പ്രധാനമന്ത്രി ശ്രീരാം ഭജനകൾ പങ്കുവെച്ചു

January 21st, 09:20 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് മൂന്ന് ശ്രീരാമഭജൻ പങ്കുവെച്ചു.

മൗറീഷ്യസിലെ ആളുകൾ പാടിയ ശ്രീരാമ ഭജനയും കഥകളും പ്രധാനമന്ത്രി പങ്കുവച്ചു.

January 20th, 09:27 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് മൗറീഷ്യസിലെ ജനങ്ങൾ പാടിയ ഭക്തിസാന്ദ്രമായ ഭജനയും, കഥകളും പങ്കുവെച്ചു.

പശ്ചിമ ബംഗാളിലെ ജനങ്ങൾക്ക് ഭഗവാൻ ശ്രീരാമനോട് അങ്ങേയറ്റം ബഹുമാനമുണ്ട്: പ്രധാനമന്ത്രി.

January 20th, 09:25 am

പശ്ചിമ ബംഗാളിലെ ജനങ്ങൾക്ക് ഭഗവാൻ ശ്രീരാമനോട് അതിയായ ബഹുമാനമുണ്ടെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.

രാമായണത്തിലെ വൈകാരികമായ ശബരിയുടെ കഥയെ ആസ്പദമാക്കി മൈഥിലി താക്കൂർ ആലപിച്ച ഗാനം പ്രധാനമന്ത്രി പങ്കുവെച്ചു.

January 20th, 09:22 am

രാമായണത്തിലെ വൈകാരികമായ ശബരിയുടെ കഥയെ ആസ്പദമാക്കി മൈഥിലി താക്കൂർ ആലപിച്ച ഗാനം ശ്രീ നരേന്ദ്ര മോദി എക്‌സിൽ പങ്കുവെച്ചു.

ഗയാനയിൽ നിന്നുള്ള ശ്രീറാം ഭജൻ പ്രധാനമന്ത്രി പങ്കുവെച്ചു

January 19th, 01:36 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗയാനയിൽ നിന്നുള്ള ശ്രീരാമഭജൻ എക്‌സിൽ പങ്കുവെച്ചു:

സുരിനാം, ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ എന്നിവിടങ്ങളില്‍ നിന്നുള്ള ഭജനകള്‍ പങ്കുവെച്ച് പ്രധാനമന്ത്രി

January 19th, 09:51 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സുരിനാം, ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ എന്നിവിടങ്ങളില്‍ നിന്നുള്ള ഭജനകള്‍ പങ്കുവെച്ചു. രാമായണത്തിന്റെ അനശ്വര സന്ദേശമാണ് ഭജനകളിലുളളത്.

സുരേഷ് വഡേക്കറുടെ ഭക്തിഗാനം പങ്കുവെച്ച് പ്രധാനമന്ത്രി

January 19th, 09:44 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സുരേഷ് വഡേക്കറിന്റെയും ആര്യ അംബേക്കറിന്റെയും ഒരു ഭക്തിഗാനം പങ്കുവെച്ചു. രാജ്യം മുഴുവന്‍ രാമഭക്തിയിൽ മുങ്ങിയിരിക്കുകയാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

"അയോധ്യ നഗരി നാച്ചേ രാമങ്കു പൈ" എന്ന ഭഗവാൻ ശ്രീരാമന്റെ ഭക്തിനിർഭരമായ ഒഡിയ ഭജൻ പങ്കുവെച്ച് പ്രധാനമന്ത്രി

January 18th, 11:07 am

സരോജ് രഥിന്റെ സംഗീതത്തിൽ നമിത അഗർവാൾ ആലപിച്ച അയോധ്യ നഗരി നാച്ചേ രാമങ്കു പൈ എന്ന ഭഗവാൻ ശ്രീരാമന്റെ ഒഡിയ ഭജന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു.

ശ്രീരാമ രക്ഷയില്‍ നിന്നുള്ള ലതാ മങ്കേഷ്‌കര്‍ ആലപിച്ച ശ്ലോകം പങ്കുവെച്ച് പ്രധാനമന്ത്രി

January 17th, 08:10 am

ലതാ മങ്കേഷ്‌കര്‍ പാടിയ 'മാതാ രാമോ മാത്പിതാ രാമചന്ദ്ര' എന്ന തലക്കെട്ടിലുള്ള ശ്രീരാമ രക്ഷയില്‍ നിന്നെടുത്ത ശ്ലോകം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു.

ശിവശ്രീ സ്കന്ദപ്രസാദിന്റെ കന്നഡ ഭജൻ അവതരണം പ്രഭു ശ്രീരാമനോടുള്ള ഭക്തിയെ ഉയർത്തിക്കാട്ടുന്നു: പ്രധാനമന്ത്രി

January 16th, 09:29 am

ശിവശ്രീ സ്കന്ദപ്രസാദിന്റെ കന്നഡ ഭജൻ അവതരണം ഭഗവാൻ ശ്രീരാമനോടുള്ള അളവറ്റ ഭക്തിയെ ഉയർത്തിക്കാട്ടുന്നുവെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. ശിവശ്രീ സ്കന്ദപ്രസാദ് പാടിയ ഭഗവാൻ ശ്രീരാമന്റെ കന്നഡ ഭജൻ വീഡിയോ പങ്കുവെച്ച ശ്രീ മോദി, നമ്മുടെ സമ്പന്നമായ സാംസ്കാരിക പൈതൃകം കാത്തുസൂക്ഷിക്കുന്നതിൽ ഇത്തരം ശ്രമങ്ങൾ വളരെയേറെ സഹായിക്കുമെന്നും പറഞ്ഞു.

ദിവ്യ കുമാർ ആലപിച്ച “ഹർ ഘർ മന്ദിർ ഹർ ഘർ ഉത്സവ്” എന്ന ഭക്തിനിർഭരമായ ഭജൻ പങ്കുവെച്ച് പ്രധാനമന്ത്രി.

January 13th, 11:12 am

സിദ്ധാർത്ഥ് അമിത് ഭാവ്‌സർ സംഗീതം നൽകി ദിവ്യ കുമാർ ആലപിച്ച ഹർ ഘർ മന്ദിർ ഹർ ഘർ ഉത്സവ് എന്ന ഭക്തിനിർഭരമായ ഭജൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എക്സിൽ പങ്കുവെച്ചു. നൂറ്റാണ്ടുകളുടെ കാത്തിരിപ്പിന് ശേഷം അയോധ്യയിൽ ആ ശുഭമുഹൂർത്തം സമാഗതമായിരിക്കുന്നു എന്ന് ശ്രീ മോദി പറഞ്ഞു. ഈ ശുഭ വേളയിൽ ഭഗവാൻ ശ്രീരാമന്റെ സ്തുതി വടക്കു നിന്ന് തെക്ക് വരെയും കിഴക്ക് നിന്ന് പടിഞ്ഞാറ് വരെയും എല്ലായിടത്തും പ്രതിധ്വനിക്കപ്പെടും, ശ്രീ മോദി കൂട്ടിച്ചേർത്തു.

ഒസ്മാൻ മിർ ആലപിച്ച "ശ്രീ റാംജി പധാരേ" എന്ന ഭക്തിനിർഭരമായ ഭജൻ പ്രധാനമന്ത്രി പങ്കുവെച്ചു

January 10th, 09:47 am

ഒസ്മാൻ മിർ ആലപിച്ച ശ്രീ റാംജി പധാരേ എന്ന ഭക്തിനിർഭരമായ ഭജൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എക്‌സിൽ പങ്കിട്ടു. ഓം ഡേവും ഗൗരംഗ് പാലയും ചേർന്നാണ് സംഗീതം നിർവഹിച്ചത്.

ഹരിഹരൻ ആലപിച്ച "സബ്‌നേ തുംഹേൻ പുകാര ശ്രീ റാം ജി" എന്ന ഭക്തിനിർഭരമായ ഭജൻ പ്രധാനമന്ത്രി പങ്കുവെച്ചു

January 09th, 09:18 am

ഹരിഹരൻ ആലപിച്ച്, ഉദയ് മജുംദാർ സംഗീതം നൽകിയ സബ്നേ തുംഹേൻ പുകാര ശ്രീ റാം ജി എന്ന ഭക്തിനിർഭരമായ ഭജൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 'എക്സിൽ' പങ്കിട്ടു.

വികാസ് ആലപിച്ച "അയോധ്യ മേ ജയ്കര ഗുഞ്ജയ്" എന്ന ഭക്തിനിർഭരമായ ഭജൻ പ്രധാനമന്ത്രി പങ്കുവെച്ചു.

January 08th, 10:06 am

വികാസ് സംഗീതവും ആലാപനവും നിർവഹിച്ച് മഹേഷ് കുക്രേജയുടെ സൃഷ്ടിയിൽ പിറന്ന അയോധ്യ മേ ജയ്കര ഗുഞ്ജയ് എന്ന ഭക്തിനിർഭരമായ ഭജൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എക്സിൽ പങ്കുവെച്ചു.

ഗീതാബെൻ റബാരി ആലപിച്ച ‘ശ്രീരാം ഘർ ആയേ’ എന്ന ഭക്തിനിർഭരമായ ഭജൻ പങ്കുവെച്ച് പ്രധാനമന്ത്രി

January 07th, 09:25 am

ഗീതാബെൻ റബാരി ആലപിച്ച ശ്രീ രാം ഘർ ആയേ എന്ന ഭജന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എക്സിൽ പങ്കുവെച്ചു. മൗലിക് മേത്തയാണ് ഈണം നൽകിയിരിക്കുന്നത്. വരികളും സംഗീതവും സുനിതാ ജോഷിയുടെ (പാണ്ഡ്യ) താണ്.

സ്വസ്തിയുടെ ഭജൻ ഹൃദയത്തെ വികാരനിർഭരമാക്കുന്നു: പ്രധാനമന്ത്രി

January 06th, 09:59 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സ്വസ്തി മെഹുലിന്റെ 'രാം ആയേംഗേ' എന്ന ഭജൻ 'എക്‌സിൽ' പങ്കിട്ടു.

ശ്രീരാമന്റെ ഭക്തിനിർഭരമായ ഭജൻ പങ്കുവെച്ച് പ്രധാനമന്ത്രി

January 05th, 01:09 pm

മനോജ് മുൻതാഷിർ രചന നിർവഹിച്ച് പായൽ ദേവ് സംഗീതം നൽകി ജുബിൻ നൗട്ടിയാൽ ആലപിച്ച ശ്രീരാമന്റെ ഭക്തിനിർഭരമായ ഭജൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എക്സിൽ പങ്കുവെച്ചു.

അയോധ്യയിൽ ശ്രീരാമനെ സ്വീകരിക്കുന്നതിൽ രാജ്യം മുഴുവൻ സന്തോഷിക്കുന്നു: പ്രധാനമന്ത്രി

January 04th, 12:09 pm

അയോധ്യയിൽ ശ്രീരാമനെ സ്വാഗതം ചെയ്യുന്നതിനായി ഓരോരുത്തരും അവരവരുടെ വികാരങ്ങൾ പലവിധത്തിൽ പ്രകടിപ്പിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. രാജ്യം മുഴുവൻ ആവേശഭരിതരാണെന്നും ഭക്തർ രാം ലാലയുടെ ഭക്തിയിൽ മുഴുകിയിരിക്കുകയാണെന്നും പ്രധാനമന്ത്രി മോദി കൂട്ടിച്ചേർത്തു.

ശ്രീ രാം ലാലയെ സ്വാഗതം ചെയ്യാനുള്ള സ്വാതി മിശ്രയുടെ ഭക്തിനിർഭരമായ ഭജൻ വിസ്മയിപ്പിക്കുന്നതാണ്: പ്രധാനമന്ത്രി

January 03rd, 08:07 am

ശ്രീ രാം ലാലയെ സ്വാഗതം ചെയ്തുകൊണ്ട് സ്വാതി മിശ്ര ആലപിച്ച ഭക്തിനിർഭരമായ ഭജൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 'എക്‌സിൽ' പങ്കിട്ടു. ഈ ഭജന വിസ്മയിപ്പിക്കുന്നതാണെന്നും ശ്രീ മോദി പറഞ്ഞു.

#ShriRamBhajan ഉപയോഗിച്ച് നിങ്ങളുടെ രചനകളും, കവിതകളും, ഭജനകളും പങ്കിടുക

December 31st, 02:52 pm

ഡിസംബർ 31 ന് മൻ കി ബാത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അയോധ്യയിലെ രാമക്ഷേത്രവുമായി ബന്ധപ്പെട്ട് രാജ്യത്ത് നിലനിൽക്കുന്ന ആവേശത്തെയും ഉത്സാഹത്തെയും കുറിച്ച് പരാമർശിച്ചു. ശ്രീരാമനും അയോധ്യയ്ക്കും സമർപ്പിച്ച പുതിയ ഗാനങ്ങളും, ഭജനകളും, കവിതകളും രചിക്കുന്നത് ഉൾപ്പെടെ വിവിധ രീതികളിൽ ആളുകൾ അവരുടെ വികാരങ്ങളും ഭക്തിയും പ്രകടിപ്പിക്കുന്നുണ്ട്. #ShriRamBhajan ഉപയോഗിച്ച് സോഷ്യൽ മീഡിയയിൽ അവരുടെ കലാപരമായ സംഭാവനകൾ പങ്കിടാൻ പ്രധാനമന്ത്രി പൗരന്മാരോട് അഭ്യർത്ഥിച്ചു.