Armed forces have taken India’s pride to new heights: PM Modi in Lepcha
November 12th, 03:00 pm
PM Modi addressed brave jawans at Lepcha, Himachal Pradesh on the occasion of Diwali. Addressing the jawans he said, Country is grateful and indebted to you for this. That is why one ‘Diya’ is lit for your safety in every household”, he said. “The place where jawans are posted is not less than any temple for me. Wherever you are, my festival is there. This is going on for perhaps 30-35 years”, he added.ഹിമാചല്‍ പ്രദേശിലെ ലെപ്ചയില്‍ ധീരരായ ജവാന്മാര്ക്കൊപ്പം പ്രധാനമന്ത്രി ദീപാവലി ആഘോഷിച്ചു
November 12th, 02:31 pm
രാജ്യത്തെ ഓരോ പൗരന്റെയും ജ്ഞാനോദയത്തിന്റെ നിമിഷമാണ് ദീപാവലി. ഇപ്പോള്‍ രാജ്യത്തെ ആദ്യത്തെ ഗ്രാമമായി കണക്കാക്കപ്പെടുന്ന രാജ്യത്തിന്റെ അവസാന ഗ്രാമത്തിലെ ജവാന്മാര്ക്കൊപ്പം ചേർന്ന് അദ്ദേഹം ദീപാവലി ആശംസകൾ നേർന്നു.പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2023 സെപ്റ്റംബർ 24 ന് രാവിലെ 11 മണിയ്ക്ക് ആകാശവാണിയിലൂടെ നടത്തിയ പ്രത്യേക പ്രക്ഷേപണത്തിന്റെ മലയാള പരിഭാഷ
September 24th, 11:30 am
എന്റെ പ്രിയപ്പെട്ട കുടുംബാംഗങ്ങളെ, നമസ്കാരം. മറ്റൊരു എപ്പിസോഡില്‍ രാജ്യത്തിന്റെ എല്ലാ വിജയങ്ങളും നമ്മുടെ നാട്ടുകാരുടെ വിജയവും അവരുടെ പ്രചോദനാത്മകമായ ജീവിതയാത്രയും നിങ്ങളുമായി പങ്കിടാന്‍ എനിക്ക് അവസരം ലഭിച്ചു. ഈ ദിവസങ്ങളില്‍ എനിക്ക് ലഭിച്ച കത്തുകളും സന്ദേശങ്ങളും മിക്കതും രണ്ട് വിഷയങ്ങളെ സംബന്ധിച്ചുള്ളതാണ്. ആദ്യ വിഷയം ചന്ദ്രയാന്‍ 3 ന്റെ വിജയകരമായ ലാന്‍ഡിങ് ആണ്, രണ്ടാമത്തേത് ഡല്‍ഹിയില്‍ ജി-20 യുടെ വിജയകരമായ സംഘാടനമാണ്. എല്ലാ പ്രായത്തിലുമുള്ള ആളുകളില്‍ നിന്നും, രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളില്‍ നിന്നും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളില്‍ നിന്നും എനിക്ക് എണ്ണമറ്റ കത്തുകള്‍ ലഭിച്ചിട്ടുണ്ട്. ചന്ദ്രയാന്‍ 3 ന്റെ ലാന്‍ഡര്‍ ചന്ദ്രനില്‍ ഇറങ്ങാന്‍ ഒരുങ്ങുമ്പോള്‍ കോടിക്കണക്കിന് ആളുകള്‍ വിവിധ മാധ്യമങ്ങളിലൂടെ ഒരുമിച്ച് ഈ സംഭവത്തിന് അനുനിമിഷം സാക്ഷ്യം വഹിച്ചിരുന്നു. ഐ.എസ്.ആര്.ഒ.യുടെ യൂട്യൂബ് ചാനലില്‍ 80 ലക്ഷത്തിലധികം ആളുകള്‍ ഈ പരിപാടി തത്സമയം കണ്ടു. ചന്ദ്രയാന്‍ 3മായി കോടിക്കണക്കിന് ഭാരതീയര്‍ എത്ര ആഴത്തില്‍ ബന്ധപ്പെട്ടിരിക്കുന്നു എന്ന് ഇത് കാണിക്കുന്നു. ചന്ദ്രയാന്റെ ഈ വിജയത്തെക്കുറിച്ച്, ഈ ദിവസങ്ങളില്‍ രാജ്യത്ത് വളരെ മനോഹരമായ ഒരു ക്വിസ് മത്സരം നടക്കുന്നുണ്ട് - ചോദ്യോത്തര മത്സരം, അതിന് 'ചന്ദ്രയാന്‍-3 മഹാക്വിസ്' എന്നാണ് പേരിട്ടിരിക്കുന്നത്. ഇതുവരെ 15 ലക്ഷത്തിലധികം പേരാണ് MyGov പോര്‍ട്ടലില്‍ നടന്ന മത്സരത്തില്‍ പങ്കെടുത്തത്.MyGov ആരംഭിച്ചതിനുശേഷം നടത്തിയ ഏതൊരു ക്വിസ് മത്സരത്തിലെയും ഏറ്റവും വലിയ പങ്കാളിത്തമാണിത്. നിങ്ങള്‍ ഇതുവരെ അതില്‍ പങ്കെടുത്തിട്ടില്ലെങ്കില്‍, ഞാന്‍ നിങ്ങളോടും പറയുന്നു ഇനിയും വൈകിക്കരുത്, അതില്‍ പങ്കെടുക്കാന്‍ ഇനിയും ആറു ദിവസം ബാക്കിയുണ്ട്. ഈ ക്വിസില്‍ തീര്‍ച്ചയായും പങ്കെടുക്കുക.