ഇന്ത്യയുടെ വാക്‌സിനേഷന്‍ യജ്ഞം മറ്റൊരു സുപ്രധാന നാഴികക്കല്ല് പിന്നിട്ടതില്‍ പ്രധാനമന്ത്രി ആഹ്ലാദം പ്രകടിപ്പിച്ചു
December 06th, 11:06 am
ഇന്ത്യയുടെ വാക്‌സിനേഷന്‍ യജ്ഞം മറ്റൊരു സുപ്രധാന നാഴികക്കല്ല് പിന്നിട്ടതില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു. വാക്‌സിന്‍ എടുക്കാന്‍ യോഗ്യരായവരില്‍ ജനസംഖ്യയുടെ 50% ത്തിലധികം പേര്‍ ഇപ്പോള്‍ ഇന്ത്യയില്‍ പൂര്‍ണ്ണമായും പ്രതിരോധ കുത്തിവയ്പ് എടുത്തവരാണ്.ഗോവയില്‍ ആരോഗ്യ പ്രവര്‍ത്തകരുമായും കോവിഡ് വാക്‌സിനേഷന്‍ പദ്ധതി ഗുണഭോക്താക്കളുമായും നടത്തിയ ആശയ വിനിമയത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പരിഭാഷ
September 18th, 10:31 am
ഗോവയിലെ ഊര്‍ജ്ജസ്വലനും ജനപ്രിയനുമായ മുഖ്യമന്ത്രി ശ്രീ പ്രമോദ് സാവന്ത് ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകനും ഗോവയുടെ പുത്രനുമായ ശ്രീപദ് നായക് ജീ, കേന്ദ്ര മന്ത്രിമാരുടെ കൗണ്‍സിലിലെ എന്റെ സഹപ്രവര്‍ത്തകന്‍ ഡോ. ഭാരതി പ്രവീണ്‍ പവാര്‍ ജി, ഗോവ മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, മറ്റ് പൊതു പ്രതിനിധികള്‍, കൊറോണ യോദ്ധാക്കള്‍, സഹോദരങ്ങളെ!ഗോവയില്‍ ആരോഗ്യപ്രവര്‍ത്തകരോടും കോവിഡ് പ്രതിരോധ കുത്തിവയ്പു പരിപാടിയുടെ ഗുണഭോക്താക്കളോടും സംവദിച്ച് പ്രധാനമന്ത്രി
September 18th, 10:30 am
ഗോവയില്‍ മുതിര്‍ന്നവര്‍ക്കുള്ള ആദ്യ ഡോസ് പ്രതിരോധ കുത്തിവയ്പ് 100 ശതമാനം പൂര്‍ത്തിയാ ക്കിയ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സംസ്ഥാനത്തെ കോവിഡ് പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഗുണഭോക്താക്കളുമായി വീഡിയോകോണ്‍ഫറന്‍സിലൂടെ സംവദിച്ചു.ഹിമാചല്‍ പ്രദേശിലെ ആരോഗ്യ പ്രവര്‍ത്തകരും കൊവിഡ് വാക്‌സിനേഷന്‍ ഗുണഭോക്താക്കളുമായുള്ള പ്രധാനമന്ത്രിയുടെ ആശയവിനിമയം
September 06th, 11:01 am
ഹിമാചല്‍ പ്രദേശ് ഇന്ന് ഒരു പ്രധാനസേവകനെന്ന നിലയില്‍ മാത്രമല്ല, ഒരു കുടുംബാംഗമെന്ന നിലയിലും എനിക്ക് അഭിമാനിക്കാനുള്ള അവസരം നല്‍കി. ഹിമാചല്‍ ചെറിയ അവകാശങ്ങള്‍ക്കായി കഷ്ടപ്പെടുന്നത് ഞാന്‍ കണ്ടു, ഇന്ന് ഹിമാചലും വികസനത്തിന്റെ കഥ എഴുതുന്നത് ഞാന്‍ കാണുന്നു. ദൈവങ്ങളുടെ അനുഗ്രഹവും ഹിമാചല്‍ ഗവണ്‍മെന്റിന്റെ ഉത്സാഹവും ഹിമാചലിലെ ജനങ്ങളുടെ അവബോധവും കൊണ്ടാണ് ഇതെല്ലാം സാധ്യമായത്. എനിക്ക് ഇന്ന് ആശയവിനിമയം നടത്താന്‍ അവസരം ലഭിച്ച എല്ലാവരോടും ഞാന്‍ ഒരിക്കല്‍ കൂടി നന്ദി രേഖപ്പെടുത്തുന്നു, കൂടാതെ മുഴുവന്‍ സംഘത്തിനും ഞാന്‍ നന്ദി പറയുന്നു. ഒരു ടീമായി പ്രവര്‍ത്തിച്ചുകൊണ്ട് ഹിമാചല്‍ അത്ഭുതകരമായ നേട്ടങ്ങള്‍ കൈവരിച്ചു. ഞാന്‍ നിങ്ങള്‍ക്ക് എല്ലാ ആശംസകളും നേരുന്നുഹിമാചല് പ്രദേശിലെ ആരോഗ്യ പ്രവര്‍ത്തകരോടും കോവിഡ് പ്രതിരോധ കുത്തിവയ്പ് പദ്ധതിയുടെ ഗുണഭോക്താക്കളോടും സംവദിച്ച് പ്രധാനമന്ത്രി
September 06th, 11:00 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഹിമാചല്‍ പ്രദേശിലെ ആരോഗ്യ പ്രവര്‍ത്തകരോടും കോവിഡ് പ്രതിരോധ കുത്തിവയ്പു പദ്ധതിയുടെ ഗുണഭോക്താക്കളോടും ഇന്ന് സംവദിച്ചു. വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരുന്നു പരിപാടി. ഗവര്‍ണര്‍, മുഖ്യമന്ത്രി, ശ്രീ ജെ പി നദ്ദ, കേന്ദ്ര മന്ത്രി ശ്രീ അനുരാഗ് സിംഗ് താക്കൂര്‍, എംപിമാര്‍, എംഎല്‍എമാര്‍, പഞ്ചായത്ത് നേതാക്കള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.75-ാമത് സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ചുവപ്പ് കോട്ടയുടെ കൊത്തളങ്ങളില്‍ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്തു
August 15th, 03:02 pm
സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവത്തിന്റെ പുണ്യദിനമായ ഇന്ന്, രാജ്യത്തിന്റെ എല്ലാ സ്വാതന്ത്ര്യസമര സേനാനികള്‍ക്കും രാജ്യത്തിന്റെ പ്രതിരോധത്തിനായി രാവും പകലും തുടര്‍ച്ചയായി സ്വയം ത്യാഗം ചെയ്യുന്ന ധീരരായ വീരന്മാരെയും രാജ്യം നമിക്കുന്നു. സ്വാതന്ത്ര്യത്തെ ഒരു ബഹുജന പ്രസ്ഥാനമാക്കിയ ആദരണീയനായ ബാപ്പു, സ്വാതന്ത്ര്യത്തിനായി എല്ലാം ത്യജിച്ച നേതാജി സുഭാഷ് ചന്ദ്ര ബോസ്, അല്ലെങ്കില്‍ ഭഗത് സിംഗ്, ചന്ദ്രശേഖര്‍ ആസാദ്, ബിസ്മില്‍, അഷ്ഫാക്കുള്ള ഖാന്‍ തുടങ്ങിയ മഹാന്മാരായ വിപ്ലവകാരികള്‍ ഝാന്‍സിയുടെ റാണി ലക്ഷ്മിഭായി, കിറ്റൂരിലെ രാജ്ഞി ചേന്നമ്മ അല്ലെങ്കില്‍ റാണി ഗൈഡിന്‍ലിയു അല്ലെങ്കില്‍ മാതംഗിനി ഹസ്രയുടെ ധീരത; രാജ്യത്തെ ആദ്യത്തെ പ്രധാനമന്ത്രി പണ്ഡിറ്റ് നെഹ്രു ജി, രാജ്യത്തെ ഒരു ഐക്യരാഷ്ട്രമായി സംയോജിപ്പിച്ച സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, ഇന്ത്യയുടെ ഭാവി ദിശ നിര്‍ണ്ണയിക്കുകയും വഴി തുറക്കുകയും ചെയ്ത ബാബാ സാഹേബ് അംബേദ്കര്‍ ഉള്‍പ്പെടെ രാജ്യം എല്ലാ വ്യക്തിത്വങ്ങളെയും ഓര്‍ക്കുന്നു. ഈ മഹത് വ്യക്തിത്വങ്ങളോടെല്ലാം രാജ്യം കടപ്പെട്ടിരിക്കുന്നു.75 -ാം സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി ചുവപ്പ് കോട്ടയില്‍ നടത്തിയ പ്രസംഗത്തിന്റെ മലയാള പരിഭാഷ
August 15th, 07:38 am
സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവമായ 75 -ാം സ്വാതന്ത്ര്യദിനത്തില്‍ ഇന്ത്യയെയും ജനാധിപത്യത്തെയും സ്‌നേഹിക്കുന്ന ലോകമെമ്പാടുമുള്ള നിങ്ങള്‍ക്കേവര്‍ക്കും എന്റെ ആശംസകള്‍.ഇന്ത്യ 75 -ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു
August 15th, 07:37 am
75 -ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ചെങ്കോട്ടയിൽ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്തു. പ്രസംഗത്തിനിടെ പ്രധാനമന്ത്രി മോദി തന്റെ സർക്കാരിന്റെ നേട്ടങ്ങൾ പട്ടികപ്പെടുത്തുകയും ഭാവിയിലേക്കുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുകയും ചെയ്തു. സബ്കാ സാഥ്, സബ്കാ വികാസ്, സബ്കാ വിശ്വാസ് എന്ന തന്റെ ജനപ്രിയ മുദ്രാവാക്യത്തിൽ അദ്ദേഹം ഒരു വാക്യം കൂടി കൂട്ടി ചേർത്തു. ഈ കൂട്ടത്തിലെ പുതുമുഖം ആണ് സബ്കാ പ്രയാസ്.ഗുജറാത്തിലെ വിവിധ പദ്ധതികള്‍ ഉദ്ഘാടനവും സമര്‍പ്പണവും നിര്‍വഹിച്ചുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം
July 16th, 04:05 pm
മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകനും ഗാന്ധിനഗര്‍ എംപിയുമായ ശ്രീ അമിത്ഷാ ജി, റെയില്‍വെ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ ജി, ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി ജി, ഉപ മുഖ്യഖ്യമന്ത്രി നിതിന്‍ ബായി, കേന്ദ്ര റെയില്‍വെ സഹമന്ത്രി ശ്രീമതി ദര്‍ശന ജാര്‍ദോഷ് ജി, ഗുജറാത്ത് ഗവണ്‍മെന്റിലെ മറ്റു മന്ത്രിമാരെ, പാര്‍ലമെന്റിലെ എന്റെ സഹപ്രവര്‍ത്തകരെ, ഗുജറാത്തിലെ ഭാരതിയ ജനതാ പാര്‍ട്ടി പ്രസിഡന്റ് ശ്രീ സിആര്‍ പട്ടേല്‍ ജി, എം പിമാരെ, എം എല്‍ എ മാരെ എന്റെ പ്രിയ സഹോദരി സഹോദരന്മാരെ, നിങ്ങള്‍ക്ക് എല്ലാവര്‍ക്കും എന്റെ ആശംസകള്‍,പ്രധാനമന്ത്രി ഗുജറാത്തില്‍ ഒന്നിലധികം പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു രാഷ്ട്രത്തിനു സമര്‍പ്പിച്ചു
July 16th, 04:04 pm
ഗുജറാത്തില്‍ റെയില്‍വേയുടെ നിരവധി പ്രധാന പദ്ധതികള്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ അക്വാട്ടിക്‌സ് ആന്‍ഡ് റോബോട്ടിക് ഗാലറി, ഗുജറാത്ത് സയന്‍സ് സിറ്റിയിലെ നേച്ചര്‍ പാര്‍ക്ക് എന്നിവയും അദ്ദേഹം ഉദ്ഘാടനം ചെയ്തു. രണ്ട് പുതിയ ട്രെയിനുകളും ഫ്‌ളാഗോഫ് ചെയ്തു, ഗാന്ധിനഗര്‍ ക്യാപിറ്റല്‍ - വാരണാസി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്, ഗാന്ധിനഗര്‍ ക്യാപിറ്റലിനും വരേതയ്ക്കും ഇടയിലുള്ള മെമു സര്‍വീസ് ട്രെയിനുകള്‍ എന്നിവയാണ് ഓടിത്തുടങ്ങിയത്.വിവിധ സംസ്ഥാന മുഖ്യമന്ത്രിമാരുമായി കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്തിക്കൊണ്ട് പ്രധാന മന്ത്രി നടത്തിയ സംഭാഷണം
July 16th, 12:07 pm
കൊറോണയ്ക്ക് എതിരെ രാജ്യത്തു നടക്കുന്ന പോരാട്ടം സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട വിവിധ വിഷയങ്ങള്‍ നിങ്ങള്‍ എല്ലാവരും അവതരിപ്പിച്ചു കഴിഞ്ഞിരിക്കുന്നു. രണ്ടു ദിവസം മുമ്പ് ഈ വിഷയങ്ങള്‍ വടക്കു പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലെ ബഹുമാനപ്പെട്ട മുഖ്യമന്ത്രിമാരുമായും ഈ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ എനിക്കു അവസരം ലഭിക്കുകയുണ്ടായി. സ്ഥിതിഗതികള്‍ വളരെ വഷളായിരിക്കുന്ന സംസ്ഥാനങ്ങളോടാണ് ഞാന്‍ പ്രത്യേകമായി സംസാരിക്കുന്നത്.കോവിഡ് സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി 6 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ആശയവിനിമയം നടത്തി
July 16th, 12:06 pm
കോവിഡുമായി ബന്ധപ്പെട്ട സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടകം , ഒഡീഷ, മഹാരാഷ്ട്ര, കേരളം എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരുമായി സംവദിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി, ആരോഗ്യമന്ത്രി എന്നിവരും യോഗത്തില്‍ പങ്കെടുത്തു. കോവിഡിനെ നേരിടാന്‍ സാദ്ധ്യമായ എല്ലാ സഹായങ്ങളും പിന്തുണയും നല്‍കിയതിന് മുഖ്യമന്ത്രിമാര്‍ പ്രധാനമന്ത്രിയോട് നന്ദി പറഞ്ഞു. വാക്‌സിനേഷന്റെ പുരോഗതിയെക്കുറിച്ചും തങ്ങളുടെ സംസ്ഥാനങ്ങളില്‍ വൈറസ് പടരുന്നത് തടയുന്നതിന് സ്വീകരിക്കുന്ന നടപടികളെക്കുറിച്ചും അവര്‍ പ്രധാനമന്ത്രിയെ അറിയിച്ചു. വാക്‌സിനേഷന്‍ തന്ത്രത്തെക്കുറിച്ചുള്ള തങ്ങളുടെ പ്രതികരണവും അവര്‍ നല്‍കി.കഴിഞ്ഞ 7 വർഷത്തിനിടയിൽ നാമെല്ലാവരും 'ടീം ഇന്ത്യ'യായി പ്രവർത്തിച്ചു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
May 30th, 11:30 am
ദിനേശ്: അതേ അതേ. ഇപ്പോള്‍ പെണ്‍മക്കളുടെ സഹായത്താല്‍ ഞാനും ഓണ്‍ലൈനായി പഠിക്കുന്നു. 17 വര്‍ഷത്തോളമായി ഞാന്‍ ഓക്‌സിജന്‍ ടാങ്കര്‍ ഓടിക്കുന്നു.Bringing the treatment to the patient’s doorstep will reduce the burden on the health system: PM
May 21st, 12:14 pm
PM Modi interacted with doctors and officials of Varanasi through video conference. The PM underscored the importance of continuous training of the manpower fighting Covid and advised the officials and doctors to conduct training sessions and webinars, especially for the paramedical staff and doctors serving in the rural areas. He also asked the officials to work towards bringing down vaccine wastage in the district.പ്രധാനമന്ത്രി വാരണസിയിലെ ഡോക്ടർമാരുമായും ഉദ്യോഗസ്ഥരുമായും സംവദിച്ചു
May 21st, 12:13 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വാരണാസിയിലെ ഡോക്ടർമാരുമായും ഉദ്യോഗസ്ഥരുമായും ഇന്ന് വീഡിയോ കോൺഫറൻസിലൂടെ സംവദിച്ചു. ആരോഗ്യ അടിസ്ഥാനസൗകര്യങ്ങൾ വർധിപ്പിക്കുന്നതിനും ആവശ്യമായ മരുന്നുകൾ , വെന്റിലേറ്ററുകൾ, ഓക്സിജൻ കോൺസെൻട്രേറ്ററുകൾ തുടങ്ങിയ നിർണായക ഉപകരണങ്ങളുടെ വേണ്ടത്ര വിതരണം ഉറപ്പുവരുത്തുന്നതിനും സഹായിച്ച നിരന്തരവും സജീവവുമായ നേതൃത്വത്തിന് വാരണാസിയിലെ ഡോക്ടർമാരും ഉദ്യോഗസ്ഥരും പ്രധാനമന്ത്രിയോട് നന്ദി പറഞ്ഞു. കോവിഡിന്റെ വ്യാപനം തടയൽ, പ്രതിരോധ കുത്തിവയ്പ്പ് നില, ഭാവിയിലെ വെല്ലുവിളികൾക്കായി ജില്ലയെ ഒരുക്കുന്നതിനുള്ള നിലവിലുള്ള നടപടികൾ, പദ്ധതികൾ എന്നിവയുൾപ്പെടെ കഴിഞ്ഞ ഒരു മാസത്തിൽ നടത്തിയ ശ്രമങ്ങളെക്കുറിച്ചും പ്രധാനമന്ത്രിയെ അറിയിച്ചു. മ്യൂകോർമൈക്കോസിസിന്റെ ഭീഷണിയെക്കുറിച്ച് ജാഗ്രത പാലിച്ചിട്ടുണ്ടെന്നും രോഗം കൈകാര്യം ചെയ്യുന്നതിനുള്ള നടപടികൾ ഇതിനകം തന്നെ സ്വീകരിച്ചിട്ടുണ്ടെന്നും ഡോക്ടർമാർ പ്രധാനമന്ത്രിയെ അറിയിച്ചു.ജില്ലാ കളക്ടര്‍മാരോടും സംസ്ഥാനത്തെ മറ്റ് ഐഎഎസ് ഉദ്യോഗസ്ഥരോടുമായി പ്രധാന മന്ത്രി നടത്തിയ ആശയവിനിമയം
May 20th, 11:40 am
Prime Minister Shri Narendra Modi interacted with the state and district officials on the COVID-19 situation through video conference.കോവിഡ് -19 അവസ്ഥയെക്കുറിച്ച് പ്രധാനമന്ത്രി സംസ്ഥാന, ജില്ലാ ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തി
May 20th, 11:39 am
രാജ്യത്തെ കോവിഡ് -19 അവസ്ഥയെക്കുറിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോൺഫറൻസിലൂടെ സംസ്ഥാന, ജില്ലാ ഉദ്യോഗസ്ഥരുമായി സംവദിച്ചു.കോവിഡ് പരിപാലനം സംബന്ധിച്ച് സംസ്ഥാന തല, ജില്ലാ തല ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്തു പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പരിഭാഷ
May 18th, 11:40 am
Prime Minister Modi through video conference interacted with field officials from States and Districts regarding their experience in handling the Covid-19 pandemic. During the interaction, the officials thanked the Prime Minister for leading the fight against the second wave of Covid from the front.കോവിഡ് സ്ഥിതിഗതികൾ ചർച്ച ചെയ്യുന്നതിനായി രാജ്യമെമ്പാടും നിന്നുള്ള ഡോക്ടർമാരുടെ സംഘവുമായി പ്രധാനമന്ത്രി സംവദിച്ചു
May 18th, 11:39 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് രാജ്യത്തുടനീളമുള്ള ഒരു കൂട്ടം ഡോക്ടർമാരുമായി വീഡിയോ കോൺഫറൻസിംഗ് വഴി കോവിഡുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ ചർച്ച ചെയ്തു.പി എം കിസാന്‍ പദ്ധതിപ്രകാരമുള്ള സാമ്പത്തികാനുകൂല്യത്തിന്റെ എട്ടാം ഗഡു വിതരണം ഉദ്ഘാടനം ചെയ്ത് കൊണ്ട് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നടത്തിയ പ്രസംഗം
May 14th, 11:04 am
Prime Minister Shri Narendra Modi released 8th instalment of financial benefit of Rs 2,06,67,75,66,000 to 9,50,67,601 beneficiary farmers under Pradhan Mantri Kisan Samman Nidhi (PM-KISAN) scheme today via video conferencing. Prime Minister also interacted with farmer beneficiaries during the event. Union Agriculture Minister was also present on the occasion.