ഗുജറാത്തിലെ താരാഭില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിച്ച് പ്രധാനമന്ത്രി നടത്തിയ പ്രസംഗം

February 22nd, 02:00 pm

നിങ്ങള്‍ എല്ലാവരും എങ്ങനെയുണ്ട്? ഈ ഗ്രാമത്തിലെ പഴയ സന്യാസിമാരെ ഞാന്‍ കണ്ടു, കൂടാതെ പഴയ കൂട്ടുകാരെയും കണ്ടു. വാലിനാഥ് ഉത്സവപ്രതീതി സൃഷ്ടിച്ചു. മുമ്പ് പലതവണ വാലിനാട്ട് വന്നിട്ടുണ്ടെങ്കിലും ഇന്നത്തെ പ്രൗഢി മറ്റൊന്നാണ്. ലോകത്ത് ഒരാള്‍ക്ക് എത്ര സ്വാഗതവും ബഹുമാനവും ലഭിച്ചാലും, വീട്ടിലായിരിക്കുമ്പോള്‍, അതിന്റെ സന്തോഷം മൊത്തത്തില്‍ മറ്റൊന്നാണ്. ഇന്ന് ഗ്രാമവാസികള്‍ക്കിടയില്‍ എന്തോ പ്രത്യേകത കണ്ടു, മാതുലന്റെ വീട്ടില്‍ വന്നപ്പോള്‍ അതിന്റെ സന്തോഷവും അതുല്യമായിരുന്നു. ഞാന്‍ കണ്ട അന്തരീക്ഷത്തിന്റെ അടിസ്ഥാനത്തില്‍, ഭക്തിയിലും വിശ്വാസത്തിലും മുങ്ങി നില്‍ക്കുന്ന എല്ലാ ഭക്തജനങ്ങളെയും ഞാന്‍ അഭിവാദ്യം ചെയ്യുന്നു. അത് എത്ര യാദൃശ്ചികമാണെന്ന് നോക്കൂ! ഒരു മാസം മുമ്പ്, ജനുവരി 22ന്, ഞാന്‍ അയോധ്യയില്‍ ശ്രീരാമന്റെ കാല്‍ക്കല്‍ ആയിരുന്നു. ഭഗവാന്‍ രാംലല്ലയുടെ സമര്‍പ്പണത്തിന്റെ ചരിത്ര സംഭവത്തില്‍ പങ്കെടുക്കാനുള്ള പദവി അവിടെ എനിക്ക് ലഭിച്ചു. തുടര്‍ന്ന് അബുദാബിയില്‍, ഫെബ്രുവരി 14-ന് ബസന്ത് പഞ്ചമി ദിനത്തില്‍ ഗള്‍ഫ് രാജ്യങ്ങളിലെ ആദ്യത്തെ ഹിന്ദു ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുക്കാന്‍ എനിക്ക് അവസരം ലഭിച്ചു. രണ്ട് മൂന്ന് ദിവസം മുമ്പ് ഉത്തര്‍പ്രദേശിലെ സംഭാലില്‍ കല്‍ക്കി ധാമിന് തറക്കല്ലിടാന്‍ എനിക്ക് അവസരം ലഭിച്ചു. ഇന്ന്, താരാഭിലെ മഹത്തായതും ദിവ്യവുമായ ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്കുശേഷം ആരാധനാ ചടങ്ങില്‍ പങ്കെടുക്കാനുള്ള പ്രത്യേക ഭാഗ്യം എനിക്കു ലഭിച്ചു്.

പ്രധാനമന്ത്രി ഗുജറാത്തിലെ മെഹ്സാനയിലെ തരഭില്‍ 13,500 കോടിയിലധികം രൂപയുടെ വിവിധ വികസനപദ്ധതികള്‍ക്കു തറക്കല്ലിടുകയും രാഷ്ട്രത്തിനു സമര്‍പ്പിക്കുകയും ചെയ്തു

February 22nd, 01:22 pm

ഇന്ന് അഹമ്മദാബാദിലെ മൊട്ടേരയിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന ഗുജറാത്ത് കോഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്റെ (ജിസിഎംഎംഎഫ്) സുവര്‍ണ ജൂബിലി ആഘോഷത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു. തദവസരത്തില്‍ പ്രദര്‍ശിപ്പിച്ച എക്‌സിബിഷന്‍ നടന്നു കണ്ട പ്രധാനമന്ത്രി സുവര്‍ണ ജൂബിലി കോഫി ടേബിള്‍ ബുക്കും അനാച്ഛാദനം ചെയ്തു. സഹകരണ സംഘങ്ങളുടെ പ്രതിരോധശേഷിയുടെയും അവരുടെ സംരംഭകത്വ മനോഭാവത്തിന്റെയും കര്‍ഷകരുടെ ശക്തമായ നിശ്ചയദാര്‍ഢ്യത്തിന്റെയും സാക്ഷ്യമാണ് GCMMF. ഇതാണ് അമുലിനെ ലോകത്തിലെ ഏറ്റവും ശക്തമായ ഡയറി ബ്രാന്‍ഡുകളിലൊന്നാക്കി മാറ്റിയത്.

യുപിയിലെ സംഭാലില്‍ ശ്രീ കല്‍ക്കി ധാമിന്റെ തറക്കല്ലിടല്‍ ചടങ്ങില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം

February 19th, 11:00 am

എല്ലാ വിശുദ്ധന്മാരോടും അവരുടെ സ്ഥാനങ്ങള്‍ സ്വീകരിക്കാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഉത്തര്‍പ്രദേശിലെ ഊര്‍ജ്ജസ്വലനായ മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥ് ജി, പൂജ്യ ശ്രീ അവധേശാനന്ദ് ഗിരി ജി, കല്‍ക്കിധാം മേധാവി, ആചാര്യ പ്രമോദ് കൃഷ്ണം ജി, പൂജ്യ സ്വാമി കൈലാസാനന്ദ് ബ്രഹ്‌മചാരി ജി, പൂജ്യ സദ്ഗുരു ശ്രീ ഋതേശ്വര് ജി, ഭാരതത്തിന്റെ വിവിധ കോണുകളില്‍ നിന്ന് ധാരാളമായി എത്തിച്ചേര്‍ന്ന ആദരണീയരായ സന്യാസിമാരേ, എന്റെ പ്രിയ ഭക്ത സഹോദരീ സഹോദരന്മാരേ!

ഉത്തര്‍പ്രദേശിലെ സംഭാലില്‍ ശ്രീ കല്‍ക്കി ധാം ക്ഷേത്രത്തിന് പ്രധാനമന്ത്രി തറക്കല്ലിട്ടു

February 19th, 10:49 am

ഉത്തര്‍പ്രദേശിലെ സംഭാല്‍ ജില്ലയില്‍ ശ്രീ കല്‍ക്കി ധാം ക്ഷേത്രത്തിന്റെ തറക്കല്ലിടല്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് നിര്‍വഹിച്ചു. ശ്രീ കല്‍ക്കിധാം ക്ഷേത്രത്തിന്റെ മാതൃകയും പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു. ആചാര്യ പ്രമോദ് കൃഷ്ണം ചെയര്‍മാനായ ശ്രീ കല്‍ക്കി ധാം നിര്‍മ്മാണ ട്രസ്റ്റാണ് ശ്രീ കല്‍ക്കി ധാം നിര്‍മ്മിക്കുന്നത്. നിരവധി സന്യാസിമാരും മതനേതാക്കളും മറ്റ് പ്രമുഖരും പരിപാടിയില്‍ പങ്കെടുത്തു.

പ്രധാനമന്ത്രി ഫെബ്രുവരി 19ന് ഉത്തര്‍ പ്രദേശ് സന്ദര്‍ശിക്കും

February 17th, 08:59 pm

സംഭാല്‍ ജില്ലയിലെ ശ്രീ കല്‍ക്കി ധാം ക്ഷേത്രത്തിന്റെ തറക്കല്ലിടല്‍ രാവിലെ ഉദ്ദേശം 10:30 ന്, പ്രധാനമന്ത്രി നിര്‍വഹിക്കും. ശ്രീ കല്‍ക്കിധാം ക്ഷേത്രത്തിന്റെ മാതൃക ഈ അവസരത്തില്‍ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്യുകയും സമ്മേളനത്തെ അഭിസംബോധന ചെയ്യുകയും ചെയ്യും. ആചാര്യ പ്രമോദ് കൃഷ്ണന്‍ ചെയര്‍മാനായ ശ്രീ കല്‍ക്കി ധാം നിര്‍മ്മാണ ട്രസ്റ്റാണ് ശ്രീ കല്‍ക്കി ധാം നിര്‍മ്മിക്കുന്നത്. നിരവധി സന്യാസിമാരും മതമേലദ്ധ്യക്ഷന്മാരും മറ്റ് പ്രമുഖരും പരിപാടിയില്‍ സംബന്ധിക്കും.

പ്രധാനമന്ത്രി ഫെബ്രുവരി 19 ന് ശ്രീ കൽക്കി ധാമിൻ്റെ തറക്കല്ലിടും

February 01st, 09:10 pm

ശ്രീ കൽക്കി ധാമിൻ്റെ ശിലാസ്ഥാപനത്തിന് തന്നെ ക്ഷണിച്ചതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ശ്രീ ആചാര്യ പ്രമോദ് കൃഷ്ണനോട് നന്ദി പറഞ്ഞു.