മധ്യപ്രദേശിലെ ചിത്രകൂടിലുള്ള ശ്രീ സദ്ഗുരു സേവാ സംഘ് ട്രസ്റ്റില്‍ ഒന്നിലധികം പരിപാടികളില്‍ പ്രധാനമന്ത്രി പങ്കെടുത്തു
October 27th, 07:57 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മധ്യപ്രദേശിലെ ശ്രീ സദ്ഗുരു സേവാ സംഘ് ട്രസ്റ്റ് ചിത്രകൂടില്‍ ഒന്നിലധികം പരിപാടികളില്‍ പങ്കെടുത്തു. രഘുബീര്‍ മന്ദിറില്‍ പൂജയും ദര്‍ശനവും നടത്തിയ മോദി, പൂജ രഞ്ചോദാസ് ജിയുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് ശ്രീരാമ സംസ്‌കൃത മഹാവിദ്യാലയം സന്ദര്‍ശിച്ച അദ്ദേഹം ഗുരുകുലത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ഗാലറി നടന്നു കണ്ടു. തുടര്‍ന്ന് അദ്ദേഹം സദ്ഗുരു നേത്ര ചികിത്സാലയത്തിലേക്ക് പോയി, ചടങ്ങില്‍ പ്രദര്‍ശിപ്പിച്ച എക്‌സിബിഷനും സദ്ഗുരു മെഡിസിറ്റിയുടെ മാതൃകയും അദ്ദേഹം നടന്നു കണ്ടു.പ്രധാനമന്ത്രി ഒക്ടോബര്‍ 27ന് മധ്യപ്രദേശിലെ ചിത്രകൂട് സന്ദര്‍ശിക്കും
October 26th, 09:14 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 ഒക്ടോബര്‍ 27 ന് മധ്യപ്രദേശ് സന്ദര്‍ശിക്കും. ഉച്ചയ്ക്ക് ഒന്നേമുക്കാലോടെ പ്രധാനമന്ത്രി സത്ന ജില്ലയിലെ ചിത്രകൂടില്‍ എത്തുകയും ശ്രീ സദ്ഗുരു സേവാ സംഘ് ട്രസ്റ്റില്‍ ഒന്നിലധികം പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്യും. രഘുബീര്‍ മന്ദിറില്‍ പൂജയും ദര്‍ശനവും അദ്ദേഹം നടത്തും. ശ്രീരാമ സംസ്‌കൃത മഹാവിദ്യാലയം സന്ദര്‍ശനം, അന്തരിച്ച ശ്രീ അരവിന്ദ് ഭായ് മഫത്ലാലിന്റെ സമാധിയില്‍ പുഷ്പാര്‍ച്ചന, ജാന്‍കികുണ്ഡ് ചികിത്സാശാലയുടെ പുതിയ വിഭാഗം ഉദ്ഘാടനം എന്നിവയും പ്രധാനമന്ത്രിയുടെ സന്ദര്‍ശനപരിപാടിയിലുണ്ട്.