പി എം സൂരജ് പോർട്ടൽ ഉദ്ഘാടനവേളയിൽ പ്രധാനമന്ത്രി നടത്തിയ അഭിസംബോധനയുടെ പൂർണരൂപം
March 13th, 04:30 pm
സാമൂഹ്യനീതി മന്ത്രി ശ്രീ വീരേന്ദ്ര കുമാർ ജി, രാജ്യത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള ഗവൺമെന്റ് പദ്ധതികളുടെ ഗുണഭോക്താക്കളേ, നമ്മുടെ ശുചിത്വ പ്രവർത്തകരായ സഹോദരീസഹോദരന്മാരേ, മറ്റു വിശിഷ്ട വ്യക്തികളേ, മഹതികളേ മാന്യരേ!പിന്നാക്കവിഭാഗങ്ങൾക്കു വായ്പാസഹായം നൽകുന്നതിനായി രാജ്യവ്യാപകമായി സംഘടിപ്പിച്ച പരിപാടിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
March 13th, 04:00 pm
പിന്നാക്കവിഭാഗങ്ങൾക്കു വായ്പാസഹായം നൽകുന്നതിനു രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന പരിപാടിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു വിദൂരദൃശ്യസംവിധാനത്തിലൂടെ അഭിസംബോധന ചെയ്തു. പ്രധാൻ മന്ത്രി സാമാജിക് ഉത്ഥാൻ ഏവം റോസ്ഗാർ ആധാരിത് ജൻകല്യാൺ (പിഎം-സുരാജ്) ദേശീയ പോർട്ടൽ ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി, രാജ്യത്തെ പിന്നാക്കവിഭാഗങ്ങളിലെ ഒരുലക്ഷം സംരംഭകർക്കു വായ്പാസഹായം അനുവദിക്കുകയും ചെയ്തു. പട്ടികജാതിക്കാർ, പിന്നാക്കവിഭാഗങ്ങൾ, ശുചീകരണത്തൊഴിലാളികൾ എന്നിവരുൾപ്പെടെ, വിവിധ ഗവണ്മെന്റ് പദ്ധതികളുടെ പിന്നാക്കവിഭാഗങ്ങളിൽനിന്നുള്ള ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി സംവദിച്ചു.81.35 കോടി ഗുണഭോക്താക്കൾക്ക് അഞ്ചു വർഷത്തേക്ക് സൗജന്യ ഭക്ഷ്യധാന്യം നൽകാൻ തീരുമാനിച്ച് കേന്ദ്ര മന്ത്രിസഭ
November 29th, 02:26 pm
പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന (പിഎംജികെഎവൈ) പ്രകാരം 81.35 കോടി ഗുണഭോക്താക്കൾക്ക് 2024 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുംവിധം അഞ്ച് വർഷത്തേക്ക് കേന്ദ്ര ഗവണ്മെന്റ് സൗജന്യ ഭക്ഷ്യധാന്യങ്ങൾ നൽകുന്നതിന് പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു.രാജ്യവ്യാപകമായി മെഗാ സൈക്ലോത്തോണിൽ പങ്കെടുത്തവരെ പ്രധാനമന്ത്രി അഭിനന്ദിച്ചു
February 15th, 10:19 am
രാജ്യവ്യാപകമായി മെഗാ സൈക്ലോത്തൺ പരിപാടിയിൽ പങ്കെടുക്കുകയും ആരോഗ്യകരമായ ജീവിതത്തെക്കുറിച്ച് അവബോധം പ്രചരിപ്പിക്കുകയും ചെയ്ത എല്ലാവരെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.രാജ്യസഭയിൽ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയത്തിനുള്ള പ്രധാനമന്ത്രിയുടെ മറുപടി
February 09th, 02:15 pm
രാഷ്ട്രപതിയുടെ പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയ ചർച്ചയിൽ ഞാൻ പങ്കെടുക്കുമ്പോൾ, ബഹുമാനപ്പെട്ട രാഷ്ട്രപതിക്ക് എന്റെ വിനീതമായ നന്ദി അറിയിക്കുകയും അവരെ അഭിനന്ദിക്കുകയും ചെയ്യുന്നു. ബഹുമാനപ്പെട്ട ചെയർമാൻ, ഇരുസഭകളെയും അഭിസംബോധന ചെയ്യുമ്പോൾ, അവർ ഒരു വികസിത ഇന്ത്യയുടെ ഒരു രൂപരേഖയും വികസിത ഇന്ത്യയുടെ പ്രമേയങ്ങൾക്കായുള്ള ഒരു റോഡ് മാപ്പും അവതരിപ്പിച്ചു.രാജ്യസഭയിൽ രാഷ്ട്രപതിയുടെ നയപ്രഖ്യാപനപ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്ക്കു പ്രധാനമന്ത്രിയുടെ മറുപടി
February 09th, 02:00 pm
രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്ക്ക് രാജ്യസഭയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് മറുപടി നൽകി. ‘വികസിത ഭാരതം’ എന്ന കാഴ്ചപ്പാട് അവതരിപ്പിച്ച് ഇരുസഭകളെയും നയിച്ചതിന് രാഷ്ട്രപതിക്കു നന്ദി പറഞ്ഞാണ് പ്രധാനമന്ത്രി മറുപടിപ്രസംഗം ആരംഭിച്ചത്.ഇന്റർപോളിന്റെ 90-ാം ജനറൽ അസംബ്ലിയിൽ പ്രധാനമന്ത്രി നടത്തിയ അഭിസംബോധന
October 18th, 01:40 pm
ഇന്റർപോളിന്റെ 90-ാം ജനറൽ അസംബ്ലിയിലേക്ക് ഏവരെയും ഞാൻ ഊഷ്മളമായി സ്വാഗതംചെയ്യുന്നു. ഇന്ത്യക്കും ഇന്റർപോളിനും പ്രാധാന്യമുള്ള കാലത്തു നിങ്ങൾ ഇവിടെ ഉണ്ടായിരിക്കുന്നതിൽ ഏറെ സന്തോഷമുണ്ട്. 2022ൽ ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75 വർഷം ആഘോഷിക്കുകയാണ്. ഇതു നമ്മുടെ ജനങ്ങളുടെയും സംസ്കാരത്തിന്റെയും നേട്ടങ്ങളുടെയും ആഘോഷമാണ്. നാം എവിടെ നിന്നാണു വന്നത് എന്നു തിരിഞ്ഞുനോക്കേണ്ട സമയമാണിത്; മാത്രമല്ല, നാം എവിടേക്കാണു പോകേണ്ടതെന്നകാര്യത്തിൽ മുന്നോട്ടുനോക്കുന്നതിനും. ഇന്റർപോളും ചരിത്രപരമായ നാഴികക്കല്ലിലേക്ക് അടുക്കുകയാണ്. 2023ൽ, ഇന്റർപോൾ സ്ഥാപിതമായതിന്റെ 100-ാം വർഷം ആഘോഷിക്കുകയാണ്. സന്തോഷിക്കാനും പര്യാലോചനയ്ക്കുമുള്ള മികച്ച സമയമാണിത്. തിരിച്ചടികളിൽനിന്നു പഠിക്കുക, വിജയങ്ങൾ ആഘോഷിക്കുക; ഒപ്പം, പ്രതീക്ഷയോടെ ഭാവിയിലേക്കു നോക്കുക.ഇന്റർപോളിന്റെ 90-ാം ജനറൽ അസംബ്ലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂഡൽഹിയിലെ പ്രഗതി മൈതാനത്ത് അഭിസംബോധനചെയ്തു
October 18th, 01:35 pm
സമ്മേളനത്തെ അഭിസംബോധനചെയ്ത പ്രധാനമന്ത്രി, ന്യൂഡൽഹിയിൽ ഇന്റർപോളിന്റെ 90-ാം ജനറൽ അസംബ്ലിയിൽ പങ്കെടുക്കാനെത്തിയ എല്ലാ വിശിഷ്ടാതിഥികൾക്കും ഊഷ്മളമായ സ്വാഗതം ആശംസിച്ചു. ജനങ്ങളുടെയും സംസ്കാരങ്ങളുടെയും ആഘോഷമായ ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുകയാണെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 2023ൽ ഇന്റർപോൾ അതിന്റെ 100-ാം വർഷം ആഘോഷിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇതു പുനരാലോചനയ്ക്കും ഭാവി തീരുമാനിക്കാനുമുള്ള സമയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സന്തോഷിക്കാനും ചിന്തിക്കാനും തിരിച്ചടികളിൽനിന്നു പാഠം ഉൾക്കൊണ്ടു ഭാവിയിലേക്കു പ്രതീക്ഷയോടെ നോക്കാനുമുള്ള മികച്ച സമയമാണിതെന്നും മോദി കൂട്ടിച്ചേർത്തു.കാനഡയിലെ സനാതൻ മന്ദിർ സാംസ്കാരിക കേന്ദ്രം സംഘടിപ്പിച്ച പരിപാടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ പരാമർശങ്ങൾ
May 02nd, 08:33 am
നിങ്ങൾക്കെല്ലാവർക്കും ആസാദി കാ അമൃത് മഹോത്സവവും ഗുജറാത്ത് ദിനവും ആശംസിക്കുന്നു! കാനഡയിൽ ഇന്ത്യൻ സംസ്കാരവും ഇന്ത്യൻ മൂല്യങ്ങളും നിലനിർത്തുന്നതിൽ ഒന്റാറിയോ ആസ്ഥാനമായുള്ള സനാതൻ മന്ദിർ നമസ്കാരം!കനഡയിലെ ഒന്റാറിയോയിലെ സനാതന്‍ മന്ദിര്‍ സാംസ്കാരിക കേന്ദ്രത്തെ പ്രധാനമന്ത്രി അഭിസംബോധനചെയ്തു
May 01st, 09:33 pm
കനഡയിലെ ഒന്റാറിയോയിലെ മര്‍ഖാമിലെ സനാതന്‍ മന്ദിര്‍ സാംസ്കാരികകേന്ദ്രത്തില്‍ (എസ്എംസിസി) സര്‍ദാര്‍ പട്ടേലിന്റെ പ്രതിമ സ്ഥാപിച്ചു. വീഡിയോ സന്ദേശത്തിലൂടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ചടങ്ങിനെ അഭിസംബോധനചെയ്തു.രാഷട്രീയ ഏകതാ ദിവസില്‍ പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ മലയാള പരിഭാഷ
October 31st, 09:41 am
ദേശീയ ഐക്യ ദിനത്തില്‍ എല്ലാ രാജ്യവാസികള്‍ക്കും വളരെയധികം ആശംസകള്‍! 'ഏക ഭാരതം, ശ്രേഷ്ഠ ഭാരതം' (ഏക ഇന്ത്യ, പരമോന്നത ഇന്ത്യ) എന്നതിനായി തന്റെ ജീവിതത്തിലെ ഓരോ നിമിഷവും സമര്‍പ്പിച്ച ദേശീയ നായകന് സര്‍ദാര്‍ വല്ലഭായ് പട്ടേലിന് രാജ്യം ഇന്ന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.രാഷ്ട്രീയ ഏകതാ ദിവസില്‍ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തു
October 31st, 09:40 am
ദേശീയ ഏകതാ ദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജ്യത്തെ ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു. 'ഏകഭാരതം ശ്രേഷ്ഠഭാരതം' എന്ന ആദര്‍ശത്തിനായി തന്റെ ജീവിതം സമര്‍പ്പിച്ച സര്‍ദാര്‍ പട്ടേലിന് അദ്ദേഹം നിറഞ്ഞ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. സര്‍ദാര്‍ പട്ടേല്‍ വെറുമൊരു ചരിത്രപുരുഷനല്ലെന്നും ഓരോ രാജ്യവാസിയുടെയും ഹൃദയത്തില്‍ ജീവിക്കുന്നയാളാണെന്നും അദ്ദേഹത്തിന്റെ ഐക്യത്തിന്റെ സന്ദേശം മുന്നോട്ട് കൊണ്ടുപോകുന്നവരാണ് ഐക്യത്തിന്റെ വിള്ളലില്ലാത്ത വികാരത്തിന്റെ യഥാര്‍ത്ഥ പ്രതീകമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ എല്ലാ മുക്കിലും മൂലയിലും നടക്കുന്ന രാഷ്ട്രീയ ഏകതാ പരേഡുകളും ഐക്യത്തിന്റെ പ്രതിമയിലെ ചടങ്ങുകളും അതേ മനോഭാവത്തെ പ്രതിഫലിപ്പിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.ഷാങ്ഹായ് സഹകരണ സംഘടനയിലെ രാഷ്ട്രത്തലവന്മാരുടെ 21 -ാമത് യോഗത്തിൽ പ്രധാനമന്ത്രി വെർച്വലായി പങ്കെടുത്തു
September 17th, 05:21 pm
ഷാങ്ഹായ് സഹകരണ സംഘടനയിലെ (എസ്സ് സി ഒ ) രാഷ്ട്രത്തലവന്മാരുടെ 21 -ാമത് യോഗത്തിലും, അഫ്ഗാനിസ്ഥാനെ കുറിച്ചുള്ള എസ്സ് സി ഒ - സി എസ് ടി ഒ യോഗത്തിലും വീഡിയോ സന്ദേശത്തിലൂടെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പങ്കെടുത്തു.അഫ്ഗാനിസ്ഥാനുമായി ബന്ധപ്പെട്ട എസ്സിഒ-സിഎസ്ടിഒ ഉച്ചകോടിയില്‍ പ്രധാനമന്ത്രിയുടെ പരാമര്‍ശങ്ങള്‍
September 17th, 05:01 pm
അഫ്ഗാനിസ്ഥാനിലെ സാഹചര്യങ്ങളെക്കുറിച്ച് ഷാങ്ഹായി സഹകരണ സംഘടന (എസ് സി ഒ)യും സംയുക്ത സുരക്ഷാ കരാര്‍ സംഘടന (സിഎസ്ടിഒ)യും തമ്മില്‍ പ്രത്യേക കൂടിക്കാഴ്ച സംഘടിപ്പിച്ചതിന് പ്രസിഡന്റ് റഹ്മോന് നന്ദി പറഞ്ഞ് ഞാന്‍ ആരംഭിക്കാം.യുവ കലാകാരന്റെ പെയിന്റിംഗുകൾക്കും പൊതുജനാരോഗ്യത്തോടുള്ള ആശങ്കയ്ക്കും പ്രധാനമന്ത്രിയുടെ അഭിനന്ദനം
August 26th, 06:02 pm
ബെംഗളൂരുവിൽ നിന്നുള്ള സ്റ്റീവൻ ഹാരിസ് എന്ന വിദ്യാർത്ഥിയുടെ ചിത്രങ്ങളെ പ്രശംസിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കത്തെഴുതി 20 വയസ്സുള്ള ഈ യുവ കലാകാരൻ പ്രധാനമന്ത്രിയുടെ രണ്ട് മനോഹരമായ ചിത്രങ്ങളും പ്രധാനമന്ത്രിക്കയച്ച കത്തിനോടൊപ്പം വച്ചിരുന്നു. പ്രോത്സാഹനവും പ്രശംസയും ഉൾപ്പെടുത്തിയാണ് പ്രധാനമന്ത്രി മറുപടി നൽകിയത്മധ്യപ്രദേശിലെ ഗരീബ് കല്യാണ്‍ അന്ന യോജന ഗുണഭോക്താക്കളുമായുള്ള ആശയവിനിമയത്തില്‍ പ്രധാനമന്ത്രി ചെയ്ത പ്രസംഗം
August 07th, 10:55 am
മധ്യപ്രദേശ് ഗവര്‍ണറും എന്റെ വളരെ പഴയ സഹപ്രവര്‍ത്തകനുമായ, ആദിവാസി സമൂഹത്തിന്റെ ക്ഷേമത്തിനായും ഗോത്ര സമൂഹത്തിന്റെ ഉന്നമനത്തിനായും ജീവിതം മുഴുവന്‍ ചെലവഴിച്ച മധ്യപ്രദേശ് ഗവര്‍ണര്‍ ശ്രീ മംഗുഭായ് പട്ടേല്‍, മുഖ്യമന്ത്രി ശ്രീ ശിവരാജ് സിംഗ്, സംസ്ഥാന മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, മധ്യപ്രദേശിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഈ പരിപാടിയില്‍ പങ്കെടുക്കുന്ന സഹോദരി സഹോദരന്മാരേ,മധ്യപ്രദേശില്‍ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന (പിഎംജികെഎവൈ) ഗുണഭോക്താക്കളുമായി സംവദിച്ച് പ്രധാനമന്ത്രി
August 07th, 10:54 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് മധ്യപ്രദേശിലെ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന (പിഎംജികെഎവൈ) ഗുണഭോക്താക്കളുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംവദിച്ചു. പദ്ധതിയെക്കുറിച്ച് കൂടുതല്‍ അവബോധം സൃഷ്ടിക്കുന്നതിനുള്ള തീവ്രമായ പ്രചാരണം സംസ്ഥാന ഗവണ്മെന്റ് നടത്തുന്നു; അതിനാല്‍ അര്‍ഹരായ ആരും ഒഴിവാകില്ല. സംസ്ഥാനം 2021 ഓഗസ്റ്റ് 7 പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന ദിനമായി ആഘോഷിക്കുകയാണ്. മധ്യപ്രദേശ് ഗവര്‍ണറും മുഖ്യമന്ത്രിയും ചടങ്ങില്‍ പങ്കെടുത്തു. മധ്യപ്രദേശില്‍ ഏകദേശം 5 കോടി ഗുണഭോക്താക്കള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നുണ്ട്.കോവിഡ്-19 വിഷയത്തില്‍ മത-സാമുദായിക സംഘടനാപ്രതിനിധികളുമായി സംവദിച്ച് പ്രധാനമന്ത്രി
July 28th, 07:46 pm
കോവിഡ് -19 സാഹചര്യം ചര്‍ച്ച ചെയ്യാന്‍ മത-സാമൂഹിക സംഘടനകളുടെ പ്രതിനിധികളുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശയവിനിമയം നടത്തി. വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരുന്നു ചര്‍ച്ച.അത്തരമൊരു നിഷേധാത്മക മനോഭാവം ഇതിനു മുമ്പ് പാർലമെന്റിൽ കണ്ടിട്ടില്ല: രാജ്യസഭയിൽ പ്രധാനമന്ത്രി
July 19th, 12:42 pm
രാജ്യസഭയിൽ പുതിയ മന്ത്രിമാരെ പരിചയപ്പെടുത്തി കൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു, “സാധാരണ കുടുംബങ്ങളിൽ നിന്നുള്ള, ഗ്രാമീണ ഇന്ത്യയിൽ നിന്നുള്ളവർ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു എന്നത് അഭിമാനകരമാണ്. എന്നാൽ ചിലർക്ക് ഇവർ മന്ത്രിമാർ ആയത് ഇഷ്ടപ്പെട്ടില്ല. വനിതാ മന്ത്രിമാരെ സഭയിൽ ഉൾപെടുത്താൻ ആഗ്രഹിക്കാത്തതിനാൽ സ്ത്രീവിരുദ്ധ മനോഭാവമാണ് ഇവർക്കുള്ളത്.നിരവധി സ്ത്രീകളും, പട്ടികജാതി, പട്ടികവർഗത്തിൽപ്പെട്ടവർ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തതിൽ ഏവർക്കും അഭിമാനിക്കാം: പ്രധാനമന്ത്രി മോദി
July 19th, 11:12 am
“നിരവധി സ്ത്രീകളും, പട്ടികജാതി, പട്ടികവർഗ്ഗ സമുദായത്തിൽപ്പെട്ടവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത് ഏവർക്കും അഭിമാനിക്കാവുന്ന കാര്യമാണ് എന്ന് ലോക്സഭയിൽ പുതിയ മന്ത്രിമാരെ പരിചയപ്പെടുത്തി പ്രധാനമന്ത്രി മോദി പറഞ്ഞു. എന്നാലും കൂടുതൽ സ്ത്രീകളും, പട്ടികജാതി, പട്ടികവർഗ, ഒബിസി അംഗങ്ങൾ മന്ത്രിമാരാകുന്നത് ചിലർക്ക് രസിച്ചില്ലെന്ന് തോന്നുന്നു എന്ന് കോലാഹലം കണ്ട അദ്ദേഹം അഭിപ്രായപ്പെട്ടു.