അബുദാബി കിരീടാവകാശിയെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി

September 09th, 08:40 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിൽ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ സ്വാഗതം ചെയ്തു. ഇരു നേതാക്കളും വിവിധ വിഷയങ്ങളിൽ ഫലപ്രദമായ ചർച്ചകൾ നടത്തി. ഇന്ത്യ-യുഎഇ സൗഹൃദം വർധിപ്പിക്കാനുള്ള ഷെയ്ഖ് ഖാലിദിൻ്റെ താല്പര്യത്തെ ശ്രീ മോദി പ്രശംസിച്ചു.

പരിണിതഫലങ്ങളുടെ പട്ടിക: അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ഇന്ത്യയിലേക്കുള്ള ഔദ്യോഗിക സന്ദർശനം

September 09th, 07:03 pm

എമിറേറ്റ്സ് ന്യൂക്ലിയർ പവർ കമ്പനിയും (ENEC) ന്യൂക്ലിയർ പവർ കോഓപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡും (NPCIL) തമ്മിൽ ബറാക ആണവോർജ നിലയത്തിന്റെ പ്രവർത്തനവും പരിപാലനവും സംബന്ധിച്ച ധാരണാപത്രം

അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ഇന്ത്യാസന്ദർശനം (സെപ്റ്റംബർ 9-10, 2024)

September 09th, 07:03 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം 2024 സെപ്റ്റംബർ 9, 10 തീയതികളിൽ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനം നടത്തുകയാണ്. ഈ പദവിയിൽ കിരീടാവകാശിയുടെ ആദ്യ ഔദ്യോഗിക ഇന്ത്യാസന്ദർശനമാണിത്. ഇന്നലെ ഡൽഹിയിലെത്തിയ അദ്ദേഹത്തെ വാണിജ്യ-വ്യവസായ മന്ത്രി ശ്രീ പീയൂഷ് ഗോയൽ സ്വീകരിക്കുകയും ആചാരപരമായ ഗാർഡ് ഓഫ് ഓണർ നൽകുകയും ചെയ്തു. മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും വൻകിട വ്യവസായ പ്രതിനിധിസംഘവും അദ്ദേഹത്തെ അനുഗമിക്കുന്നു.

ദുബായിലെ എക്‌സ്‌പോ 2020 ഇന്ത്യാ പവലിയനുള്ള പ്രധാനമന്ത്രിയുടെ സന്ദേശത്തിന്റെ പൂർണ രൂപം

October 01st, 08:55 pm

ദുബായിലെ എക്‌സ്‌പോ 2020 ഇന്ത്യാ പവലിയനിലേക്ക് സ്വാഗതം. ഇത് ഒരു ചരിത്രപരമായ മേളയാണ്. പശ്ചിമേഷ്യ, ആഫ്രിക്ക, ദക്ഷിണേഷ്യ മേഖലകളില്‍ ഇത്തരത്തില്‍ നടക്കുന്ന ആദ്യത്തെ മേളയാണ് ഇത്. മേളയിലെ ഏറ്റവും വലിയ പവലിയനുകളിലൊന്നുമായാണ് ഇന്ത്യ പങ്കെടുക്കുന്നത്. യുഎഇയുമായും ദുബായുമായും ഞങ്ങളുടെ ആഴമേറിയതും ചരിത്രപരവുമായ ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതില്‍ ഈ മേള ഒരുപാട് മുന്നോട്ട് പോകുമെന്ന് എനിക്ക് ഉറപ്പുണ്ട്. യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ആദരണീയ ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് ബിന്‍ അല്‍ നഹ്യാനോട് ഇന്ത്യൻ ഗവണ്‍മെന്റിനും ജനങ്ങള്‍ക്കും വേണ്ടി ആശംസകള്‍ അറിയിച്ചുകൊണ്ട് ഞാന്‍ ആരംഭിക്കട്ടെ.

ദുബായിലെ എക്സ്പോ 2020 യിലെ ഇന്ത്യാ പവലിയനുള്ള പ്രധാനമന്ത്രിയുടെ സന്ദേശം

October 01st, 08:54 pm

എക്സ്പോ 2020 ദുബായിലെ ഇന്ത്യാ പവലിയനുള്ള സന്ദേശത്തിൽ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എക്സ്പോയെ ചരിത്രപരമെന്ന് വിശേഷിപ്പിച്ചുകൊണ്ട് പറഞ്ഞു, മധ്യ പൂർവ്വ ആഫ്രിക്ക, ദക്ഷിണേഷ്യ മേഖലകളിൽ നടക്കുന്ന ആദ്യത്തെ സ്‌പോയാണിത്. എനിക്ക് ഉറപ്പാണ് യുഎഇയുമായും ദുബായിയുമായും നമ്മുടെ ആഴമേറിയതും ചരിത്രപരവുമായ ബന്ധം കൂടുതൽ ദൃഢമാക്കുന്നതിൽ ഒരുപാട് മുന്നോട്ട് പോകും. യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് ഖലീഫ ബിൻ സായിദ് ബിൻ അൽ നഹ്യാൻ . അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, എന്നിവരെ പ്രധാനമന്ത്രി അഭിവാദ്യം ചെയ്തു. നമ്മുടെ തന്ത്രപരമായ പങ്കാളിത്തത്തിൽ നാം കൈവരിച്ച പുരോഗതിയിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചതായി പ്രധാനമന്ത്രി ആശംസകൾ നേർന്നു. നമ്മുടെ രണ്ട് രാജ്യങ്ങളുടെയും പുരോഗതിക്കും അഭിവൃദ്ധിക്കും വേണ്ടിയുള്ള ഞങ്ങളുടെ പ്രവർത്തനം തുടരാൻ ഞാൻ ആഗ്രഹിക്കുന്നു.