പ്രധാനമന്ത്രി ഡിസംബർ 30ന് (നാളെ) പശ്ചിമ ബംഗാൾ സന്ദർശിക്കും

December 29th, 12:35 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2022 ഡിസംബർ 30നു പശ്ചിമ ബംഗാൾ സന്ദർശിക്കും. രാവിലെ 11.15ഓടെ പ്രധാനമന്ത്രി ഹൗറ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരും. അവിടെ ഹൗറയെ ന്യൂ ജൽപായ്ഗുഡിയുമായി ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് എക്സ്പ്രസ് അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്യും. കൊൽക്കത്ത മെട്രോയുടെ പർപ്പിൾ പാതയുടെ ജോക്ക-താരാതല ഭാഗത്തിന്റെ ഉദ്ഘാടനവും നിർവഹിക്കും. വിവിധ റെയിൽവേ പദ്ധതികൾക്ക് അദ്ദേഹം തറക്കല്ലിടുകയും രാജ്യത്തിനു സമർപ്പിക്കുകയും ചെയ്യും. ഉച്ചയ്ക്ക് 12ന് ഐഎൻഎസ് നേതാജി സുഭാഷിൽ പ്രധാനമന്ത്രി എത്തിച്ചേരും. നേതാജി സുഭാഷിന്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തുന്ന അദ്ദേഹം ഡോ. ശ്യാമപ്രസാദ് മുഖർജി - നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ ആൻഡ് സാനിറ്റേഷൻ (ഡിഎസ്പിഎം - നിവാസ്) ഉദ്ഘാടനം ചെയ്യുകയും ചെയ്യും. ക്ലീൻ ഗംഗ ദേശീയ ദൗത്യത്തിനു കീഴിൽ പശ്ചിമ ബംഗാളിനായി മലിനജല പുറന്തള്ളലിനുള്ള വിവിധ അടിസ്ഥാനസൗകര്യപദ്ധതികൾക്ക് അദ്ദേഹം തറക്കല്ലിടുകയും രാജ്യത്തിനു സമർപ്പിക്കുകയും ചെയ്യും. ഉച്ചയ്ക്ക് 12.25ന് ദേശീയ ഗംഗാ കൗൺസിലിന്റെ രണ്ടാം യോഗത്തിൽ പ്രധാനമന്ത്രി അധ്യക്ഷനാകും.

ബീഹാറില്‍ നിരവധി വികസനപ്രവര്‍ത്തനങ്ങള്‍ക്ക് സമാരംഭം കുറിച്ചുകൊണ്ട് പ്രധാനമന്ത്രി നടത്തിയ അഭിസംബോധനയുടെ മലയാളം പരിഭാഷ

September 15th, 12:01 pm

ബീഹാറിലെ ഗവര്‍ണര്‍ ശ്രീ ഫാഗു ചൗഹാന്‍, ബിഹാറിന്റെ മുഖ്യമന്ത്രി ശ്രീ നിതീഷ് കുമാർ, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സുഹൃത്തുക്കളായ ശ്രീ ഹര്‍ദീപ് സിംഗ് പുരി, ശ്രീ രവിശങ്കര്‍ പ്രസാദ്, കേന്ദ്ര-സംസ്ഥാന മന്ത്രിസഭകളിലെ മറ്റ് അംഗങ്ങള്‍, എം.പിമാര്‍, എം.എല്‍.എമാര്‍ എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളെ!

ബീഹാറില്‍ ‘നമാമി ഗംഗ’, ‘അമൃത്’ പദ്ധതികളുടെ കീഴില്‍ വിവിധ വികസന പദ്ധതികള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

September 15th, 12:00 pm

ബീഹാറില്‍, ‘നമാമി ഗംഗ’, ‘അമൃത്’ പദ്ധതികളുടെ കീഴിലുള്ള വിവിധ വികസന പദ്ധതികള്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്തു. പട്നാ നഗരത്തിലെ ബേര്‍, കരം ലീചക്ക് എന്നിവിടങ്ങളില്‍ മലിനജല നിര്‍മാര്‍ജ്ജന പ്ലാന്റുകളും, അമൃത് പദ്ധതിയിന്‍ കീഴില്‍ സിവാന്‍, ഛപ്ര എന്നിവിടങ്ങളില്‍ ജല അനുബന്ധ പദ്ധതികളുമാണ് ഇന്ന് അദ്ദേഹം വിര്‍ച്വല്‍ ആയി ഉദ്ഘാടനം ചെയ്തത്. ഇതുകൂടാതെ, മുന്‍ഗര്‍, ജമല്‍പൂര്‍ എന്നിവിടങ്ങളിലെ ജല വിതരണ പദ്ധതികള്‍ക്കും ‘നമാമി ഗംഗ’ യ്ക്കു കീഴില്‍ മുസഫര്‍പൂര്‍ നദീതട വികസന പദ്ധതിയ്ക്കും പ്രധാനമന്ത്രി ശിലാസ്ഥാപനം നിര്‍വഹിച്ചു.

വ്യവസ്ഥയെ ശുചികരിക്കുകയും സുതാര്യത ഉറപ്പുവരുത്തുകായും ചെയ്യും: പ്രധാനമന്ത്രി മോദി സോലാപൂരിൽ

January 09th, 11:35 am

“പൊതുവിഭാഗത്തില്‍ സാമ്പത്തികമായി ക്ഷീണിതരായ വിഭാഗങ്ങള്‍ക്ക് 10 ശതമാനം സംവരണം നല്‍കുന്നതിനുള്ള ചരിത്രപരമായ ബില്‍ ഇന്നലെ ഞങ്ങള്‍ പാസ്സാക്കി. ഇത് 'എല്ലാവര്‍ക്കുമൊപ്പം എല്ലാവരുടെയും വികസനം' എന്ന ഞങ്ങളുടെ പ്രതിജ്ഞ ശക്തമാക്കി.'' എന്ന് പ്രധാനമന്ത്രി സോലാപൂരിൽ പറഞ്ഞു.

പൊതുവിഭാഗത്തിലെ പാവപ്പെട്ടവര്‍ക്ക് 10% സംവരണം ചരിത്രപരമായ നടപടി, ഇതിലൂടെ പ്രതിഫലിക്കുന്നത് ഗവണ്‍മെന്റിന് പാവങ്ങളോടുളള പ്രതിബദ്ധത: പ്രധാനമന്ത്രി

January 09th, 11:31 am

പൊതുവിഭാഗത്തിലെ പാവപ്പെട്ടവര്‍ക്ക് 10% സംവരണം നല്‍കുന്നതിനുള്ള ഭരണഘടനാ ഭേദഗതി ബില്‍ പാവപ്പെട്ടവരുടെ ഉന്നമനത്തിനായുള്ള ചരിത്രപരമായ ഒരു നടപടിയാണെന്നും എല്ലാവര്‍ക്കുമൊപ്പം എല്ലാവരുടെയും വികസനം എന്നതിലുള്ള ഗവണ്‍മെന്റിന്റെ പ്രതിബദ്ധത പ്രതിഫലിക്കുന്നതാണെന്നും പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. ഇക്കാര്യത്തില്‍ വ്യാജപ്രചാരണം നടത്തുന്നവര്‍ക്കുള്ള ശക്തമായ മറുപടിയാണ് ലോക്‌സഭയില്‍ ബില്‍ പാസായതെന്ന് മഹാരാഷ്ട്രയിലെ സോളാപൂരില്‍ ഇന്ന് ഒരു പൊതുയോഗത്തെ അഭിസംബോധനചെയ്യവെ അദ്ദേഹം പറഞ്ഞു.

ബീഹാറിലെ മോത്തിഹാരിയില്‍ ചമ്പാരന്‍ സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടന്ന സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

April 10th, 01:32 pm

ബീഹാറിലെ മോത്തിഹാരിയില്‍ ഇന്ന് നടന്ന സ്വഛഗ്രാഹികളുടെ ദേശീയ സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു. മഹാത്മാ ഗാന്ധി നയിച്ച ചമ്പാരന്‍ സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് ഈ ചടങ്ങ് സംഘടിപ്പിച്ചത്.റെയില്‍വേ രംഗത്ത് മുസാഫര്‍പൂര്‍ – സഗൗളി, സഗൗളി – വാത്മീകി നഗര്‍ എന്നീ റെയില്‍ പാതകളുടെ ഇരട്ടിപ്പിക്കലിന് പ്രധാനമന്ത്രി തറക്കല്ലിട്ടു. മാഥേപുര ഇലക്ട്രിക് ലോക്കോമോട്ടീവ് ഫാക്ടറിയുടെ ഒന്നാം ഘട്ടം അദ്ദേഹം രാഷ്ട്രത്തിന് സമര്‍പ്പിച്ചു. ആദ്യത്തെ പന്തീരായിരം കുതിരശക്തി ശേഷിയുള്ള ചരക്ക് ഇലക്ട്രിക് ലോക്കോമോട്ടീവിനും, ചമ്പാരന്‍ – ഹംസഫര്‍ എക്‌സ്പ്രസ്സിനും വീഡിയോ ലിങ് വഴി അദ്ദേഹം പച്ചക്കൊടി കാട്ടി.

സ്വഛഗ്രാഹികളുടെ ദേശീയ സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു, മോത്തിഹാരിയില്‍ വികസന പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു

April 10th, 01:30 pm

ബീഹാറിലെ മോത്തിഹാരിയില്‍ ഇന്ന് നടന്ന സ്വഛഗ്രാഹികളുടെ ദേശീയ സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു. മഹാത്മാ ഗാന്ധി നയിച്ച ചമ്പാരന്‍ സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് ഈ ചടങ്ങ് സംഘടിപ്പിച്ചത്.

Proper connectivity will lead to greater development: PM Narendra Modi

October 14th, 02:17 pm

Prime Minister Shri Narendra Modi addressed a public meeting in Mokama after laying foundation Stone of projects under Namami Gange programme. He launched road and sewerage projects worth Rs 3,769 crore in Mokama, Bihar.

പ്രധാനമന്ത്രി മൊകമ്മയില്‍ പശ്ചാത്തല സൗകര്യ പദ്ധതികള്‍ക്ക് തറക്കല്ലിട്ടു പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്തു

October 14th, 02:14 pm

ബിഹാറിലെ മൊകമ്മയില്‍ നമാമി ഗംഗ പദ്ധതിയുടെ ഭാഗമായി നാലു മാലിന്യ നിര്‍ഗ്ഗമന സംവിധാനത്തിനും നാല് ഹൈവേ പദ്ധതികള്‍ക്കും പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോഡി തറക്കല്ലിട്ടു. 3700 കോടി രൂപയാണ് ഈ പദ്ധതികളുടെ ചെലവ്.

പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ബീഹാർ സന്ദർശിക്കും

October 13th, 04:29 pm

പ്രധാനമന്ത്രി നരേന്ദ്ര മോദി 2017 ഒക്ടോബർ 14 ന് ബീഹാർ സന്ദർശിക്കും