‘സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ 2024’ൽ പങ്കെടുക്കുന്നവരുമായി പ്രധാനമന്ത്രി ഡിസംബർ 11നു സംവദിക്കും
December 09th, 07:38 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2024 ഡിസംബർ 11നു വൈകിട്ട് 4.30നു ‘സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ 2024’ന്റെ ഗ്രാൻഡ് ഫിനാലെയിൽ ചെറുപ്പക്കാരായ നൂതനാശയ ഉപജ്ഞാതാക്കളുമായി വിദൂരദൃശ്യസംവിധാനത്തിലൂടെ സംവദിക്കും. ഗ്രാൻഡ് ഫിനാലെയിൽ 1300ലധികം വിദ്യാർഥിസംഘങ്ങൾ പങ്കെടുക്കും. ചടങ്ങിൽ പ്രധാനമന്ത്രി സദസിനെയും അഭിസംബോധന ചെയ്യും.