെ ആദരിച്ചു. ശ്രദ്ധാഞ്ജലി സമാരോഹിലും അദ്ദേഹം പങ്കെടുത്തു. എൻസിഒകളുടെ കാർഗിൽ യുദ്ധത്തെക്കുറിച്ചുള്ള ‘ഗൗരവ് ഗാഥ’ വിവരണം ശ്രവിച്ച പ്രധാനമന്ത്രി ‘അമർ സംസ്മരൺ: ഓർമയുടെ കുടിൽ’ സന്ദർശിച്ചു. വീർഭൂമിയും അദ്ദേഹം സന്ദർശിച്ചു.

രാജസ്ഥാനിലെ പൊഖ്റാനില്‍ നടന്ന 'ഭാരതശക്തി പ്രഘോഷണ' പരിപാടിയില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം

March 12th, 02:15 pm

രാജസ്ഥാന്‍ മുഖ്യമന്ത്രി ശ്രീ ഭജന്‍ ലാല്‍ ജി ശര്‍മ്മ, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകര്‍ രാജ്നാഥ് സിംഗ് ജി, ഗജേന്ദ്ര ഷെഖാവത് ജി, കൈലാഷ് ചൗധരി ജി, പിഎസ്എയില്‍ നിന്നുള്ള പ്രൊഫസര്‍ അജയ് സൂദ്, ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ അനില്‍ ചൗഹാന്‍, വ്യോമസേനാ മേധാവി വി.ആര്‍. ചൗധരി, നാവികസേനാ മേധാവി അഡ്മിറല്‍ ഹരികുമാര്‍, കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെ, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, മൂന്ന് സേനകളിലെയും ധീരരായ സൈനികര്‍... പിന്നെ ഇവിടെ പൊഖ്റാനില്‍ ഒത്തുകൂടിയ എന്റെ പ്രിയ സഹോദരീസഹോദരന്മാരേ!

രാജസ്ഥാനിലെ പൊഖ്‌റാനില്‍ നടന്ന 'ഭാരത് ശക്തി'യിൽ മൂന്ന് സേനകളുടേയും അഭ്യാസ പ്രകടനങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച് പ്രധാനമന്ത്രി

March 12th, 01:45 pm

രാജസ്ഥാനിലെ പൊഖ്‌റാനില്‍ മൂന്ന് സേനകളുടേയും അഭ്യാസ പ്രകടനത്തിലൂടെ തദ്ദേശീയ പ്രതിരോധ ശേഷികളുടെ സമന്വയത്തിനു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സാക്ഷ്യം വഹിച്ചു. രാജ്യത്തിന്റെ ആത്മനിർഭരത സംരംഭത്തെ മുന്‍നിര്‍ത്തി, രാജ്യത്തിന്റെ കഴിവിന്റെ സാക്ഷ്യപത്രമായ 'ഭാരത് ശക്തി' തദ്ദേശീയമായ ആയുധ സംവിധാനങ്ങളുടെയും പ്ലാറ്റ്‌ഫോമുകളുടെയും ഒരു നിര തന്നെ പ്രദര്‍ശിപ്പിക്കുന്നു.

കാർഗിൽ വിജയ് ദിവസിൽ സൈനികർക്ക് പ്രധാനമന്ത്രി ആദരാഞ്ജലികൾ അർപ്പിച്ചു

July 26th, 09:18 am

നമ്മുടെ രാജ്യത്തെ സംരക്ഷിച്ചുകൊണ്ട് കാർഗിലിൽ നടത്തിയ ധീരതയ്ക്കും പരമമായ ത്യാഗത്തിനും കാർഗിൽ വിജയ് ദിവസിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എല്ലാ ധീര യോദ്ധാക്കൾക്കും ആദരാഞ്ജലികൾ അർപ്പിച്ചു.

India is a spirit where the nation is above the self: PM Modi

December 19th, 03:15 pm

PM Modi attended function marking Goa Liberation Day. PM Modi noted that even after centuries and the upheaval of power, neither Goa forgot its Indianness, nor did the rest of India forgot Goa. This is a relationship that has only become stronger with time. The people of Goa kept the flame of freedom burning for the longest time in the history of India.

ഗോവയിൽ നടന്ന ഗോവ വിമോചന ദിനാചരണ ചടങ്ങിൽ പ്രധാനമന്ത്രി പങ്കെടുത്തു

December 19th, 03:12 pm

ഗോവയിൽ നടന്ന ഗോവ വിമോചന ദിനാചരണത്തോടനുബന്ധിച്ചുള്ള ചടങ്ങിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു. ചടങ്ങിൽ സ്വാതന്ത്ര്യ സമര സേനാനികളെയും ‘ഓപ്പറേഷൻ വിജയ്’ സേനാനികളെയും പ്രധാനമന്ത്രി ആദരിച്ചു. നവീകരിച്ച ഫോർട്ട് അഗ്വാഡ ജയിൽ മ്യൂസിയം, ഗോവ മെഡിക്കൽ കോളേജിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക്, ന്യൂ സൗത്ത് ഗോവ ജില്ലാ ആശുപത്രി, മോപ്പ വിമാനത്താവളത്തിലെ ഏവിയേഷൻ സ്കിൽ ഡെവലപ്‌മെന്റ് സെന്റർ, മർഗോവിലെ ദബോലിം-നാവെലിമിലെ ഗ്യാസ് ഇൻസുലേറ്റഡ് സബ്‌സ്റ്റേഷൻ തുടങ്ങി ഒന്നിലധികം വികസന പദ്ധതികൾ അദ്ദേഹം ഉദ്ഘാടനം ചെയ്തു. ഗോവയിൽ ബാർ കൗൺസിൽ ഓഫ് ഇന്ത്യ ട്രസ്റ്റിന്റെ ഇന്ത്യ ഇന്റർനാഷണൽ യൂണിവേഴ്സിറ്റി ഓഫ് ലീഗൽ എജ്യുക്കേഷൻ ആൻഡ് റിസർച്ചിന് അദ്ദേഹം തറക്കല്ലിട്ടു.

പ്രധാനമന്ത്രി ഡിസംബർ 19-ന് ഗോവ സന്ദർശിക്കുകയും ഗോവ വിമോചന ദിനാചരണത്തിൽ പങ്കെടുക്കുകയും ചെയ്യും

December 17th, 04:34 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഡിസംബർ 19-ന് ഗോവ സന്ദർശിക്കുകയും ഏകദേശം 3 മണിക്ക് ഗോവയിലെ ഡോ. ശ്യാമ പ്രസാദ് മുഖർജി സ്റ്റേഡിയത്തിൽ നടക്കുന്ന ഗോവ വിമോചന ദിനാചരണ പരിപാടിയിൽ പങ്കെടുക്കുകയും ചെയ്യും. ചടങ്ങിൽ സ്വാതന്ത്ര്യ സമര സേനാനികളെയും ഓപ്പറേഷൻ വിജയ് സേനാനികളെയും പ്രധാനമന്ത്രി ആദരിക്കും. പോർച്ചുഗീസ് ഭരണത്തിൽ നിന്ന് ഗോവയെ മോചിപ്പിച്ച ഇന്ത്യൻ സായുധ സേനയുടെ 'ഓപ്പറേഷൻ വിജയ്' വിജയം കൈവരിച്ചതിന്റെ സ്മരണയ്ക്കായി എല്ലാ വർഷവും ഡിസംബർ 19 ന് ഗോവ വിമോചന ദിനം ആഘോഷിക്കുന്നു.

50-ാമത് വിജയ് ദിവസിൽ മുക്തിജോദ്ധമാർ , ബീരാംഗനമാർ , ഇന്ത്യൻ സായുധ സേന എന്നിവയുടെ ശൗര്യവും ത്യാഗവും പ്രധാനമന്ത്രി അനുസ്മരിച്ചു

December 16th, 12:07 pm

50-ാമത് വിജയ് ദിവസിൽ ഇന്ത്യൻ സായുധ സേനയിലെ മുക്തിജോദ്ധമാരും ബീരാംഗനകളും ധീരഹൃദയരും നടത്തിയ മഹത്തായ വീര്യവും ത്യാഗവും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുസ്മരിച്ചു. ഈ അവസരത്തിൽ ധാക്കയിൽ രാഷ്ട്രപതിയുടെ സാന്നിധ്യം ഓരോ ഇന്ത്യക്കാരനും പ്രത്യേക പ്രാധാന്യമുള്ളതാണെന്നും ശ്രീ മോദി പറഞ്ഞു.

ഇതു ഇന്ത്യയുടെ വളർച്ചയുടെ വഴിത്തിരിവാണ്: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

November 28th, 11:30 am

ഇന്ന് നാം വീണ്ടും മന്‍ കി ബാത്തിനായി ഒത്തുചേര്‍ന്നിരിക്കുകയാണ്. രണ്ടുദിവസം കഴിഞ്ഞാല്‍ ഡിസംബര്‍ മാസത്തിന്റെ വരവായി. അതോടെ മനഃശാസ്ത്രപരമായി നമുക്ക് തോന്നും ഈ വര്‍ഷം അവസാനിച്ചല്ലോ എന്ന്. ഈ വര്‍ഷത്തെ അവസാന മാസമായതുകൊണ്ട് തന്നെ പുതിയ വര്‍ഷത്തേക്കായി ഊടും പാവും നെയ്യുവാന്‍ നാം തുടങ്ങുന്നു. ഡിസംബറില്‍ തന്നെയാണ് നാവികസേനാ ദിനവും സായുധസേനാ പതാകദിനവും രാഷ്ട്രം ആഘോഷിക്കുന്നത്. നമുക്കെല്ലാം അറിയാവുന്നതുപോലെ ഡിസംബര്‍ പതിനാറാം തീയതി യുദ്ധവിജയത്തിന്റെ സുവര്‍ണ്ണ ജയന്തിയും നാം ആഘോഷിക്കുന്നു. ഞാന്‍ ഈ അവസരങ്ങളിലെല്ലാം രാഷ്ട്രത്തിന്റെ സുരക്ഷാസേനയെ സ്മരിക്കുന്നു. നമ്മുടെ വീരന്മാരെ സ്മരിക്കുന്നു. പ്രത്യേകിച്ച്, ആ വീരന്മാര്‍ക്ക് ജന്മം നല്‍കിയ വീരമാതാക്കളെ സ്മരിക്കുന്നു. എല്ലായ്‌പ്പോഴത്തെയും പോലെ ഇത്തവണയും നമോ ആപ്പിലും മൈ ജി ഒ വിയിലും നിങ്ങളുടെയെല്ലാം വളരെയധികം മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എനിക്കു ലഭിച്ചിട്ടുണ്ട്. നിങ്ങളെല്ലാവരും എന്നെ സ്വന്തം കുടുംബത്തിന്റെ ഭാഗമായിക്കണ്ട് നിങ്ങളുടെ സുഖദുഃഖങ്ങള്‍ ഞാനുമായി പങ്കിടുന്നു. ഇതില്‍ അനേകം ചെറുപ്പക്കാരുണ്ട്, വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികളുണ്ട്. മന്‍ കീ ബാത്ത് കുടുംബം നിരന്തരം വികസിച്ചുകൊണ്ടിരിക്കുന്നു. ഇത് മനസ്സിനോട് ചേര്‍ന്നിരിക്കുന്നു. ലക്ഷ്യത്തോട് ചേര്‍ന്നിരിക്കുന്നു. മാത്രമല്ല, നമ്മുടെ ഈ ആഴത്തിലുള്ള ബന്ധം മനസ്സിനകത്ത് നിരന്തരം നന്മയുടെ അലകള്‍ സൃഷ്ടിക്കുന്നത് വാസ്തവത്തില്‍ എന്നെ വളരെയധികം സന്തോഷിപ്പിക്കുന്നു.

ലോകമഹായുദ്ധങ്ങളിൽ ഇറ്റലിയിൽ പോരാടിയ ഇന്ത്യൻ സൈനികരുടെ അനുസ്മരണത്തിൽ പങ്കെടുത്ത പ്രധാനമന്ത്രി സിഖ് സമൂഹത്തിന്റെയും സ്ഥാപനങ്ങളുടെയും പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി

October 30th, 12:55 am

ഒന്നാം ലോകമഹായുദ്ധത്തിലും രണ്ടാം ലോകമഹായുദ്ധത്തിലും ഇറ്റലിയിൽ പോരാടിയ ഇന്ത്യൻ സൈനികരുടെ അനുസ്മരണത്തിൽ പങ്കെടുത്ത സിഖ് സമൂഹത്തിന്റെയും സ്ഥാപനങ്ങളുടെയും പ്രതിനിധികൾ ഉൾപ്പെടെ വിവിധ സാമൂഹിക സംഘടനകളിലെ അംഗങ്ങളുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി.

മൻ കി ബാത്തില്‍ നാം ക്രിയാത്മകമായ കാര്യങ്ങളാണ് പറയുന്നത്. കൂട്ടായ്മയില്‍ നിന്നുണ്ടാകുന്ന സവിശേഷത ഇതിനുണ്ട്: പ്രധാനമന്ത്രി മോദി

July 25th, 09:44 am

മൻ കി ബാത്ത് വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ടോക്കിയോ ഒളിമ്പിക്‌സിൽ പങ്കെടുക്കുന്ന ഇന്ത്യൻ സംഘവുമായുള്ള തന്റെ ആശയവിനിമയം അനുസ്മരിച്ചു. അമൃത് മഹോത്സവിനെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി മോദി ഒരു പ്രത്യേക വെബ്‌സൈറ്റിനെക്കുറിച്ച് പരാമർശിച്ചു, അതിൽ രാജ്യമെമ്പാടുമുള്ള പൗരന്മാർക്ക് ദേശീയഗാനം സ്വന്തം ശബ്ദത്തിൽ റെക്കോർഡുചെയ്യാനാകുമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പ്രചോദനാത്മകമായ നിരവധി കഥകൾ അദ്ദേഹം പങ്കുവെച്ചു, ജലസംരക്ഷണത്തിന്റെ പ്രാധാന്യവും മറ്റും എടുത്തുപറഞ്ഞു!

ബംഗ്ലാദേശ് ദേശീയ ദിന പരിപാടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ പ്രസംഗം

March 26th, 04:26 pm

PM Modi took part in the National Day celebrations of Bangladesh in Dhaka. He awarded Gandhi Peace Prize 2020 posthumously to Bangabandhu Sheikh Mujibur Rahman. PM Modi emphasized that both nations must progress together for prosperity of the region and and asserted that they must remain united to counter threats like terrorism.

ബംഗ്ലാദേശ് ദേശീയദിന പരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുത്തു

March 26th, 04:24 pm

ബംഗ്ലാദേശ് സ്വാതന്ത്ര്യത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിശിഷ്ടാതിഥിയായി പങ്കെടുത്തു. ബംഗ്ലാദേശ് പ്രസിഡന്റ് ആദരണീയൻ ശ്രീ മുഹമ്മദ് അബ്ദുൽ ഹമീദ്; പ്രധാനമന്ത്രി ആദരണീയ ശ്രീമതി ഷെയ്ഖ് ഹസീന; ഷെയ്ഖ് മുജീബുർ റഹ്മാന്റെ ഇളയ മകൾ ഷെയ്ഖ് റെഹാന, മുജിബ് ബോർഷോ നടത്തിപ്പിനായുള്ള ദേശീയ ഏകോപന സമിതി ചീഫ് കോർഡിനേറ്റർ ഡോ. കമാൽ അബ്ദുൾ നാസർ ചൗധരി എന്നിവരും മറ്റ് വിശിഷ്ടാതിഥികളും പങ്കെടുത്തു. തേജ്ഗാവിലെ നാഷണൽ പരേഡ് സ്ക്വയറിലായിരുന്നു ചടങ്ങ്.

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2021 ഫെബ്രുവരി 28 ന് രാവിലെ 11 മണിയ്ക്ക് ഭാരത ജനതയോട് ആകാശവാണിയിലൂടെ നടത്തിയ പ്രത്യേക പ്രക്ഷേപണത്തിന്റെ മലയാള പരിഭാഷ

February 28th, 11:00 am

During Mann Ki Baat, PM Modi, while highlighting the innovative spirit among the country's youth to become self-reliant, said, Aatmanirbhar Bharat has become a national spirit. PM Modi praised efforts of inpiduals from across the country for their innovations, plantation and biopersity conservation in Assam. He also shared a unique sports commentary in Sanskrit.

പ്രതിരോധ മേഖലയിലെ ബജറ്റ് വ്യവസ്ഥകൾ ഫലപ്രദമായി നടപ്പാക്കുന്നത് സംബന്ധിച്ച വെബിനാറിൽ പ്രധാനമന്ത്രിയുടെ അഭിസംബോധന

February 22nd, 11:07 am

പ്രതിരോധ മേഖലയിലെ കേന്ദ്ര ബജറ്റ് വ്യവസ്ഥകൾ ഫലപ്രദമായി നടപ്പാക്കുന്നതിനെക്കുറിച്ച് സംഘടിപ്പിച്ച പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വെബിനാറിനെ അഭിസംബോധന ചെയ്തു. രാജ്യത്തിന്റെ പ്രതിരോധ മേഖലയെ സ്വാശ്രയമാക്കാനുള്ള സുപ്രധാന വിഷയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ വെബിനാർ വലിയ പ്രാധാന്യം അർഹിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.

പ്രതിരോധ മേഖലയിലെ ബജറ്റ് വ്യവസ്ഥകൾ ഫലപ്രദമായി നടപ്പാക്കുന്നത് സംബന്ധിച്ച വെബിനാറിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

February 22nd, 11:06 am

പ്രതിരോധ മേഖലയിലെ കേന്ദ്ര ബജറ്റ് വ്യവസ്ഥകൾ ഫലപ്രദമായി നടപ്പാക്കുന്നതിനെക്കുറിച്ച് സംഘടിപ്പിച്ച പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വെബിനാറിനെ അഭിസംബോധന ചെയ്തു. രാജ്യത്തിന്റെ പ്രതിരോധ മേഖലയെ സ്വാശ്രയമാക്കാനുള്ള സുപ്രധാന വിഷയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ വെബിനാർ വലിയ പ്രാധാന്യം അർഹിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ചെന്നൈയില്‍ വിവിധ പദ്ധതികള്‍ ഉദ്ഘാടന /കൈമാറ്റ /തറക്കല്ലിടലുകള്‍ ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ അഭിസംബോധന.

February 14th, 11:31 am

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്നു ചെന്നൈയില്‍ പല പ്രധാന പദ്ധതികളും ഉദ്ഘാടനം ചെയ്യുകയും പല പ്രധാന പദ്ധതികള്‍ക്കും തറക്കല്ലിടുകയും സൈന്യത്തിന് അര്‍ജുന്‍ മെയ്ന്‍ ബാറ്റില്‍ ടാങ്ക് (എം.കെ.-1എ) കൈമാറുകയും ചെയ്തു.

തമിഴ്‌നാട്ടില്‍ പ്രധാന പദ്ധതികള്‍ക്കു പ്രധാനമന്ത്രി തറക്കല്ലിട്ടു

February 14th, 11:30 am

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്നു ചെന്നൈയില്‍ പല പ്രധാന പദ്ധതികളും ഉദ്ഘാടനം ചെയ്യുകയും പല പ്രധാന പദ്ധതികള്‍ക്കും തറക്കല്ലിടുകയും സൈന്യത്തിന് അര്‍ജുന്‍ മെയ്ന്‍ ബാറ്റില്‍ ടാങ്ക് (എം.കെ.-1എ) കൈമാറുകയും ചെയ്തു.

ദില്ലിയിലെ കരിയപ്പ ഗ്രൗണ്ടിൽ നടന്ന എൻ‌സി‌സി റാലിയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം

January 28th, 12:07 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡൽഹിയിലെ കരിയപ്പ ഗ്രൗണ്ടില്‍ നടന്ന ദേശീയ കേഡറ്റ് കോറിന്റെ (എന്‍സിസി) റാലിയെ അഭിസംബോധന ചെയ്തു. പ്രതിരോധമന്ത്രി, സംയുക്ത സേനാ തലവന്‍, മൂന്ന് സായുധ സേവന മേധാവികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. പ്രധാനമന്ത്രി ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിച്ചു, എന്‍സിസി അംഗങ്ങളുടെ മാര്‍ച്ച് പാസ്റ്റ് അവലോകനം ചെയ്തു, ചടങ്ങിനോടനുബന്ധിച്ച് നടന്ന സാംസ്കാരിക പരിപാടികളും പ്രധാനമന്ത്രി വീക്ഷിച്ചു.