പ്രധാനമന്ത്രി അർജന്റീന പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി
November 20th, 08:09 pm
ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടക്കുന്ന ജി-20 ഉച്ചകോടിക്കിടെ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നവംബർ 19ന്, അർജന്റീന പ്രസിഡന്റ് ഹാവിയർ മിലേയുമായി കൂടിക്കാഴ്ച നടത്തി. ഇരുനേതാക്കളും തമ്മിലുള്ള ആദ്യ ഉഭയകക്ഷി കൂടിക്കാഴ്ചയായിരുന്നു ഇത്. ചരിത്രംകുറിച്ച് മൂന്നാം തവണയും അധികാരമേറ്റ പ്രധാനമന്ത്രി ശ്രീ മോദിയെ അർജന്റീന പ്രസിഡന്റ് മിലേ അഭിനന്ദിച്ചു. പ്രസിഡന്റായി സ്ഥാനമേറ്റ മിലേക്ക് പ്രധാനമന്ത്രിയും ഊഷ്മളമായ ആശംസകൾ നേർന്നു.ഇറ്റലി-ഇന്ത്യ സംയുക്ത നയതന്ത്ര കർമ്മ പദ്ധതി 2025-2029
November 19th, 09:25 am
ബ്രസീലിലെ റിയോ ഡി ജനീറോയിൽ 2024 നവംബർ 18ന് നടന്ന ജി 20 ഉച്ചകോടിയിൽ നടന്ന കൂടിക്കാഴ്ചയിൽ ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ഇറ്റലി പ്രധാനമന്ത്രി ശ്രീമതി ജോർജിയ മെലോണിയും ഇന്ത്യൻ-ഇറ്റലി നയതന്ത്ര പങ്കാളിത്തത്തിൻ്റെ സമാനതകളില്ലാത്ത സാധ്യതകളെക്കുറിച്ച് മനസ്സിലാക്കിക്കൊണ്ട്, കേന്ദ്രീകൃതവും സമയബന്ധിതവുമായ സംരംഭങ്ങളിലൂടെയും സംയുക്ത നയതന്ത്ര കർമ്മപദ്ധതിയിലൂടെയും ഇതിന് കൂടുതൽ പ്രചോദനം നൽകാൻ തീരുമാനിച്ചു. ഇതിനായി, ഇറ്റലിയും ഇന്ത്യയും താഴെപ്പറയുന്നവയിൽ ധാരണയായി:പ്രധാനമന്ത്രി ശ്രീ മോദി പോർച്ചുഗൽ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
November 19th, 06:08 am
ബ്രസീലിലെ റിയോ ഡി ജനീറോയിൽ ജി-20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു പോർച്ചുഗീസ് പ്രധാനമന്ത്രി ലൂയിസ് മോണ്ടിനെഗ്രോയുമായി കൂടിക്കാഴ്ച നടത്തി. ഇരുനേതാക്കളും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്. 2024 ഏപ്രിലിൽ പ്രധാനമന്ത്രിയായി അധികാരമേറ്റ മോണ്ടിനെഗ്രോയെ പ്രധാനമന്ത്രി മോദി അഭിനന്ദിക്കുകയും ഇന്ത്യയും പോർച്ചുഗലും തമ്മിലുള്ള ഉഭയകക്ഷിബന്ധം കൂടുതൽ ആഴത്തിലാക്കാനും ശക്തിപ്പെടുത്താനും ഒരുമിച്ചു പ്രവർത്തിക്കാനുള്ള ആഗ്രഹം അറിയിക്കുകയും ചെയ്തു. മൂന്നാം തവണയും അധികാരത്തിലെത്തിയ ശ്രീ മോദിയെ, പ്രധാനമന്ത്രി മോണ്ടിനെഗ്രോ അഭിനന്ദിച്ചു.ഫലങ്ങളുടെ പട്ടിക: ഏഴാമത് ഇൻ്റർ ഗവൻമെൻ്റൽ കൂടിയാലോചനകൾക്കായുള്ള ജർമ്മൻ ചാൻസലറുടെ ഇന്ത്യ സന്ദർശനം
October 25th, 07:47 pm
നവീകരണവും സാങ്കേതികവിദ്യയും സംബന്ധിച്ച രൂപരേഖമൂന്നാം കൗടില്യ സാമ്പത്തിക കോണ്‍ക്ലേവ് 2024ല്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
October 04th, 07:45 pm
ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ജി, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക് ഗ്രോത്ത് പ്രസിഡന്റ് എന്‍ കെ സിംഗ് ജി, കോണ്‍ക്ലേവില്‍ പങ്കെടുക്കുന്ന ഇന്ത്യയിലും വിദേശത്തുമുള്ള മറ്റ് വിശിഷ്ടാതിഥികളേ, സ്ത്രീകളേ, മാന്യവ്യക്തിത്വങ്ങളേ! കൗടില്യ കോണ്‍ക്ലേവിന്റെ മൂന്നാം പതിപ്പാണിത്. നിങ്ങളെ എല്ലാവരെയും കാണാനുള്ള അവസരം ലഭിച്ചതില്‍ ഞാന്‍ സന്തുഷ്ടനാണ്. അടുത്ത മൂന്ന് ദിവസങ്ങളില്‍ വിവിധ സാമ്പത്തിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന നിരവധി സെഷനുകള്‍ ഇവിടെ നടക്കും. ഈ ചര്‍ച്ചകള്‍ ഭാരതത്തിന്റെ വളര്‍ച്ചയെ ത്വരിതപ്പെടുത്താന്‍ സഹായിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡൽഹിയിൽ കൗടില്യ സാമ്പത്തിക സമ്മേളനത്തിന്റെ മൂന്നാം പതിപ്പിനെ അഭിസംബോധന ചെയ്തു
October 04th, 07:44 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ന്യൂഡൽഹിയിൽ കൗടില്യ സാമ്പത്തിക സമ്മേളനത്തെ അഭിസംബോധന ചെയ്തു. ധനമന്ത്രാലയവുമായി സഹകരിച്ച് സാമ്പത്തിക വളർച്ച ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന കൗടില്യ സാമ്പത്തിക സമ്മേളനം ഹരിതപരിവർത്തനത്തിനു ധനസഹായം നൽകൽ, ഭൗമ-സാമ്പത്തിക വിഭജനം, വളർച്ചാപ്രത്യാഘാതങ്ങൾ, അതിജീവനശേഷി സംരക്ഷിക്കുന്നതിനുള്ള നയപരമായ പ്രവർത്തനങ്ങളുടെ തത്വങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും.3 പരം രുദ്ര സൂപ്പർ കംപ്യൂട്ടറുകളും ഹൈ-പെർഫോമൻസ് കംപ്യൂട്ടിംഗ് സിസ്റ്റവും രാജ്യത്തിന് സമർപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം
September 26th, 05:15 pm
ശാസ്ത്ര-സാങ്കേതിക രംഗത്ത് ഇന്ന് ഭാരതം കൈവരിച്ചിരിക്കുന്നത് സുപ്രധാനമായ നേട്ടമാണ്. ശാസ്ത്രം, സാങ്കേതികവിദ്യ, ഗവേഷണം എന്നിവയ്ക്ക് മുൻഗണന നൽകി 21-ാം നൂറ്റാണ്ടിലെ ഭാരതം എങ്ങനെ മുന്നേറുന്നു എന്നതിന്റെ തെളിവ് കൂടിയാണിത്. അനന്തമായ സാധ്യതകളിൽ ഭാരതം ഇന്ന് പുതിയ അവസരങ്ങൾ സൃഷ്ടിക്കുകയാണ്. നമ്മുടെ ശാസ്ത്രജ്ഞരും എഞ്ചിനീയർമാരും മൂന്ന് 'പരം രുദ്ര സൂപ്പർ കമ്പ്യൂട്ടറുകൾ' വിജയകരമായി നിർമ്മിച്ചു. ഡൽഹി, പൂനെ, കൊൽക്കത്ത എന്നിവിടങ്ങളിലാണ് ഈ അത്യാധുനിക സൂപ്പർ കമ്പ്യൂട്ടറുകൾ സ്ഥാപിച്ചിരിക്കുന്നത്. കൂടാതെ, രണ്ട് ഹൈ-പെർഫോമൻസ് കമ്പ്യൂട്ടിംഗ് സിസ്റ്റങ്ങളായ അർക്ക, അരുണിക എന്നിവയും ഉദ്ഘാടനം ചെയ്യപ്പെട്ടു. ഈ സുപ്രധാന അവസരത്തിൽ, രാജ്യത്തെ ശാസ്ത്ര സമൂഹത്തിനും എഞ്ചിനീയർമാർക്കും എല്ലാ പൗരന്മാർക്കും ഞാൻ ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിക്കുന്നു.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ മൂന്ന് പരം രുദ്ര സൂപ്പര്‍ കമ്പ്യൂട്ടറുകള്‍ രാജ്യത്തിന് സമര്‍പ്പിച്ചു
September 26th, 05:00 pm
130 കോടി രൂപ വിലമതിക്കുന്ന മൂന്ന് പരം രുദ്ര സൂപ്പര്‍ കമ്പ്യൂട്ടറുകള്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ രാജ്യത്തിന് സമര്‍പ്പിച്ചു. നാഷണല്‍ സൂപ്പര്‍കമ്പ്യൂട്ടിംഗ് മിഷന്റെ (എന്‍എസ്എം) കീഴില്‍ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഈ സൂപ്പര്‍ കമ്പ്യൂട്ടറുകള്‍ പൂനെ, ഡല്‍ഹി, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ ശാസ്ത്ര ഗവേഷണത്തിന് തുടക്കമിട്ടിട്ടുണ്ട്. കാലാവസ്ഥയ്ക്കും കാലാവസ്ഥാ ഗവേഷണത്തിനും അനുയോജ്യമായ ഹൈ-പെര്‍ഫോമന്‍സ് കംപ്യൂട്ടിംഗ് (എച്ച്പിസി) സംവിധാനവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.അനുസന്ധാൻ ദേശീയ ഗവേഷണ ഫൗണ്ടേഷൻ ഭരണസമിതിയുടെ ആദ്യ യോഗത്തിൽ പ്രധാനമന്ത്രി അധ്യക്ഷനായിp
September 10th, 04:43 pm
അനുസന്ധാൻ ദേശീയ ഗവേഷണ ഫൗണ്ടേഷൻ ഭരണ സമിതിയുടെ ആദ്യ യോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അധ്യക്ഷനായി. ഇന്ന് രാവിലെ പ്രധാനമന്ത്രിയുടെ ലോക് കല്യാൺ മാർഗിലെ ഏഴാം നമ്പർ വസതിയിൽ നടന്ന യോഗത്തിൽ ഇന്ത്യയുടെ ശാസ്ത്ര - സാങ്കേതിക ഭൂപ്രകൃതിയെക്കുറിച്ചും ഗവേഷണ വികസന പരിപാടികളുടെ പുനർരൂപകൽപ്പനയെ കുറിച്ചും ചർച്ച ചെയ്തു.ഇന്ത്യയുടെ അടുത്ത ആയിരം വർഷത്തേക്ക് ഞങ്ങൾ ശക്തമായ അടിത്തറയിടുകയാണ്: പ്രധാനമന്ത്രി മോദി ഓസ്ട്രിയയിൽ
July 10th, 11:00 pm
പ്രധാനമന്ത്രി മോദി വിയന്നയിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തു. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ രാജ്യം കൈവരിച്ച പരിവർത്തനപരമായ പുരോഗതിയെക്കുറിച്ച് സംസാരിക്കുകയും 2047-ഓടെ വികസിത ഭാരത് എന്ന നിലയിലേക്ക് ഇന്ത്യ സമീപഭാവിയിൽ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.ഓസ്ട്രിയയിലെ ഇന്ത്യന്‍ സമൂഹത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
July 10th, 10:45 pm
പ്രവാസി സമൂഹം സംഘടിപ്പിച്ച പരിപാടിയില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിയന്നയിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്തു. പരിപാടിക്കെത്തിയ പ്രധാനമന്ത്രിയെ ഇന്ത്യന്‍ സമൂഹം അങ്ങേയറ്റം ഊഷ്മളതയോടെയും വാത്സല്യത്തോടെയും സ്വീകരിച്ചു. ഓസ്ട്രിയന്‍ തൊഴില്‍, സാമ്പത്തിക ഫെഡറല്‍ മന്ത്രി ആദരണീയനായ മാര്‍ട്ടിന്‍ കോച്ചറും സമൂഹസംഗമത്തില്‍ പങ്കെടുത്തു. രാജ്യത്തുടനീളമുള്ള ഇന്ത്യന്‍ പ്രവാസികളുടെ പങ്കാളിത്തം ചടങ്ങിലുണ്ടായിരുന്നു.2030 വരെയുള്ള കാലയളവിൽ ഇന്ത്യ-റഷ്യ സാമ്പത്തിക സഹകരണത്തിൻ്റെ തന്ത്രപ്രധാന മേഖലകളുടെ വികസനം സംബന്ധിച്ച് നേതാക്കളുടെ സംയുക്ത പ്രസ്താവന
July 09th, 09:49 pm
2024 ജൂലൈ 8-9 തീയതികളിൽ മോസ്കോയിൽ നടന്ന റഷ്യയും ഇന്ത്യയും തമ്മിലുള്ള 22-ാമത് വാർഷിക ഉഭയകക്ഷി ഉച്ചകോടിയെ തുടർന്ന്, റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിനും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും തമ്മിൽ ചർച്ച നടത്തി. ഉഭയകക്ഷി സഹകരണം, റഷ്യ -ഇന്ത്യ രാജ്യങ്ങൾക്കിടയിലെ തന്ത്രപ്രധാനവും പരസ്പര സഹകരണത്തിന്റെ വികസനം സംബന്ധിച്ചുള്ളതുമായ നിലവിലെ വിഷയങ്ങളിൽ സമഗ്രമായ വീക്ഷണങ്ങൾ കൈമാറ്റം ചെയ്യാനും, പരസ്പര ബഹുമാനത്തിൻ്റെയും സമത്വത്തിൻ്റെയും തത്ത്വങ്ങളിൽ ഉറച്ചുനിൽക്കുന്നതും പരസ്പരം പ്രയോജനകരവും ദീർഘകാലാടിസ്ഥാനത്തിലുള്ളതുമായ രണ്ട് രാജ്യങ്ങളുടെയും പരമാധികാര വികസനം സംബന്ധിച്ചും ചർച്ച നടന്നു. റഷ്യ-ഇന്ത്യ വ്യാപാര-സാമ്പത്തിക സഹകരണം പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഉഭയകക്ഷി ഇടപെടലിൻ്റെ ആഴം കൂട്ടുന്നതിന് കൂടുതൽ പ്രചോദനം നൽകുന്നതും ഇരു രാജ്യങ്ങൾക്കുമിടയിലെ ചരക്ക് -സേവന വ്യാപാര വളർച്ചയുടെ പ്രവണത നിലനിർത്താൻ ഉദ്ദേശിച്ചിട്ടുളളതും, 2030 ഓടെ അതിൻ്റെ അളവിൽ ഗണ്യമായ വർദ്ധനവ് ഉറപ്പാക്കുന്നത് ലക്ഷ്യമിട്ട് ഇനി പറയുന്ന പ്രഖ്യാപനങ്ങൾ നടത്തുകയുണ്ടായി .VDNKh-ലെ റൊസാറ്റം പവലിയൻ സന്ദർശിച്ച് പ്രധാനമന്ത്രി
July 09th, 04:18 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് മോസ്കോയിലെ ഓൾ റഷ്യൻ എക്‌സിബിഷൻ സെന്റർ (VDNKh) സന്ദർശിച്ചു. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ഒപ്പമുണ്ടായിരുന്നു.ദേശീയ ശാസ്ത്ര ദിനത്തിൽ പ്രധാനമന്ത്രി ആശംസകൾ അറിയിച്ചു
February 28th, 08:36 am
ദേശീയ ശാസ്ത്ര ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ അറിയിച്ചു. ശാസ്ത്ര സ്വഭാവം, നവീകരണം, സാങ്കേതികവിദ്യ എന്നിവയെ കുറിച്ചുള്ള തൻ്റെ ചിന്തകൾ വീഡിയോ രൂപത്തിൽ ശ്രീ മോദി പങ്കുവെച്ചു.ലോക ഗായത്രി പരിവാര്‍ സംഘടിപ്പിച്ച അശ്വമേധ യാഗത്തില്‍ പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം
February 25th, 09:10 am
ഗായത്രി പരിവാര്‍ സംഘടിപ്പിക്കുന്ന ഏതൊരു പരിപാടിയും വിശുദ്ധിയുടെ ആഴത്തില്‍ വേരൂന്നിയതാണ്, അതില്‍ പങ്കെടുക്കുന്നത് തന്നെ വലിയ ഭാഗ്യമാണ്. ഇന്ന് ദേവ സംസ്‌കൃതി വിശ്വവിദ്യാലയം സംഘടിപ്പിക്കുന്ന അശ്വമേധ യാഗത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഈ അശ്വമേധ യാഗത്തില്‍ പങ്കെടുക്കാന്‍ ഗായത്രി പരിവാറിന്റെ ക്ഷണം ലഭിച്ചപ്പോള്‍ സമയക്കുറവ് കാരണം എനിക്ക് ഒരു വിഷമം നേരിട്ടു. വീഡിയോ വഴി ഈ പരിപാടിയുമായി ബന്ധിപ്പിക്കുന്നതിനെ കുറിച്ചും ഒരു ആശയക്കുഴപ്പം ഉണ്ടായിരുന്നു. ഒരു സാധാരണക്കാരന്‍ അശ്വമേധയാഗത്തെ അധികാരത്തിന്റെ വിപുലീകരണമായി കാണുന്നു എന്നതായിരുന്നു പ്രശ്‌നം. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, അശ്വമേധയാഗം മറ്റൊരു രീതിയില്‍ വ്യാഖ്യാനിക്കപ്പെടുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഈ അശ്വമേധയാഗം ആചാര്യനായ ശ്രീറാം ശര്‍മ്മയുടെ ചൈതന്യത്തെ മുന്നോട്ട് കൊണ്ടുപോകുന്നുവെന്നും അശ്വമേധയാഗത്തെ പുനര്‍നിര്‍വചിക്കുകയാണെന്നും ഞാന്‍ കണ്ടെത്തി, അതിനാല്‍ എന്റെ എല്ലാ ആശയക്കുഴപ്പങ്ങളും അപ്രത്യക്ഷമായി.ഗായത്രി പരിവാർ സംഘടിപ്പിച്ച അശ്വമേധ യാഗത്തെ പ്രധാനമന്ത്രി വീഡിയോസന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു
February 25th, 08:40 am
ഗായത്രി പരിവാർ സംഘടിപ്പിച്ച അശ്വമേധയജ്ഞത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു വീഡിയോസന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിൽ തെറ്റായ രീതിയിൽ വ്യാഖ്യാനിക്കപ്പെടാം എന്നതിനാൽ, ‘അശ്വമേധയജ്ഞ’വുമായി ബന്ധപ്പെടുന്നതിലുള്ള ആശയക്കുഴപ്പത്തോടെയാണു പ്രധാനമന്ത്രി ആരംഭിച്ചത്. “എന്നാൽ, ആചാര്യ ശ്രീറാം ശർമയുടെ വികാരങ്ങൾ ഉയർത്തിപ്പിടിച്ച്, പുതിയ അർഥം പകരുന്ന അശ്വമേധയജ്ഞം കണ്ടപ്പോൾ എന്റെ സംശയങ്ങൾ അലിഞ്ഞുപോയി” – പ്രധാനമന്ത്രി പറഞ്ഞു.ബോയിംഗ് ഇന്ത്യ എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്നോളജി സെന്ററിന്റെ ഉദ്ഘാടനവും ബോയിംഗ് സുകന്യ പ്രോഗ്രാമിന്റെ സമര്‍പ്പണവും നിര്‍വഹിച്ച് പ്രധാനമന്ത്രി നടത്തിയ പ്രസംഗം
January 19th, 03:15 pm
വിദേശത്ത് നിന്നുള്ള എല്ലാ വിശിഷ്ടാതിഥികള്‍ക്കും ബംഗളൂരുവില്‍ വളരെ ഊഷ്മളമായ സ്വാഗതം. ബെംഗളൂരു അഭിലാഷങ്ങളെ പുതുമകളോടും നേട്ടങ്ങളോടും ബന്ധിപ്പിക്കുന്നു, കൂടാതെ ഭാരതത്തിന്റെ സാങ്കേതിക സാധ്യതകളെ ആഗോള ഡിമാന്‍ഡുമായി ബന്ധിപ്പിക്കുന്നു. ബംഗളൂരുവില്‍ ബോയിങ്ങിന്റെ പുതിയ ഗ്ലോബല്‍ ടെക്നോളജി കാമ്പസിന്റെ ഉദ്ഘാടനം ഈ പേരിന് കരുത്ത് പകരാന്‍ ഒരുങ്ങുകയാണ്. ബോയിംഗ് കമ്പനിയുടെ അമേരിക്കയ്ക്ക് പുറത്തുള്ള ഏറ്റവും വലിയ സ്ഥാപനമായി ശ്രദ്ധേയമായി, ഈ കാമ്പസ് നിലകൊള്ളുന്നു, ഇത് ഭാരതത്തിന് മാത്രമല്ല, ആഗോള വ്യോമയാന വിപണിക്കും പുത്തന്‍ ഊര്‍ജ്ജം പകരുന്നു. എന്നാല്‍ സുഹൃത്തുക്കളേ, ഈ സൗകര്യത്തിന്റെ പ്രാധാന്യം ഇതില്‍ മാത്രം ഒതുങ്ങുന്നില്ല. ആഗോള സാങ്കേതിക മുന്നേറ്റങ്ങള്‍, ഗവേഷണം, നവീകരണം, ഡിസൈന്‍, ഡിമാന്‍ഡ് എന്നിവയെ നയിക്കാനുള്ള ഭാരതത്തിന്റെ പ്രതിബദ്ധതയുമായി ഈ സൗകര്യത്തിന്റെ പ്രാധാന്യം ചേര്‍ന്നു പോകുന്നു. ഇത് 'മേക്ക് ഇന്‍ ഇന്ത്യ, മേക്ക് ഫോര്‍ ദ വേള്‍ഡ്' എന്ന ഞങ്ങളുടെ ദൃഢനിശ്ചയത്തെ ശക്തിപ്പെടുത്തുന്നു. മാത്രമല്ല, ഈ കാമ്പസ്, ഭാരതത്തിന്റെ കഴിവിലുള്ള ലോകത്തിന്റെ വിശ്വാസത്തിന് അടിവരയിടുന്നു. ഈ സൗകര്യത്തിനുള്ളില്‍ ഒരു ദിവസം ഭാരതം 'എയര്‍ക്രാഫ്റ്റ് ഓഫ് ദ ഫ്യൂച്ചര്‍' രൂപകല്‍പ്പന ചെയ്യുമെന്ന വിശ്വാസത്തിന്റെ ആഘോഷമാണ് ഇന്ന്. അതിനാല്‍, മുഴുവന്‍ ബോയിംഗ് മാനേജ്‌മെന്റിനും എല്ലാ പങ്കാളികള്‍ക്കും ഞാന്‍ എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു; ഒപ്പം നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ ആശംസകള്‍.പ്രധാനമന്ത്രി കര്‍ണാടകത്തിലെ ബെംഗളൂരുവില്‍ പുതിയ അത്യാധുനിക ബോയിങ് ഇന്ത്യ എന്‍ജിനിയറിങ് ആന്‍ഡ് ടെക്‌നോളജി സെന്റര്‍ ക്യാമ്പസ് ഉദ്ഘാടനം ചെയ്തു
January 19th, 02:52 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് കര്‍ണാടകത്തിലെ ബെംഗളൂരുവില്‍ പുതിയ അത്യാധുനിക ബോയിങ് ഇന്ത്യ എൻജിനിയറിങ് ആന്‍ഡ് ടെക്‌നോളജി സെന്റര്‍ (ബിഐഇടിസി) ക്യാമ്പസ് ഉദ്ഘാടനം ചെയ്തു. 1600 കോടി രൂപ മുതല്‍മുടക്കില്‍ നിർമിച്ച 43 ഏക്കര്‍ ക്യാമ്പസ് അമേരിക്കയ്ക്കു പുറത്ത് ബോയിങ്ങിന്റെ ഇത്തരത്തിലുള്ള ഏറ്റവും വലിയ നിക്ഷേപമാണ്. രാജ്യത്തിന്റെ വളര്‍ന്നുവരുന്ന വ്യോമയാന മേഖലയിലേക്ക് ഇന്ത്യയിലുടനീളമുള്ള കൂടുതല്‍ പെണ്‍കുട്ടികളുടെ പ്രവേശനം പിന്തുണയ്ക്കാന്‍ ലക്ഷ്യമിട്ടുള്ള ബോയിങ് സുകന്യ പദ്ധതിയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ വികസന പ്രവര്‍ത്തനങ്ങളുടെ തറക്കല്ലിടലും ഉദ്ഘാടനവും നിര്‍വഹിച്ച് പ്രധാനമന്ത്രി നടത്തിയ പ്രസംഗം
January 02nd, 12:30 pm
തമിഴ്‌നാട് ഗവര്‍ണര്‍ ശ്രീ ആര്‍.എന്‍. രവി ജി, മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ ജി, എന്റെ കാബിനറ്റ് സഹപ്രവര്‍ത്തകരായ ജ്യോതിരാദിത്യ സിന്ധ്യ ജി, ഈ മണ്ണിന്റെ മകന്‍ എല്‍. മുരുകന്‍ ജി, തമിഴ്‌നാട് സര്‍ക്കാരിലെ മന്ത്രിമാരേ, എംപിമാരേ, എംഎല്‍എമാരേ, തമിഴ്‌നാട്ടിലെ എന്റെ കുടുംബാംഗങ്ങളേ!പ്രധാനമന്ത്രി തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 20,000 കോടിയിലധികം രൂപയുടെ വിവിധ വികസനപദ്ധതികളുടെ ഉദ്ഘാടനവും രാഷ്ട്രസമർപ്പണവും ശിലാസ്ഥാപനവും നിർവഹിച്ചു
January 02nd, 12:15 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 20,000 കോടിയിലധികം രൂപയുടെ വികസനപദ്ധതികളുടെ ഉദ്ഘാടനവും രാഷ്ട്രസമർപ്പണവും ശിലാസ്ഥാപനവും നിർവഹിച്ചു. തമിഴ്‌നാട്ടിലെ റെയിൽ, റോഡ്, എണ്ണയും വാതകവും, കപ്പൽവ്യാപാരം തുടങ്ങിയ മേഖലകൾ വികസനപദ്ധതികളിൽ ഉൾപ്പെടുന്നു.