
റോസ്ഗാർ മേളയ്ക്ക് കീഴിൽ 51,000-ത്തിലധികം നിയമനപത്രങ്ങളുടെ വിതരണ വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം മലയാളത്തിൽ
April 26th, 11:23 am
ഇന്ന്, കേന്ദ്ര ഗവണ്മെൻ്റിൻ്റെ വിവിധ വകുപ്പുകളിലായി 51,000-ത്തിലധികം യുവജനങ്ങൾക്ക് സ്ഥിരം ഗവണ്മെൻ്റ് തസ്തികകളിലേക്കുള്ള നിയമനപത്രങ്ങൾ വിതരണം ചെയ്തു. നിങ്ങൾ യുവജനങ്ങൾക്കായി കേന്ദ്ര ഗവണ്മെൻ്റിൻ്റെ നിരവധി വകുപ്പുകളിൽ ഉത്തരവാദിത്തങ്ങളുടെ ഒരു പുതിയ അധ്യായം ആരംഭിച്ചിരിക്കുന്നു. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തേണ്ടത് ഇപ്പോൾ നിങ്ങളുടെ കടമയാണ്; രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷ ശക്തിപ്പെടുത്തേണ്ടത് നിങ്ങളുടെ കടമയാണ്; രാജ്യത്തിനുള്ളിൽ ആധുനിക അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കേണ്ടത് നിങ്ങളുടെ കടമയാണ്; തൊഴിലാളികളുടെ ജീവിതത്തിൽ അടിസ്ഥാനപരമായ പുരോഗതി വരുത്തേണ്ടത് നിങ്ങളുടെ കടമയാണ്. നിങ്ങൾ നിങ്ങളുടെ ജോലികൾ കൂടുതൽ ആത്മാർത്ഥമായും സത്യസന്ധമായും നിർവഹിക്കുന്തോറും വികസിത രാഷ്ട്രമായി മാറുന്നതിനുള്ള ഭാരതത്തിന്റെ യാത്രയിൽ കൂടുതൽ പ്രാധാന്യവും പോസിറ്റീവും ആയ സ്വാധീനം ഉണ്ടാകും. നിങ്ങളുടെ ഉത്തരവാദിത്തങ്ങൾ അങ്ങേയറ്റം സമർപ്പണത്തോടെ നിങ്ങൾ നിർവഹിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി റോസ്ഗർ മേളയെ അഭിസംബോധന ചെയ്തു
April 26th, 11:00 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി റോസ്ഗർ മേളയെ അഭിസംബോധന ചെയ്യുകയും വിവിധ ഗവണ്മെന്റ് വകുപ്പുകളിലും സംഘടനകളിലും പുതുതായി നിയമിതരായ 51,000-ത്തിലധികം യുവജനങ്ങൾക്ക് വീഡിയോ കോൺഫറൻസിംഗ് വഴി ഇന്ന് നിയമന ഉത്തരവുകൾ വിതരണം ചെയ്യുകയും ചെയ്തു. ഈ യുവജനങ്ങൾ ഇന്ത്യാ ഗവൺമെന്റിന്റെ വിവിധ വകുപ്പുകളിൽ പുതിയ ഉത്തരവാദിത്തങ്ങളുടെ തുടക്കം ഇന്ന് അടയാളപ്പെടുത്തുകയാണെന്ന് സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ സാമ്പത്തിക ചട്ടക്കൂട്, ആഭ്യന്തര സുരക്ഷ എന്നിവ ശക്തിപ്പെടുത്തുക, ആധുനിക അടിസ്ഥാന സൗകര്യങ്ങളുടെ നിർമ്മാണത്തിന് സംഭാവന നൽകുക, തൊഴിലാളികളുടെ ജീവിതത്തിൽ പരിവർത്തനാത്മകമായ മാറ്റങ്ങൾ വരുത്തുക എന്നിവയാണ് അവരുടെ കടമകളെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തങ്ങളുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിൽ അവർ കാണിക്കുന്ന ആത്മാർത്ഥത ഒരു വികസിത രാഷ്ട്രമാകാനുള്ള ഇന്ത്യയുടെ യാത്രയിൽ അനുകൂല സ്വാധീനം ചെലുത്തുമെന്ന് പ്രധാനമന്ത്രി അടിവരയിട്ടു. ഈ യുവജനങ്ങൾ അങ്ങേയറ്റം ആത്മാർപ്പണത്തോടെ തങ്ങളുടെ കടമകൾ നിർവഹിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
Terrorism will not go unpunished: PM Modi in Madhubani, Bihar
April 24th, 12:00 pm
On National Panchayati Raj Day, PM Modi visited Madhubani, Bihar, and launched projects worth ₹13,480 crore. He highlighted the empowerment of panchayats in the last decade. Paying tribute to the Pahalgam attack victims, the PM Modi declared, India will identify, track, and punish every terrorist, their handlers, and backers. Terrorism will not break India's spirit and will never go unpunished.ദേശീയ പഞ്ചായത്തിരാജ് ദിനത്തോടനുബന്ധിച്ച് ബിഹാറിലെ മധുബനിയിൽ 13,480 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തുടക്കം കുറിച്ചു
April 24th, 11:50 am
ദേശീയ പഞ്ചായത്തിരാജ് ദിനത്തോടനുബന്ധിച്ച് ഇന്ന് ബിഹാറിലെ മധുബാനിയിൽ 13,480 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും, രാഷ്ട്രത്തിന് സമർപ്പിക്കുകയും ചെയ്തു. 2025 ഏപ്രിൽ 22 ന് നടന്ന പഹൽഗാം ആക്രമണത്തിൽ മരിച്ചവരുടെ ആത്മശാന്തിക്കായി മൗനം ആചരിക്കാനും പ്രാർത്ഥിക്കാനും പ്രധാനമന്ത്രി എല്ലാവരോടും അഭ്യർത്ഥിച്ചു. പഞ്ചായത്തീരാജ് ദിനത്തിൽ രാജ്യം മുഴുവനും മിഥിലയുമായും ബിഹാറുമായും ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ചടങ്ങിനെ അഭിസംബോധന ചെയ്യവെ അദ്ദേഹം പറഞ്ഞു. ബിഹാറിന്റെ വികസനം ലക്ഷ്യമിട്ടുള്ള ആയിരക്കണക്കിന് കോടി രൂപയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വൈദ്യുതി, റെയിൽവേ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിലെ ഈ സംരംഭങ്ങൾ ബിഹാറിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. മഹാകവിയും ദേശീയ ഐക്കണുമായ രാംധാരി സിംഗ് ദിനകർ ജിയുടെ ചരമവാർഷികത്തിൽ അദ്ദേഹം ശ്രദ്ധാഞ്ജലി അർപ്പിച്ചു.വാരാണസിയിൽ വിവിധ പദ്ധതികളുടെ തറക്കല്ലിടൽ/ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
April 11th, 11:00 am
വേദിയിൽ സന്നിഹിതരായ ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ; മുഖ്യമന്ത്രി, ബഹുമാനപ്പെട്ട ശ്രീ യോഗി ആദിത്യനാഥ്; ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ബ്രജേഷ് പഥക്; ബഹുമാനപ്പെട്ട മന്ത്രിമാർ; മറ്റ് ജനപ്രതിനിധികൾ; ബനാസ് ഡയറി ചെയർമാൻ ശങ്കർഭായ് ചൗധരി; അനുഗ്രഹങ്ങൾ സമർപ്പിക്കാൻ ഇത്ര വലിയ അളവിൽ ഇവിടെ തടിച്ചുകൂടിയ എൻ്റെ എല്ലാ പ്രിയപ്പെട്ട കുടുംബാംഗങ്ങളേ -പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉത്തർപ്രദേശിലെ വാരാണസിയിൽ 3880 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്കു തറക്കല്ലിടുകയും ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു
April 11th, 10:49 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉത്തർപ്രദേശിലെ വാരാണസിയിൽ ഇന്ന് 3880 കോടിരൂപയുടെ വിവിധ വികസനപദ്ധതികൾക്കു തറക്കല്ലിടുകയും ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. സമ്മേളനത്തെ അഭിസംബോധന ചെയ്യവേ, കാശിയുമായുള്ള ആഴത്തിലുള്ള ബന്ധം അദ്ദേഹം എടുത്തുപറഞ്ഞു. തന്റെ കുടുംബത്തിലെയും പ്രദേശത്തെയും ജനങ്ങളോട്, അവരുടെ അനുഗ്രഹങ്ങൾക്ക് ഹൃദയംഗമമായ നന്ദി പ്രകടിപ്പിച്ച അദ്ദേഹം, തനിക്ക് നൽകിയ സ്നേഹവും പിന്തുണയും എടുത്തുകാട്ടുകയും ചെയ്തു. കാശി തന്റേതാണെന്നും താൻ കാശിയുടേതാണെന്നും പ്രസ്താവിച്ച്, ഈ സ്നേഹത്തോടുള്ള കടപ്പാട് അദ്ദേഹം എടുത്തുകാട്ടി. നാളെ ഹനുമാൻ ജന്മോത്സവത്തിന്റെ ശുഭവേളയാണെന്നു ചൂണ്ടിക്കാട്ടിയ ശ്രീ മോദി, കാശിയിലെ സങ്കടമോചന മഹാരാജിനെ സന്ദർശിക്കാൻ അവസരം ലഭിച്ചതിൽ അഭിമാനം പ്രകടിപ്പിച്ചു. ഹനുമാൻ ജന്മോത്സവത്തിനു മുന്നോടിയായി, വികസനത്തിന്റെ ഉത്സവം ആഘോഷിക്കാൻ കാശിയിലെ ജനങ്ങൾ ഒത്തുകൂടിയതെങ്ങനെയെന്നും അദ്ദേഹം എടുത്തുപറഞ്ഞു.സാമ്പത്തിക വർഷം 2024-25 മുതൽ 2028-29 വരെ “വൈബ്രന്റ് വില്ലേജസ് പ്രോഗ്രാം-II (VVP-II)”ന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം
April 04th, 03:11 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം, “വൈബ്രന്റ് വില്ലേജസ് പ്രോഗ്രാം -II (VVP-II)” ഒരു കേന്ദ്ര പദ്ധതിയായി (100% കേന്ദ്ര ധനസഹായം) അംഗീകരിച്ചു. 'സുരക്ഷിതവും, സംരക്ഷിതവും, ഊർജസ്വലവുമായ ഭൂ അതിർത്തികൾ' എന്ന വിക്സിത് ഭാരത് @2047 ന്റെ കാഴ്ചപ്പാടിനോടുള്ള പ്രതിജ്ഞാബദ്ധത ഇത് വർദ്ധിപ്പിക്കുന്നു. VVP-I-ൽ ഉൾപ്പെടുത്തിയിട്ടുള്ള വടക്കൻ അതിർത്തി ഒഴികെ, അന്താരാഷ്ട്ര കര അതിർത്തികളോട് (ILB) ചേർന്നുള്ള ബ്ലോക്കുകളിൽ സ്ഥിതി ചെയ്യുന്ന ഗ്രാമങ്ങളുടെ സമഗ്ര വികസനത്തിന് ഈ പരിപാടി സഹായിക്കും.For me, the nation itself is divine and mankind is a reflection of the divine: PM Modi in Lex Fridman Podcast
March 16th, 11:47 pm
PM Modi interacted with Lex Fridman in a podcast about various topics ranging from fasting to his humble beginnings to AI and more. He stressed on the unifying power of sports and said that they connect people on a deeper level and energize the world. He remarked that the management of Indian elections should be studied worldwide.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ലെക്സ് ഫ്രിഡ്മാനുമായി പോഡ്കാസ്റ്റില്‍ ആശയവിനിമയം നടത്തി
March 16th, 05:30 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പോഡ്കാസ്റ്റില്‍ വിവിധ വിഷയങ്ങളെക്കുറിച്ച് ലെക്സ് ഫ്രിഡ്മാനുമായി സംവദിച്ചു. എന്തിനാണ് അദ്ദേഹം ഉപവസിക്കുന്നതെന്നും എങ്ങനെയാണ് ഉപവാസം നയിക്കുന്നതെന്നും ചോദിച്ചപ്പോള്‍, തന്നോടുള്ള ബഹുമാന സൂചകമായി ഉപവാസം അനുഷ്ഠിച്ചതിന് ലെക്സ് ഫ്രിഡ്മാനു പ്രധാനമന്ത്രി നന്ദി പറഞ്ഞു. 'ഇന്ത്യയില്‍, മതപാരമ്പര്യങ്ങള്‍ ദൈനംദിന ജീവിതവുമായി ആഴത്തില്‍ ഇഴചേര്‍ന്നിരിക്കുന്നു' എന്ന് പറഞ്ഞ മോദി ബഹുമാനപ്പെട്ട സുപ്രീം കോടതി വ്യാഖ്യാനിച്ചതുപോലെ ഹിന്ദുമതം കേവലം ആചാരാനുഷ്ഠാനങ്ങളല്ല, മറിച്ച് ജീവിതത്തെ നയിക്കുന്ന തത്ത്വചിന്തയാണെന്നും കൂട്ടിച്ചേര്‍ത്തു. അച്ചടക്കം വളര്‍ത്തുന്നതിനും ആന്തരികവും ബാഹ്യവുമായ വ്യക്തിത്വത്തെ സന്തുലിതമാക്കുന്നതിനുമുള്ള സങ്കേതമാണ് ഉപവാസം എന്ന് അദ്ദേഹം പറഞ്ഞു. ഉപവാസം ഇന്ദ്രിയങ്ങളെ ഉയര്‍ത്തുകയും അവയെ കൂടുതല്‍ സംവേദനക്ഷമതയുള്ളതും അവബോധമുള്ളതുമാക്കുകയും ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഉപവാസ സമയത്ത്, ഒരാള്‍ക്ക് സൂക്ഷ്മ സുഗന്ധങ്ങളും വിശദാംശങ്ങളും പോലും കൂടുതല്‍ വ്യക്തമായി മനസ്സിലാക്കാന്‍ കഴിയുമെന്ന് അദ്ദേഹം നിരീക്ഷിച്ചു. ഉപവാസം ചിന്താപ്രക്രിയയെ ത്വരിതപ്പെടുത്തുന്നുവെന്നും പുതിയ കാഴ്ചപ്പാടുകള്‍ നല്‍കുന്നുവെന്നും അസാധാരണമായ ചിന്തയെ പ്രോത്സാഹിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഉപവാസം എന്നാല്‍ ഭക്ഷണം ഒഴിവാക്കുക എന്നത് മാത്രമല്ല, തയ്യാറെടുപ്പിന്റെയും വിഷവിമുക്തമാക്കലിന്റെയും ശാസ്ത്രീയ പ്രക്രിയ ഇതില്‍ ഉള്‍പ്പെടുന്നുവെന്ന് ശ്രീ മോദി വ്യക്തമാക്കി. ആയുര്‍വേദ, യോഗ പരിശീലനങ്ങള്‍ നിരവധി ദിവസങ്ങള്‍ക്ക് മുമ്പ് പിന്തുടര്‍ന്ന് ഉപവാസത്തിനായി തന്റെ ശരീരത്തെ ഒരുക്കുന്നുവെന്ന് പറഞ്ഞ അദ്ദേഹം ഈ കാലയളവില്‍ ജലാംശത്തിന്റെ പ്രാധാന്യവും ചൂണ്ടിക്കാട്ടി. ഉപവാസം ആരംഭിച്ചുകഴിഞ്ഞാല്‍, ആഴത്തിലുള്ള ആത്മപരിശോധനയ്ക്കും ശ്രദ്ധ കേന്ദ്രീകരിക്കലിനും അനുവദിക്കുന്ന ഒരു ഭക്തിയുടെയും സ്വയം അച്ചടക്കത്തിന്റെയും പ്രവൃത്തിയായി അദ്ദേഹം അതിനെ കാണുന്നു. സ്‌കൂള്‍ കാലഘട്ടത്തില്‍ മഹാത്മാഗാന്ധിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട പ്രസ്ഥാനത്തില്‍ നിന്നാണ് തന്റെ ഉപവാസം ആരംഭിച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആദ്യ ഉപവാസ സമയത്ത് അദ്ദേഹത്തിന് ഊര്‍ജ്ജത്തിന്റെയും അവബോധത്തിന്റെയും കുതിച്ചുചാട്ടം അനുഭവപ്പെട്ടു. അത് അതിന്റെ പരിവര്‍ത്തന ശക്തിയെക്കുറിച്ച് അദ്ദേഹത്തെ ബോധ്യപ്പെടുത്തി. ഉപവാസം തന്നെ മന്ദഗതിയിലാക്കുന്നില്ല, പകരം, അത് പലപ്പോഴും തന്റെ ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നുവെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഉപവാസ സമയത്ത്, തന്റെ ചിന്തകള്‍ കൂടുതല്‍ സ്വതന്ത്രമായും സൃഷ്ടിപരമായും ഒഴുകുന്നുവെന്നും, ഇത് സ്വയം പ്രകടിപ്പിക്കുന്നതിനുള്ള അവിശ്വസനീയമായ അനുഭവമായി മാറുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.Our government places utmost importance on 'Samman' and 'Suvidha' for women: PM Modi in Navsari, Gujarat
March 08th, 11:50 am
PM Modi launched various developmental works in Navsari, Gujarat and addressed the gathering on the occasion of International Women's Day. PM extended his best wishes to all the women of the country and remarked that women are excelling in every sector. He highlighted the launch of two schemes, G-SAFAL and G-MAITRI in Gujarat. Shri Modi acknowledged Navsari district as one of the leading districts in Gujarat for rainwater harvesting and water conservation. He spoke about Namo Drone Didi campaign that is revolutionizing agriculture and the rural economy.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗുജറാത്തിലെ നവസാരിയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു
March 08th, 11:45 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിലെ നവസാരിയില്‍ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു. അന്താരാഷ്ട്ര വനിതാ ദിനത്തിലൈ സദസ്സിനെ അഭിസംബോധന ചെയ്യവേ, പരിപാടിക്കെത്തിയ അമ്മമാര്‍, സഹോദരിമാര്‍, പെണ്‍മക്കള്‍ എന്നിവരുടെ സ്‌നേഹത്തിനും വാത്സല്യത്തിനും അനുഗ്രഹങ്ങള്‍ക്കും നന്ദി പറഞ്ഞു. ഈ പ്രത്യേക ദിനത്തില്‍ രാജ്യത്തെ എല്ലാ സ്ത്രീകള്‍ക്കും ആശംസകള്‍ നേരുകയും ചെയ്തു. മഹാകുംഭത്തില്‍ ഗംഗാ മാതാവിന്റെ അനുഗ്രഹമാണു ലഭിച്ചതെങ്കില്‍ ഇന്ന് മാതൃശക്തിയുടെ മഹാകുംഭത്തില്‍ അനുഗ്രഹിക്കപ്പെട്ടുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ന് ഗുജറാത്തില്‍ ജി-സഫല്‍ (അന്ത്യോദയ കുടുംബങ്ങള്‍ക്കു ജീവിതം മെച്ചപ്പെടുത്താനായുള്ള ഗുജറാത്ത് പദ്ധതി), ജി-മൈത്രി (ഗുജറാത്ത് മെന്റര്‍ഷിപ്പ് ആന്‍ഡ് ആക്‌സിലറേഷന്‍ ഓഫ് ഇന്‍ഡിവിഡ്യൂവല്‍സ് ഫോര്‍ ട്രാന്‍സ്‌ഫോര്‍മിംഗ് റൂറല്‍ ഇന്‍കം) എന്നീ രണ്ട് പദ്ധതികള്‍ ആരംഭിച്ചതായി പ്രധാനമന്ത്രി എടുത്തുപറഞ്ഞു. വിവിധ പദ്ധതികളില്‍ നിന്നുള്ള ഫണ്ടുകള്‍ സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് മാറ്റിയിട്ടുണ്ടെന്നു വ്യക്തമാക്കിയ പ്രധാനമന്ത്രി, ഈ നേട്ടത്തിന് എല്ലാവരെയും അഭിനന്ദിച്ചു.പ്രധാനമന്ത്രി മാർച്ച് 7നും 8നും കേന്ദ്രഭരണപ്രദേശങ്ങളായ ദാദ്ര-നാഗർ ഹവേലി, ദാമൻ-ദിയു എന്നിവയും ഗുജറാത്തും സന്ദർശിക്കും
March 07th, 07:10 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മാർച്ച് 7നും 8നും വരെ ദാദ്ര-നാഗർ ഹവേലി, ദാമൻ-ദിയു എന്നീ കേന്ദ്രഭരണ പ്രദേശങ്ങളും ഗുജറാത്തും സന്ദർശിക്കും. മാർച്ച് 7ന് സിൽവാസ്സയിലേക്ക് പോകുന്ന അദ്ദേഹം, ഉച്ചയ്ക്ക് 2നു നമോ ആശുപത്രി (ഒന്നാംഘട്ടം) ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 2.45ന് സിൽവാസ്സയിൽ കേന്ദ്രഭരണപ്രദേശത്തിനായുള്ള 2580 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം നിർവഹിക്കും. തുടർന്ന്, സൂറത്തിലേക്ക് പോകുന്ന അദ്ദേഹം, വൈകിട്ട് 5ന് സൂറത് ഭക്ഷ്യ സുരക്ഷാ പരിപൂർണതായജ്ഞം ഉദ്ഘാടനം ചെയ്യും. മാർച്ച് 8ന് നവസാരിയിലേക്ക് പോകുന്ന പ്രധാനമന്ത്രി, രാവിലെ 11.30 ന് ‘ലഖ്പതി ദീദി’കളുമായി സംവദിക്കും. തുടർന്ന് വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിന് സാക്ഷ്യം വഹിക്കുന്ന പൊതുചടങ്ങിൽ പങ്കെടുക്കും.Together we are working towards building an India where farmers are prosperous and empowered: PM Modi
March 01st, 01:00 pm
PM Modi addressed the post-budget webinar on agriculture and rural prosperity, emphasizing stakeholders' crucial role in implementing Budget announcements. He highlighted schemes like PM-Kisan, the PM Dhan Dhaanya Krishi Yojana, and efforts to boost pulse production. Stressing innovation, nutrition, and fisheries growth, he urged collaboration to strengthen the rural economy and empower farmers.കൃഷിയും ഗ്രാമീണമേഖലയിലെ അഭിവൃദ്ധിയും എന്ന വിഷയത്തിലെ ബജറ്റാനന്തര വെബിനാറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു
March 01st, 12:30 pm
കൃഷിയും ഗ്രാമീണ അഭിവൃദ്ധിയും സംബന്ധിച്ച ബജറ്റാനന്തര വെബിനാറിനെ വീഡിയോ കോൺഫറൻസിംഗിലൂടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്തു. ബജറ്റിന് ശേഷമുള്ള വെബിനാറിൽ പങ്കെടുക്കുന്നതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, പരിപാടിയിൽ പങ്കുചേർന്ന എല്ലാവർക്കും നന്ദിയും പ്രകാശിപ്പിച്ചു. നയങ്ങളിലെ തുടർച്ചയും വികസിത് ഭാരതിനായുള്ള പുതിയ വിശാല കാഴ്ചപ്പാടും പ്രകടമാക്കുന്ന ഈ ബജറ്റ് ഗവൺമെന്റിന്റെ മൂന്നാമത്തെ ടേമിലെ ആദ്യത്തെ സമ്പൂർണ്ണ ബജറ്റാണെന്നതും അദ്ദേഹം ഉയർത്തിക്കാട്ടി. ബജറ്റിന് മുൻപ് എല്ലാ പങ്കാളികളിൽ നിന്നും വിലപ്പെട്ട ഉൾക്കാഴ്ചകളും നിർദ്ദേശങ്ങളും ലഭിച്ചിരുന്നുവെന്നതും അവ വളരെ സഹായകരമായിരുന്നുവെന്നതും അദ്ദേഹം അംഗീകരിച്ചു. ഈ ബജറ്റ് കൂടുതൽ ഫലപ്രദമാക്കുന്നതിൽ പങ്കാളികളുടെ ഇടപെടൽ കൂടുതൽ നിർണ്ണായകമായിട്ടുണ്ടെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.The President’s address clearly strengthens the resolve to build a Viksit Bharat: PM Modi
February 04th, 07:00 pm
During the Motion of Thanks on the President’s Address, PM Modi highlighted key achievements, stating 250 million people were lifted out of poverty, 40 million houses were built, and 120 million households got piped water. He emphasized ₹3 lakh crore saved via DBT and reaffirmed commitment to Viksit Bharat, focusing on youth, AI growth, and constitutional values.ലോക്‌സഭയിൽ രാഷ്ട്രപതിയുടെ നയപ്രഖ്യാപനപ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയത്തിനു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ മറുപടി
February 04th, 06:55 pm
രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്ക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ലോക്‌സഭയിൽ മറുപടി നൽകി. സഭയെ അഭിസംബോധന ചെയ്യവെ, ഇന്നലെയും ഇന്നും ചർച്ചകളിൽ പങ്കെടുത്ത എല്ലാ ബഹുമാനപ്പെട്ട എംപിമാരുടെയും സംഭാവനകളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ജനാധിപത്യത്തിന്റെ പാരമ്പര്യത്തിൽ ആവശ്യമുള്ളിടത്തു പ്രശംസയും ആവശ്യമുള്ളിടത്തു ചില നിഷേധാത്മക പരാമർശങ്ങളും ഉൾപ്പെടുന്നുവെന്നും അതു സ്വാഭാവികമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. പതിനാലാം തവണയും രാഷ്ട്രപതിയുടെ പ്രസംഗത്തിനു നന്ദി പ്രകടിപ്പിക്കാൻ ജനങ്ങൾ അവസരം നൽകിയതിന്റെ മഹത്തായ സൗഭാഗ്യം എടുത്തുകാട്ടിയ അദ്ദേഹം പൗരന്മാർക്ക് ആദരവോടെ നന്ദി അറിയിക്കുകയും ചർച്ചയിൽ പങ്കെടുത്ത എല്ലാവരെയും അവരുടെ ചിന്തകളാൽ സമ്പന്നമാക്കിയതിനു കൃതജ്ഞത അറിയിക്കുകയും ചെയ്തു.തിരഞ്ഞെടുപ്പ് കമ്മീഷൻ കാലാകാലങ്ങളിൽ നമ്മുടെ വോട്ടിംഗ് പ്രക്രിയ ശക്തിപ്പെടുത്തിയിട്ടുണ്ട്: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
January 19th, 11:30 am
In the 118th episode of Mann Ki Baat, PM Modi reflected on key milestones, including the upcoming 75th Republic Day celebrations and the significance of India’s Constitution in shaping the nation’s democracy. He highlighted India’s achievements and advancements in space sector like satellite docking. He spoke about the Maha Kumbh in Prayagraj and paid tributes to Netaji Subhas Chandra Bose.Our government's intentions, policies and decisions are empowering rural India with new energy: PM
January 04th, 11:15 am
PM Modi inaugurated Grameen Bharat Mahotsav in Delhi. He highlighted the launch of campaigns like the Swamitva Yojana, through which people in villages are receiving property papers. He remarked that over the past 10 years, several policies have been implemented to promote MSMEs and also mentioned the significant contribution of cooperatives in transforming the rural landscape.PM Modi inaugurates the Grameen Bharat Mahotsav 2025
January 04th, 10:59 am
PM Modi inaugurated Grameen Bharat Mahotsav in Delhi. He highlighted the launch of campaigns like the Swamitva Yojana, through which people in villages are receiving property papers. He remarked that over the past 10 years, several policies have been implemented to promote MSMEs and also mentioned the significant contribution of cooperatives in transforming the rural landscape.Double-engine Governments at the Centre and state are becoming a symbol of good governance: PM in Jaipur
December 17th, 12:05 pm
PM Modi participated in the event ‘Ek Varsh-Parinaam Utkarsh’ to mark the completion of one year of the Rajasthan State Government. In his address, he congratulated the state government and the people of Rajasthan for a year marked by significant developmental strides. He emphasized the importance of transparency in governance, citing the Rajasthan government's success in job creation and tackling previous inefficiencies.