അഴിമതികളും നിയമലംഘനങ്ങളും ഒഴികെ, അവരുടെ റിപ്പോർട്ട് കാർഡുകളിൽ ഒന്നുമില്ല: പ്രധാനമന്ത്രി മോദി ദർഭംഗയിൽ
May 04th, 03:45 pm
പ്രധാനമന്ത്രി നരേന്ദ്ര മോദി ബീഹാറിലെ ദർഭംഗയിൽ നടന്ന ആവേശകരമായ സമ്മേളനത്തെ അഭിസംബോധന ചെയ്തു, അവിടെ അന്തരിച്ച മഹാരാജ കാമേശ്വര് സിംഗ് ജിക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും പുണ്യഭൂമിയായ മിഥിലയെയും അവിടുത്തെ ജനങ്ങളെയും പ്രശംസിക്കുകയും ചെയ്തു.പ്രധാനമന്ത്രി നരേന്ദ്ര മോദി ബിഹാറിലെ ദർഭംഗയിൽ പൊതുയോഗത്തെ അഭിസംബോധന ചെയ്തു
May 04th, 03:30 pm
പ്രധാനമന്ത്രി നരേന്ദ്ര മോദി ബീഹാറിലെ ദർഭംഗയിൽ നടന്ന ആവേശകരമായ സമ്മേളനത്തെ അഭിസംബോധന ചെയ്തു, അവിടെ അന്തരിച്ച മഹാരാജ കാമേശ്വര് സിംഗ് ജിക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും പുണ്യഭൂമിയായ മിഥിലയെയും അവിടുത്തെ ജനങ്ങളെയും പ്രശംസിക്കുകയും ചെയ്തു.ബീഹാറിലെ യുവാക്കളുടെ ഭാവി അസ്ഥിരപ്പെടുത്താൻ മാത്രമാണ് ഘമാണ്ഡിയ സഖ്യത്തിന് താൽപ്പര്യം: പ്രധാനമന്ത്രി മോദി ജാമുയിയിൽ
April 04th, 12:01 pm
2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിഹാറിലെ ജാമുയിയിൽ ഒരു പൊതു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി. ബീഹാറിൽ എൻ.ഡി.എ.ക്ക് അനുകൂലമായ 40 സീറ്റുകളുള്ള ‘അബ് കി ബാർ 400 പാർ’ എന്നതിൻ്റെ പ്രതിഫലനമാണ് ജാമുയിയുടെ മാനസികാവസ്ഥയെന്ന് അദ്ദേഹം പറഞ്ഞു. ബീഹാറിൻ്റെ ക്ഷേമത്തിനും വികസനത്തിനും വേണ്ടി സമർപ്പിച്ച അന്തരിച്ച രാംവിലാസ് പാസ്വാൻ ജിയുടെ സംഭാവനകൾക്ക് അദ്ദേഹം ആദരാഞ്ജലികൾ അർപ്പിച്ചു.പ്രധാനമന്ത്രി മോദിക്ക് ജാമുയിയുടെ ഗംഭീര വരവേൽപ്പ്
April 04th, 12:00 pm
2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിഹാറിലെ ജാമുയിയിൽ ഒരു പൊതു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി. ബീഹാറിൽ എൻ.ഡി.എ.ക്ക് അനുകൂലമായ 40 സീറ്റുകളുള്ള ‘അബ് കി ബാർ 400 പാർ’ എന്നതിൻ്റെ പ്രതിഫലനമാണ് ജാമുയിയുടെ മാനസികാവസ്ഥയെന്ന് അദ്ദേഹം പറഞ്ഞു. ബീഹാറിൻ്റെ ക്ഷേമത്തിനും വികസനത്തിനും വേണ്ടി സമർപ്പിച്ച അന്തരിച്ച രാംവിലാസ് പാസ്വാൻ ജിയുടെ സംഭാവനകൾക്ക് അദ്ദേഹം ആദരാഞ്ജലികൾ അർപ്പിച്ചു.ബീഹാറിലെ ബേട്ടിയയില്‍ നടന്ന വികസിത് ഭാരത്-വികസിത് ബിഹാര്‍ പരിപാടിയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം്
March 06th, 04:00 pm
സീതാ മാതാവിന്റെയും ലവ-കുശന്‍മാരുടെയും ജന്മസ്ഥലമായ മഹര്‍ഷി വാല്‍മീകിയുടെ നാട്ടില്‍നിന്നുള്ള എല്ലാവരെയും ഞാന്‍ അഭിവാദ്യം ചെയ്യുന്നു! ഗവര്‍ണര്‍ ശ്രീ രാജേന്ദ്ര അര്‍ലേക്കര്‍ ജി, മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകന്‍ നിത്യാനന്ദ് റായ് ജി, ഉപമുഖ്യമന്ത്രിമാരായ വിജയ് കുമാര്‍ സിന്‍ഹ ജി, സാമ്രാട്ട് ചൗധരി ജി, സംസ്ഥാന മന്ത്രിമാര്‍, മുതിര്‍ന്ന നേതാക്കളായ വിജയ് കുമാര്‍ ചൗധരി ജി, സന്തോഷ് കുമാര്‍ സുമന്‍ ജി, എംപിമാരായ സഞ്ജയ് ജയ്സ്വാള്‍ ജി, രാധാ മോഹന്‍ ജി, സുനില്‍ കുമാര്‍ ജി, രമാ ദേവി ജി, സതീഷ് ചന്ദ്ര ദുബെ ജി, മറ്റെല്ലാ ബഹുമാന്യരായ പ്രമുഖരെ, ബിഹാറിലെ എന്റെ പ്രിയ സഹോദരീസഹോദരന്മാരെ!പ്രധാനമന്ത്രി ബീഹാറിലെ ബേട്ടിയയില്‍ വികസിത് ഭാരത് വികസിത് ബിഹാര്‍ പരിപാടിയെ അഭിസംബോധന ചെയ്തു
March 06th, 03:15 pm
റെയില്‍, റോഡ്, പെട്രോളിയം, പ്രകൃതി വാതകം എന്നിവയുമായി ബന്ധപ്പെട്ട 12,800 കോടി രൂപയുടെ വിവിധ അടിസ്ഥാന സൗകര്യ പദ്ധതികളുടെ തറക്കല്ലിടലും രാജ്യത്തിന് സമര്‍പ്പിക്കലും ബീഹാറിലെ വെസ്റ്റ് ചമ്പാരന്‍ ജില്ലയിലെ ബെട്ടിയയില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് നിര്‍വഹിച്ചു.പശ്ചിമ ബംഗാളിലെ കൃഷ്ണനഗറില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടന വേളയിലെ പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
March 02nd, 08:06 pm
ജയ് മംഗള ഗഢ് ക്ഷേത്രത്തിലും നൗലാഖ ക്ഷേത്രത്തിലും പ്രതിഷ്ഠിച്ചിരിക്കുന്ന ദേവതകള്‍ക്ക് ഞാന്‍ എന്റെ ആദരവ് അര്‍പ്പിക്കുന്നു. ഒരു വികസിത് ഭാരതിന് (വികസിത ഇന്ത്യ) വേണ്ടി ഒരു വികസിത ബിഹാര്‍റിന്റെ(വികസിത ബീഹാര്‍) വികസനത്തിന് സംഭാവന നല്‍കാനുള്ള ദൃഢനിശ്ചയത്തോടെയാണ് ഇന്ന്, ഞാന്‍ ബെഗുസാരായിയിലെത്തിയിരിക്കുന്നത്. ഇത്രയും വലിയ ജനക്കൂട്ടത്തെ കാണാന്‍ കഴിഞ്ഞത് എന്റെ ഭാഗ്യമാണ്.പ്രധാനമന്ത്രി ബിഹാറിലെ ബെഗുസരായിയില്‍ വിവിധ വികസന പദ്ധതികള്‍ രാജ്യത്തിന് സമര്‍പ്പിക്കുകയും തറക്കല്ലിടുകയും ചെയ്തു
March 02nd, 04:50 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജ്യത്തുടനീളമുള്ള 1.48 ലക്ഷം കോടി രൂപയുടെ വിവിധ എണ്ണ-വാതക മേഖലാ പദ്ധതികളും ബിഹാറിലെ 13,400 രൂപയിലധികം വിലമതിക്കുന്ന നിരവധി വികസന പദ്ധതികളും ഇന്ന് ബിഹാറിലെ ബെഗുസരായിയില്‍ രാഷ്ട്രത്തിന് സമര്‍പ്പിക്കുകയും തറക്കല്ലിടുകയും ചെയ്തു.ബീഹാറിലെ ഔറംഗബാദില്‍ വിവിധ പദ്ധതികള്‍ക്ക് സമാരംഭം കുറിച്ചുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
March 02nd, 03:00 pm
ബീഹാര്‍ ഗവര്‍ണര്‍ ശ്രീ രാജേന്ദ്ര അര്‍ലേക്കര്‍ ജി, മുഖ്യമന്ത്രി ശ്രീ നിതീഷ് കുമാര്‍ ജി, കൂടാതെ ഇവിടെ സന്നിഹിതരായിരിക്കുന്ന മറ്റെല്ലാ മുതിര്‍ന്ന നേതാക്കളേ! എല്ലാവരുടെയും പേര് ഞാന്‍ ഓര്‍ക്കുന്നില്ല, എന്നാല്‍ ഇന്ന് കണ്ടുമുട്ടിയ പഴയ സഹപ്രവര്‍ത്തകര്‍ക്കും വലിയതോതില്‍ ഇവിടെ എത്തിയിട്ടുള്ള എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ആശംസകള്‍.പ്രധാനമന്ത്രി ബിഹാറിലെ ഔറംഗബാദില്‍ 21,400 കോടി രൂപയുടെ വിവിധ വികസന പദ്ധതികള്‍ രാഷ്ട്രത്തിന് സമര്‍പ്പിക്കുകയും തറക്കല്ലിടുകയും ചെയ്തു
March 02nd, 02:30 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ബീഹാറിലെ ഔറംഗബാദില്‍ 21,400 കോടി രൂപയുടെ വിവിധ വികസന പദ്ധതികള്‍ രാഷ്ട്രത്തിന് സമര്‍പ്പിക്കുകയും തറക്കല്ലിടുകയും ചെയ്തു. ഇന്നത്തെ വികസന പദ്ധതികളില്‍ റോഡ്, റെയില്‍വേ, നമാമി ഗംഗ തുടങ്ങിയ മേഖലകള്‍ ഉള്‍പ്പെടുന്നു. പ്രധാനമന്ത്രി ഫോട്ടോ ഗാലറിയും വീക്ഷിച്ചു.ശ്രീ കർപ്പൂരി താക്കൂറിൻ്റെ പുണ്യ തിഥിയിൽ പ്രധാനമന്ത്രി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു
February 17th, 07:03 pm
സമൂഹത്തിലെ പിന്നോക്ക-ദുർബല വിഭാഗങ്ങളുടെ ബഹുമാന്യതയ്ക്കും ക്ഷേമത്തിനും വേണ്ടിയാണ് ശ്രീ കർപ്പൂരി താക്കൂർ തൻ്റെ ജീവിതം സമർപ്പിച്ചതെന്ന് ശ്രീ മോദി പറഞ്ഞു.ഭാരതരത്‌ന പുരസ്‌കാര ജേതാവ് കർപ്പൂരി താക്കൂറിൻ്റെ കുടുംബാംഗങ്ങളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി
February 12th, 05:11 pm
ഭാരതരത്‌ന പുരസ്‌കാര ജേതാവ് കർപ്പൂരി താക്കൂറിൻ്റെ കുടുംബാംഗങ്ങളുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിലെ വസതിയിൽ കൂടിക്കാഴ്ച നടത്തി.ലോക്‌സഭയില്‍ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയത്തിന് പ്രധാനമന്ത്രിയുടെ മറുപടി പ്രസംഗം
February 05th, 05:44 pm
രാഷ്ട്രപതിയുടെ പ്രസംഗത്തിന്‍മേലുള്ള നന്ദി പ്രമേയത്തെ ഞാന്‍ പിന്‍തുണയ്ക്കുന്നു. പാര്‍ലമെന്റിന്റെ ഈ പുതിയ മന്ദിരത്തില്‍ വച്ച് ബഹുമാനപ്പെട്ട രാഷ്ട്രപതി നാമെല്ലാവരെയും അഭിസംബോധന ചെയ്യുമ്പോള്‍, ജാഥയെ ഒന്നാകെ ആഭിജാത്യത്തോടും ബഹുമാനത്തോടും കൂടി ചെങ്കോല്‍ നയിച്ചപ്പോള്‍, നാമെല്ലാം പിന്‍തുടരുകയായിരുന്നു... പുതിയ സഭയിലെ ഈ പുതിയ പാരമ്പര്യം ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിന്റെ ആ പുണ്യ നിമിഷത്തെ പ്രതിഫലിപ്പിക്കുമ്പോള്‍ ജനാധിപത്യത്തിന്റെ മഹത്വം പലമടങ്ങ് ഉയരുന്നു. 75-ാമത് റിപ്പബ്ലിക് ദിനത്തിന് ശേഷം പുതിയ പാര്‍ലമെന്റ് മന്ദിരവും ചെങ്കോലിന്റെ നേതൃത്വവും... മുഴുവന്‍ രംഗവും വളരെ ശ്രദ്ധേയമായിരുന്നു. ഇവിടെ നിന്ന് ആ മഹത്വം നമുക്കു കാണാനാവില്ല. ഞാന്‍ അവിടെ നിന്നു പരിപാടിയില്‍ പങ്കെടുക്കുമ്പോള്‍, പുതിയ സഭയില്‍ രാഷ്ട്രപതിയെയും ഉപരാഷ്ട്രപതിയെയും കണ്ട. ആ നിമിഷം ഞാന്‍ എന്നും നെഞ്ചേറ്റും. രാഷ്ട്രപതിയുടെ പ്രസംഗത്തിലെ നന്ദിപ്രമേയത്തെക്കുറിച്ചുള്ള അവരുടെ ചിന്തകള്‍ വിനയത്തോടെ പ്രകടിപ്പിച്ചതിന് 60-ലധികം ബഹുമാന്യരായ അംഗങ്ങള്‍ക്ക് ഞാന്‍ നന്ദി രേഖപ്പെടുത്തുന്നു.ലോക്‌സഭയില്‍ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയത്തിനു പ്രധാനമന്ത്രിയുടെ മറുപടി
February 05th, 05:43 pm
രാഷ്ട്രപതി ജി പ്രസംഗിക്കാനായി പുതിയ സഭയില്‍ എത്തുകയും ബാക്കി പാര്‍ലമെന്റംഗങ്ങള്‍ അവരെ പിന്തുടരുകയും ചെയ്തപ്പോള്‍ അഭിമാനത്തോടെയും ബഹുമാനത്തോടെയും ജാഥ നയിച്ച ചെങ്കോലിനെ പരാമര്‍ശിച്ചുകൊണ്ടാണ് പ്രധാനമന്ത്രി സഭയെ അഭിസംബോധന ചെയ്യാന്‍ തുടങ്ങിയത്. ഈ പൈതൃകം സഭയുടെ അന്തസ്സ് വര്‍ധിപ്പിക്കുന്നുവെന്നും 75-ാം റിപ്പബ്ലിക് ദിനം, പുതിയ പാര്‍ലമെന്റ് മന്ദിരം, ചെങ്കോലിന്റെ വരവ് എന്നിവ വളരെ സ്വാധീനം ചെലുത്തിയ സംഭവങ്ങളാണെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. രാഷ്ട്രപതിയുടെ പ്രസംഗത്തിന് മേലുള്ള നന്ദിപ്രമേയത്തിനിടെ ചിന്തകളും ആശയങ്ങളും സംഭാവന ചെയ്തതിന് സഭാംഗങ്ങള്‍ക്ക് അദ്ദേഹം നന്ദി പറഞ്ഞു.ന്യൂഡെല്‍ഹിയില്‍ എന്‍സിസി, എന്‍എസ്എസ് കെഡറ്റുകളുമായുള്ള ആശയവിനിമയത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നടത്തിയ പ്രസംഗം
January 24th, 03:26 pm
നിങ്ങള്‍ ഇപ്പോള്‍ ഇവിടെ അവതരിപ്പിച്ച സാംസ്‌കാരിക അവതരണം അഭിമാനബോധം ഉണര്‍ത്തുന്നതാണ്. റാണി ലക്ഷ്മിഭായിയുടെ ചരിത്രപരമായ വ്യക്തിത്വത്തിനും ചരിത്രത്തിലെ സംഭവങ്ങള്‍ക്കും ഏതാനും നിമിഷങ്ങള്‍കൊണ്ട് നിങ്ങള്‍ ജീവന്‍ നല്‍കി. ഈ സംഭവങ്ങള്‍ നമുക്കെല്ലാവര്‍ക്കും പരിചിതമാണ്, എന്നാല്‍ നിങ്ങള്‍ അത് അവതരിപ്പിച്ച രീതി ശരിക്കും അതിശയകരമാണ്. നിങ്ങള്‍ റിപ്പബ്ലിക് ദിന പരേഡിന്റെ ഭാഗമാകാന്‍ പോകുന്നു. രണ്ട് കാരണങ്ങളാല്‍ ഇത്തവണ ആ ദിനം കൂടുതല്‍ സവിശേഷമാണ്. ഒന്നാമതായി, ഇത് 75-ാമത് റിപ്പബ്ലിക് ദിനമാണ്. രണ്ടാമതായി, റിപ്പബ്ലിക് ദിന പരേഡ് ആദ്യമായി രാജ്യത്തിന്റെ 'നാരീശക്തി'(സ്ത്രീ ശക്തി)ക്കായി സമര്‍പ്പിക്കപ്പെടുകയാണ്. നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നെത്തിയ ഒരുപാട് പെണ്‍മക്കളെയാണ് ഇന്ന് ഞാന്‍ കാണുന്നത്. നിങ്ങള്‍ തനിച്ചല്ല ഇവിടെ വന്നിരിക്കുന്നത്; നിങ്ങള്‍ എല്ലാവരും നിങ്ങളുടെ സംസ്ഥാനങ്ങളുടെ സുഗന്ധം, വിവിധ ആചാരങ്ങളുടെയും പാരമ്പര്യങ്ങളുടെയും അനുഭവങ്ങള്‍, നിങ്ങളുടെ സമൂഹങ്ങളുടെ സമൃദ്ധമായ ചിന്തകള്‍ എന്നിവയുമായാണു നിങ്ങള്‍ എത്തിയിരിക്കുന്നത്. നിങ്ങളെ എല്ലാവരെയും കണ്ടുമുട്ടാന്‍ സാധിക്കുന്ന ഈ ദിവസവും സവിശേഷമാണ്. ഇന്ന് ദേശീയ പെണ്‍കുട്ടി ദിനമാണ്. പെണ്‍മക്കളുടെ ധൈര്യവും ഉത്സാഹവും നേട്ടങ്ങളും ആഘോഷിക്കാനുള്ള ദിവസമാണ് ഇന്ന്. സമൂഹത്തെയും നാടിനെയും നന്നാക്കാനുള്ള കഴിവ് പെണ്‍മക്കള്‍ക്കുണ്ട്. ചരിത്രത്തിന്റെ വിവിധ കാലഘട്ടങ്ങളില്‍, ഭാരതത്തിന്റെ പുത്രിമാര്‍ അവരുടെ ധീരമായ ലക്ഷ്യങ്ങളും അര്‍പ്പണബോധവുംകൊണ്ട് നിരവധി വലിയ മാറ്റങ്ങള്‍ക്ക് അടിത്തറയിട്ടിട്ടുണ്ട്. അല്‍പം മുമ്പ് നിങ്ങള്‍ കാഴ്ചവെച്ച അവതരണത്തില്‍ ഈ വികാരത്തിന്റെ ഒരു നേര്‍ക്കാഴ്ച ഉണ്ടായിരുന്നു.പ്രധാനമന്ത്രി എന്‍സിസി കേഡറ്റുകളെയും എന്‍എസ്എസ് വോളന്റിയര്‍മാരെയും അഭിസംബോധന ചെയ്തു
January 24th, 03:25 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് എന്‍സിസി കേഡറ്റുകളെയും എന്‍എസ്എസ് വോളന്റിയര്‍മാരേയും അഭിസംബോധന ചെയ്തു. റാണി ലക്ഷ്മി ബായിയുടെ ജീവിതം ചിത്രീകരിക്കുന്ന സാംസ്‌കാരിക പരിപാടിയില്‍ അഭിമാനം പ്രകടിപ്പിച്ച പ്രധാനമന്ത്രി, അത് ഇന്ത്യയുടെ ചരിത്രത്തെ ഇന്ന് ജീവസുറ്റതാക്കുന്നുവെന്നും പറഞ്ഞു. പരിപാടിയില്‍ ഉള്‍പ്പെട്ട സംഘത്തിന്റെ പ്രയത്നങ്ങളെ പ്രശംസിച്ച അദ്ദേഹം അവര്‍ ഇപ്പോൾ റിപ്പബ്ലിക് ദിന പരേഡിന്റെ ഭാഗമാകുമെന്നും പറഞ്ഞു. 75-ാം റിപ്പബ്ലിക് ദിനാഘോഷം, നാരീശക്തിയോടുള്ള ഇന്ത്യയുടെ സമര്‍പ്പണം എന്നീ രണ്ട് കാരണങ്ങളാല്‍ ഈ അവസരം സവിശേഷമാണ് എന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇതില്‍ പങ്കെടുക്കുന്ന സ്ത്രീകളെ പരാമര്‍ശിച്ച്, അവര്‍ ഇവിടെ തനിച്ചല്ലെന്നും, മറിച്ച് അതത് സംസ്ഥാനങ്ങളുടെ സത്ത, അവരുടെ സംസ്‌കാരം, പാരമ്പര്യങ്ങള്‍, അവരുടെ സമൂഹത്തിന്റെ മുന്നോട്ടുള്ള ചിന്തകള്‍ എന്നിവ കൊണ്ടുവന്നിട്ടുണ്ടെന്നും ശ്രീ മോദി പറഞ്ഞു. ധൈര്യത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും നേട്ടങ്ങളുടെയും ആഘോഷമായ ദേശീയ ബാലികാദിനമാണ് ഇന്നെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. “ഇന്ത്യയിലെ പെണ്‍മക്കള്‍ക്ക് സമൂഹത്തെ നന്മയ്ക്കായി പരിഷ്‌കരിക്കാനുള്ള കഴിവുണ്ടെ”ന്ന് വിവിധ ചരിത്ര കാലഘട്ടങ്ങളില്‍ സമൂഹത്തിന്റെ അടിത്തറ പാകുന്നതില്‍ സ്ത്രീകൾ നൽകിയ സംഭാവനകള്‍ എടുത്തുകാട്ടി പ്രധാനമന്ത്രി പറഞ്ഞു. ഇന്നത്തെ സാംസ്കാരിക പരിപാടികളിൽ ആ വിശ്വാസം ദൃശ്യമായെന്നും അദ്ദേഹം പറഞ്ഞു.ശ്രീ കര്‍പ്പൂരി ഠാക്കുറിനു ഭാരതരത്ന നല്‍കുന്നതില്‍ സന്തോഷം പ്രകടിപ്പിച്ച് പ്രധാനമന്ത്രി
January 23rd, 09:19 pm
സാമൂഹ്യനീതിക്കു മാർഗം തെളിച്ച ശ്രീ കര്‍പ്പൂരി ഠാക്കുറിന് മരണാനന്തര ബഹുമതിയായി ഭാരതരത്ന നല്‍കാനുള്ള തീരുമാനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു.