മോദി സർക്കാർ വിദ്യാഭ്യാസ മേഖലയെ മാറ്റുന്നത് ഇങ്ങനെയാണ്

September 07th, 12:03 pm

പ്രാഥമിക, ഉന്നത, മെഡിക്കൽ വിദ്യാഭ്യാസത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് വിദ്യാഭ്യാസ മേഖലയെ ദ്രുതഗതിയിൽ പരിവർത്തനം ചെയ്യുന്നതിന് മോദി സർക്കാർ ഊന്നൽ നൽകി 2014 മുതൽ, മോദി സർക്കാർ പുതിയ ഐഐടികൾ, ഐഐഎമ്മുകൾ, ഐഐഐടികൾ, എൻഐടികൾ, എൻഐഡികൾ എന്നിവ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചു. 2014 മുതൽ എല്ലാ വർഷവും ഒരു പുതിയ ഐഐടിയും ഐഐഎമ്മും തുറന്നിട്ടുണ്ട്.

ശിക്ഷക് പര്‍വ് ഉദ്ഘാടന സമ്മേളനത്തിലെ പ്രധാനമന്ത്രിയുടെ പ്രസംഗം

September 07th, 10:31 am

കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകര്‍ ശ്രീ ധര്‍മേന്ദ്ര പ്രധാന്‍ ജി, ശ്രീമതി അന്നപൂര്‍ണാ ദേവി ജി, വിവിധ സംസ്ഥാനങ്ങളിലെ ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രിമാരായ ഡോ. സുഭാസ് സര്‍ക്കാര്‍ ജി, ഡോ. രാജ്കുമാര്‍ രഞ്ജന്‍ സിംഗ് ജി, ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കരട് തയ്യാറാക്കിയ സമിതിയുടെ ചെയര്‍മാന്‍ ഡോ. കസ്തൂരി രംഗന്‍ ജി, അദ്ദേഹത്തിന്റെ സംഘത്തിലെ ആദരണീയരായ അംഗങ്ങള്‍, പ്രിന്‍സിപ്പല്‍മാര്‍, അധ്യാപകര്‍, രാജ്യത്തുടനീളമുള്ള പ്രിയപ്പെട്ട വിദ്യാര്‍ത്ഥികളേ,

ശിക്ഷക് പര്‍വിന്റെ ഉദ്ഘാടന സമ്മേളനത്തെ അഭിസംബോധനചെയ്ത് പ്രധാനമന്ത്രി; വിദ്യാഭ്യാസമേഖലയിലെ നിരവധി സുപ്രധാന സംരംഭങ്ങള്‍ക്കും തുടക്കം കുറിച്ചു

September 07th, 10:30 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശിക്ഷക് പര്‍വിന്റെ ഉദ്ഘാടന സമ്മേളനത്തെ ഇന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ അഭിസംബോധന ചെയ്തു. ഇന്ത്യന്‍ ആംഗ്യഭാഷാ നിഘണ്ടു (യൂണിവേഴ്‌സല്‍ ഡിസൈന്‍ ഓഫ് ലേണിംഗിന് അനുസൃതമായി ശ്രവണവൈകല്യമുള്ളവര്‍ക്കുള്ള ഓഡിയോയും എഴുത്തും ഉള്‍പ്പെടുത്തിയ ആംഗ്യഭാഷാ വീഡിയോ), സംസാരിക്കുന്ന പുസ്തകങ്ങള്‍ (കാഴ്ചവൈകല്യമുള്ളവര്‍ക്കുള്ള ഓഡിയോ ബുക്കുകള്‍), സിബിഎസ്ഇ സ്‌കൂള്‍ നിലവാര ഉറപ്പ് നല്‍കല്‍-മൂല്യനിര്‍ണയ ചട്ടക്കൂട്, നിപുണ്‍ ഭാരതിനായുള്ള നിഷ്ഠ അധ്യാപകരുടെ പരിശീലന പരിപാടി, വിദ്യാഞ്ജലി പോര്‍ട്ടല്‍ (സ്‌കൂള്‍ വികസനത്തിനായി വിദ്യാഭ്യാസ സന്നദ്ധപ്രവര്‍ത്തകര്‍/ദാതാക്കള്‍/സിഎസ്ആര്‍ നിക്ഷേപകര്‍ എന്നിവര്‍ക്കു സൗകര്യപ്രദമാകുന്നതിന്) എന്നിവയ്ക്കും അദ്ദേഹം തുടക്കം കുറിച്ചു.

അധ്യാപക ഉത്സവത്തിന്റെ ഉദ്‌ഘാടന സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും

September 05th, 02:32 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2021 സെപ്റ്റംബർ 7 ന് രാവിലെ 11 മണിക്ക് ശിക്ഷക് പർവിന്റെ ഉദ്ഘാടന സമ്മേളനത്തിൽ സംസാരിക്കും. പരിപാടിയിൽ വിദ്യാഭ്യാസ മേഖലയിലെ ഒന്നിലധികം സുപ്രധാന സംരംഭങ്ങളും അദ്ദേഹം ആരംഭിക്കും.

പ്രധാനമന്ത്രി മത്സ്യ സമ്പാദ യോജനയുടെ സമാരംഭം കുറിച്ച ചടങ്ങില്‍ പ്രധാനമന്ത്രിയുടെ അഭിസംബോധനയുടെ മലയാളം പരിഭാഷ

September 11th, 11:01 am

രാജ്യത്തിനും ബീഹാറിനും വേണ്ടി, ഗ്രാമത്തിലെ ജീവിതം മെച്ചപ്പെടുത്തുന്നതിനും, മത്സ്യമേഖല, ഡയറി, മൃഗസംരക്ഷണം പഠനവും കൃഷി എന്നീ മേഖലയിലെ ഗവേഷണവുമായി ബന്ധപ്പെട്ടും നൂറുക്കണക്കിന് കോടി രൂപയുടെ പദ്ധതികള്‍ക്ക് സമാരംഭം കുറിച്ചിരിക്കുകയാണ്. ഈ അവസരത്തില്‍ ഞാന്‍ ബീഹാറിലെ സഹോദരി സഹോദരന്മാരെ അഭിനന്ദിക്കുന്നു.

ദേശീയ വിദ്യാഭ്യാസ നയം 2020 നു കീഴില്‍ ’21-ാം നൂറ്റാണ്ടിലെ സ്‌കൂള്‍ വിദ്യാഭ്യാസം’ കോണ്‍ക്ലേവിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

September 11th, 11:00 am

ദേശീയ വിദ്യാഭ്യാസ നയം 2020 നു കീഴില്‍ '21ാം നൂറ്റാണ്ടിലെ സ്‌കൂള്‍ വിദ്യാഭ്യാസം' കോണ്‍ക്ലേവിനെ ഇന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദി അഭിസംബോധന ചെയ്തു. ദേശീയ വിദ്യാഭ്യാസ നയം 21-ാം നൂറ്റാണ്ടിലെ ഇന്ത്യയ്ക്കു പുതിയ ദിശാബോധം നല്‍കാന്‍ പോവുകയാണെന്നും രാജ്യത്തിന്റെ ഭാവി നിര്‍മാണ പ്രക്രിയയുടെ അടിത്തറ പാകുന്ന പ്രവര്‍ത്തനത്തിന് നാം പങ്കാളികളാകുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ മൂന്ന് ദശാബ്ദങ്ങളായി നമ്മുടെ ജീവിതത്തിന്റെ ഒരു വശവും മാറ്റമില്ലാതെ നിലനില്‍ക്കുന്നില്ല. എന്നാല്‍, നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം ഇപ്പോഴും പഴയതു തന്നെയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.