ഇന്ത്യൻ പ്രവാസികൾ വിവിധ രാജ്യങ്ങളിൽ തങ്ങളുടെ മുദ്ര പതിപ്പിച്ചിട്ടുണ്ട്: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

November 24th, 11:30 am

മൻ കി ബാത്തിൻ്റെ 116-ാം എപ്പിസോഡിൽ, എൻസിസി കേഡറ്റുകളുടെ വളർച്ചയും ദുരന്തനിവാരണത്തിൽ അവരുടെ പങ്കും എടുത്തുകാണിച്ചുകൊണ്ട് എൻസിസി ദിനത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് പ്രധാനമന്ത്രി മോദി ചർച്ച ചെയ്തു. വികസിത ഇന്ത്യക്കായി യുവാക്കളുടെ ശാക്തീകരണത്തിന് ഊന്നൽ നൽകിയ അദ്ദേഹം വികസിത ഭാരത് യംഗ് ലീഡേഴ്‌സ് ഡയലോഗിനെക്കുറിച്ച് സംസാരിച്ചു. മുതിർന്ന പൗരന്മാരെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ നാവിഗേറ്റ് ചെയ്യാൻ സഹായിക്കുന്ന യുവാക്കളുടെ പ്രചോദനാത്മകമായ കഥകളും ഏക് പേട് മാ കെ നാം കാമ്പെയ്‌നിൻ്റെ വിജയവും അദ്ദേഹം പങ്കുവെച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്ലോവാക് പ്രധാനമന്ത്രി എഡ്വേർഡ് ഹെഗറും തമ്മിൽ ടെലിഫോണിൽ സംസാരിച്ചു

February 28th, 09:48 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സ്ലോവാക് റിപ്പബ്ലിക് പ്രധാനമന്ത്രി ശ്രീ എഡ്വേർഡ് ഹെഗറുമായി ഫോണിൽ സംസാരിച്ചു.

ഉത്തര്‍പ്രദേശ് നിക്ഷേപക ഉച്ചകോടി ഫെബ്രുവരി 21നു ലഖ്‌നൗവില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

February 20th, 07:34 pm

ഉത്തര്‍പ്രദേശ് നിക്ഷേപക ഉച്ചകോടി-2018 നാളെ ലഖ്‌നൗവില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. രാജ്‌നാഥ് സിങ്, അരുണ്‍ ജെയ്റ്റ്‌ലി, നിര്‍മല സീതാരാമന്‍, നിതിന്‍ ഗഡ്കരി, സുരേഷ് പ്രഭു, സ്മൃതി ഇറാനി, രവിശങ്കര്‍ പ്രസാദ്, ഡോ. ഹര്‍ഷവര്‍ധന്‍, വി.കെ.സിങ്, ധര്‍മേന്ദ്രപ്രധാന്‍ തുടങ്ങി ഏറെ കേന്ദ്രമന്ത്രിമാര്‍ സംബന്ധിക്കുകയും സംസ്ഥാനത്തേക്കു നിക്ഷേപം ആകര്‍ഷിക്കാനുള്ള സെഷനുകളില്‍ അധ്യക്ഷത വഹിക്കുകയും ചെയ്യും. ഫെബ്രുവരി 21നു പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന ഉച്ചകോടിയുടെ സമാപനച്ചടങ്ങില്‍ രാഷ്ട്രപതി ശ്രീ. രാം നാഥ് കോവിന്ദ് പങ്കെടുക്കും.