ഗുജറാത്തിലെ ഗാന്ധിനഗറില്‍ നടന്ന വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടി, 2024ന്റെ ഉദ്ഘാടനച്ചടങ്ങില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
January 10th, 10:30 am
നിങ്ങള്‍ക്കെല്ലാവര്‍ക്കും 2024 വര്‍ഷത്തേക്കുള്ള എന്റെ ഹൃദയംഗമമായ പുതുവല്‍സര ആശംസകള്‍ നേരുന്നു. ഭാരതം ഈയിടെ സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷം ആഘോഷിക്കുകയും നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന്റെ ശതാബ്ദി ആഘോഷത്തോടെ വികസിത പദവി കൈവരിക്കാന്‍ ലക്ഷ്യമിട്ട് അടുത്ത 25 വര്‍ഷത്തേക്ക് അതിന്റെ ലക്ഷ്യങ്ങള്‍ക്കായി ഉത്സാഹത്തോടെ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ഈ 25 വര്‍ഷത്തെ ഭരണകാലം ഭാരതത്തിന് 'അമൃത കാല'മാണ്. ഇത് പുതിയ അഭിലാഷങ്ങളുടെയും പുതിയ തീരുമാനങ്ങളുടെയും തുടര്‍ച്ചയായ നേട്ടങ്ങളുടെയും ഒരു കാലഘട്ടത്തെ സൂചിപ്പിക്കുന്നു. 'അമൃത കാല'ത്തില്‍ നടക്കുന്ന ഈ പ്രഥമ വൈബ്രന്റ് ഗുജറാത്ത് ആഗോള ഉച്ചകോടിക്കു വളരെയധികം പ്രാധാന്യമുണ്ട്. ഈ ഉച്ചകോടിയില്‍ നമ്മളോടൊപ്പം ചേര്‍ന്ന നൂറിലധികം രാജ്യങ്ങളുടെ പ്രതിനിധികള്‍ ഭാരതത്തിന്റെ വികസന യാത്രയിലെ വിലപ്പെട്ട സഖ്യകക്ഷികളാണ്. നിങ്ങള്‍ക്കെല്ലാവര്‍ക്കും ഞാന്‍ ഊഷ്മളമായ സ്വാഗതവും അഭിനന്ദനങ്ങളും അറിയിക്കുന്നു.വൈബ്രന്റ് ഗുജറാത്ത് ആഗോള ഉച്ചകോടിയുടെ പത്താം പതിപ്പ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
January 10th, 09:40 am
വൈബ്രന്റ് ഗുജറാത്ത് ആഗോള ഉച്ചകോടി 2024ന്റെ പത്താം പതിപ്പ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ഗാന്ധിനഗറിലെ മഹാത്മാ മന്ദിറിൽ ഉദ്ഘാടനം ചെയ്തു. ‘ഭാവിയിലേക്കുള്ള കവാടം’ എന്നതാണ് 34 രാജ്യങ്ങളും 16 സംഘടനകളും പങ്കാളികളാകുന്ന ഈ വർഷത്തെ ഉച്ചകോടിയുടെ പ്രമേയം. വടക്കു കിഴക്കൻ മേഖലകളിലെ നിക്ഷേപ അവസരങ്ങൾ പ്രദർശിപ്പിക്കുന്നതിനുള്ള വേദിയായി വടക്കുകിഴക്കൻമേഖലാ വികസനമന്ത്രാലയവും ഈ ഉച്ചകോടി ഉപയോഗിക്കുന്നു.പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എ.ഇ പ്രസിഡന്റുമായി സംസാരിച്ചു
November 03rd, 06:44 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി ടെലിഫോണ്‍ സംഭാഷണം നടത്തി.പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇ പ്രസിഡന്റുമായി സംസാരിച്ചു
August 24th, 09:48 pm
പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇ പ്രസിഡന്റ്കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ഇന്ത്യ-യുഎഇ സംയുക്തപ്രസ്താവന
July 15th, 06:36 pm
ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ചുള്ള ചട്ടക്കൂട് കൺവെൻഷൻ (യുഎൻഎഫ്‌സിസിസി), പാരീസ് ഉടമ്പടി എന്നിവയുടെ അടിസ്ഥാന തത്വങ്ങളെയും കടമകളെയും മാനിച്ച്, ആഗോളതലത്തിലെ കൂട്ടായ പ്രവർത്തനത്തിലൂടെ കാലാവസ്ഥാ വ്യതിയാനമുയർത്തുന്ന ആഗോള വെല്ലുവിളിയെ അഭിമുഖീകരിക്കേണ്ടത് അടിയന്തിര ആവശ്യമാണെന്ന് ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും വ്യക്തമാക്കി. കാലാവസ്ഥാ വിഷയങ്ങൾ, ഡീകാർബണൈസേഷൻ, സംശുദ്ധ ഊർജം എന്നിവയിൽ സഹകരണം വർധിപ്പിക്കാനും UNFCCC കക്ഷികളുടെ സമ്മേളനത്തിന്റെ 28-ാം സെഷനിൽനിന്ന് പ്രത്യക്ഷവും അർഥവത്തായതുമായ ഫലങ്ങൾ കൈവരിക്കാൻ ഒരുമിച്ച് പ്രവർത്തിക്കാനുമുള്ള പ്രതിബദ്ധത നേതാക്കൾ അറിയിച്ചു.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ യു.എ.ഇ സന്ദര്‍ശന വേളയില്‍ പുറപ്പെടുവിച്ച ഇന്ത്യ-യുഎഇ സംയുക്ത പ്രസ്താവന
July 15th, 06:31 pm
യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും ഇന്ത്യന്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും 2023 ജൂലൈ 15 ന് അബുദാബിയില്‍ കൂടിക്കാഴ്ച നടത്തി.യുഎഇ പ്രസിഡന്റുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച
July 15th, 05:12 pm
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2023 ജൂലായ് 15-ന് അബുദാബിയിൽ വെച്ച് യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി ഒറ്റയ്ക്കും, പ്രതിനിധി തലത്തിലും കൂടിക്കാഴ്ച നടത്തി.ഫ്രാൻസ്-യുഎഇ സന്ദർശനത്തിനായി പുറപ്പടുന്നതിന് മുന്നോടിയായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസ്താവന
July 13th, 06:02 am
ഫ്രഞ്ച് ദേശീയ ദിനാഘോഷത്തിൽ, അഥവാ പാരീസിലെ ബാസ്റ്റിൽ ദിനാഘോഷത്തിൽ പ്രസിഡന്റ് മാക്രോണിനൊപ്പം വിശിഷ്ടാതിഥിയായി ഞാൻ പങ്കെടുക്കുന്നതിനാൽ ഈ സന്ദർശനം സവിശേഷമാണ്. ഇന്ത്യയുടെ മൂന്നു സേനാവിഭാഗങ്ങളുടെ സംഘം ബാസ്റ്റിൽ ഡേ പരേഡിന്റെ ഭാഗമാകും. ഇന്ത്യയുടെ വ്യോമസേനാ വിമാനങ്ങൾ ഈ അവസരത്തിൽ ഫ്ലൈ-പാസ്റ്റ് (യുദ്ധവിമാനങ്ങളുടെ പരേഡ്) നടത്തും.ഫ്രാൻസ്-യുഎഇ സന്ദർശനത്തിനായി പുറപ്പടുന്നതിന് മുന്നോടിയായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസ്താവന
July 13th, 06:00 am
ഈ വർഷം നമ്മുടെ തന്ത്രപരമായ പങ്കാളിത്തത്തിന്റെ 25-ാം വാർഷികമാണ്. ആഴത്തിലുള്ള വിശ്വാസത്തിലും പ്രതിബദ്ധതയിലും വേരൂന്നിയ നമ്മുടെ ഇരു രാജ്യങ്ങളും പ്രതിരോധം, ബഹിരാകാശം, ആണവമേഖല, സമുദ്രസമ്പദ്‌വ്യവസ്ഥ, വ്യാപാരം, നിക്ഷേപം, വിദ്യാഭ്യാസം, സംസ്കാരം, ജനങ്ങളുമായുള്ള ബന്ധങ്ങൾ എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ അടുത്തു സഹകരിക്കുന്നു. പ്രാദേശികവും ആഗോളവുമായ വിഷയങ്ങളിലും നാം ഒരുമിച്ചു പ്രവർത്തിക്കുന്നു.പ്രധാനമന്ത്രിയുടെ ഫ്രാൻസ്, യുഎഇ സന്ദർശനം (ജൂലൈ 13-15, 2023)
July 12th, 02:19 pm
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ക്ഷണപ്രകാരമാണ് 2023 ജൂലൈ 13നും 14നും പ്രധാനമന്ത്രി പാരീസ് സന്ദർശിക്കുന്നത്. 2023 ജൂലൈ 14ന് നടക്കുന്ന ബാസ്റ്റിൽ ഡേ പരേഡിൽ പ്രധാനമന്ത്രി വിശിഷ്ടാതിഥിയാകും. ഇന്ത്യൻ സായുധ സേനാ സംഘവും പരേഡിൽ പങ്കെടുക്കും.ഐ2യു2 ഉച്ചകോടിയില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ അഭിസംബോധന
July 14th, 04:51 pm
ആദ്യമായി, പ്രധാനമന്ത്രിയായി ചുമതലയേറ്റ ലാപിഡിന് അഭിനന്ദനങ്ങളും ആശംസകളും നേരുകയാണ്.പ്രധാനമന്ത്രിയും യു എ ഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും തമ്മിൽ കൂടിക്കാഴ്ച നടത്തി
June 28th, 09:11 pm
മ്യൂണിക്കിൽ നിന്ന് ഇന്ന് മടങ്ങിയെത്തിയ പ്രധാനമന്ത്രി അബുദാബിയിൽ അൽപ്പസമയം ചെലവിട്ടു. പ്രധാനമന്ത്രി യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ സന്ദർശിച്ചു. 2019 ഓഗസ്റ്റിനു ശേഷം പ്രധാനമന്ത്രി കഴിഞ്ഞ തവണ അബുദാബി സന്ദർശിച്ച ശേഷം ഇരു നേതാക്കളും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്.പ്രധാനമന്ത്രി മോദി അബുദാബിയിലെത്തി ചേർന്നു
June 28th, 05:32 pm
പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയിലെ അബുദാബിയിലെത്തി. യുഎഇ പ്രസിഡന്റ്ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും രാജകുടുംബത്തിലെ മുതിർന്ന അംഗങ്ങളും പ്രധാനമന്ത്രി മോദിയെ വിമാനത്താവളത്തിൽ സ്വീകരിച്ചു.യുഎഇയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
May 14th, 08:20 pm
യുഎഇയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അബുദാബി ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും തമ്മിൽ ടെലിഫോൺ സംഭാഷണം നടത്തി
September 03rd, 10:27 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉച്ചയ്ക്ക് അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി ടെലിഫോണിൽ സംസാരിച്ചു. ഇന്ത്യ-യുഎഇ സമഗ്രമായ തന്ത്രപരമായ പങ്കാളിത്തത്തിന് കീഴിലുള്ള വിവിധ മേഖലകളിൽ ഉഭയകക്ഷി സഹകരണത്തിലെ തുടർച്ചയായ പുരോഗതി ഇരു നേതാക്കളും ക്രിയാത്മകമായി വിലയിരുത്തി. കോവിഡ് -19 മഹാമാരിയുടെ സമയത്ത് ഇന്ത്യൻ സമൂഹത്തിന് യുഎഇ നൽകുന്ന പിന്തുണയെ പ്രധാനമന്ത്രി അഭിനന്ദിച്ചു. 2021 ഒക്ടോബർ 1 മുതൽ ദുബായിൽ നടക്കുന്ന എക്സ്പോ -2020-ന് അദ്ദേഹം ആശംസകൾ അറിയിച്ചു.Telephone conversation between PM and Crown Prince of Abu Dhabi
May 25th, 07:54 pm
In a telephonic conversation with HH Sheikh Mohamed bin Zayed Al Nahyan, Crown Prince of Abu Dhabi, Prime Minister Modi conveyed Eid greetings. The leaders expressed satisfaction about the effective cooperation between the two countries during the COVID-19 pandemic situation.Telephonic Conversation between PM and Crown Prince of Abu Dhabi
March 26th, 11:35 pm
Prime Minister Shri Narendra Modi spoke on telephone today with His Highness Sheikh Mohammed Bin Zayed Al Nahyan, the Crown Prince of Abu Dhabi.പ്രധാനമന്ത്രി മോദി യുഎഇയിൽ എത്തി ചേർന്നു
August 23rd, 11:08 pm
പ്രധാനമന്ത്രി തൻ്റെ ത്രിരാഷ്ട്ര പര്യടനത്തിന്റെ രണ്ടാം പാദത്തിൽ യുഎഇയിൽ എത്തിച്ചേരുന്നുഅബുദാബിയിലെ കിരീടാവകാശിയായ രാജകുമാരനുമായി പ്രധാനമന്ത്രി ടെലിഫോണില്‍ സംസാരിച്ചു
March 11th, 08:39 pm
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി യു.എ.ഇയിലെ കിരീടാവകാശിയായ രാജകുമാരനും യു.എ.ഇ. സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ബഹുമാനപ്പെട്ട ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍-നഹ്യാനുമായി ടെലിഫോണില്‍ സംസാരിച്ചു.ലോകബാങ്കിന്റെ ഈസ് ഓഫ് ഡൂയിങ് ബിസിനസ് റാങ്കിങ്ങിൽ ഇന്ത്യയുടെ കുതിച്ചുചാട്ടം അഭൂതപൂർവമാണ്: പ്രധാനമന്ത്രി മോദി ദുബായിൽ
February 11th, 12:38 pm
ദുബായിലെ ദുബായ് ഓപറ ഹൌസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യൻ വംശജരുമായി സംവദിച്ചു. യു.എ.ഇയിലെ അബുദാബിയിൽ ആദ്യ ഹിന്ദു വക്ഷേത്രത്തിന്റെ ശിലാസ്ഥാപന ചടങ്ങിന് പ്രധാനമന്ത്രി നരേന്ദ്രമോദി സാക്ഷ്യം വഹിച്ചു.