യുഎഇ-ഖത്തർ സന്ദർശനത്തിനു പുറപ്പെടുന്നതിനു മുന്നോടിയായി പ്രധാനമന്ത്രി നടത്തിയ പ്രസ്താവന
February 13th, 10:46 am
വ്യാപാരം, നിക്ഷേപം, പ്രതിരോധം, സുരക്ഷ, ഭക്ഷ്യ-ഊർജ സുരക്ഷ, വിദ്യാഭ്യാസം തുടങ്ങിയ വിവിധ മേഖലകളിൽ കഴിഞ്ഞ ഒമ്പതുവർഷത്തിനിടെ യുഎഇയുമായുള്ള നമ്മുടെ സഹകരണം പലമടങ്ങു വർധിച്ചു. സാംസ്കാരികവും ജനങ്ങൾ തമ്മിലുള്ളതുമായ നമ്മുടെ ബന്ധം മുമ്പത്തേക്കാളേറെ ശക്തമാണ്.ലോക കാലാവസ്ഥാപ്രവർത്തന ഉച്ചകോടിക്കായി യുഎഇയിലേക്കു പുറപ്പെടുംമുമ്പ് പ്രധാനമന്ത്രിയുടെ പ്രസ്താവന
November 30th, 05:44 pm
“യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ എന്റെ സഹോദരൻ ബഹുമാനപ്പെട്ട ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ക്ഷണപ്രകാരം, 2023 ഡിസംബർ ഒന്നിന് നടക്കുന്ന സിഒപി-28-ന്റെ ലോക കാലാവസ്ഥാ പ്രവർത്തന ഉച്ചകോടിയിൽ പങ്കെടുക്കാൻ ഞാൻ ദുബായിലേക്ക് പോവുകയാണ്. കാലാവസ്ഥാ പ്രവർത്തന രംഗത്ത് ഇന്ത്യയുടെ പ്രധാന പങ്കാളിയായ യുഎഇയുടെ അധ്യക്ഷതയിലാണ് ഈ സുപ്രധാന പരിപാടി നടക്കുന്നത് എന്നതിൽ എനിക്ക് ആഹ്ലാദമുണ്ട്.