ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പത്രപ്രസ്താവന

June 22nd, 01:00 pm

പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കും അവരുടെ സംഘത്തിനും ഞാന്‍ ഹൃദ്യമായ സ്വാഗതം നേരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഞങ്ങള്‍ ഏകദേശം പത്ത് തവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെങ്കിലും, ഇന്നത്തെ മീറ്റിംഗ് പ്രത്യേകതയുളളതാണ്, കാരണം പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഞങ്ങളുടെ ഗവണ്‍മെന്റിന്റെ മൂന്നാം ടേമിലെ ഞങ്ങളുടെ ആദ്യത്തെ അതിഥിയാണ്.

പ്രധാനമന്ത്രിയുടെയും മന്ത്രിമാരുടെയും സത്യപ്രതിജ്ഞാ ചടങ്ങില്‍ ഇന്ത്യയുടെ അയല്‍രാജ്യങ്ങളിലെയും ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെയും നേതാക്കൾ പങ്കെടുത്തു

June 09th, 11:50 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെയും മന്ത്രിമാരുടെയും സത്യപ്രതിജ്ഞാ ചടങ്ങ് 2024 ജൂണ്‍ 09 ന് രാഷ്ട്രപതി ഭവനില്‍ നടന്നു. ചടങ്ങിൽ അതിഥികളായി ഇന്ത്യയുടെ അയൽരാജ്യങ്ങളിൽനിന്നും ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ നിന്നുമുള്ള നേതാക്കള്‍ പങ്കെടുത്തു.

പ്രധാനമന്ത്രിയുടെയും മന്ത്രിമാരുടെയും സത്യപ്രതിജ്ഞാ ചടങ്ങിന് നേതാക്കളുടെ സന്ദർശനം

June 08th, 12:24 pm

2024ലെ പൊതുതെരഞ്ഞെടുപ്പിനെ തുടർന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെയും മന്ത്രിമാരുടെയും സത്യപ്രതിജ്ഞാ ചടങ്ങ് 2024 ജൂൺ 09 ന് നിശ്ചയിച്ചിട്ടുണ്ട് . ഈ ചടങ്ങിൽ പങ്കെടുക്കുന്നതിന് ഇന്ത്യയുടെ സമീപരാജ്യങ്ങളിലെയും ഇന്ത്യൻ മഹാസമുദ്ര മേഖലയിലെയും നേതാക്കളെ വിശിഷ്ടാതിഥികളായി ക്ഷണിച്ചു.

പ്രധാനമന്ത്രി മോദിയെ അഭിനന്ദിച്ച് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന

June 05th, 08:04 pm

പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ വിജയം നേടിയ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ടെലിഫോണിൽ വിളിച്ച് അഭിനന്ദിച്ചു.

തുടർച്ചയായി നാലാം തവണയും വിജയിച്ച ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പ്രധാനമന്ത്രി അഭിനന്ദനമറിയിച്ചു

January 08th, 07:54 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായി സംസാരിക്കുകയും തെരഞ്ഞെടുപ്പിൽ തുടർച്ചയായി നാലാം തവണയും വിജയിച്ചതിന് അഭിനന്ദിക്കുകയും ചെയ്തു.

Our connectivity initiatives emerged as a lifeline during the COVID Pandemic: PM Modi

November 01st, 11:00 am

PM Modi and President Sheikh Hasina of Bangladesh jointly inaugurated three projects in Bangladesh. We have prioritized the strengthening of India-Bangladesh Relations by enabling robust connectivity and creating a Smart Bangladesh, PM Modi said.

ഇന്ത്യയുടെയും ബംഗ്ലാദേശിന്റെയും പ്രധാനമന്ത്രിമാര്‍ നവംബര്‍ ഒന്നിന് മൂന്ന് വികസന പദ്ധതികള്‍ സംയുക്തമായി ഉദ്ഘാടനം ചെയ്യും

October 31st, 05:02 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ആദരണീയയായ ഷെയ്ഖ് ഹസീനയും ഇന്ത്യന്‍ സഹായത്തോടെയുള്ള മൂന്ന് വികസന പദ്ധതികള്‍ സംയുക്തമായി ഉദ്ഘാടനം ചെയ്യും. 2023 നവംബര്‍ 1 ന് ഏരോവിലെ 11ന് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് ഉദ്ഘാടനം. അഖൗറ - അഗര്‍ത്തല ക്രോസ്-ബോര്‍ഡര്‍ റെയില്‍ ലിങ്ക്; ഖുല്‍ന - മോംഗ്ല പോര്‍ട്ട് റെയില്‍ ലൈന്‍; മൈത്രീ സൂപ്പര്‍ താപവൈദ്യുതി നിലയം യൂണിറ്റ് - II എന്നിവയാണ് മൂന്ന് പദ്ധതികള്‍

പ്രധാനമന്ത്രി ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായി കൂടിക്കാഴ്ച നടത്തി

September 08th, 07:53 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായി ഉഭയകക്ഷി ചർച്ച നടത്തി. 2023 സെപ്തംബർ 9നും 10നും നടക്കുന്ന ജി-20 നേതാക്കളുടെ ഉച്ചകോടിയിൽ അതിഥിരാജ്യത്തിന്റെ പ്രതിനിധിയായി പങ്കെടുക്കാനാണ് പ്രധാനമന്ത്രി ഹസീന ഇന്ത്യയിലെത്തിയത്.

മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് കുമാർ ജുഗ്നൗത്ത് , ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, യുഎസ് പ്രസിഡന്റ് ജോ ബൈഡൻ എന്നിവരുമായി ന്യൂഡൽഹിയിലെ വസതിയിൽ പ്രധാനമന്ത്രി മൂന്ന് ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടത്തും

September 08th, 01:40 pm

മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് കുമാർ ജുഗ്നൗത്ത്, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, യുഎസ് പ്രസിഡന്റ് ജോ ബൈഡൻ എന്നിവരുമായി ഇന്ന് വൈകുന്നേരം ന്യൂഡൽഹിയിലെ തന്റെ വസതിയിൽ മൂന്ന് ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടത്തുമെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഒരു എക്സ് പോസ്റ്റിൽ അറിയിച്ചു.

ഇന്ത്യ-ബംഗ്ലാദേശ് സൗഹൃദ പൈപ്പ്‌ലൈൻ ഇന്ത്യയുടെയും ബംഗ്ലാദേശിന്റെയും പ്രധാനമന്ത്രിമാർ സംയുക്തമായി വിദൂരദൃശ്യസംവിധാനത്തിലൂടെ ഉദ്ഘാടനംചെയ്യും

March 16th, 06:55 pm

ഇന്ത്യ - ബംഗ്ലാദേശ് അതിർത്തി മുറിച്ചുകടക്കുന്ന ആദ്യത്തെ ഊർജ പൈപ്പ്‌ലൈനാണിത്. ഏകദേശം 377 കോടി രൂപ ചെലവിലാണ് ഇതു നിർമിച്ചത്. പൈപ്പ്‌ലൈനിന്റെ ബംഗ്ലാദേശ് ഭാഗത്തിന്റെ നിർമാണച്ചെലവ് ഏകദേശം 285 കോടി രൂപയാണ്. പ്രത്യേക ധനസഹായത്തിലൂടെ ഇന്ത്യാ ഗവൺമെന്റാണ് ഇതിന്റെ ചെലവുവഹിച്ചത്.

India - Bangladesh Joint Statement during the State Visit of Prime Minister of Bangladesh to India

September 07th, 03:04 pm

PM Sheikh Hasina of Bangladesh, paid a State Visit to India at the invitation of PM Modi. The two Prime Ministers held discussions on the entire gamut of bilateral cooperation, including political and security cooperation, defence, border management, trade and connectivity, water resources, power and energy, development cooperation, cultural and people-to-people links.

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദർശനത്തിന്റെ ഫലങ്ങളുടെ പട്ടിക

September 06th, 02:54 pm

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദർശനത്തിന്റെ ഫലങ്ങളുടെ പട്ടിക

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദർശന വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ പ്രസ്താവന

September 06th, 01:11 pm

ഒന്നാമതായി, പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ജിയെയും അവരുടെ സംഘത്തെയും ഞാൻ സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു. കഴിഞ്ഞ വർഷം ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിന്റെ അമ്പതാം വാർഷികവും നയതന്ത്ര ബന്ധങ്ങളുടെ സുവർണ ജൂബിലിയും ബംഗബന്ധു ഷെയ്ഖ് മുജീബുർ റഹ്മാന്റെ ജന്മശതാബ്ദിയും നാം ഒരുമിച്ച് ആഘോഷിച്ചു. കഴിഞ്ഞ വർഷം ഡിസംബർ 06 ന് നാം ഒരുമിച്ച് ലോകമെമ്പാടും ആദ്യത്തെ 'മൈത്രി ദിവസ്' ആഘോഷിച്ചു. ഇന്ന്, നമ്മുടെ സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവത്തിനിടെയാണ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ജിയുടെ സന്ദർശനം. അടുത്ത 25 വർഷത്തെ അമൃത കാലത്തു് ഇന്ത്യ-ബംഗ്ലാദേശ് സൗഹൃദം പുതിയ ഉയരങ്ങൾ തൊടുമെന്ന് എനിക്ക് ഉറപ്പുണ്ട്.

പ്രധാനമന്ത്രി മോദിയും ബംഗ്ലാദേശ് പ്രധാനമന്ത്രിയും സംയുക്ത വാർത്താസമ്മേളനത്തിൽ

September 06th, 01:10 pm

ന്യൂഡൽഹിയിൽ ബംഗ്ലാദേശ് പ്രധാനമന്ത്രിയുമായുള്ള സംയുക്ത വാർത്താ സമ്മേളനത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി മോദി പറഞ്ഞു, ബംഗ്ലാദേശ് ഇന്ത്യയുടെ ഏറ്റവും വലിയ വികസന പങ്കാളിയും ഈ മേഖലയിലെ ഞങ്ങളുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയുമാണ്. ജനങ്ങളുടെ സഹകരണത്തിൽ തുടർച്ചയായ പുരോഗതിയുണ്ട്. കുഷിയാറ നദിയുടെ ജലം പങ്കിടുന്നത് സംബന്ധിച്ച സുപ്രധാന കരാറും ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പുവച്ചു.

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ സുരക്ഷാ ഉപദേഷ്ടാവ് മേജർ ജനറൽ (റിട്ട.) താരിഖ് അഹമ്മദ് സിദ്ദിഖ് പ്രധാനമന്ത്രിയെ സന്ദർശിച്ചു

March 07th, 09:12 pm

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ സുരക്ഷാ ഉപദേഷ്ടാവ് മേജർ ജനറൽ (റിട്ട.) താരിഖ് അഹമ്മദ് സിദ്ദിഖ് ഇന്ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ സന്ദർശിച്ചു.

ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള നമ്മുടെ സൗഹൃദത്തിന്റെ 50 വർഷങ്ങളെ ഞങ്ങൾ ഒരുമിച്ച് ഓർക്കുകയും ആഘോഷിക്കുകയും ചെയ്യുന്നു: പ്രധാനമന്ത്രി

December 06th, 11:48 am

ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള നമ്മുടെ സൗഹൃദം സ്ഥാപിതമായതിന്റെ അൻപതുവർഷങ്ങൾ ഞങ്ങൾ ഒരുമിച്ച് ഓർക്കുകയും ആഘോഷിക്കുകയും ചെയ്യുകയാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.

ബംഗബന്ധു ശൈഖ് മുജിബുർ റഹ്മാന്റെ ശവകുടീരത്തിൽ പ്രധാനമന്ത്രി ആദരാഞ്ജലി അർപ്പിച്ചു

March 27th, 01:16 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ രണ്ട് ദിവസത്തെ ബംഗ്ലാദേശ് സന്ദർശനത്തിന്റെ രണ്ടാം ദിവസം തുങ്കിപ്പാറയിലെ ബംഗബന്ധു ഷെയ്ഖ് മുജിബുർ റഹ്മാന്റെ ശവകുടീരത്തിൽ ആദരാഞ്ജലി അർപ്പിച്ചു. ബംഗബന്ധുവിന്റെ ശവകുടീര സമുച്ചയത്തിൽ ആദരാഞ്ജലി അർപ്പിക്കുന്നത്തിനായി ഏതെങ്കിലും വിദേശ രാഷ്ട്രത്തലവനോ ഗവണ്മെന്റ് മേധാവിയോ നടത്തിയ ആദ്യ സന്ദർശനമാണിത്. ഈ ചരിത്രസംഭവത്തിന്റെ സ്മരണയ്ക്കായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഒരു ബകുൽ വൃക്ഷത്തൈ നട്ടു. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും സഹോദരി ഷെയ്ഖ് റെഹാനയും സന്നിഹിതരായിരുന്നു.

ഇന്ത്യൻ പ്രധാനമന്ത്രിയുടെ ബംഗ്ലാദേശ് സന്ദർശന വേളയിൽ പുറത്തിറക്കിയ സംയുക്ത പ്രസ്താവന

March 27th, 09:18 am

ഇന്ത്യൻ പ്രധാനമന്ത്രിയുടെ ബംഗ്ലാദേശ് സന്ദർശന വേളയിൽ പുറത്തിറക്കിയ സംയുക്ത പ്രസ്താവന

ബംഗ്ലാദേശ് ദേശീയ ദിന പരിപാടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ പ്രസംഗം

March 26th, 04:26 pm

PM Modi took part in the National Day celebrations of Bangladesh in Dhaka. He awarded Gandhi Peace Prize 2020 posthumously to Bangabandhu Sheikh Mujibur Rahman. PM Modi emphasized that both nations must progress together for prosperity of the region and and asserted that they must remain united to counter threats like terrorism.

ബംഗ്ലാദേശ് ദേശീയദിന പരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുത്തു

March 26th, 04:24 pm

ബംഗ്ലാദേശ് സ്വാതന്ത്ര്യത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിശിഷ്ടാതിഥിയായി പങ്കെടുത്തു. ബംഗ്ലാദേശ് പ്രസിഡന്റ് ആദരണീയൻ ശ്രീ മുഹമ്മദ് അബ്ദുൽ ഹമീദ്; പ്രധാനമന്ത്രി ആദരണീയ ശ്രീമതി ഷെയ്ഖ് ഹസീന; ഷെയ്ഖ് മുജീബുർ റഹ്മാന്റെ ഇളയ മകൾ ഷെയ്ഖ് റെഹാന, മുജിബ് ബോർഷോ നടത്തിപ്പിനായുള്ള ദേശീയ ഏകോപന സമിതി ചീഫ് കോർഡിനേറ്റർ ഡോ. കമാൽ അബ്ദുൾ നാസർ ചൗധരി എന്നിവരും മറ്റ് വിശിഷ്ടാതിഥികളും പങ്കെടുത്തു. തേജ്ഗാവിലെ നാഷണൽ പരേഡ് സ്ക്വയറിലായിരുന്നു ചടങ്ങ്.