ലോക പൈതൃക സമിതിയുടെ 46-ാമത് സമ്മേളനത്തിന്റെ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം

July 21st, 07:45 pm

കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകന്‍, എസ്. ജയശങ്കര്‍ ജി, ഗജേന്ദ്ര സിംഗ് ഷെഖാവത് ജി, യുനെസ്‌കോ ഡയറക്ടര്‍ ജനറല്‍ ഓഡ്രി അസോലെ ജി, മന്ത്രിസഭയിലെ മറ്റ് അംഗങ്ങളായ റാവു ഇന്ദര്‍ജിത് സിംഗ് ജി, സുരേഷ് ഗോപി ജി, ലോക പൈതൃക സമിതി ചെയര്‍മാന്‍ വിശാല്‍ ശര്‍മ്മ ജി, മറ്റു പ്രമുഖരേ, സ്ത്രീകളേ, മാന്യ വ്യക്തിത്വങ്ങളേയും,

ലോക പൈതൃകസമിതിയുടെ 46-ാം സമ്മേളനം ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

July 21st, 07:15 pm

ലോക പൈതൃകസമിതിയുടെ 46-ാംസമ്മേളനം ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ലോക പൈതൃകസമിതി എല്ലാ വർഷവും യോഗം ചേരുകയും ലോക പൈതൃകത്തെക്കുറിച്ചുള്ള കാര്യങ്ങൾ അവലോകനം ചെയ്യുകയും ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തേണ്ട സ്ഥലങ്ങൾ തീരുമാനിക്കുകയും ചെയ്യുന്നു. ഇന്ത്യ ഇതാദ്യമായാണ് ലോക പൈതൃകസമിതി യോഗത്തിന് ആതിഥേയത്വം വഹിക്കുന്നത്. ചടങ്ങിൽ നടന്ന പ്രദർശനം പ്രധാനമന്ത്രി വീക്ഷിച്ചു.

മയക്കുമരുന്ന് ദുരുപയോഗത്തിനെതിരായ പ്രചാരണത്തിൽ യുവാക്കളുടെ വർദ്ധിച്ചുവരുന്ന പങ്കാളിത്തം വളരെ പ്രോത്സാഹജനകമാണ്: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

July 30th, 11:30 am

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമസ്‌ക്കാരം, 'മന്‍ കി ബാത്തി'ലേയ്ക്ക് നിങ്ങള്‍ക്കെല്ലാവര്‍ക്കും ഹൃദയപൂര്‍വ്വം സ്വാഗതം. ജൂലൈ മാസം എന്നാല്‍ മണ്‍സൂണ്‍ മാസം, അതായത് മഴയുടെ മാസം. പ്രകൃതിക്ഷോഭം മൂലം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിഷമവും ആശങ്കയും ആയിരുന്നു. യമുന ഉള്‍പ്പെടെയുള്ള നദികളില്‍ വെള്ളപ്പൊക്കംമൂലം പല പ്രദേശങ്ങളിലുമുള്ള ആളുകള്‍ക്ക് ദുരിതം അനുഭവിക്കേണ്ടി വന്നിരുന്നു. മലയോര മേഖലകളില്‍ ഉരുള്‍പൊട്ടലുണ്ടായി. അതിനിടെ, രാജ്യത്തിന്റെ പടിഞ്ഞാറന്‍ ഭാഗത്ത്, കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഗുജറാത്ത് പ്രദേശങ്ങളില്‍ ബിപര്‍ജോയ് കൊടുങ്കാറ്റ് വീശിയടിച്ചു. എന്നാല്‍ സുഹൃത്തുക്കളേ, ഈ ദുരന്തങ്ങള്‍ക്കിടയിലും, കൂട്ടായ പ്രയത്‌നത്തിന്റെ ശക്തി എന്താണെന്ന് നമ്മുടെ നാട്ടുകാര്‍ ഒരിക്കല്‍ക്കൂടി കാണിച്ചുതന്നിരിക്കുന്നു. അത്തരം ദുരന്തങ്ങളെ നേരിടാന്‍ നാട്ടുകാരും നമ്മുടെ എൻഡിആർഎഫ് ജവാന്മാരും പ്രാദേശിക ഭരണകൂടത്തിന്റെ ആളുകളും രാവുംപകലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഏതൊരു ദുരന്തത്തെയും നേരിടുന്നതില്‍ നമ്മുടെ കഴിവും വിഭവങ്ങളും വലിയ ഒരു പങ്ക് വഹിക്കുന്നു. അതേസമയം, നമ്മുടെ കാരുണ്യവും പരസ്പരം കൈകോര്‍ക്കുന്ന മനോഭാവവും ഒരുപോലെ പ്രധാനമാണ്. സകല ജനക്ഷേമം എന്ന ഈ വികാരമാണ് ഇന്ത്യയുടെ സ്വത്വവും ഇന്ത്യയുടെ ശക്തിയും.

നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ശിൽപം പ്രധാനമന്ത്രി ഏറ്റുവാങ്ങി

April 05th, 02:40 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ശിൽപം ശില്പകലാകാരനായ അരുൺ യോഗിരാജിൽ നിന്ന് ഏറ്റുവാങ്ങി.