
In the past 10 years, India has moved beyond incremental change to witness impactful transformation: PM Modi on Civil Services Day
April 21st, 11:30 am
PM Modi addressed civil servants on Civil Services Day, celebrating 75 years of the Constitution and Sardar Patel’s 150th birth anniversary. Emphasizing holistic development and next-gen reforms, he urged officers to drive impactful change and build a Viksit Bharat. He also conferred the PM’s Awards for Excellence in Public Administration.
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പതിനേഴാം സിവിൽ സർവീസസ് ദിനാചരണ പരിപാടിയെ അഭിസംബോധന ചെയ്തു
April 21st, 11:00 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പതിനേഴാം സിവിൽ സർവീസസ് ദിനത്തോടനുബന്ധിച്ചു ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ ഇന്നു നടന്ന ചടങ്ങിൽ സിവിൽ സർവീസസ് ജീവനക്കാരെ അഭിസംബോധന ചെയ്തു. പൊതുഭരണത്തിലെ മികവിനുള്ള പ്രധാനമന്ത്രിയുടെ പുരസ്കാരങ്ങൾ അദ്ദേഹം സമ്മാനിച്ചു. സദസ്സിനെ അഭിസംബോധന ചെയ്യവേ, സിവിൽ സർവീസസ് ദിനത്തിൽ ഏവർക്കും ആശംസകൾ നേർന്ന പ്രധാനമന്ത്രി, ഭരണഘടനയുടെ 75-ാം വാർഷികവും സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 150-ാം ജന്മവാർഷികവും ആഘോഷിക്കുന്നതിനാൽ ഈ വർഷത്തെ ആഘോഷത്തിനു പ്രാധാന്യമേറെയാണെന്ന് എടുത്തുപറഞ്ഞു. 1947 ഏപ്രിൽ 21നു സിവിൽ സർവീസുകാരെ ‘ഇന്ത്യയുടെ ഉരുക്കുചട്ടക്കൂട്’ എന്നു വിശേഷിപ്പിച്ച സർദാർ പട്ടേലിന്റെ ഐതിഹാസിക പ്രസ്താവന അനുസ്മരിച്ച പ്രധാനമന്ത്രി, അച്ചടക്കം, സത്യസന്ധത, ജനാധിപത്യ മൂല്യങ്ങൾ എന്നിവ ഉയർത്തിപ്പിടിക്കുന്ന, അങ്ങേയറ്റം സമർപ്പണത്തോടെ രാജ്യത്തെ സേവിക്കുന്ന ഉദ്യോഗസ്ഥവൃന്ദത്തെക്കുറിച്ചുള്ള പട്ടേലിന്റെ കാഴ്ചപ്പാാടിന് ഊന്നൽ നൽകി. വികസിത രാഷ്ട്രമാകാനുള്ള ഇന്ത്യയുടെ ദൃഢനിശ്ചയത്തിന്റെ പശ്ചാത്തലത്തിൽ സർദാർ പട്ടേലിന്റെ ആദർശങ്ങളുടെ പ്രസക്തിക്ക് അദ്ദേഹം അടിവരയിട്ടു. സർദാർ പട്ടേലിന്റെ കാഴ്ചപ്പാടിനും പാരമ്പര്യത്തിനും അദ്ദേഹം ഹൃദയംഗമമായ ആദരമർപ്പിച്ചു.
ഹരിയാനയിലെ യമുന നഗറിൽ വികസന പദ്ധതികളുടെ ഉദ്ഘാടന / തറക്കല്ലിടൽ ചടങ്ങിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം മലയാളത്തിൽ
April 14th, 12:00 pm
ഹരിയാനയിലെ ജനപ്രിയ മുഖ്യമന്ത്രി ശ്രീ നയാബ് സിംഗ് സൈനി ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകരായ മനോഹർ ലാൽ ജി, റാവു ഇന്ദർജിത് സിംഗ് ജി, കൃഷൻ പാൽ ജി, ഹരിയാന ഗവൺമെന്റിലെ മന്ത്രിമാർ, പാർലമെന്റ്, നിയമസഭ അംഗങ്ങൾ, എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരെ. ഹരിയാനയിലെ എന്റെ സഹോദരീ സഹോദരന്മാർക്ക് മോദിയുടെ ആശംസകൾ.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഹരിയാനയിലെ യമുന നഗറില് വിവിധ വികസനപദ്ധതികള് ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും ചെയ്തു
April 14th, 11:54 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഹരിയാനയിലെ യമുന നഗറില് വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്വഹിച്ചു. ഹരിയാനയിലെ ജനങ്ങള്ക്ക് ആശംസകള് നേര്ന്ന പ്രധാനമന്ത്രി, സരസ്വതി ദേവിയുടെ ഉത്ഭവം, മന്ത്രദേവിയുടെ വാസസ്ഥലം, പഞ്ചമുഖി ഹനുമാന് ജിയുടെ സ്ഥലം, അനുഗൃഹീതമായ കപാല്മോചന് സാഹിബ് എന്നിവയെക്കുറിച്ച് പറഞ്ഞുകൊണ്ട് ഹരിയാനയിലെ പുണ്യഭൂമിക്ക് ആദരം അര്പ്പിച്ചു. സംസ്കാരം, ഭക്തി, സമർപ്പണം എന്നിവയുടെ സംഗമസ്ഥാനമാണ് ഹരിയാനയെന്നും അദ്ദേഹം പറഞ്ഞു. ബാബാസാഹേബ് അംബേദ്കറുടെ 135-ാം ജന്മവാര്ഷികത്തില് എല്ലാ പൗരന്മാര്ക്കും ഹൃദയംഗമമായ ആശംസകള് നേര്ന്ന പ്രധാനമന്ത്രി വികസനത്തിലേക്കുള്ള ഇന്ത്യയുടെ യാത്രയെ നയിക്കുന്ന ബാബാ സാഹബിന്റെ കാഴ്ചപ്പാടും പ്രചോദനവും ഉയര്ത്തിക്കാട്ടി.നവകർ മഹാമന്ത്ര ദിവസിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം
April 09th, 08:15 am
മനസ്സ് ശാന്തമാണ്, മനസ്സ് ദൃഢമാണ്, സമാധാനം മാത്രം, അതിശയകരമായ ഒരു അനുഭൂതി, വാക്കുകൾക്കപ്പുറം, ചിന്തയ്ക്കപ്പുറം, നവകർമ മഹാമന്ത്രം ഇപ്പോഴും മനസ്സിൽ പ്രതിധ്വനിക്കുന്നു. നമോ അരിഹന്താനം. നമോ സിദ്ധാനം. നമോ ആര്യനാം. നമോ ഉവജ്ജായനം. നമോ ലോയേ സവ്വാസഹൂനാം. (नमो अरिहंताणं॥ नमो सिद्धाणं॥ नमो आयरियाणं॥ नमो उवज्झायाणं॥ नमो लोए सव्वसाहूणं॥) ഒരു ശബ്ദം, ഒരു പ്രവാഹം, ഒരു ഊർജ്ജം, ഉയർച്ചയില്ല, താഴ്ചയില്ല, സ്ഥിരത മാത്രം, സമചിത്തത മാത്രം. അത്തരമൊരു ബോധം, സമാനമായ താളം, ഉള്ളിൽ സമാനമായ പ്രകാശം. നവകർ മഹാമന്ത്രത്തിൻ്റെ ഈ ആത്മീയ ശക്തി ഞാൻ ഇപ്പോഴും എൻ്റെ ഉള്ളിൽ അനുഭവിക്കുന്നുണ്ട്. കുറച്ച് വർഷങ്ങൾക്ക് മുമ്പ്, ബാംഗ്ലൂരിൽ സമാനമായ ഒരു മന്ത്ര ജപത്തിന് ഞാൻ സാക്ഷിയായിരുന്നു, ഇന്ന് എനിക്ക് അതേ ആഴത്തിലുള്ള വികാരം അനുഭവപ്പെട്ടു. ഇത്തവണ ദശലക്ഷക്കണക്കിന് പുണ്യാത്മാക്കൾ ഒരേ ബോധത്തോടെ, ഒരേ വാക്കുകളോടെ, ഒരുമിച്ച് ഉണർന്ന ഊർജ്ജവുമായി ബന്ധപ്പെട്ടിരിക്കുന്നു, ഇന്ത്യയിലും വിദേശത്തും, ഇത് യഥാർത്ഥത്തിൽ അഭൂതപൂർവമാണ്.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നവകർ മഹാമന്ത്ര ദിവസ് ഉദ്ഘാടനം ചെയ്തു
April 09th, 07:47 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡൽഹിയിലെ വിജ്ഞാന് ഭവനിൽ നവകർ മഹാമന്ത്ര ദിവസ് ഉദ്ഘാടനം ചെയ്തു. സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട്, നവകർ മന്ത്രത്തിൻ്റെ അഗാധമായ ആത്മീയ അനുഭവം അദ്ദേഹം എടുത്തുപറഞ്ഞു, മനസ്സിന് സമാധാനവും സ്ഥിരതയും കൊണ്ടുവരാനുള്ള അതിൻ്റെ കഴിവ് അദ്ദേഹം ഊന്നിപ്പറഞ്ഞു. വാക്കുകൾക്കും ചിന്തകൾക്കും അതീതമായി മനസ്സിലും ബോധത്തിലും ആഴത്തിൽ പ്രതിധ്വനിക്കുന്ന ശാന്തതയുടെ അസാധാരണമായ അനുഭൂതിയെക്കുറിച്ച് അദ്ദേഹം പരാമർശിച്ചു. നവകർ മന്ത്രത്തിൻ്റെ പ്രാധാന്യം അടിവരയിട്ട്, അതിൻ്റെ പവിത്രമായ ശ്ലോകങ്ങൾ പാരായണം ചെയ്ത ശ്രീ മോദി , സ്ഥിരത, സമചിത്തത, ബോധത്തിൻ്റെയും ആന്തരിക പ്രകാശത്തിൻ്റെയും ശ്രുതി മധുരമായ താളം എന്നിവ ഉൾക്കൊള്ളുന്ന മന്ത്രത്തെ ഊർജത്തിൻ്റെ ഏകീകൃത പ്രവാഹമായി വിശേഷിപ്പിച്ചു. തൻ്റെ വ്യക്തിപരമായ അനുഭവം പ്രതിഫലിപ്പിച്ചുകൊണ്ട്, നവകർ മന്ത്രത്തിൻ്റെ ആത്മീയ ശക്തി തനിക്കുള്ളിൽ തുടരുന്നത് എങ്ങനെയെന്ന് അദ്ദേഹം പങ്കുവെച്ചു. വർഷങ്ങൾക്ക് മുമ്പ് ബംഗളൂരുവിൽ സമാനമായ ഒരു കൂട്ടായ ഗാനാലാപന പരിപാടിക്ക് സാക്ഷ്യം വഹിച്ചത് അദ്ദേഹം അനുസ്മരിച്ചു, അത് തന്നിൽ ശാശ്വതമായ മതിപ്പാണ് സൃഷ്ടിച്ചത്. രാജ്യത്തും വിദേശത്തുമുള്ള ദശലക്ഷക്കണക്കിന് പുണ്യാത്മാക്കൾ ഒരു ഏകീകൃത ബോധത്തിൽ ഒത്തുചേരുന്നതിൻ്റെ സമാനതകളില്ലാത്ത അനുഭവം പ്രധാനമന്ത്രി എടുത്തുപറഞ്ഞു. കൂട്ടായ ഊർജ്ജത്തേയും സമന്വയിപ്പിച്ച വാക്കുകളെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. അത് യഥാർത്ഥത്തിൽ അസാധാരണവും അഭൂതപൂർവവുമാണെന്ന് വിശേഷിപ്പിച്ചു.When growth is driven by aspirations, it becomes inclusive and sustainable: PM Modi at Rising Bharat Summit
April 08th, 08:30 pm
PM Modi addressed the News18 Rising Bharat Summit. He remarked on the dreams, determination, and passion of the youth to develop India. The PM highlighted key initiatives, including zero tax on income up to ₹12 lakh, 10,000 new medical seats and 6,500 new IIT seats, 50,000 new Atal Tinkering Labs and over 52 crore Mudra Yojana loans. The PM congratulated the Parliament for enacting Waqf law.ന്യൂസ് 18 റൈസിംഗ് ഭാരത് ഉച്ചകോടിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു
April 08th, 08:15 pm
ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടന്ന ന്യൂസ് 18 റൈസിംഗ് ഭാരത് ഉച്ചകോടിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. സമ്മേളനത്തിൽ സംസാരിക്കവേ, ഇന്ത്യയിൽ നിന്നും ലോകമെമ്പാടുമുള്ള ആദരണീയരായ അതിഥികളുമായി ബന്ധപ്പെടാൻ അവസരം നൽകിയതിന് നെറ്റ്വർക്ക് 18 ന് അദ്ദേഹം തന്റെ നന്ദി രേഖപ്പെടുത്തി. ഈ വർഷത്തെ ഉച്ചകോടി ഇന്ത്യയിലെ യുവാക്കളുടെ അഭിലാഷങ്ങൾക്ക് ഊന്നൽ നൽകിയതിനെ അദ്ദേഹം അഭിനന്ദിച്ചു. ഈ വർഷം ആദ്യം സ്വാമി വിവേകാനന്ദ ജയന്തി ദിനത്തിൽ ഭാരത് മണ്ഡപത്തിൽ നടന്ന 'വികസിത് ഭാരത് യംഗ് ലീഡേഴ്സ് ഡയലോഗി'ന്റെ പ്രാധാന്യം അടിവരയിട്ട്, ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കാനുള്ള യുവാക്കളുടെ സ്വപ്നങ്ങളെയും, ദൃഢനിശ്ചയത്തെയും, അഭിനിവേശത്തെയും കുറിച്ച് അദ്ദേഹം പരാമർശിച്ചു. 2047 ഓടെ ഇന്ത്യയുടെ പുരോഗതിക്കായുള്ള രൂപരേഖയ്ക്ക് ഊന്നൽ നൽകിയ അദ്ദേഹം, ഓരോ ഘട്ടത്തിലും നടത്തുന്ന തുടർച്ചയായ ചർച്ചകൾ വിലപ്പെട്ട ഉൾക്കാഴ്ചകൾ നൽകുമെന്ന് പറഞ്ഞു. ഈ ഉൾക്കാഴ്ചകൾ അമൃത് കാൽ തലമുറയെ ഊർജ്ജസ്വലമാക്കുകയും നയിക്കുകയും ത്വരിതപ്പെടുത്തുകയും ചെയ്യുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഉച്ചകോടിയുടെ വിജയത്തിന് അദ്ദേഹം അഭിനന്ദനങ്ങളും ആശംസകളും അറിയിച്ചു.ശ്രീലങ്കൻ പ്രസിഡന്റുമായുള്ള സംയുക്ത പത്രക്കുറിപ്പിനിടെ പ്രധാനമന്ത്രി നടത്തിയ പരാമർശങ്ങൾ
April 05th, 11:30 am
ഇന്ന് പ്രസിഡന്റ് ദിസനായകയിൽ നിന്ന് ‘ശ്രീലങ്ക മിത്ര വിഭൂഷണ’ പുരസ്കാരം ലഭിച്ചതിൽ ഞാൻ ഏറെ അഭിമാനിക്കുന്നു. ഈ പുരസ്കാരം എന്നെ മാത്രമല്ല, 140 കോടി ഇന്ത്യക്കാരെയും ആദരിക്കുന്നു. ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തിനും ആഴത്തിലുള്ള സൗഹൃദത്തിനുമുള്ള ആദരമാണിത്.ആറാമത് ബിംസ്റ്റെക് ഉച്ചകോടിയിൽ പ്രധാനമന്ത്രി നടത്തിയ പ്രസ്താവന
April 04th, 12:59 pm
ഈ ഉച്ചകോടിയുടെ മികച്ച സംഘാടനത്തിന് പ്രധാനമന്ത്രി ഷിനവത്രയ്ക്കും തായ്ലൻഡ് ഗവൺമെന്റിനും ഞാൻ തുടക്കത്തിൽ തന്നെ എന്റെ ആത്മാർത്ഥമായ നന്ദി അറിയിക്കുന്നു.തായ്ലൻഡിൽ ആറാമത് ബിംസ്റ്റെക് ഉച്ചകോടിയിൽ പങ്കെടുത്ത് പ്രധാനമന്ത്രി
April 04th, 12:54 pm
നിലവിലെ അധ്യക്ഷരായ തായ്ലൻഡ് ആതിഥേയത്വം വഹിക്കുന്ന ആറാമത് ബിംസ്റ്റെക് (ബേ ഓഫ് ബംഗാൾ ഇനിഷ്യേറ്റീവ് ഫോർ മൾട്ടി-സെക്ടറൽ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് കോ-ഓപ്പറേഷൻ) ഉച്ചകോടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കെടുത്തു. ബിംസ്റ്റെക്: സമൃദ്ധവും, പ്രതിരോധശേഷിയുള്ളതും, തുറന്നതും എന്നതായിരുന്നു ഉച്ചകോടിയുടെ പ്രമേയം. ബിംസ്റ്റെക് മേഖലയിലെ നേതാക്കളുടെയും ജനങ്ങളുടെയും അഭിലാഷങ്ങളുടെയും, മുൻഗണനകളും, ആഗോള അനിശ്ചിതത്വത്തിന്റെ കാലത്ത് പങ്കിട്ട വളർച്ച ഉറപ്പാക്കുന്നതിൽ ബിംസ്റ്റെക്കിന്റെ ശ്രമങ്ങളും ഇത് പ്രതിഫലിപ്പിച്ചു.പ്രധാനമന്ത്രിയുടെ തായ്ലൻഡ്, ശ്രീലങ്ക സന്ദർശനം (2025 ഏപ്രിൽ 03 - 06)
April 02nd, 02:00 pm
ബാങ്കോക്കിൽ നടക്കുന്ന ആറാമത് ബിംസ്റ്റെക് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി (2025 ഏപ്രിൽ 3-4) തായ്ലൻഡ് സന്ദർശിക്കും. തുടർന്ന്, പ്രസിഡന്റ് അനുര കുമാര ദിസനായകയുടെ ക്ഷണപ്രകാരം അദ്ദേഹം ശ്രീലങ്കയിലേക്ക് (2025 ഏപ്രിൽ 4-6) സന്ദർശനം നടത്തും.ഇന്ത്യയും ജപ്പാനും തമ്മിലുള്ള സാമ്പത്തിക സഹകരണം കൂടുതൽ ആഴത്തിലാക്കുന്നതിനെക്കുറിച്ചു ചർച്ച ചെയ്യാൻ കെയ്സായ് ദോയുകായ് പ്രതിനിധിസംഘവുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി
March 27th, 08:17 pm
ഇന്ത്യയും ജപ്പാനും തമ്മിലുള്ള സാമ്പത്തിക സഹകരണം കൂടുതൽ ശക്തമാക്കുന്നതിനുള്ള കാഴ്ചപ്പാടുകളും ആശയങ്ങളും പങ്കുവയ്ക്കുന്നതിനായി കെയ്സായ് ദോയുകായ് (ജപ്പാൻ അസോസിയേഷൻ ഓഫ് കോർപ്പറേറ്റ് എക്സിക്യൂട്ടീവ്സ്) ചെയർപേഴ്സൺ ശ്രീ തകേഷി നിനാമിയുടെയും 20 വ്യവസായ പ്രതിനിധികളുടെയും നേതൃത്വത്തിലുള്ള ഉന്നതതല പ്രതിനിധിസംഘത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു രാവിലെ ലോക് കല്യാൺ മാർഗിലെ ഏഴാം നമ്പർ വസതിയിൽ സ്വീകരിച്ചു.ഇന്ത്യ-ന്യൂസിലാൻഡ് സംയുക്ത പത്രപ്രസ്താവനയിൽ പ്രധാനമന്ത്രിയുടെ പത്രപ്രസ്താവനയുടെ മലയാളം പരിഭാഷ
March 17th, 01:05 pm
പ്രധാനമന്ത്രി ലക്സണിനേയും അദ്ദേഹത്തിന്റെ പ്രതിനിധി സംഘത്തെയും ഞാൻ ഇന്ത്യയിലേക്ക് ഊഷ്മളമായി സ്വാഗതം ചെയ്യുന്നു. പ്രധാനമന്ത്രി ലക്സണ് ഇന്ത്യയുമായി ദീർഘകാല ബന്ധമുണ്ട്. എങ്ങനെയായിരുന്നു ഓക്ക്ലൻഡിൽ അദ്ദേഹം ഹോളി ആഘോഷിച്ചത് എന്നതിന് കുറച്ചു ദിവസങ്ങൾക്ക് മുൻപ് നാമെല്ലാവരും സാക്ഷികളായതാണ്! ന്യൂസിലാൻഡിൽ താമസിക്കുന്ന ഇന്ത്യൻ വംശജരായ ജനങ്ങളോടുള്ള പ്രധാനമന്ത്രി ലക്സണിന്റെ വാത്സല്യം ആ സമൂഹത്തിൽ നിന്നുള്ള വലിയസംഘം പ്രതിനിധികൾ അദ്ദേഹത്തെ അനുഗമിച്ചിട്ടുള്ളതിൽ നിന്നുതന്നെ വ്യക്തമാണ്. ഈ വർഷത്തെ റെയ്സിന ഡയലോഗിന്റെ മുഖ്യാതിഥിയായി അദ്ദേഹത്തെപ്പോലെ ഊർജ്ജസ്വലനും കഴിവുറ്റതുമായ ഒരു യുവനേതാവിനെ ലഭിച്ചതിൽ ഞങ്ങൾ വളരെയധികം സന്തോഷിക്കുന്നു.മൗറീഷ്യസിലെ അടൽ ബിഹാരി വാജ്പേയി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് സർവീസ് ആൻഡ് ഇന്നൊവേഷൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും മൗറീഷ്യസ് പ്രധാനമന്ത്രി ശ്രീ നവീൻചന്ദ്ര രാംഗൂലവും സംയുക്തമായി ഉദ്ഘാടനം ചെയ്തു
March 12th, 03:13 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും മൗറീഷ്യസ് പ്രധാനമന്ത്രി ശ്രീ നവീൻചന്ദ്ര രാംഗൂലവും സംയുക്തമായി മൗറീഷ്യസിലെ റെഡ്യൂട്ടിൽ അടൽ ബിഹാരി വാജ്പേയി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് സർവീസ് ആൻഡ് ഇന്നൊവേഷൻ ഉദ്ഘാടനം ചെയ്തു. ഇന്ത്യ-മൗറീഷ്യസ് വികസനപങ്കാളിത്തത്തിന് കീഴിൽ നടപ്പിലാക്കിയ നാഴികക്കല്ലായ ഈ പദ്ധതി, മൗറീഷ്യസിലെ ശേഷിവികസനത്തിനായുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധത അടിവരയിടുന്നു.Rural women are playing a significant role in India's economic growth: PM Modi during interaction with Lakhpati Didis
March 08th, 11:00 pm
PM Modi engaged with Lakhpati Didis in Navsari, Gujarat, on Women's Day, celebrating their success in entrepreneurship. He praised their economic contributions, from beadwork to drone piloting, and emphasized India's tradition of ‘Matru Devo Bhava’. Encouraging digital ventures, he envisioned creating 5 crore Lakhpati Didis, highlighting rural women as a key economic force.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗുജറാത്തിലെ നവ്സാരിയിൽ ‘ലഖ്പതി ദീദി’കളുമായി സംവദിച്ചു
March 08th, 10:32 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വനിതാദിനത്തിൽ ഗുജറാത്തിലെ നവ്സാരിയിൽ ‘ലഖ്പതി ദീദി’കളുമായി ഹൃദയസ്പർശിയായ ആശയവിനിമയം നടത്തി. സ്ത്രീശാക്തീകരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും സ്ത്രീകൾ സമൂഹത്തിനു നൽകുന്ന സംഭാവനകളെക്കുറിച്ചും അദ്ദേഹം എടുത്തുപറഞ്ഞു.The Food Security Saturation Campaign launched in Surat will be an inspiration for other districts of the country as well: PM Modi
March 07th, 05:34 pm
PM Modi launched the Surat Food Security Saturation Campaign Programme in Limbayat, Surat and distributed the benefits under the National Food Security Act to over 2.3 lakh beneficiaries. PM stated that the government's goal is to provide adequate nutrition to every family in the country. He recognized Surat as a hub for entrepreneurship with a significant number of MSMEs. He urged women across the country to share their inspiring stories on the NaMo app.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സൂറത് ഭക്ഷ്യസുരക്ഷ പരിപൂർണതായജ്ഞം ഉദ്ഘാടനം ചെയ്തു
March 07th, 05:30 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു സൂറത്തിലെ ലിംബായത്തിൽ സൂറത് ഭക്ഷ്യസുരക്ഷ പരിപൂർണതായജ്ഞത്തിനു തുടക്കംകുറിച്ചു. ദേശീയ ഭക്ഷ്യസുരക്ഷാനിയമപ്രകാരമുള്ള ആനുകൂല്യങ്ങൾ 2.3 ലക്ഷത്തിലധികം ഗുണഭോക്താക്കൾക്കു പ്രധാനമന്ത്രി വിതരണം ചെയ്തു. സമ്മേളനത്തെ അഭിസംബോധന ചെയ്യവേ, സൂറത് നഗരത്തിന്റെ സവിശേഷ മനോഭാവം ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, നഗരത്തിന്റെ പ്രവർത്തനങ്ങളുടെയും ജീവകാരുണ്യത്തിന്റെയും കരുത്തുറ്റ അടിത്തറ എടുത്തുപറഞ്ഞു. കൂട്ടായ പിന്തുണയിലൂടെയും ഏവരുടെയും വളർച്ച ആഘോഷിക്കുന്നതിലൂടെയും നിർവചിക്കപ്പെടുന്നതിനാൽ നഗരത്തിന്റെ സത്ത വിസ്മരിക്കുന്നത് എങ്ങനെയെന്നും അദ്ദേഹം ചോദിച്ചു.പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്ന് രാജ്യത്തെ സഹകരണ മേഖലയുടെ പുരോഗതി അവലോകനം ചെയ്തു
March 06th, 05:30 pm
സഹകരണ മേഖലയുടെ പുരോഗതി അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്ന് ന്യൂ ഡൽഹിയിലെ 7, ലോക് കല്യാൺ മാർഗിൽ ഉന്നതതല യോഗം ചേർന്നു. മേഖലയിലെ സാങ്കേതിക പുരോഗതിയിലൂടെ പരിവർത്തനം സാധ്യമാക്കുന്ന സഹകർ സേ സമൃദ്ധി പ്രോത്സാഹിപ്പിക്കുന്നതിനെക്കുറിച്ചും, സഹകരണ സ്ഥാപനങ്ങളിൽ യുവാക്കളുടെയും വനിതകളുടെയും പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനുള്ള പദ്ധതികളെക്കുറിച്ചും, സഹകരണ മന്ത്രാലയത്തിന്റെ വിവിധ സംരംഭങ്ങളെക്കുറിച്ചും യോഗം ചർച്ച ചെയ്തു.