Northeast is the 'Ashtalakshmi' of India: PM Modi
December 06th, 02:10 pm
PM Modi inaugurated the Ashtalakshmi Mahotsav at Bharat Mandapam, New Delhi. The event showcased North-East India's culture, cuisine, and business potential, aiming to attract investments and celebrate regional achievers.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഷ്ടലക്ഷ്മി മഹോത്സവം ഉദ്ഘാടനം ചെയ്തു
December 06th, 02:08 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ അഷ്ടലക്ഷ്മി മഹോത്സവം ഉദ്ഘാടനം ചെയ്തു. ചടങ്ങിലേക്ക് എല്ലാ വിശിഷ്ടാതിഥികളെയും സ്വാഗതം ചെയ്ത അദ്ദേഹം, ഇത് ബാബാസാഹേബ് ഡോ. ബി ആർ അംബേദ്കറുടെ മഹാപരിനിർവാണ ദിനമാണെന്നും ചൂണ്ടിക്കാട്ടി. ബാബാസാഹേബ് അംബേദ്കർ തയ്യാറാക്കിയ, 75 വർഷം പൂർത്തിയാക്കിയ ഭരണഘടന എല്ലാ പൗരന്മാർക്കും വലിയ പ്രചോദനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും വേണ്ടി ബാബാസാഹെബ് അംബേദ്കറിന് ശ്രീ മോദി ശ്രദ്ധാഞ്ജലിയർപ്പിച്ചു.25-ാം കാർഗിൽ വിജയ ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ജൂലൈ 26നു കാർഗിൽ സന്ദർശിക്കും
July 25th, 10:28 am
25-ാം കാർഗിൽ വിജയദിനത്തോടനുബന്ധിച്ച്, 2024 ജൂലൈ 26നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കാർഗിൽ യുദ്ധസ്മാരകം സന്ദർശിക്കും. രാവിലെ 9.20ഓടെ സ്മാരകം സന്ദർശിക്കുന്ന പ്രധാനമന്ത്രി കർത്തവ്യനിർവഹണത്തിനിടെ പരമോന്നത ത്യാഗം ചെയ്ത ധീരർക്ക് ശ്രദ്ധാഞ്ജലിയർപ്പിക്കും. ഷിങ്കുൻ ലാ തുരങ്കപദ്ധതിക്കായുള്ള ആദ്യ സ്ഫോടനവും വെർച്വലായി പ്രധാനമന്ത്രി നിർവഹിക്കും.ന്യൂഡൽഹിയിലെ പ്രഗതി മൈതാനിയിൽ ഇന്റർനാഷണൽ എക്സിബിഷൻ-കം-കൺവെൻഷൻ സെന്റർ (ഐഇസിസി) സമുച്ചയത്തിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
July 26th, 11:28 pm
ഭാരതമണ്ഡപത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട ഓരോ തൊഴിലാളികൾക്കും സഹോദരങ്ങൾക്കും സഹോദരിമാർക്കും ഞാൻ ഹൃദയംഗമമായ അഭിനന്ദനങ്ങളും ആശംസകളും നേരുന്നു. ഇന്ന് രാവിലെ, ഈ തൊഴിലാളികളെയെല്ലാം കാണാൻ എനിക്ക് അവസരം ലഭിച്ചു, അവരെ ആദരിക്കുകയെന്നത് എന്റെ പദവിയാണ്. അവരുടെ കഠിനാധ്വാനത്തിൽ ഇന്ന് ഇന്ത്യ മുഴുവൻ അമ്പരപ്പിക്കുകയും വിസ്മയിക്കുകയും ചെയ്യുന്നു.ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍-കം-കണ്‍വെന്‍ഷന്‍ സെന്റര്‍ (ഐ.ഇ.സി.സി) സമുച്ചയം പ്രധാനമന്ത്രി ന്യൂഡല്‍ഹിയിലെ പ്രഗതി മൈതാനിയില്‍ ഉദ്ഘാടനം ചെയ്തു
July 26th, 06:30 pm
ന്യൂഡല്‍ഹിയിലെ പ്രഗതി മൈതാനിലെ ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ കം കണ്‍വെന്‍ഷന്‍ സെന്റര്‍ (ഐഇസിസി) സമുച്ചം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് രാഷ്ട്രത്തിന് സമര്‍പ്പിച്ചു. ജി-20 നാണയവും ജി-20 സ്റ്റാമ്പും അദ്ദേഹം പുറത്തിറക്കി. ഡ്രോണ്‍ കൊണ്ടുവന്ന 'ഭാരത് മണ്ഡപം' എന്ന പേരില്‍ കണ്‍വന്‍ഷന്‍ സെന്ററിന്റെ നാമകരണത്തിനും ചടങ്ങില്‍ സംഘടിപ്പിച്ച സാംസ്‌കാരിക പരിപാടിക്കും പ്രധാനമന്ത്രി സാക്ഷിയായി. പ്രധാനമന്ത്രി വിഭാവനം ചെയ്യുകയും ഒരു ദേശീയ പദ്ധതിയായി ഏകദേശം 2700 കോടി രൂപ ചെലവില്‍ വികസിപ്പിച്ചെടുക്കുകയും ചെയ്ത പ്രഗതി മൈതാനിലെ പുതിയ ഐ.ഇ.സി.സി സമുച്ചയം ഇന്ത്യയെ ആഗോള വ്യാപാര ലക്ഷ്യസ്ഥാനമായി ഉയര്‍ത്താന്‍ സഹായിക്കും.തൊഴില്‍മേള വഴി പുതുതായി റിക്രൂട്ട് ചെയ്യപ്പെട്ടവരുടെ 70000 നിയമനക്കത്തുകള്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ വിതരണം ചെയ്ത് കൊണ്ടുള്ള പ്രധാനമന്ത്രിയുടെ പ്രസംഗം
June 13th, 11:00 am
ദേശീയ തലത്തിലുള്ള ഈ 'തൊഴില്‍മേളകള്‍' എന്‍ഡിഎയുടെയും ബിജെപി ഗവണ്‍മെന്റിന്റെയും പുതിയ സവിശേഷതയായി മാറിയിരിക്കുന്നു. ഇന്ന് വീണ്ടും എഴുപതിനായിരത്തിലധികം യുവാക്കള്‍ക്ക് നിയമന കത്തുകള്‍ ലഭിച്ചു. ബിജെപി ഭരിക്കുന്ന സംസ്ഥാന ഗവണ്‍മെന്റുകളും ബിജെപി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും കാലാകാലങ്ങളില്‍ ഇത്തരം റോസ്ഗാര്‍ മേളകള്‍ സംഘടിപ്പിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ഇക്കാലത്ത് ഗവണ്‍മെന്റ് ജോലി ലഭിക്കുന്നവര്‍ക്ക് ഇത് വളരെ നിര്‍ണായക സമയമാണ്.ദേശീയ തൊഴിൽ മേളയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
June 13th, 10:30 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ദേശീയ തൊഴിൽ മേളയെ വിദൂരദൃശ്യസംവിധാനത്തിലൂടെ അഭിസംബോധന ചെയ്തു. വിവിധ ഗവണ്മെന്റ് വകുപ്പുകളിലും സ്ഥാപനങ്ങളിലും പുതുതായി നിയമിതരായ 70,000 പേർക്കുള്ള നിയമനക്കുറിപ്പുകൾ അദ്ദേഹം വിതരണം ചെയ്തു. ധനകാര്യ സേവന വകുപ്പ്, തപാൽ വകുപ്പ്, സ്കൂൾ വിദ്യാഭ്യാസ വകുപ്പ്, ഉന്നത വിദ്യാഭ്യാസ വകുപ്പ്, പ്രതിരോധ മന്ത്രാലയം, റവന്യൂ വകുപ്പ്, ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം, ആണവോർജ വകുപ്പ്, റെയിൽവേ മന്ത്രാലയം, ഓഡിറ്റ് ആൻഡ് അക്കൗണ്ട്സ് വകുപ്പ് എന്നിവയുൾപ്പെടെ വിവിധ വകുപ്പുകളിലേക്കാണ് രാജ്യമെമ്പാടുംനിന്നു തെരഞ്ഞെടുക്കപ്പെട്ടവർക്കുള്ള നിയമനം. രാജ്യത്തൊട്ടാകെ മേള സംഘടിപ്പിച്ച 43 ഇടങ്ങളിൽ പ്രധാനമന്ത്രിയുടെ അഭിസംബോധന തത്സമയം പ്രദർശിപ്പിച്ചു.ഗുവാഹത്തിയിലെ എയിംസ് ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
April 14th, 12:45 pm
അസം ഗവർണർ ശ്രീ ഗുലാബ് ചന്ദ് കതാരിയ ജി, മുഖ്യമന്ത്രി ശ്രീ ഹിമന്ത ബിശ്വ ശർമ്മ ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകർ, രാജ്യത്തെ ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവിയാജി, ഡോ. ഭാരതി പവാർ ജി, അസം ഗവൺമെന്റിലെ മന്ത്രി കേശബ് മഹന്ത ജി, എല്ലാ പ്രമുഖരും മെഡിക്കൽ ലോകത്ത് നിന്നുള്ള, വിവിധ സ്ഥലങ്ങളിൽ നിന്നുള്ള വീഡിയോ കോൺഫറൻസുമായി ബന്ധപ്പെട്ട എല്ലാ വിശിഷ്ട വ്യക്തികളും അസമിലെ എന്റെ പ്രിയ സഹോദരീസഹോദരന്മാരേ ..പ്രധാനമന്ത്രി അസമിലെ ഗുവാഹത്തിയിൽ 3400 കോടി രൂപയുടെ വിവിധ പദ്ധതികൾക്കു തറക്കല്ലിടുകയും ഉദ്ഘാടനം ചെയ്യുകയും രാജ്യത്തിനു സമർപ്പിക്കുകയും ചെയ്തു
April 14th, 12:30 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അസമിലെ ഗുവാഹത്തിയിൽ 3400 കോടി രൂപയുടെ വിവിധ പദ്ധതികൾക്ക് തറക്കല്ലിടുകയും രാജ്യത്തിന് സമർപ്പിക്കുകയും ചെയ്തു. എയിംസ് ഗുവാഹത്തിയും മറ്റ് മൂന്ന് മെഡിക്കൽ കോളേജുകളും പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിച്ചു. അസം അഡ്വാൻസ്ഡ് ഹെൽത്ത് കെയർ ഇൻസ്റ്റിറ്റ്യൂട്ടിന് (Assam Advanced Health Care Innovation Institute - AAHII) തറക്കല്ലിടുകയും, അർഹരായ ഗുണഭോക്താക്കൾക്ക് ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന (AB-PMJAY) കാർഡുകൾ വിതരണം ചെയ്ത് ‘ആപ്കെ ദ്വാർ ആയുഷ്മാൻ’ (ആയുഷ്മാൻ നിങ്ങളുടെ വാതിൽപ്പടിയിൽ) യജ്ഞത്തിനു തുടക്കം കുറിക്കുകയും ചെയ്തു.ദുരന്തനിവാരണ അടിസ്ഥാനസൗകര്യങ്ങളെക്കുറിച്ചുള്ള അന്താരാഷ്ട്ര സമ്മേളനത്തിൽ വിദൂരദൃശ്യസംവിധാനത്തിലൂടെ പ്രധാനമന്ത്രി നടത്തിയ പരാമർശങ്ങളുടെ പൂർണരൂപം
April 04th, 09:46 am
ഏവർക്കും എന്റെ ആശംസകൾ. ഇന്ത്യയിലേക്കു സ്വാഗതം! ഒന്നാമതായി, ദുരന്തനിവാരണ അടിസ്ഥാനസൗകര്യസഖ്യത്തെ (സിഡിആർഐ) അഭിനന്ദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ദുരന്തനിവാരണ അടിസ്ഥാനസൗകര്യങ്ങളെക്കുറിച്ചുള്ള അന്താരാഷ്ട്ര സമ്മേളനമായ ഐസിഡിആർഐ-2023ന്റെ അഞ്ചാം പതിപ്പിന്റെ ഈ വേള തീർച്ചയായും സവിശേഷമായ ഒന്നാണ്.ദുരന്തനിവാരണ അടിസ്ഥാനസൗകര്യങ്ങളെക്കുറിച്ചുള്ള അഞ്ചാം അന്താരാഷ്ട്ര സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
April 04th, 09:45 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ദുരന്തനിവാരണ അടിസ്ഥാനസൗകര്യ സമ്മേളനം (ഐസിഡിആർഐ) 2023ന്റെ അഞ്ചാം പതിപ്പിനെ വിദൂരദൃശ്യസംവിധാനത്തിലൂടെ അഭിസംബോധന ചെയ്തു.കർണ്ണാടകയിലെ ബംഗളൂരുവിൽ 2023ലെ ഇന്ത്യ ഊർജ്ജ വാര ഉദ്‌ഘാടനത്തിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
February 06th, 11:50 am
ഭൂകമ്പത്തിൽ നാശം വിതച്ച തുർക്കിയിലെ സ്ഥിതിഗതികൾ ഞങ്ങൾ നിരീക്ഷിച്ചുവരികയാണ്. നിരവധി ദാരുണ മരണങ്ങളും വ്യാപകമായ നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നു. തുർക്കിക്ക് ചുറ്റുമുള്ള രാജ്യങ്ങളും നാശനഷ്ടങ്ങൾ നേരിടുമെന്ന് ഭയപ്പെട്ടു. ഇന്ത്യയിലെ 140 കോടി ജനങ്ങളുടെ സഹതാപം എല്ലാ ഭൂകമ്പബാധിതർക്കൊപ്പമാണ്. ഭൂകമ്പബാധിതർക്ക് സാധ്യമായ എല്ലാ സഹായവും നൽകാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്.ഇന്ത്യ ഊർജവാരം 2023ന് ബംഗളൂരുവിൽ പ്രധാനമന്ത്രി തുടക്കംകുറിച്ചു
February 06th, 11:46 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ബംഗളൂരുവിൽ ഇന്ത്യ ഊർജ വാരം (ഐഇഡബ്ല്യു) 2023 ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ഓയിലിന്റെ ‘അൺബോട്ടിൽഡ്’ പദ്ധതിപ്രകാരം യൂണിഫോമും പ്രധാനമന്ത്രി പുറത്തിറക്കി. പുനഃചംക്രമണം ചെയ്ത പിഇടി കുപ്പികൾ കൊണ്ടാണ് ഈ യൂണിഫോമുകൾ നിർമ്മിച്ചിരിക്കുന്നത്. ഇന്ത്യൻ ഓയിലിന്റെ ഇൻഡോർ സൗരോർജ പാചകസംവിധാനത്തിന്റെ ട്വിൻ-കുക്ക്ടോപ്പ് മാതൃക അദ്ദേഹം സമർപ്പിക്കുകയും അതിന്റെ വാണിജ്യപരമായ പുറത്തിറക്കലിനു തുടക്കം കുറിക്കുകയും ചെയ്തു.മഹാരാഷ്ട്രയിലെ മുംബൈയിൽ പ്രധാനമന്ത്രി-സ്വനിധി യോജനയ്ക്ക് കീഴിലുള്ള ഗുണഭോക്താക്കൾക്ക് വികസന പ്രവർത്തനങ്ങളുടെ ലോഞ്ചിംഗിലും അംഗീകൃത വായ്പ കൈമാറ്റത്തിലും പ്രധാനമന്ത്രിയുടെ പ്രസംഗം
January 19th, 05:15 pm
മഹാരാഷ്ട്ര ഗവർണർ ശ്രീ ഭഗത് സിംഗ് കോഷിയാരി ജി, മുഖ്യമന്ത്രി ശ്രീ ഏകനാഥ് ഷിൻഡേ ജി, ഉപമുഖ്യമന്ത്രി ശ്രീ ദേവേന്ദ്ര ഫഡ്‌നാവിസ് ജി, കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകർ, നിയമസഭാ സ്പീക്കർ ശ്രീ രാഹുൽ നർവേക്കർ ജി, മഹാരാഷ്ട്ര ഗവണ്മെന്റിലെ മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, എ. ഇവിടെ സന്നിഹിതരായ വലിയൊരു വിഭാഗം എന്റെ പ്രിയ സഹോദരി സഹോദരന്മാരേ !മഹാരാഷ്ട്രയിലെ മുംബൈയില്‍ 38,800 കോടി രൂപയുടെ വിവിധ വികസന സംരംഭങ്ങളുടെ തറക്കല്ലിടലും ഉദ്ഘാടനവും രാജ്യത്തിന് സമര്‍പ്പിക്കലും പ്രധാനമന്ത്രി നിര്‍വഹിച്ചു
January 19th, 05:05 pm
മുംബൈയില്‍ വിവിധ വികസന സംരംഭങ്ങളുടെ ഉദ്ഘാടനവും സമര്‍പ്പണവും തറക്കല്ലിടലും ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നിര്‍വ്വഹിച്ചു. പ്രധാനമന്ത്രി സ്വനിധി യോജനയ്ക്ക് കീഴില്‍ ഒരു ലക്ഷത്തിലധികം ഗുണഭോക്താക്കള്‍ക്കുള്ള അംഗീകൃത വായ്പകള്‍ കൈമാറ്റം ചെയ്യുന്നതിനും പ്രധാനമന്ത്രി തുടക്കമിട്ടു. മുംബൈ മെട്രോ റെയില്‍ ലൈനുകള്‍ 2എയും 7ഉം രാജ്യത്തിന് സമര്‍പ്പിക്കല്‍, ഛത്രപതി ശിവാജി മഹാരാജ് ടെര്‍മിനസിന്റെയും ഏഴ് മലിനജല ശുദ്ധീകരണ പ്ലാന്റുകള്‍ളുടെയും പുനര്‍വികസനത്തിനുള്ള തറക്കല്ലിടല്‍, 20 ഹിന്ദു ഹൃദയസാമ്രാട്ട് ബാലാസാഹെബ് താക്കറെ ആപ്ല ദവാഖാനകളുടെ ഉദ്ഘാടനം ചെയ്യല്‍, മുംബൈയിലെ ഏകദേശം 400 കിലോമീറ്റര്‍ റോഡ് കോണ്‍ക്രീറ്റ് ചെയ്യുന്നതിന് തുടക്കം കുറിയ്ക്കല്‍ എന്നിവ ഈ പദ്ധതികളില്‍ ഉള്‍പ്പെടുന്നു.ഗോവയിലെ മോപ്പയിൽ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
December 11th, 06:45 pm
ഈ വിസ്‌മയാവഹമായ പുതിയ വിമാനത്താവളത്തിന് ഗോവയിലെ ജനങ്ങൾക്കും രാജ്യത്തെ ജനങ്ങൾക്കും ഹൃദയംഗമമായ അഭിനന്ദനങ്ങൾ. കഴിഞ്ഞ 8 വർഷമായി, നിങ്ങളുടെ എല്ലാവരുടെയും ഇടയിൽ എനിക്ക് അവസരം ലഭിക്കുമ്പോഴെല്ലാം, ഞാൻ ഒരു കാര്യം മാത്രം ആവർത്തിക്കാറുണ്ടായിരുന്നു, അതായത്, നിങ്ങൾ ഞങ്ങളോട് ചൊരിഞ്ഞ സ്നേഹവും അനുഗ്രഹവും ഞാൻ പലിശയോടെ നൽകും; വികസനത്തോടൊപ്പം. ഈ ആധുനിക എയർപോർട്ട് ടെർമിനൽ അതേ വാത്സല്യത്തിന് തിരികെ നൽകാനുള്ള ശ്രമമാണ്. ഈ അന്താരാഷ്‌ട്ര വിമാനത്താവളത്തിന് എന്റെ പ്രിയ സഹപ്രവർത്തകനും ഗോവയുടെ മകനുമായ പരേതനായ മനോഹർ പരീക്കർ ജിയുടെ പേരാണ് നൽകിയിരിക്കുന്നത് എന്നതിനാൽ ഞാനും സന്തുഷ്ടനാണ്. ഇപ്പോൾ, മനോഹർ ഇന്റർനാഷണൽ എയർപോർട്ട് എന്ന പേരിൽ, ഇവിടെ സന്ദർശിക്കുന്ന ഓരോ വ്യക്തിയുടെയും ഓർമ്മയിൽ പരീക്കർ ജിയുടെ പേര് എന്നെന്നേക്കുമായി നിലനിൽക്കും.PM inaugurates greenfield International Airport in Mopa, Goa
December 11th, 06:35 pm
PM Modi inaugurated Manohar International Airport, Goa. The airport has been named after former late Chief Minister of Goa, Manohar Parrikar Ji. PM Modi remarked, In the last 8 years, 72 airports have been constructed compared to 70 in the 70 years before that. This means that the number of airports has doubled in the country.കർണാടകത്തിലെ ബെംഗളൂരുവിൽ പൊതുപരിപാടിയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
November 11th, 12:32 pm
ഈ മഹത് വ്യക്തികളെ ആദരിക്കുമ്പോൾ, ബെംഗളൂരുവിന്റെയും കർണാടകയുടെയും വികസനവും പൈതൃകവും നാം ശാക്തീകരിക്കുകയാണ്. ഇന്ത്യയിലെ ആദ്യത്തെ നിർമ്മിത വന്ദേഭാരത് ട്രെയിൻ ഇന്ന് കർണാടകയ്ക്ക് ലഭിച്ചു. ഈ ട്രെയിൻ ചെന്നൈയെയും രാജ്യത്തിന്റെ സ്റ്റാർട്ടപ്പ് തലസ്ഥാനമായ ബെംഗളൂരുവിനെയും പൈതൃക നഗരമായ മൈസൂരുവിനെയും ബന്ധിപ്പിക്കുന്നു. കർണാടകയിലെ ജനങ്ങളെ അയോധ്യ, പ്രയാഗ്‌രാജ്, കാശി എന്നിവിടങ്ങളിലേക്ക് കൊണ്ടുപോകുന്ന ഭാരത് ഗൗരവ് കാശി ദർശൻ ട്രെയിനും ഇന്ന് ആരംഭിച്ചു. കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ രണ്ടാം ടെർമിനലും ഇന്ന് ഉദ്ഘാടനം ചെയ്തു. വിമാനത്താവളത്തിന്റെ പുതിയ ടെർമിനലിന്റെ ചില ചിത്രങ്ങൾ ഞാൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ എന്റെ സന്ദർശന വേളയിൽ, ചിത്രങ്ങളിൽ വളരെ മനോഹരമായി കാണപ്പെടുന്ന പുതിയ ടെർമിനൽ കൂടുതൽ ഗംഭീരവും ആധുനികവുമാണെന്ന് ഞാൻ കണ്ടെത്തി. ബെംഗളൂരുവിലെ ജനങ്ങളുടെ വളരെ പഴക്കമുള്ള ഒരു ആവശ്യമായിരുന്നു ഇത്, ഇപ്പോൾ നമ്മുടെ ഗവണ്മെന്റ് നിറവേറ്റിയിരിക്കുകയാണ്.PM Modi attends a programme at inauguration of 'Statue of Prosperity' in Bengaluru
November 11th, 12:31 pm
PM Modi addressed a public function in Bengaluru, Karnataka. Throwing light on the vision of a developed India, the PM said that connectivity between cities will play a crucial role and it is also the need of the hour. The Prime Minister said that the new Terminal 2 of Kemepegowda Airport will add new facilities and services to boost connectivity.Infrastructure is extremely important for development: PM Modi
May 26th, 12:26 pm
PM Narendra Modi inaugurated India’s longest bridge – the 9.15 km long Dhola-Sadiya Bridge built over River Brahmaputra in Assam. The Prime Minister said that infrastructure was extremely important for development. He added that the bridge would enhance connectivity between Assam and Arunachal Pradesh, and open the door for economic development on a big scale.