ഇന്ത്യ-റഷ്യ 22-ാമത് വാർഷിക ഉച്ചകോടിക്ക് ശേഷമുള്ള സംയുക്ത പ്രസ്താവന

July 09th, 09:54 pm

1. ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ ക്ഷണപ്രകാരം 2024 ജൂലൈ 8-9 തീയതികളിൽ റഷ്യയിൽ ഔദ്യോഗിക സന്ദർശനം നടത്തി. ഇന്ത്യ-റഷ്യ 22-ാമത് വാർഷിക ഉച്ചകോടിക്കായാണ് അ‌ദ്ദേഹം റഷ്യയിലെത്തിയത്.

എസ്‌‌സിഒ ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദിയുടെ പരാമർശങ്ങൾ

July 04th, 01:29 pm

ഉച്ചകോടിയിൽ നേരിട്ടു പങ്കെടുത്ത കേന്ദ്ര വിദേശകാര്യമന്ത്രി ഡോ. എസ് ജയശങ്കറാണ് പരാമർശങ്ങൾ നടത്തിയത്.

എസ്‌‌സിഒ ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദിയുടെ പരാമർശങ്ങൾ

July 04th, 01:25 pm

2017ൽ കസാഖ് അധ്യക്ഷതവഹിച്ച കാലത്താണ് എസ്‌സിഒയിൽ അംഗത്വം ലഭിച്ചതെന്ന് ഇന്ത്യ നന്ദിയോടെ ഓർക്കുന്നു. അതിനുശേഷം, എസ്‌സിഒയിൽ അധ്യക്ഷരുടെ സമ്പൂർണചക്രം നാം പൂർത്തിയാക്കി. 2020-ലെ കൗൺസിൽ ഓഫ് ഹെഡ്‌സ് ഓഫ് ഗവൺമെന്റ് യോഗത്തിനും 2023-ലെ കൗൺസിൽ ഓഫ് ഹെഡ്‌സ് ഓഫ് സ്‌റ്റേറ്റ് യോഗത്തിനും ഇന്ത്യ ആതിഥേയത്വം വഹിച്ചു. നമ്മുടെ വിദേശനയത്തിൽ എസ്‌സിഒയ്ക്ക് പ്രധാന സ്ഥാനമുണ്ട്.

കസാഖിസ്ഥാന്‍ പ്രസിഡന്റ് പ്രധാനമന്ത്രിയെ ടെലിഫോണിൽ ബന്ധപ്പെട്ടു

June 25th, 06:21 pm

കസാഖിസ്ഥാന്‍ പ്രസിഡന്റ് കാസിം ജോമാര്‍ട്ട് ടോക്കയേവുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ടെലിഫോണ്‍ സംഭാഷണം നടത്തി.

23-ാമത് എസ്സിഒ (ഷാങ്ഹായി സഹകരണ സംഘടന) ഉച്ചകോടിയില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ പ്രസംഗം

July 04th, 12:30 pm

ഇന്ന്, 23-ാമത് എസ്സിഒ ഉച്ചകോടിയില്‍, നിങ്ങളെ എല്ലാവരെയും സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുകയാണ്. കഴിഞ്ഞ രണ്ട് ദശകങ്ങളില്‍, ഏഷ്യന്‍ മേഖലയിലെ മുഴുവന്‍ സമാധാനത്തിനും സമൃദ്ധിക്കും വികസനത്തിനുമുള്ള സുപ്രധാന വേദിയായി എസ്സിഒ ഉയര്‍ന്നുവന്നിട്ടുണ്ട്. ഇന്ത്യയും ഈ പ്രദേശവും തമ്മിലുള്ള ആയിരക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ള സാംസ്‌കാരികവും ജനങ്ങളും തമ്മിലുമുള്ള ബന്ധം നമ്മുടെ പങ്കിടപ്പെട്ട പൈതൃകത്തിന്റെ ജീവനുള്ള സാക്ഷ്യമാണ്. ഞങ്ങള്‍ ഈ പ്രദേശത്തെ 'വിപുലീകരിച്ച അയല്‍പക്കമായല്ല, മറിച്ച് ഒരു 'വിപുലീകൃത കുടുംബം' ആയാണ് കാണുന്നത്.

പ്രധാനമന്ത്രി റഷ്യൻ പ്രസിഡൻറ് വ്ളാഡിമിർ പുടിനുമായി സംസാരിച്ചു

December 16th, 03:51 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് റഷ്യൻ ഫെഡറേഷൻ പ്രസിഡൻറ് വ്ളാഡിമിർ പുടിനുമായി ടെലിഫോൺ സംഭാഷണം നടത്തി.

ഷാങ്ഹായി സഹകരണ സംഘടന (എസ്.സി.ഒ) ഉച്ചകോടിക്കിടെ തുര്‍ക്കി പ്രസിഡന്റ് റെജപ് തയ്യിപ് എര്‍ദ്വാനുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച നടത്തി

September 16th, 11:41 pm

എസ്.സി.ഒ ഉച്ചകോടിയ്ക്കിീടയില്‍ 2022 സെപ്റ്റംബര്‍ 16ന് ഉസ്‌ബെക്കിസ്ഥാനിലെ സമര്‍ഖണ്ഡില്‍ വച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തുര്‍ക്കിപ്രസിഡന്റ് റെജപ് തയ്യിപ് എര്‍ദ്വാനുമായി കൂടിക്കാഴ്ച നടത്തി.

എസ് . സി. ഒ (ഷാങ്ഹായി സഹകരണ സംഘടന ) ഉച്ചകോടിക്കിടയില്‍ ഇറാന്‍ പ്രസിഡന്റുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

September 16th, 11:06 pm

ഷാങ്ഹായി സഹകരണ സംഘടന (എസ്.സി.ഒ) ഉച്ചകോടിക്കിടയില്‍ ഉസ്‌ബെസ്‌ക്കിസ്ഥാനിലെ സമര്‍ഖണ്ഡില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയും തമ്മില്‍ കൂടിക്കാഴ്ച നടത്തി. 2021ല്‍ പ്രസിഡന്റായി റെയ്‌സി അധികാരമേറ്റതിന് ശേഷം ഇരുവരും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്.

ഉസ്ബെക്കിസ്ഥാനിലെ സമർഖണ്ഡിൽ റഷ്യൻ ഫെഡറേഷൻ പ്രസിഡന്റുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

September 16th, 08:42 pm

ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷന്റെ (എസ്‌സി‌ഒ) 22-ാമത് യോഗത്തിനിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉസ്‌ബെക്കിസ്ഥാനിലെ സമർഖണ്ഡിൽ റഷ്യൻ ഫെഡറേഷൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തി.

പ്രധാനമന്ത്രിയും ഉസ്ബെക്കിസ്ഥാൻ പ്രസിഡന്റും തമ്മിലുള്ള ഉഭയകക്ഷി കൂടിക്കാഴ്ച

September 16th, 08:34 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉസ്ബെക്കിസ്ഥാൻ പ്രസിഡന്റ് ഷാവ്‌കത്ത് മിർസിയോവുമായി കൂടിക്കാഴ്ച്ച നടത്തി. ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്‌സി‌ഒ) ഉച്ചകോടിയ്ക്കിടെ ഇന്ന് ഉസ്‌ബെക്കിസ്ഥാനിലെ സമർഖണ്ഡിലായിരുന്നു കൂടിക്കാഴ്ച്ച.

എസ്‌സി‌ഒ (ഷാങ്ഹായ് സഹകരണ സംഘടന) ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശങ്ങൾ

September 16th, 01:30 pm

മഹാമാരിക്കുശേഷം ലോകംമുഴുവൻ ഇന്നു സാമ്പത്തികവീണ്ടെടുക്കലുമായി ബന്ധപ്പെട്ട വെല്ലുവിളികൾ അഭിമുഖീകരിക്കുമ്പോൾ, എസ്‌സി‌ഒയുടെ പങ്കു വളരെ പ്രധാനമാണ്. എസ്‌സി‌ഒ അംഗരാജ്യങ്ങളാണ് ആഗോള ജിഡിപിയുടെ ഏകദേശം 30 ശതമാനം സംഭാവനചെയ്യുന്നത്. മാത്രമല്ല, ലോകജനസംഖ്യയുടെ 40 ശതമാനവും എസ്‌സി‌ഒ രാജ്യങ്ങളിലാണു വസിക്കുന്നതും. എസ്‌സി‌ഒ അംഗങ്ങൾക്കിടയിലെ സഹകരണം വർധിപ്പിക്കുന്നതിനും പരസ്പരവിശ്വാസത്തിനും ഇന്ത്യ പിന്തുണയേകുന്നു. മഹാമാരിയും യുക്രൈൻ പ്രതിസന്ധിയും ആഗോള വിതരണശൃംഖലയിൽ നിരവധി തടസങ്ങൾ സൃഷ്ടിച്ചു. ഇതിനാൽ ലോകംമുഴുവൻ അഭൂതപൂർവമായ ഊർജ-ഭക്ഷ്യപ്രതിസന്ധി നേരിടുകയാണ്. നമ്മുടെ മേഖലയിൽ വിശ്വസനീയവും പ്രതിരോധശേഷിയുള്ളതും വൈവിധ്യപൂർണവുമായ വിതരണശൃംഖല വികസിപ്പിക്കുന്നതിന് എസ്‌സി‌ഒ പരിശ്രമിക്കണം. ഇതിനു മികച്ച സമ്പർക്കസൗകര്യങ്ങൾ വേണ്ടതുണ്ട്. അതുപോലെതന്നെ ഗതാഗതത്തിനുള്ള പൂർണ അവകാശം നാമെല്ലാവരും പരസ്പരം നൽകേണ്ടതും പ്രധാനമാണ്.

എസ്‌സിഒ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി സമർഖണ്ഡിലെത്തി

September 15th, 10:01 pm

ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷന്റെ (എസ്‌സി‌ഒ) രാഷ്ട്ര നേതാക്കളുടെ 22-ാമത് സമ്മേളനത്തിൽ പങ്കെടുക്കാൻ ഉസ്‌ബെക്കിസ്ഥാൻ പ്രസിഡന്റ് ഷവ്‌കത് മിർസിയോയേവിന്റെ ക്ഷണപ്രകാരം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉസ്‌ബെക്കിസ്ഥാനിലെ സമർഖണ്ഡിൽ എത്തി.

ഉസ്ബെക്കിസ്ഥാൻ സന്ദർശനത്തിനു മുന്നോടിയായ‌ി പ്രധാനമന്ത്രിയുടെ പ്രസ്താവന

September 15th, 02:15 pm

ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്‌സി‌ഒ) രാഷ്ട്രത്തലവന്മാരുടെ സമിതി യോഗത്തിൽ പങ്കെടുക്കാനാണ് ഉസ്ബെക്കിസ്ഥാൻ പ്രസിഡന്റ് ഷവ്കാത് മിർസിയോയേവിന്റെ ക്ഷണപ്രകാരം ഞാൻ സമർഖണ്ഡ് സന്ദർശിക്കുന്നത്.

ഷാങ്ഹായ് സഹകരണ സംഘടനയിലെ രാഷ്ട്രത്തലവന്മാരുടെ 21 -ാമത് യോഗത്തിൽ പ്രധാനമന്ത്രി വെർച്വലായി പങ്കെടുത്തു

September 17th, 05:21 pm

ഷാങ്ഹായ് സഹകരണ സംഘടനയിലെ (എസ്സ് സി ഒ ) രാഷ്ട്രത്തലവന്മാരുടെ 21 -ാമത് യോഗത്തിലും, അഫ്‌ഗാനിസ്ഥാനെ കുറിച്ചുള്ള എസ്സ് സി ഒ - സി എസ് ടി ഒ യോഗത്തിലും വീഡിയോ സന്ദേശത്തിലൂടെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പങ്കെടുത്തു.

അഫ്ഗാനിസ്ഥാനുമായി ബന്ധപ്പെട്ട എസ്സിഒ-സിഎസ്ടിഒ ഉച്ചകോടിയില്‍ പ്രധാനമന്ത്രിയുടെ പരാമര്‍ശങ്ങള്‍

September 17th, 05:01 pm

അഫ്ഗാനിസ്ഥാനിലെ സാഹചര്യങ്ങളെക്കുറിച്ച് ഷാങ്ഹായി സഹകരണ സംഘടന (എസ് സി ഒ)യും സംയുക്ത സുരക്ഷാ കരാര്‍ സംഘടന (സിഎസ്ടിഒ)യും തമ്മില്‍ പ്രത്യേക കൂടിക്കാഴ്ച സംഘടിപ്പിച്ചതിന് പ്രസിഡന്റ് റഹ്‌മോന് നന്ദി പറഞ്ഞ് ഞാന്‍ ആരംഭിക്കാം.

ഷാങ്ഹായി സഹകരണ സംഘടന (എസ്സിഒ) കൗണ്‍സില്‍ രാഷ്ട്രത്തലവന്മാരുടെ 21 -ാമത് സമ്പൂര്‍ണ സമ്മേളനത്തില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം

September 17th, 12:22 pm

എസ് സി ഒ (ഷാങ്ഹായി സഹകരണ സംഘടന) കൗണ്‍സിലിന്റെ അധ്യക്ഷ പദവി വിജയകരമായി നിറവേറ്റുന്ന പ്രസിഡന്റ് റഹ്‌മോനെ ആദ്യം തന്നെ അഭിനന്ദിക്കുന്നു. താജിക് പ്രസിഡന്‍സി വളരെ വെല്ലുവിളി നിറഞ്ഞ ആഗോളവും പ്രാദേശികവുമായ സാഹചര്യത്തിലൂടെ കടന്നുപോയ അന്തരീക്ഷത്തിലും സംഘടനയെ അദ്ദേഹം കാര്യക്ഷമമായി കൈകാര്യം ചെയ്തു. ഈ വര്‍ഷം സ്വാതന്ത്ര്യത്തിന്റെ മുപ്പതാം വാര്‍ഷികം ആഘോഷിക്കുന്ന എല്ലാ താജിക് സഹോദരീ സഹോദരന്മാര്‍ക്കും പ്രസിഡന്റ് റഹ്മോനും ഇന്ത്യയെ പ്രതിനിധീകരിച്ച്, എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും ആശംസകളും നേരുന്നു.

21st Meeting of SCO Council of Heads of State in Dushanbe, Tajikistan

September 15th, 01:00 pm

PM Narendra Modi will address the plenary session of the Summit via video-link on 17th September 2021. This is the first SCO Summit being held in a hybrid format and the fourth Summit that India will participate as a full-fledged member of SCO.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ ഫെഡറേഷൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും തമ്മിലുള്ള ടെലിഫോൺ സംഭാഷണം

August 24th, 08:39 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് റഷ്യൻ ഫെഡറേഷൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി ടെലിഫോണിൽ സംസാരിച്ചു.

2020 ലെ ഷാങ്ഹായ് സഹകരണ സംഘടന (എസ്സിഒ) ഉച്ചകോടിയില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം

November 10th, 03:39 pm

ഒന്നാമതായി, എസ്സിഒയുടെ കാര്യക്ഷമമായ നേതൃത്വത്തിന് പ്രസിഡന്റ് പുടിനെ അഭിനന്ദിക്കാനും കോവിഡ് -19 മഹാമാരി ഉയര്‍ത്തുന്ന വെല്ലുവിളികളും പ്രതിബന്ധങ്ങളും അവഗണിച്ച് ഈ ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ചതിനു നന്ദി പറയാനും ഞാന്‍ ഈ അവസരം വിനിയോഗിക്കുന്നു. ഈ വേദനാജനകമായ സാഹചര്യങ്ങള്‍ക്കിടയിലും, എസ്സിഒയുടെ കീഴില്‍ സഹകരണത്തിന്റെയും സമന്വയത്തിന്റെയും വിശാലവും മുന്നോട്ടുള്ളതുമായ കാര്യപരിപാടി പിന്തുടരാന്‍ നമുക്ക് കഴിയുന്നു.

രാഷ്ട്രത്തലവന്‍മാരുടെ എസ്.സി.ഒ. കൗണ്‍സിലിന്റെ ഇരുപതാമത് ഉച്ചകോടി

November 10th, 03:30 pm

വിര്‍ച്വല്‍ സംവിധാനത്തില്‍ സംഘടിപ്പിക്കപ്പെട്ട എസ്.സി.ഒയുടെ ആദ്യ ഉച്ചകോടിയാണ് ഇത്. 2017ല്‍ പൂര്‍ണ അംഗമായ ശേഷം ഇന്ത്യ പങ്കെടുക്കുന്ന മൂന്നാമത്തെ യോഗവുമാണ്. എസ്.സി.ഒ. നേതാക്കളെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി, കോവിഡ്-19 ഉയര്‍ത്തുന്ന വെല്ലുവിളികളും തടസ്സങ്ങളും അതിജീവിച്ച് യോഗം സംഘടിപ്പിച്ചതിന് പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനെ അഭിനന്ദിച്ചു.