മഹാരാഷ്ട്രയിലെ വിവിധ വികസന പദ്ധതികളുടെ തറക്കല്ലിടല്‍ വേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

October 09th, 01:09 pm

മഹാരാഷ്ട്ര ഗവര്‍ണര്‍ സി.പി രാധാകൃഷ്ണന്‍ ജി, മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡേ ജി, കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകര്‍, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിമാര്‍, ശ്രീ ദേവേന്ദ്ര ഫഡ്നാവിസ് ജി, ശ്രീ അജിത് പവാര്‍ ജി, മറ്റെല്ലാ പ്രമുഖ വ്യക്തിത്വങ്ങളേ, മഹാരാഷ്ട്രയിലെ എന്റെ പ്രിയ സഹോദരീസഹോദരന്മാരേ...

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിദൂരദൃശ്യസംവിധാനത്തിലൂടെ മഹാരാഷ്ട്രയിൽ 7600 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് തറക്കല്ലിട്ടു

October 09th, 01:00 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വിദൂരദൃശ്യസംവിധാനത്തിലൂടെ മഹാരാഷ്ട്രയിൽ 7600 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് തറക്കല്ലിട്ടു. ഇന്നത്തെ പദ്ധതികളിൽ നാഗ്പുരിലെ ഡോ. ബാബാസാഹെബ് അംബേദ്കർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നവീകരണത്തിന്റെ തറക്കല്ലിടലും ഷിർദി വിമാനത്താവളത്തിലെ പുതിയ സംയോജിത ടെർമിനൽ കെട്ടിടവും ഉൾപ്പെടുന്നു. മഹാരാഷ്ട്രയിലെ 10 ഗവണ്മെന്റ് മെഡിക്കൽ കോളേജുകളുടെ പ്രവർത്തനത്തിന് തുടക്കമിട്ട മോദി, മുംബൈയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്കിൽസ് (ഐഐഎസ്), മഹാരാഷ്ട്രയിലെ വിദ്യാ സമീക്ഷ കേന്ദ്രം (വിഎസ്കെ) എന്നിവയും ഉദ്ഘാടനം ചെയ്തു.

2023-ലെ GPAI ഉച്ചകോടിയുടെ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം

December 12th, 05:20 pm

ഇന്ന് എ ഐ കഴിവുകളിലും എ ഐയുമായി ബന്ധപ്പെട്ട പുതിയ ആശയങ്ങളിലും ഭാരതം ഏറ്റവും പ്രമുഖമായ സ്ഥാനത്താണുള്ളത്. ഭാരതത്തിന്റെ യുവ സാങ്കേതിക വിദഗ്ധരും ഗവേഷകരും എ ഐയുടെ പരിധികള്‍ പര്യവേക്ഷണം ചെയ്യുകയാണ്. ഭാരതത്തില്‍, വളരെ ആവേശകരമായ എ ഐ നവീകരണ മനോഭാവമാണ് നാം കാണുന്നത്. ഇവിടെ വരുന്നതിന് മുമ്പ്, എ ഐ എക്‌സ്‌പോ സന്ദര്‍ശിക്കാന്‍ എനിക്ക് അവസരം ലഭിച്ചു. ഈ എക്സ്പോയില്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് എങ്ങനെ ജീവിതത്തെ മാറ്റാന്‍ കഴിയുമെന്ന് നമുക്ക് കാണാന്‍ കഴിയും. YUVA AI സംരംഭത്തിന് കീഴില്‍ തിരഞ്ഞെടുക്കപ്പെട്ട യുവാക്കളുടെ ആശയങ്ങള്‍ കാണുമ്പോള്‍ എനിക്ക് അതിയായ സന്തോഷം തോന്നിയത് തികച്ചും സ്വാഭാവികമാണ്. സാങ്കേതികവിദ്യയിലൂടെ സാമൂഹ്യമാറ്റം കൊണ്ടുവരാനാണ് ഈ ചെറുപ്പക്കാര്‍ ശ്രമിക്കുന്നത്. ഭാരതത്തില്‍, എഐ-യുമായി ബന്ധപ്പെട്ട പരിഹാരങ്ങളെക്കുറിച്ചുള്ള ചര്‍ച്ച ഇപ്പോള്‍ എല്ലാ ഗ്രാമങ്ങളിലും എത്തുകയാണ്. അടുത്തിടെ ഞങ്ങള്‍ കാര്‍ഷിക മേഖലയില്‍ ഒരു AI ചാറ്റ്-ബോട്ട് സമാരംഭിച്ചു. കര്‍ഷകര്‍ക്ക് അവരുടെ അപേക്ഷാ നില, പണമടയ്ക്കല്‍ വിശദാംശങ്ങള്‍, സര്‍ക്കാര്‍ പദ്ധതികളുമായി ബന്ധപ്പെട്ട അപ്ഡേറ്റുകള്‍ എന്നിവ അറിയാന്‍ ഇത് സഹായിക്കും. AI യുടെ സഹായത്തോടെ ഭാരതത്തിലെ നമ്മുടെ ആരോഗ്യ മേഖലയെ പൂര്‍ണ്ണമായും പരിവര്‍ത്തനം ചെയ്യുന്നതിനായി ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നു. സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ എ ഐയ്ക്കും ഒരു പ്രധാന പങ്ക് വഹിക്കാനാകും.

നിർമിതബുദ്ധി പങ്കാളിത്തത്തിന്റെ ആഗോള വാർഷിക (ജിപിഎഐ) ഉച്ചകോടി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

December 12th, 05:00 pm

‌പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നിർമിതബുദ്ധി പങ്കാളിത്തത്തിന്റെ ആഗോള വാർഷിക (ജിപിഎഐ) ഉച്ചകോടി ഉദ്ഘാടനം ചെയ്തു. ആഗോള നിർമിതബുദ്ധി പ്രദർശനവും പ്രധാനമന്ത്രി വീക്ഷിച്ചു. നിർമിതബുദ്ധിയുമായി ബന്ധപ്പെട്ട മുൻഗണനകളിലെ അത്യാധുനിക ഗവേഷണത്തെയും പ്രായോഗിക പ്രവർത്തനങ്ങളെയും പിന്തുണയ്ക്കുന്നതിലൂടെ നിർമിതബുദ്ധി സിദ്ധാന്തവും പ്രയോഗവും തമ്മിലുള്ള അന്തരം നികത്താൻ ലക്ഷ്യമിടുന്ന 29 അംഗരാജ്യങ്ങളുള്ള ബഹു-ഓഹരി പങ്കാളിത്ത സംരംഭമാണ് ജിപിഎഐ. 2024 ൽ ജിപിഎഐയുടെ പ്രധാന അധ്യക്ഷപദവിയ‌ിലുള്ള രാഷ്ട്രമാണ് ഇന്ത്യ.

ഇന്ത്യ മൊബൈൽ കോൺഗ്രസിന്റെ ഏഴാം പതിപ്പിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രിയുടെ അഭിസംബോധന

October 27th, 10:56 am

ഇന്ത്യ മൊബൈൽ കോൺഗ്രസിന്റെ ഏഴാമത് പതിപ്പിൽ നിങ്ങൾക്കിടയിൽ ഉണ്ടായിരിക്കുക എന്നത് തന്നെ സന്തോഷകരമായ ഒരു അനുഭവമാണ്. 21-ാം നൂറ്റാണ്ടിലെ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ലോകത്ത്, ഈ സംഭവത്തിന് ദശലക്ഷക്കണക്കിന് ആളുകളുടെ വിധി മാറ്റാനുള്ള ശക്തിയുണ്ട്. നമ്മൾ ഭാവിയെക്കുറിച്ച് സംസാരിച്ച ഒരു കാലമുണ്ടായിരുന്നു, അത് അടുത്ത ദശകത്തെ, അല്ലെങ്കിൽ 20-30 വർഷങ്ങൾക്ക് ശേഷം, അല്ലെങ്കിൽ അടുത്ത നൂറ്റാണ്ടിനെ അർത്ഥമാക്കുന്നു. എന്നാൽ ഇന്ന്, സാങ്കേതികവിദ്യയിൽ അനുദിനം വരുന്ന ദ്രുതഗതിയിലുള്ള മാറ്റങ്ങൾ കാരണം, 'ഭാവി ഇവിടെയും ഇപ്പോൾ ' എന്ന് നാം പറയുന്നു. ഏതാനും മിനിറ്റുകൾക്കുമുമ്പ്, ഇവിടെയുള്ള പ്രദർശനത്തിലെ ചില സ്റ്റാളുകൾ ഞാൻ സന്ദർശിച്ചു. ഈ എക്സിബിഷനിൽ ഞാൻ അതേ ഭാവി കാണിച്ചു. ടെലികോം, സാങ്കേതികവിദ്യ, കണക്റ്റിവിറ്റി, 6G, AI, സൈബർ സുരക്ഷ, അർദ്ധചാലകങ്ങൾ, ഡ്രോണുകൾ, ബഹിരാകാശ മേഖല, ആഴക്കടൽ പര്യവേക്ഷണം, ഗ്രീൻ ടെക്, അല്ലെങ്കിൽ മറ്റ് മേഖലകൾ എന്നിവയാകട്ടെ, വരാനിരിക്കുന്ന കാലം തികച്ചും വ്യത്യസ്തമായിരിക്കും. നമ്മുടെ സാങ്കേതിക വിപ്ലവത്തിന് നേതൃത്വം നൽകുന്ന യുവതലമുറ രാജ്യത്തിന്റെ ഭാവിയെ നയിക്കുന്നുവെന്നത് നമുക്കെല്ലാവർക്കും സന്തോഷകരമായ കാര്യമാണ്.

ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസിന്റെ (ഐഎംസി) ഏഴാം പതിപ്പ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

October 27th, 10:35 am

2023 ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസിന്റെ ഏഴാമത് പതിപ്പ് ഇന്ന് ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. 2023 ഒക്ടോബര്‍ 27 മുതല്‍ 29 വരെ 'ഗ്ലോബല്‍ ഡിജിറ്റല്‍ ഇന്നൊവേഷന്‍' എന്ന പ്രമേയത്തില്‍ നടക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ ടെലികോം, മീഡിയ, ടെക്നോളജി ഫോറമാണ് ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസ് (ഐഎംസി). പ്രധാന അത്യാധുനിക സാങ്കേതികവിദ്യകളുടെ ഡെവലപ്പര്‍, നിര്‍മ്മാതാവ്, കയറ്റുമതിക്കാരന്‍ എന്നീ നിലകളില്‍ ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്തുകയാണ് IMC 2023 ലക്ഷ്യമിടുന്നത്. പരിപാടിയില്‍ പ്രധാനമന്ത്രി രാജ്യത്തുടനീളമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 100 '5G യൂസ് കേസ് ലാബുകള്‍' സമ്മാനിച്ചു.

With 5G, India is setting a global standard in telecom technology: PM Modi

October 01st, 07:06 pm

Ushering in a new technological era, PM Modi launched 5G services during 6th India Mobile Congress at Pragati Maidan in New Delhi. He said, New India will not remain a mere consumer of technology, but India will play an active role in the development and implementation of that technology.

PM Modi inaugurates 6th India Mobile Congress at Pragati Maidan, New Delhi

October 01st, 12:05 pm

Ushering in a new technological era, PM Modi launched 5G services during 6th India Mobile Congress at Pragati Maidan in New Delhi. He said, New India will not remain a mere consumer of technology, but India will play an active role in the development and implementation of that technology.

ഗുജറാത്തില്‍ പതിനൊന്നാമതു ഖേല്‍ മഹാകുംഭ് ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

March 12th, 06:40 pm

ഗുജറാത്ത് ഗവര്‍ണര്‍ ആചാര്യ ദേവവ്രത് ജി, സംസ്ഥാനത്തിന്റെ ജനപ്രിയ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ ജി, എന്റെ പാര്‍ലമെന്ററി സഹപ്രവര്‍ത്തകനും ഭാരതീയ ജനതാ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റുമായ സി ആര്‍ പാട്ടീല്‍ ജി, ഗുജറാത്ത് കായിക സഹമന്ത്രി ശ്രീ ഹര്‍ഷ് സാംഘ് വി ജി, എന്റെ പാര്‍ലമെന്ററി സഹപ്രവര്‍ത്തകരായ ശ്രീ ഹസ്മുഖ് ഭായ് പട്ടേല്‍ , ശ്രീ നര്‍ഹരി അമീന്‍, അഹമ്മദാബാദ് മേയര്‍ ശ്രീ. കിരിത് കുമാര്‍ പര്‍മര്‍ ജി, മറ്റ് പ്രമുഖരെ, ഗുജറാത്തിന്റെ എല്ലാ ഭാഗങ്ങളിലും നിന്നുമുള്ള എന്റെ യുവ സുഹൃത്തുക്കളെ!

പതിനൊന്നാമത് ഖേല്‍ മഹാകുംഭ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

March 12th, 06:30 pm

പതിനൊന്നാമത് ഖേല്‍ മഹാകുംഭ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഹമ്മദാബാദില്‍ ഉദ്ഘാടനം ചെയ്തു. ഗുജറാത്ത് ഗവര്‍ണര്‍ ആചാര്യ ദേവവ്രത്, ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്രഭായ് പട്ടേല്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

പുനെ സിംബയോസിസ് സര്‍വകലാശാല സുവര്‍ണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം

March 06th, 05:17 pm

മഹാരാഷ്ട്ര ഗവര്‍ണര്‍ ശ്രീ. ഭഗത് സിങ് കോഷ്യാര്‍ ജി, ശ്രീ. ദേവേന്ദ്ര ഫഡ്‌നാവിസ് ജി, ശ്രീ. സുഭാഷ് ദേശായ് ജി, ഈ സര്‍വകലാശാലയുടെ സ്ഥാപക അധ്യക്ഷന്‍ പ്രഫ. എസ്.ബി.മജുംദാര്‍ ജി, പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ഡോ. വിദ്യാ യെരവ്‌ദേകര്‍ ജി, അധ്യാപകരെ, വിശിഷ്ടാതിഥികളെ, എന്റെ യുവ സഹപ്രവര്‍ത്തകരെ!

പൂനെയിലെ സിംബയോസിസ് സര്‍വകലാശാലയുടെ സുവര്‍ണ ജൂബിലി ആഘോഷം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

March 06th, 01:36 pm

പൂനെയിലെ സിംബയോസിസ് സര്‍വകലാശാലയുടെ സുവര്‍ണ ജൂബിലി ആഘോഷം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്തു. സിംബയോസിസ് ആരോഗ്യധാമും അദ്ദേഹം ഉദ്ഘാടനം ചെയ്തു. മഹാരാഷ്ട്ര ഗവര്‍ണര്‍ ശ്രീ ഭഗത് സിംഗ് കോഷിയാരി ഉള്‍പ്പെടെ ചടങ്ങില്‍ പങ്കെടുത്തു.

ഡെൻമാർക്ക് പ്രധാനമന്ത്രിയുടെ സന്ദർശന വേളയിൽ കൈമാറിയ ധാരണാപത്രങ്ങൾ/കരാറുകൾ

October 09th, 03:54 pm

ഡെൻമാർക്ക് പ്രധാനമന്ത്രിയുടെ സന്ദർശന വേളയിൽ കൈമാറിയ ധാരണാപത്രങ്ങൾ/കരാറുകൾ

ഡെന്‍മാര്‍ക്ക് പ്രധാനമന്ത്രി മിസ് മെറ്റ് ഫ്രെഡറിക്‌സണുമൊത്തുള്ള സംയുക്ത പത്രസമ്മേളനത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അഭിസംബോധനയുടെ പൂർണ്ണരൂപം

October 09th, 01:38 pm

കൊറോണ മഹാമാരി പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പ്, ഗവണ്‍മെന്റ് മേധാവികളുടെയും രാഷ്്രടത്തലവന്മാരുടെയും സ്വീകരണത്തിന്റെ ഒരു സ്ഥിരം സാക്ഷിയായിരുന്നു ഈ ഹൈദരാബാദ് ഹൗസ്. എന്നാല്‍, കഴിഞ്ഞ 18-20 മാസങ്ങളായി ഈ സമ്പ്രദായം നിലച്ചു. ഇന്ന് ഡാനിഷ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടെ ഒരു പുതിയ തുടക്കം കുറിച്ചതില്‍ ഞാന്‍ സന്തുഷ്ടനാണ്.

കോവിൻ ആഗോള ഉച്ചകോടി 2021 ലെ പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ പൂർണ രൂപം

July 05th, 03:08 pm

കൊവിഡ് -19 നെതിരെയുള്ള ഞങ്ങളുടെ പോരാട്ടത്തിൽ സാങ്കേതികവിദ്യ അവിഭാജ്യമാണ്. ഭാഗ്യവശാൽ, വിഭവ പരിമിതികളില്ലാത്ത ഒരു മേഖലയാണ് സോഫ്റ്റ് വെയർ. അതുകൊണ്ടാണ് ഞങ്ങളുടെ കോവിഡ് ട്രാക്കിംഗും ആപ്ലിക്കേഷനും സാങ്കേതികമായി പ്രായോഗികമാകുമ്പോൾ തന്നെ മറ്റു സ്രോതസ്സുകളും കണ്ടെത്തുന്നത്. 200 ദശലക്ഷം ഉപയോക്താക്കളുള്ള ഈ 'ആരോഗ്യ സേതു' അപ്ലിക്കേഷൻ ഡവലപ്പർമാർക്ക് എളുപ്പത്തിൽ ലഭ്യമായ പാക്കേജാണ്. ഇന്ത്യയിൽ ഉപയോഗിച്ചതിനാൽ, വേഗതയ്ക്കും മികവിനുമായി ഇത് യഥാർത്ഥ ലോകത്ത് പരീക്ഷിച്ചുവെന്ന് നിങ്ങൾക്ക് ഉറപ്പിക്കാം.

കോവിഡ്-19നെ നേരിടാനുള്ള ഡിജിറ്റല്‍ പൊതുസംവിധാനമായി കോവിന്‍ പ്ലാറ്റ്‌ഫോമിനെ ഉയര്‍ത്തിക്കാട്ടി പ്രധാനമന്ത്രി കോവിന്‍ ആഗോള സമ്മേളനത്തെ അഭിസംബോധന ചെയ്തു

July 05th, 03:07 pm

കോവിഡ്-19നെ നേരിടാനുള്ള ഡിജിറ്റല്‍ പൊതുസംവിധാനമായി കോവിന്‍ പ്ലാറ്റ്‌ഫോമിനെ ഉയര്‍ത്തിക്കാട്ടി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കോവിന്‍ ആഗോള സമ്മേളനത്തെ അഭിസംബോധന ചെയ്തു.

PM to address Grand Finale of Smart India Hackathon 2020

July 31st, 01:12 pm

Prime Minister Shri Narendra Modi will address the Grand Finale of Smart India Hackathon 2020 on 1st August via video conferencing. He will also be interacting with students on the occasion.

ആലപ്പുഴ, ആറ്റിങ്ങൽ, മാവേലിക്കര, കൊല്ലം, പത്തനംതിട്ട എന്നിവിടങ്ങളിലെ ബൂത്ത് കാര്യകർത്തകളുമായി പ്രധാനമന്ത്രി മോദി സംവദിച്ചു

December 14th, 04:30 pm

കേരത്തിലെ ആലപ്പുഴ, ആറ്റിങ്ങൽ, മാവേലിക്കര, കൊല്ലം, പത്തനംതിട്ട എന്നിവിടങ്ങളിൽ നിന്നുള്ള ബൂത്ത് കാര്യകർത്തകളുമായി പ്രധാനമന്ത്രി മോദി ഇന്ന് സംവദിച്ചു

നൂതന ആശയങ്ങൾക്ക് നമ്മുടെ ലോകം നേരിടുന്ന വെല്ലുവിളികളെ മറികടക്കാൻ കഴിവുണ്ട്: പ്രധാനമന്ത്രി മോദി സ്മാർട്ട് ഇന്ത്യ ഹാക്കത്തൊനിൽ

March 30th, 09:27 pm

നവീന ആശയങ്ങളുടെ കണ്ടുപിടിത്തത്തിന് ഊന്നല്‍ നല്‍കി പ്രസംഗിച്ച പ്രധാനമന്ത്രി, ഐ.പി.പി.പി. കണ്ടുപിടിക്കുക, പേറ്റന്റ് നേടുക, ഉല്‍പാദിപ്പിക്കുക, അഭിവൃദ്ധി നേടുക എന്ന മന്ത്രം ഉപദേശിച്ചു. ‘ഈ നാലു ചുവടുകള്‍ നമ്മുടെ രാഷ്ട്രത്തെ അതിവേഗം അഭിവൃദ്ധിയിലേക്കു നയിക്കും.

സ്മാര്‍ട്ട് ഇന്ത്യ ഹാക്കത്തണ്‍-2018ന്റെ ഗ്രാന്റ് ഫിനാലെയില്‍ പ്രധാനമന്ത്രി പ്രസംഗിച്ചു; വിവിധ കേന്ദ്രങ്ങളിലെ പങ്കാളികളുമായി വീഡിയോ കോണ്‍ഫറന്‍സിങ് വഴി സംവദിച്ചു

March 30th, 09:20 pm

സ്മാര്‍ട്ട് ഇന്ത്യ ഹാക്കത്തണിന്റെ ഗ്രാന്‍ഡ് ഫിനാലെയെ വിഡിയോ കോണ്‍ഫറന്‍സിങ് വഴി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിസംബോധന ചെയ്തു.