ആചാര്യ ശ്രീ എസ് എന്‍ ഗോയങ്കയുടെ നൂറാം ജന്മവാര്‍ഷികത്തിന്റെ ഒരു വര്‍ഷം നീണ്ടുനിന്ന ആഘോഷങ്ങളുടെ സമാപന ചടങ്ങിലെ പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം
February 04th, 03:00 pm
ഒരു വര്‍ഷം മുമ്പാണ് ആചാര്യ ശ്രീ എസ് എന്‍ ഗോയങ്ക ജിയുടെ ജന്മശതാബ്ദിയോടനുബന്ധിച്ചുള്ള ആഘോഷങ്ങള്‍ക്ക് തുടക്കമായത്. ഈ കാലയളവില്‍,' ആസാദി കാ അമൃത് മഹോത്സവം' ആഘോഷിക്കുമ്പോള്‍, കല്യാണ്‍മിത്ര ഗോയങ്ക ജി വാദിച്ച തത്വങ്ങളാണ് രാഷ്ട്രം പ്രതിഫലിപ്പിച്ചത്. ഇന്ന് അദ്ദേഹത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ സമാപനത്തോടടുക്കുമ്പോള്‍, വികസിത ഭാരതത്തിന്റെ സാക്ഷാത്കാരത്തിലേക്ക് രാജ്യം അതിവേഗം മുന്നേറുകയാണ്. ഈ യാത്രയില്‍, എസ് എന്‍ ഗോയങ്ക ജിയുടെ ചിന്തകളില്‍ നിന്നും സമൂഹത്തോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയില്‍ നിന്നും ഉരുത്തിരിഞ്ഞ ഉപദേശങ്ങള്‍ നമുക്ക് പ്രയോജനപ്പെടുത്താന്‍ കഴിയും. ജനങ്ങള്‍ ഒരുമിച്ച് ധ്യാനിക്കുമ്പോള്‍ ശക്തമായ ഫലങ്ങള്‍ ലഭിക്കുമെന്ന് qസൂചിപ്പിക്കുന്ന ''സമഗ്ഗ-നാം തപോസുഖോ'' എന്ന ബുദ്ധമന്ത്രം ഗുരുജി പലപ്പോഴും ആവര്‍ത്തിച്ചു പറഞ്ഞിരുന്നു. ഭാരതത്തിനെ ഒരു വികസിത രാഷ്ട്രമാക്കുന്നതിനുള്ള ഒരു അടിസ്ഥാന മൂലശിലയാണ് ഈ ഐക്യ മനോഭാവം. ഈ ശതാബ്ദി ആഘോഷത്തിലുടനീളം, നിങ്ങള്‍ എല്ലാവരും ഈ മന്ത്രം പ്രചരിപ്പിച്ചിട്ടുണ്ടാകും, എല്ലാവര്‍ക്കും ഞാന്‍ ഹൃദയംഗമമായ ആശംസകള്‍ നേരുന്നു.ആചാര്യ ശ്രീ എസ്എന്‍ ഗോയങ്കയുടെ ഒരു വര്‍ഷം നീണ്ടുനിന്ന നൂറാം ജന്മവാര്‍ഷിക ആഘോഷങ്ങളുടെ സമാപന ചടങ്ങിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
February 04th, 02:30 pm
എസ്എന്‍ ഗോയങ്കയുടെ ഒരു വര്‍ഷം നീണ്ടുനിന്ന നൂറാം ജന്മവാര്‍ഷിക ആഘോഷങ്ങളുടെ സമാപന ചടങ്ങിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു.