3 പരം രുദ്ര സൂപ്പർ കംപ്യൂട്ടറുകളും ഹൈ-പെർഫോമൻസ് കംപ്യൂട്ടിംഗ് സിസ്റ്റവും രാജ്യത്തിന് സമർപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം

September 26th, 05:15 pm

ശാസ്ത്ര-സാങ്കേതിക രംഗത്ത് ഇന്ന് ഭാരതം കൈവരിച്ചിരിക്കുന്നത് സുപ്രധാനമായ നേട്ടമാണ്. ശാസ്ത്രം, സാങ്കേതികവിദ്യ, ഗവേഷണം എന്നിവയ്ക്ക് മുൻഗണന നൽകി 21-ാം നൂറ്റാണ്ടിലെ ഭാരതം എങ്ങനെ മുന്നേറുന്നു എന്നതിന്റെ തെളിവ് കൂടിയാണിത്. അനന്തമായ സാധ്യതകളിൽ ഭാരതം ഇന്ന് പുതിയ അവസരങ്ങൾ സൃഷ്ടിക്കുകയാണ്. നമ്മുടെ ശാസ്ത്രജ്ഞരും എഞ്ചിനീയർമാരും മൂന്ന് 'പരം രുദ്ര സൂപ്പർ കമ്പ്യൂട്ടറുകൾ' വിജയകരമായി നിർമ്മിച്ചു. ഡൽഹി, പൂനെ, കൊൽക്കത്ത എന്നിവിടങ്ങളിലാണ് ഈ അത്യാധുനിക സൂപ്പർ കമ്പ്യൂട്ടറുകൾ സ്ഥാപിച്ചിരിക്കുന്നത്. കൂടാതെ, രണ്ട് ഹൈ-പെർഫോമൻസ് കമ്പ്യൂട്ടിംഗ് സിസ്റ്റങ്ങളായ അർക്ക, അരുണിക എന്നിവയും ഉദ്ഘാടനം ചെയ്യപ്പെട്ടു. ഈ സുപ്രധാന അവസരത്തിൽ, രാജ്യത്തെ ശാസ്ത്ര സമൂഹത്തിനും എഞ്ചിനീയർമാർക്കും എല്ലാ പൗരന്മാർക്കും ഞാൻ ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിക്കുന്നു.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ മൂന്ന് പരം രുദ്ര സൂപ്പര്‍ കമ്പ്യൂട്ടറുകള്‍ രാജ്യത്തിന് സമര്‍പ്പിച്ചു

September 26th, 05:00 pm

130 കോടി രൂപ വിലമതിക്കുന്ന മൂന്ന് പരം രുദ്ര സൂപ്പര്‍ കമ്പ്യൂട്ടറുകള്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ രാജ്യത്തിന് സമര്‍പ്പിച്ചു. നാഷണല്‍ സൂപ്പര്‍കമ്പ്യൂട്ടിംഗ് മിഷന്റെ (എന്‍എസ്എം) കീഴില്‍ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഈ സൂപ്പര്‍ കമ്പ്യൂട്ടറുകള്‍ പൂനെ, ഡല്‍ഹി, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ ശാസ്ത്ര ഗവേഷണത്തിന് തുടക്കമിട്ടിട്ടുണ്ട്. കാലാവസ്ഥയ്ക്കും കാലാവസ്ഥാ ഗവേഷണത്തിനും അനുയോജ്യമായ ഹൈ-പെര്‍ഫോമന്‍സ് കംപ്യൂട്ടിംഗ് (എച്ച്പിസി) സംവിധാനവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.

ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയ്ഡയില്‍ നടന്ന ‘സെമികോണ്‍ ഇന്ത്യ 2024’ല്‍ ഇന്ത്യയെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തെയും പ്രശംസിച്ച് ഉന്നത സെമികണ്ടക്ടര്‍ സിഇഒമാര്‍

September 11th, 04:28 pm

ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയ്ഡയില്‍ നടന്ന ഇന്ത്യ എക്സ്പോ മാര്‍ട്ടില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ‘സെമികോണ്‍ ഇന്ത്യ 2024’ ഉദ്ഘാടനം ചെയ്തു. ‘സെമികണ്ടക്ടര്‍ ഭാവി രൂപപ്പെടുത്തൽ’ എന്ന പ്രമേയത്തിലാണ് സെമികോണ്‍ ഇന്ത്യ 2024 സെപ്തംബര്‍ 11 മുതല്‍ 13 വരെ സംഘടിപ്പിക്കുന്നത്. ഇന്ത്യയെ സെമികണ്ടക്ടറുകളുടെ ആഗോള കേന്ദ്രമാക്കി മാറ്റാന്‍ വിഭാവനം ചെയ്യുന്ന ഇന്ത്യയുടെ സെമികണ്ടക്ടര്‍ തന്ത്രവും നയവും ത്രിദിന സമ്മേളനം പ്രദര്‍ശിപ്പിക്കുന്നു. ആഗോള മേധാവികളെയും കമ്പനികളെയും സെമികണ്ടക്ടര്‍ വ്യവസായത്തിലെ വിദഗ്ധരെയും ഒരുമിച്ച് കൊണ്ടുവരുന്ന സമ്മേളനത്തില്‍ സെമികണ്ടക്ടര്‍ രം​ഗത്തെ ആഗോള ഭീമന്മാരുടെ ഉന്നത നേതൃത്വം പങ്കെടുക്കുന്നു. 250-ലധികം പ്രദര്‍ശകരും 150 പ്രഭാഷകരും സമ്മേളനത്തില്‍ പങ്കെടുക്കുന്നു.

ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ നടന്ന സെമികോൺ ഇന്ത്യ 2024 പരിപാടിയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

September 11th, 12:00 pm

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകർ, അശ്വിനി വൈഷ്ണവ്, ജിതിൻ പ്രസാദ്, സെമികണ്ടക്ടർ മേഖലയിലെ ആഗോള വ്യവസായ ഭീമന്മാർ, വിദ്യാഭ്യാസം, ഗവേഷണം, നൂതനാശയ ലോകത്തെ എല്ലാ പങ്കാളികൾ, മറ്റ് വിശിഷ്ടാതിഥികളേ, മഹതികളേ, മാന്യവ്യക്തിത്വങ്ങളേ! എല്ലാവർക്കും നമസ്കാരം!

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയ്ഡയിൽ ‘സെമികോൺ ഇന്ത്യ 2024’ ഉദ്ഘാടനം ചെയ്തു

September 11th, 11:30 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയ്ഡയിലെ ഇന്ത്യ എക്സ്‌പോ മാർട്ടിൽ ‘സെമികോൺ ഇന്ത്യ 2024’ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ നടന്ന പ്രദർശനം ശ്രീ മോദി വീക്ഷിച്ചു. സെപ്തംബർ 11 മുതൽ 13 വരെ നടക്കുന്ന ത്രിദിന സമ്മേളനം ഇന്ത്യയെ സെമികണ്ടക്ടറുകളുടെ ആഗോള കേന്ദ്രമാക്കി മാറ്റാൻ വിഭാവനം ചെയ്യുന്ന, ഇന്ത്യയുടെ സെമികണ്ടക്ടർ തന്ത്രവും നയവും പ്രദർശിപ്പിക്കും.