വാരാണസിയെ 2022 ലെ എസ്.സി.ഒ ഉച്ചകോടി ആദ്യത്തെ എസ്.സി.ഒ ടൂറിസം ആന്റ് കള്‍ച്ചറല്‍ തലസ്ഥാനമായി നാമനിര്‍ദ്ദേശം ചെയ്തു
September 16th, 11:50 pm
ഉസ്‌ബെക്കിസ്ഥാനിലെ സമര്‍ഖണ്ഡില്‍ 2022സെപ്റ്റംബര്‍ 16, -ന് നടന്ന ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്.സി.ഒ) രാഷ്ട്രത്ത ലവന്മാരുടെ 22-ാമത് യോഗത്തില്‍ വാരാണസി നഗരത്തെ 2022-2023 കാലയളവില്‍ എസ്.സി.ഒ യുടെ ആദ്യത്തെ വിനോദസഞ്ചാര സാംസ്‌ക്കാരിക തലസ്ഥാനമായി നാമനിര്‍ദ്ദേശം ചെയ്തു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉച്ചകോടിയില്‍ പങ്കെടുത്തിരുന്നു.എസ്‌സിഒ (ഷാങ്ഹായ് സഹകരണ സംഘടന) ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശങ്ങൾ
September 16th, 01:30 pm
മഹാമാരിക്കുശേഷം ലോകംമുഴുവൻ ഇന്നു സാമ്പത്തികവീണ്ടെടുക്കലുമായി ബന്ധപ്പെട്ട വെല്ലുവിളികൾ അഭിമുഖീകരിക്കുമ്പോൾ, എസ്‌സിഒയുടെ പങ്കു വളരെ പ്രധാനമാണ്. എസ്‌സിഒ അംഗരാജ്യങ്ങളാണ് ആഗോള ജിഡിപിയുടെ ഏകദേശം 30 ശതമാനം സംഭാവനചെയ്യുന്നത്. മാത്രമല്ല, ലോകജനസംഖ്യയുടെ 40 ശതമാനവും എസ്‌സിഒ രാജ്യങ്ങളിലാണു വസിക്കുന്നതും. എസ്‌സിഒ അംഗങ്ങൾക്കിടയിലെ സഹകരണം വർധിപ്പിക്കുന്നതിനും പരസ്പരവിശ്വാസത്തിനും ഇന്ത്യ പിന്തുണയേകുന്നു. മഹാമാരിയും യുക്രൈൻ പ്രതിസന്ധിയും ആഗോള വിതരണശൃംഖലയിൽ നിരവധി തടസങ്ങൾ സൃഷ്ടിച്ചു. ഇതിനാൽ ലോകംമുഴുവൻ അഭൂതപൂർവമായ ഊർജ-ഭക്ഷ്യപ്രതിസന്ധി നേരിടുകയാണ്. നമ്മുടെ മേഖലയിൽ വിശ്വസനീയവും പ്രതിരോധശേഷിയുള്ളതും വൈവിധ്യപൂർണവുമായ വിതരണശൃംഖല വികസിപ്പിക്കുന്നതിന് എസ്‌സിഒ പരിശ്രമിക്കണം. ഇതിനു മികച്ച സമ്പർക്കസൗകര്യങ്ങൾ വേണ്ടതുണ്ട്. അതുപോലെതന്നെ ഗതാഗതത്തിനുള്ള പൂർണ അവകാശം നാമെല്ലാവരും പരസ്പരം നൽകേണ്ടതും പ്രധാനമാണ്.പ്രധാനമന്ത്രിയും പ്രസിഡന്റ് പുടിനും ആശംസകള്‍ കൈമാറി
January 07th, 06:11 pm
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്റ് ശ്രീ. വ്‌ളാദിമിര്‍ പുടിനും ടെലഫോണില്‍ നവവല്‍സരാശംസകള്‍ കൈമാറി.ഇന്ത്യാ- റഷ്യാ അനൗപചാരിക ഉച്ചകോടി
May 21st, 10:10 pm
പ്രധാനമന്ത്രി നരേന്ദ്ര മോദിയും, പ്രസിഡന്‍റ് വ്ളാദ്മീര്‍ പുടിനും തമ്മിലുള്ള ആദ്യ അനൗപചാരിക ഉച്ചകോടി 2018 മേയ് 21 ന് റഷ്യന്‍ ഫെഡറേഷനിലെ സോച്ചി നഗരത്തില്‍ നടന്നു. ഇന്ത്യയും, റഷ്യയും തമ്മിലുള്ള ഉന്നതതല രാഷ്ട്രീയ വിനിമയങ്ങളുടെ പാരമ്പര്യത്തിന്‍റെ ചുവട് പിടിച്ച്, അന്താരാഷ്ട്ര മേഖലാ വിഷയങ്ങളില്‍ തങ്ങളുടെ കാഴ്ചപ്പാടുകള്‍ കൈമാറാനും തങ്ങളുടെ സൗഹൃദം ആഴത്തിലുള്ളതാക്കാനും ഇരു നേതാക്കള്‍ക്കും ഉച്ചകോടി അവസരമൊരുക്കി.റഷ്യൻ പ്രസിഡൻ്റ് പുടിനുമായി പ്രധാനമന്ത്രി മോദി ചർച്ച നടത്തി
May 21st, 04:40 pm
സോചിയിൽ വച്ച് പ്രധാനമന്ത്രി നരേന്ദ്രമേദി, റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിർ പുടിനുമായി ഇന്ന് ചർച്ചകൾ നടത്തി.