ഷിൻസോ ആബെയുടെ പത്നിയുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി

September 06th, 08:51 pm

ജപ്പാന്റെ മുൻ പ്രധാനമന്ത്രി, അന്തരിച്ച ഷിൻസോ ആബെയുടെ പത്നിയുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു കൂടിക്കാഴ്ച നടത്തി. ഷിൻസോ ആബെയുമായുള്ള വ്യക്തിപരമായ സൗഹൃദം കൂടിക്കാഴ്ചയിൽ സ്നേഹപൂർവം അനുസ്മരിച്ച ശ്രീ മോദി, ഇന്ത്യ-ജപ്പാൻ ബന്ധത്തിന്റെ സാധ്യതകളിൽ അദ്ദേഹത്തിന്റെ കരുത്തുറ്റ വിശ്വാസത്തെക്കുറിച്ച് എടുത്തുപറയുകയും ചെയ്തു.

മൻ കി ബാത്തിനെ കുറിച്ചുള്ള ജാപ്പനീസ് എംബസിയുടെ സന്ദേശത്തിന് പ്രധാനമന്ത്രി മറുപടി നൽകി

May 03rd, 08:40 pm

മൻ കി ബാത്തിന്റെ നൂറാം എപ്പിസോഡിനെക്കുറിച്ച് ഇന്ത്യയിലെ ജാപ്പനീസ് എംബസി ട്വീറ്റ് ചെയ്തു. 'മൻ കി ബാത്ത്: എ സോഷ്യൽ റെവല്യൂഷൻ ഓൺ റേഡിയോ' എന്ന പുസ്തകത്തിന്റെ മുഖവുരയിൽ അന്തരിച്ച ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെയുടെ സന്ദേശം എംബസി അനുസ്മരിച്ചു.

മുൻ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ ഔദ്യോഗിക സംസ്‌കാര ചടങ്ങിൽ പ്രധാനമന്ത്രി പങ്കെടുത്തു

September 27th, 04:34 pm

ടോക്കിയോയിലെ നിപ്പോൺ ബുഡോകാനിൽ മുൻ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ സംസ്‌കാര ചടങ്ങിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു. 20-ലധികം രാഷ്ട്രങ്ങളുടെയും ഗവൺമെന്റുകളുടെയും തലവന്മാർ ഉൾപ്പെടെ 100-ലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഔദ്യോഗിക ശവസംസ്കാര ചടങ്ങിൽ പങ്കെടുത്തു.

ജപ്പാൻ പ്രധാനമന്ത്രിയുമായുള്ള ഉഭയകക്ഷി യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആമുഖ പരാമർശങ്ങൾ

September 27th, 12:57 pm

ദുഃഖത്തിന്റെ വേളയിലാണ് നാം ഇന്ന് കണ്ടുമുട്ടുന്നത്. ഇന്ന് ജപ്പാനിൽ എത്തിയതിന് ശേഷം എനിക്ക് കൂടുതൽ സങ്കടം തോന്നുന്നു. കാരണം, കഴിഞ്ഞ തവണ ഞാൻ വന്നപ്പോൾ, ആബെ സാനുമായി ഞാൻ വളരെ നീണ്ട സംഭാഷണം നടത്തിയിരുന്നു. തിരികെ പോയിക്കഴിയുമ്പോൾ ഇങ്ങനെയൊരു വാർത്ത കേൾക്കേണ്ടിവരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല

ജപ്പാൻ പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച

September 27th, 09:54 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുമായി ഉഭയകക്ഷി ചർച്ച നടത്തി. . മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി തന്റെ അഗാധമായ അനുശോചനം അറിയിച്ചു. ഇന്ത്യ-ജപ്പാൻ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിലും സ്വതന്ത്രവും തുറന്നതും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഇന്തോ-പസഫിക് മേഖലയെന്ന ആശയം രൂപപ്പെടുത്തുന്നതിലും അന്തരിച്ച പ്രധാനമന്ത്രി ആബെയുടെ സംഭാവനകൾ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

പ്രധാനമന്ത്രി മോദി ജപ്പാനിലെ ടോക്കിയോയിൽ എത്തി ചേർന്നു

September 27th, 03:49 am

പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാനിലെ ടോക്കിയോയിലെത്തി ചേർന്നു. മുൻ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെയുടെ സംസ്‌കാര ചടങ്ങിൽ അദ്ദേഹം പങ്കെടുക്കും. സന്ദർശന വേളയിൽ പ്രധാനമന്ത്രി കിഷിദയുമായി പ്രധാനമന്ത്രി മോദി ഉഭയകക്ഷി ചർച്ചയും നടത്തും.

മുൻ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെയുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി ഇന്ന് ടോക്കിയോയിലേക്ക് പുറപ്പെടും

September 26th, 06:04 pm

മുൻ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെയുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് രാത്രി ജപ്പാനിലെ ടോക്കിയോയിലേക്ക് തിരിക്കും.

Our policy-making is based on the pulse of the people: PM Modi

July 08th, 06:31 pm

PM Modi addressed the first ‘Arun Jaitley Memorial Lecture’ in New Delhi. In his remarks, PM Modi said, We adopted the way of growth through inclusivity and tried for everyone’s inclusion. The PM listed measures like providing gas connections to more than 9 crore women, more than 10 crore toilets for the poor, more than 45 crore Jan Dhan accounts, 3 crore pucca houses to the poor.

PM Modi addresses the first "Arun Jaitley Memorial Lecture" in New Delhi

July 08th, 06:30 pm

PM Modi addressed the first ‘Arun Jaitley Memorial Lecture’ in New Delhi. In his remarks, PM Modi said, We adopted the way of growth through inclusivity and tried for everyone’s inclusion. The PM listed measures like providing gas connections to more than 9 crore women, more than 10 crore toilets for the poor, more than 45 crore Jan Dhan accounts, 3 crore pucca houses to the poor.

മുൻ ജാപ്പനീസ് പ്രധാനമന്ത്രി ആബെ ഷിൻസോയുടെ ദാരുണമായ വിയോഗത്തിൽ പ്രധാനമന്ത്രി ഞെട്ടലും ദുഃഖവും രേഖപ്പെടുത്തി

July 08th, 04:42 pm

മുൻ ജാപ്പനീസ് പ്രധാനമന്ത്രി ആബെ ഷിൻസോയുടെ ദാരുണമായ വിയോഗത്തിൽ പ്രധാനമന്ത്രി ഞെട്ടലും ദുഃഖവും രേഖപ്പെടുത്തി. അബെയുമായുള്ള തന്റെ ബന്ധവും സൗഹൃദവും ഊന്നിപ്പറയുകയും ഇന്ത്യ-ജപ്പാൻ ബന്ധം ഒരു പ്രത്യേക തന്ത്രപരവും ആഗോളവുമായ പങ്കാളിത്തത്തിന്റെ തലത്തിലേക്ക് ഉയർത്താൻ അദ്ദേഹം നൽകിയ മഹത്തായ സംഭാവനയെ കുറിച്ച് ശ്രീ മോദി പരാമർശിക്കുകയും ചെയ്തു. ആബെ ഷിൻസോയോടുള്ള അഗാധമായ ആദരവിന്റെ അടയാളമായി 2022 ജൂലൈ 9 ന് ശ്രീ മോദി ഒരു ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. ടോക്കിയോയിൽ നടന്ന അവരുടെ ഏറ്റവും പുതിയ കൂടിക്കാഴ്ചയുടെ ചിത്രവും പ്രധാനമന്ത്രി പങ്കുവച്ചു.

മോദി-അബെ: ഒരു പ്രത്യേക സൗഹൃദം

July 08th, 04:05 pm

ഷിൻസോ ആബെയുടെ ആകസ്മികവും ദാരുണവുമായ വിയോഗം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിപരമായ നഷ്ടമാണ്. ട്വീറ്റുകളുടെ ഒരു പരമ്പരയിൽ അദ്ദേഹം തന്റെ വ്യാകുലതയും സങ്കടവും ഉൾക്കൊള്ളിച്ചു

ജപ്പാൻ മുൻ പ്രധാനമന്ത്രി ആബെ ഷിൻസോയ്‌ക്കെതിരായ ആക്രമണത്തിൽ പ്രധാനമന്ത്രി നടുക്കം പ്രകടിപ്പിച്ചു

July 08th, 11:33 am

ജപ്പാൻ മുൻ പ്രധാനമന്ത്രി ആബെ ഷിൻസോയ്‌ക്കെതിരായ ആക്രമണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടുക്കവും അഗാധമായ ദുഃഖവും രേഖപ്പെടുത്തി.

സെൻ ഗാർഡനും കൈസൻ അക്കാദമിയും ഇന്ത്യ-ജപ്പാൻ ബന്ധത്തിന്റെ ആത്മവിശ്വാസത്തിന്റെയും ആധുനികതയുടെയും പ്രതീകമാണ്: പ്രധാനമന്ത്രി

June 27th, 12:21 pm

അഹമ്മദാബാദിലെ എ.എം.എയില്‍ സെന്‍ ഗാര്‍ഡനും കൈസന്‍ അക്കാദമിയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.സെന്‍', ഇന്ത്യയുടെ 'ധ്യാന്‍' എന്നിവ തമ്മിലുള്ള സാമ്യം ചൂണ്ടിക്കാണിച്ചുകൊണ്ട്, പുറമെയുള്ള പുരോഗതിക്കും വളര്‍ച്ചയ്ക്കുമൊപ്പം ഉള്ളിലെ സമാധാനത്തിനും ഊന്നല്‍ നല്‍കിയാണ് പ്രധാനമന്ത്രി സംസാരിച്ചത്.

അഹമ്മദാബാദ് എ.എം.എയില്‍ സെന്‍ ഗാര്‍ഡനും കൈസന്‍ അക്കാദമിയും ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

June 27th, 12:20 pm

അഹമ്മദാബാദിലെ എ.എം.എയില്‍ സെന്‍ ഗാര്‍ഡനും കൈസന്‍ അക്കാദമിയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരുന്നു ചടങ്ങ്.

PM Modi's message at India-Japan Samvad Conference

December 21st, 09:30 am

PM Narendra Modi addressed the India-Japan Samvad Conference. He said the governments must keep “humanism” at the core of its policies. “We had dialogues in past but they were aimed at pulling others down, now let us rise together,” he said.

Telephone Conversation between PM and Prime Minister of Japan

April 10th, 03:44 pm

Prime Minister Shri Narendra Modi spoke on telephone today with H.E. Shinzo Abe, Prime Minister of Japan.

പ്രധാനമന്ത്രി ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ അബെയുമായി കൂടിക്കാഴ്ച്ച നടത്തി

November 04th, 11:43 am

ഇന്ന് ബാങ്കോക്കിൽ നടന്ന കിഴക്കൻ ഏഷ്യ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ അബെയുമായി കൂടിക്കാഴ്ച്ച നടത്തി. ഈ വർഷം അവസാനം നടക്കാൻ ഇരിക്കുന്ന വാർഷിക ഉച്ചകോടിക്കും, ഇന്ത്യ-ജപ്പാൻ 2 + 2 ഡയലോഗിനെ കുറിച്ചും ചർച്ചയിൽ ഊന്നൽ നൽകി.

ജപ്പാനില്‍ ഹഗിബിസ് ചുഴലിക്കാറ്റില്‍ ജീവനാശമുണ്ടായതില്‍ പ്രധാനമന്ത്രി അനുശോചിച്ചു

October 13th, 09:13 pm

ജപ്പാനില്‍ ഹഗിബിസ് ചുഴലിക്കാറ്റില്‍ ജീവനാശം സംഭവിക്കാനിടയായതില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുശോചിച്ചു. ‘ജപ്പാനില്‍ ശക്തമായ ചുഴലിക്കാറ്റായ ഹഗിബിസ് നിമിത്തം ജീവനാശം സംഭവിക്കാനിടയായതില്‍ ഓരോ ഇന്ത്യക്കാരന്റെയും പേരില്‍ അനുശോചിക്കുന്നു. ഈ പ്രകൃതിദുരന്തം സൃഷ്ടിച്ച നാശനഷ്ടങ്ങളില്‍നിന്നു മുക്തി നേടാന്‍ എത്രയും പെട്ടെന്നു സാധിക്കട്ടെയെന്നു ഞാന്‍ ആശംസിക്കുന്നു. ജപ്പാന്‍ ജനതയുടെ തയ്യാറെടുപ്പും ഉത്പതിഷ്ണുത്വവും എന്റെ സുഹൃത്ത് ഷിന്‍സോ ആബേയുടെ നേതൃത്വവും പ്രതിസന്ധിയെ വേഗത്തില്‍ ഫലപ്രദമായി മറികടക്കാന്‍ പര്യാപ്തമാണെന്ന് എനിക്ക് ഉറപ്പാണ്. പ്രകൃതി ദുരന്തങ്ങള്‍ക്കെതിരെയുള്ള ജപ്പാന്റ തയ്യാറെടുപ്പ് അഭിനന്ദിക്കപ്പെട്ടിട്ടുള്ളതാണ്. ഈ പ്രതിസന്ധിഘട്ടത്തില്‍ ജപ്പാന് ഇന്ത്യ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയാണ്. നേരത്തേ നിശ്ചയിച്ചതുപ്രകാരം ജപ്പാനിലെത്തിയ ഇന്ത്യന്‍ നാവിക സേനാംഗങ്ങള്‍ക്ക് അടിയന്തര സഹായം നല്‍കാന്‍ സന്തോഷമേയുള്ളൂ.’, അദ്ദേഹം പറഞ്ഞു.

റഷ്യയിലെ വ്‌ളാഡിവോസ്റ്റോക്കിൽ പ്രധാനമന്ത്രി മോദി ലോക നേതാക്കളുമായിഉഭയകക്ഷി കൂടിക്കാഴ്ച നടത്തി

September 05th, 09:48 am

കിഴക്കൻ സാമ്പത്തിക ഫോറത്തിൽ പങ്കെടുക്കാനായ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയിലെ വ്‌ളാഡിവോസ്റ്റോക്ക് സന്ദർശിക്കും. ഉച്ചകോടിക്കിടെ പ്രധാനമന്ത്രി മോദി നിരവധി ലോക നേതാക്കളുമായി ചർച്ച നടത്തി.

ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയുമായി പ്രധാനമന്ത്രി മോദി ഉഭയകക്ഷി ചർച്ച നടത്തി

June 27th, 12:26 pm

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയും ഒസാക്കയിൽ ചർച്ച നടത്തി. ജപ്പാനിലെ റീവ യുഗം ആരംഭിച്ചതിനുശേഷമുള്ള ഇരു നേതാക്കളും തമ്മിലുള്ള ആദ്യത്തെ കൂടിക്കാഴ്ചയാണിത്.