ഭരണഘടനയിലും ജനാധിപത്യ സംവിധാനങ്ങളിലും അചഞ്ചലമായ വിശ്വാസം ഉറപ്പിച്ചതിന് ജനങ്ങൾക്ക് നന്ദി: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
June 30th, 11:00 am
സുഹൃത്തുക്കളേ, നമ്മുടെ ഭരണഘടനയിലും രാജ്യത്തിന്റെ ജനാധിപത്യ വ്യവസ്ഥിതിയിലും അചഞ്ചലമായ വിശ്വാസം ആവര്‍ത്തിച്ചതിന് നാട്ടുകാര്‍ക്ക് ഇന്ന് ഞാന്‍ നന്ദി പറയുന്നു. ലോകത്തിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പായിരുന്നു 24ലെ തെരഞ്ഞെടുപ്പ്. 65 കോടി ജനങ്ങള്‍ വോട്ട് ചെയ്ത തെരഞ്ഞെടുപ്പ്. ലോകത്തിലെ ഒരു രാജ്യത്തും ഇത്രയും വലിയ തെരഞ്ഞെടുപ്പ് നടന്നിട്ടില്ല. ഇതിനായി തെരഞ്ഞെടുപ്പ് കമ്മീഷനെയും വോട്ടിംഗ് പ്രക്രിയയുമായി ബന്ധപ്പെട്ട എല്ലാവരെയും ഞാന്‍ അഭിനന്ദിക്കുന്നു.ഏഷ്യൻ ഗെയിംസിൽ ഇന്ത്യയെ പ്രതിനിധീകരിച്ച കായികതാരങ്ങളെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പ്രധാനമന്ത്രിയുടെ പ്രസംഗം
October 10th, 06:25 pm
1951-ൽ ഇതേ സ്‌റ്റേഡിയത്തിൽ വെച്ചായിരുന്നു ആദ്യത്തെ ഏഷ്യൻ ഗെയിംസ് നടന്നത് എന്നത് അത്ഭുതകരമായ യാദൃശ്ചികതയാണ്. ഇന്ന് നിങ്ങൾ കാണിച്ച ആത്മവിശ്വാസവും ധൈര്യവും, നിങ്ങൾ നടത്തിയ പരിശ്രമങ്ങളും നിമിത്തം, രാജ്യത്തിന് നേടിത്തന്ന വിജയങ്ങൾ കാരണം ഇന്ത്യ മുഴുവനും ആഘോഷത്തിന്റെയും ഉത്സവത്തിന്റെയും ഒരു അന്തരീക്ഷമാണുള്ളത്. 100 മെഡൽ നേട്ടം എന്ന ലക്‌ഷ്യം കൈവരിക്കാൻ നിങ്ങൾ രാവും പകലും പരിശ്രമിച്ചു. ഏഷ്യൻ ഗെയിംസിൽ നിങ്ങളെപ്പോലുള്ള എല്ലാ അത്‌ലറ്റുകളുടെയും പ്രകടനത്തിൽ രാജ്യം മുഴുവൻ അഭിമാനിക്കുന്നു.2022ലെ ഏഷ്യൻ ഗെയിംസിൽ പങ്കെടുത്ത ഇന്ത്യൻ കായികതാരങ്ങളുടെ സംഘത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
October 10th, 06:24 pm
2022ലെ ഏഷ്യൻ ഗെയിംസിൽ പങ്കെടുത്ത ഇന്ത്യൻ കായികതാരങ്ങളുടെ സംഘത്തെ ന്യൂഡൽഹിയിലെ മേജർ ധ്യാൻചന്ദ് സ്റ്റേഡിയത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. കായികതാരങ്ങളുമായി അദ്ദേഹം ആശയവിനിമയം നടത്തി. ഏഷ്യൻ ഗെയിംസ് 2022ൽ 28 സ്വർണം ഉൾപ്പെടെ 107 മെഡലാണ് ഇന്ത്യ നേടിയത്.ഷൂട്ടിംഗില്‍ സ്വര്‍ണം നേടിയ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ പുരുഷ ടീമിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
September 28th, 11:05 am
ഏഷ്യന്‍ ഗെയിംസില്‍ ഷൂട്ടിംഗില്‍ സ്വര്‍ണം നേടിയ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ പുരുഷ ടീമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. ഷൂട്ടര്‍മാരായ, സരബ്‌ജ്യോത് സിംഗ്, അര്‍ജുന്‍ സിംഗ് ചീമ, ശിവ നര്‍വാള്‍ എന്നിവര്‍ തങ്ങളുടെ കൃത്യതയും വൈദഗ്ധ്യവും കൊണ്ട് രാജ്യത്തെ മുഴുവന്‍ അഭിമാനം കൊള്ളിച്ചുവെന്ന് ശ്രീ മോദി പറഞ്ഞു.ഷൂട്ടിങ് വനിതാവിഭാഗം 50 മീറ്റർ റൈഫിൾ 3 പൊസിഷൻസിൽ സ്വർണം നേടിയ സിഫ്ത് കൗർ സാമ്രയെ പ്രധാനമന്ത്രി അഭിനന്ദിച്ചു
September 27th, 09:30 pm
ഏഷ്യൻ ഗെയിംസ് ഷൂട്ടിങ് വനിതാവിഭാഗം 50 മീറ്റർ റൈഫിൾ 3 പൊസിഷൻസിൽ സ്വർണം നേടിയ സിഫ്ത് കൗർ സാമ്രയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.വനിതാ ഷൂട്ടിങ് 50 മീറ്റർ റൈഫിൾ 3 പൊസിഷൻസിൽ വെങ്കല മെഡൽ നേടിയ ആഷി ചൗക്‌സിയെ പ്രധാനമന്ത്രി അഭിനന്ദിച്ചു
September 27th, 09:29 pm
ഏഷ്യൻ ഗെയിംസിൽ വനിതാ ഷൂട്ടിങ് 50 മീറ്റർ റൈഫിൾ 3 പൊസിഷൻസിൽ വെങ്കല മെഡൽ നേടിയ ആഷി ചൗക്‌സിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.പുരുഷന്മാരുടെ സ്കീറ്റ് ഷൂട്ടിങ്ങിൽ ചരിത്രം കുറിച്ച് വെള്ളി മെഡൽ നേടിയ അനന്ത് ജീത് സിങ് നറൂക്കയെ പ്രധാനമന്ത്രി അഭിനന്ദിച്ചു
September 27th, 09:25 pm
ഏഷ്യൻ ഗെയിംസിൽ പുരുഷവിഭാഗം സ്‌കീറ്റ് ഷൂട്ടിങ്ങിൽ ചരിത്രം കുറിച്ച് വെള്ളി മെഡൽ നേടിയ അനന്ത് ജീത് സിങ് നറൂക്കയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം സമ്മാനിച്ചതിന് ഷൂട്ടര്‍മാരെ പ്രധാനമന്ത്രി അഭിനന്ദിച്ചു
September 25th, 02:53 pm
ഏഷ്യന്‍ ഗെയിംസ്-2022ല്‍ സ്വര്‍ണം നേടിയ 10 മീറ്റര്‍ എയര്‍ റൈഫിള്‍ പുരുഷ ടീമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.ഐ എസ് എസ് എഫ് ജൂനിയർ ലോകകപ്പിലെ പ്രകടനത്തിന് ഇന്ത്യൻ ഷൂട്ടർമാരെ പ്രധാനമന്ത്രി അഭിനന്ദിച്ചു
June 10th, 04:26 pm
2023-ലെ ഐ എസ് എസ് എഫ് ജൂനിയർ ലോകകപ്പിലെ പ്രകടനത്തിന് ഇന്ത്യൻ ഷൂട്ടർമാരെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. 15 മെഡലുകളുമായി ഇന്ത്യ മെഡൽ പട്ടികയിൽ ഒന്നാമതെത്തി.പാരാ ഷൂട്ടിംഗ് ലോകകപ്പിൽ സ്വർണം നേടിയ ഇന്ത്യൻ ഷൂട്ടർ അവനി ലേഖ് രയ്ക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം
June 08th, 11:25 am
ഫ്രാൻസിൽ നടന്ന പാരാ ഷൂട്ടിംഗ് ലോകകപ്പിൽ റെക്കോർഡ് സ്കോറോടെ സ്വർണം നേടിയ ഇന്ത്യൻ ഷൂട്ടർ അവനി ലേഖ് രയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.പാരാ ഷൂട്ടിംഗ് ലോകകപ്പിൽ സ്വർണം നേടിയ ഇന്ത്യൻ ഷൂട്ടർ ശ്രീഹർഷ ദേവരദ്ദിയെ പ്രധാനമന്ത്രി അഭിനന്ദിച്ചു
June 08th, 11:23 am
പാരാ ഷൂട്ടിംഗ് ലോകകപ്പിൽ സ്വർണം നേടിയ ഇന്ത്യൻ താരം ശ്രീഹർഷ ദേവരദ്ദിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.ഇന്ത്യയുടെ പാരാലിമ്പിക് സംഘത്തിന് സ്വവസതിയില്‍ ആതിഥേയത്വം വഹിച്ച് പ്രധാനമന്ത്രി
September 09th, 02:41 pm
ടോക്കിയോ 2020 പാരാലിമ്പിക്‌സില്‍ പങ്കെടുത്ത ഇന്ത്യന്‍ സംഘത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സ്വവസതിയില്‍ ആതിഥേയത്വം വഹിച്ചു. കായികതാരങ്ങളും പരിശീലകരും അടങ്ങുന്ന സംഘമാണ് പ്രധാനമന്ത്രിയുടെ വസതിയിലെത്തിയത്.എക്സ്ക്ലൂസീവ് ഫോട്ടോകൾ: പാരാലിമ്പിക് ചാമ്പ്യന്മാരുമായുള്ള അവിസ്മരണീയമായ സംവാദം
September 09th, 10:00 am
2020 ടോക്കിയോ പാരാലിമ്പിക്സിൽ പങ്കെടുത്ത ഇന്ത്യൻ പാരാലിമ്പിക് ചാമ്പ്യന്മാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി, ലോക വേദിയിൽ രാജ്യം അഭിമാനിച്ചുപാരാലിമ്പിക് ഗെയിംസിൽ സ്വർണ്ണ മെഡൽ നേടിയ ഷൂട്ടർ മനീഷ് നർവാളിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
September 04th, 10:58 am
ടോക്കിയോയിൽ നടക്കുന്ന പാരാലിമ്പിക് ഗെയിംസിൽ സ്വർണ്ണ മെഡൽ നേടിയ ഷൂട്ടർ മനീഷ് നർവാളിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.പാരാലിമ്പിക് ഗെയിംസിൽ വെള്ളി മെഡൽ നേടിയ ഷൂട്ടർ സിംഗ്‌രാജ് അധാനയെ പ്രധാനമന്ത്രി അഭിനന്ദിച്ചു
September 04th, 10:54 am
ടോക്കിയോയിൽ നടക്കുന്ന പാരാലിമ്പിക് ഗെയിംസിൽ വെള്ളി മെഡൽ നേടിയ ഷൂട്ടർ സിംഗ്‌രാജ് അധാനയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.