ജി20 തൊഴില്‍, മന്ത്രിമാരുടെ യോഗത്തിലെ പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം
July 21st, 09:06 am
ഏറ്റവും സുപ്രധാന സാമ്പത്തിക സാമൂഹിക ഘടകങ്ങളിലൊന്നായ- തൊഴിലിനെക്കുറിച്ചാണ് നിങ്ങളുടെ ഗ്രൂപ്പ് ചര്‍ച്ച ചെയ്യുന്നത്. തൊഴില്‍ മേഖലയില്‍ ഏറ്റവും മഹത്തരമായ ചില മാറ്റങ്ങളുടെ പടിവാതില്‍ക്കല്‍ നാം എത്തിനില്‍ക്കുകയാണ്. ദ്രുതഗതിയിലുള്ള ഈ മാറ്റങ്ങളെ അഭിസംബോധന ചെയ്യാന്‍ ഫലപ്രദവും കാര്യക്ഷമവുമായ തന്ത്രങ്ങള്‍ നമുക്ക് തയാറാക്കേണ്ടതുണ്ട്. നാലാം വ്യാവസായിക വിപ്ലവത്തിന്റെ ഈ കാലഘട്ടത്തില്‍, സാങ്കേതികവിദ്യ തൊഴിലിന്റെ മര്‍മ്മപ്രധാന ചാലകമായി മാറിയിരിക്കുന്നുവെന്ന് മാത്രമല്ല, അത് അങ്ങനെ തന്നെ തുടരുകയും ചെയ്യും. അത്തരത്തില്‍ സാങ്കേതിക വിദ്യയുടെ നേതൃത്വത്തിലെ കഴിഞ്ഞ പരിവര്‍ത്തനത്തിനിടയില്‍ സാങ്കേതികരംഗത്ത് വലിയതോതില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചതിന്റെ അനുഭവസമ്പത്തുള്ള ഒരു രാജ്യത്താണ് ഈ കൂടിക്കാഴ്ച നടക്കുന്നത് എന്നത് ഭാഗ്യകരമാണ്. അത്തരം പരിവര്‍ത്തനങ്ങളുടെ പുതിയ തരംഗത്തിലേക്ക് നയിക്കുന്ന നിരവധി സ്റ്റാര്‍ട്ടപ്പുകളുടെ കേന്ദ്രവുമാണ് നിങ്ങളുടെ ആതിഥേയ നഗരമായ ഇന്‍ഡോര്‍.ജി-20 തൊഴിൽ മന്ത്രിമാരുടെ യോഗത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
July 21st, 09:05 am
വിശിഷ്ടാതിഥികളെ ഇൻഡോറിലേക്കു സ്വാഗതം ചെയ്ത പ്രധാനമന്ത്രി, ചരിത്രപരവും ഊർജസ്വലവുമായ നഗരം അതിന്റെ സമ്പന്നമായ പാചകപാരമ്പര്യങ്ങളിൽ അഭിമാനിക്കുന്നുവെന്നും വിശിഷ്ടാതിഥികൾക്കു നഗരം അതിന്റെ എല്ലാ വർണങ്ങളിലും രുചികളിലും ആസ്വദിക്കാൻ കഴിയുമെന്നു പ്രതീക്ഷിക്കുന്നതായും പറഞ്ഞു.വാഷിംഗ്ടണ്‍ ഡി.സിയില്‍ നടന്ന 'ഇന്ത്യ-യു.എസ്.എ': സ്‌കില്ലിംഗ് ഫോര്‍ ദ ഫ്യൂച്ചര്‍ (ഭാവിക്കുവേണ്ടിയുള്ള നൈപുണ്യം) എന്ന പരിപാടിയിലെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ പ്രസ്താവനയുടെ മലയാളം പരിഭാഷ
June 22nd, 11:15 am
വാഷിംഗ്ടണില്‍ എത്തിയതിന് ശേഷം നിരവധി യുവജനങ്ങളും സര്‍ഗ്ഗാത്മക മനസ്സുകളുമായി ബന്ധപ്പെടാന്‍ ഇന്ന് എനിക്ക് അവസരം ലഭിച്ചതില്‍ ഞാന്‍ സന്തുഷ്ടനാണ്. വിവിധ പദ്ധതികളില്‍ നാഷണല്‍ സയന്‍സ് ഫൗണ്ടേഷനുമായി ഇന്ത്യ സഹകരിക്കുന്നുണ്ട്, അത് തന്നെ ഈ വേദിയെ കൂടുതല്‍ സവിശേഷമാക്കുന്നു."ഇന്ത്യയും യു.എസ്.എയും: സ്കില്ലിംഗ് ഫോർ ഫ്യൂച്ചർ" എന്ന പരിപാടിയിൽ യു.എസ്.എ പ്രഥമ വനിതയ്‌ക്കൊപ്പം പ്രധാനമന്ത്രി പങ്കെടുത്തു
June 22nd, 10:57 am
വാഷിംഗ്ടൺ ഡിസിയിലെ നാഷണൽ സയൻസ് സെന്ററിൽ ഇന്ത്യയും യുഎസ്എയും: സ്കില്ലിംഗ് ഫോർ ഫ്യൂച്ചർ എന്ന വിഷയത്തിൽ നടന്ന പരിപാടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും യുഎസ്എ പ്രഥമ വനിത ഡോ. ജിൽ ബൈഡനും പങ്കെടുത്തു.